Connect with us

Business

റസ്റ്റോറന്റുകളിൽ മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങൾക്കെത്തിച്ച് റോബിൻ ഹുഡ് ആർമി

8.5 മില്യൺ ജനങ്ങൾക്ക് റോബിൻഹുഡ് ആർമിയുടെ സേവനങ്ങൾ വഴി വിശപ്പടക്കാൻ സാധിക്കുന്നുണ്ട്

Published

on

0 0
Read Time:4 Minute, 19 Second

ഭവനരഹിതരായ 150 ആൾക്കാർക്ക് ഭക്ഷണം കൊടുത്ത് തുടങ്ങിയതാണ് റോബിൻ ഹുഡ് ആർമിയുടെ ദാരിദ്ര നിർമാർജന പ്രവർത്തനങ്ങൾ. ഇന്ന് ലോകത്തിലെ 80 സിറ്റികളിലുള്ള 2.75 ലക്ഷം നിർദനർക്ക് ഈ സംഘം ഭക്ഷണം നല്കുന്നു. ഭക്ഷണശാലകളുമായി കരാറിൽ ഏർപ്പെട്ട് മിച്ചം വരുന്ന ദക്ഷണം ശേഖരിച്ച് ഈ സംരംഭം ദരിദ്രർക്ക് നല്കുന്നു.എല്ലാ ആഴ്ച്ചയും പച്ച ടീ ഷർട്ടിട്ട സന്നദ്ധപ്രവർത്തകർ റസ്റ്റോറന്റുകളിൽ മിച്ചം വരുന്ന ഭക്ഷണം വാനിൽ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നു.കേവലം 6 വോളന്റീയേഴ്സുമായി 2014-ൽ ഡെൽഹിയിലാണ് റോബിൻ ഹുഡ് ആർമിയുടെ യാത്ര തുടങ്ങുന്നത്.

വർക്കിംഗ് മോഡൽ

Advertisement

വിവിധ സ്ഥലങ്ങളിൽ റോബിൻ ഹുഡ് ആർമി ക്ക് ഔട്ട്ലെറ്റുകൾ ഉണ്ട്. വോളന്റീയേഴ്സ് ടീമുകളായി തിരിഞ്ഞാണ് ഭക്ഷണം ശേഖരിക്കാനും വിതരണം ചെയ്യാനും പോകുന്നത്.സാമൂഹിക മാധ്യമങ്ങൾ വഴിയാണ് റോബിൻ ഹുഡ് ആർമിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

കേരളം നേരിട്ട മഹാപ്രളയത്തിൽ ഇൻഡിഗോ പോലുള്ള കംപനികളുമായി കരാറിൽ ഏർപ്പെട്ട് ദുരിതബാധിതർക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു കൊടുത്തു എന്ന് റോബിൻഹുഡ് ആർമിയുടെ സ്ഥാപക നീൽ ഗോസ് പറയുന്നു.അതുപോലെ തന്നെ # മിഷൻ 1 മില്യൻ എന്ന പ്രോജക്ടിലൂട നിരവധി പേർക്ക് സഹായം എത്തിച്ചുകൊടുത്തു.

റോബിൻഹുഡ് ആർമിയുടെ തുടക്കം

നീൽ ഘോഷ് സൊമാട്ടോ കംപനിയുടെ എക്സിക്യൂട്ടീവ് അംഗമായിരിക്കുമ്പോളാണ് ഈ ആശയം ഉദിക്കുന്നത്. പോർച്ചുഗലിലെ ലിസ്ബണിലുള്ള റീഫുഡ് എന്ന ചാരിറ്റബൾ ട്രസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. സംരംഭം ആരംഭിച്ച് ഏറെ താമസിയാതെ തന്നെ നീലിനും സംഘത്തിന് മനസിലായി ഭക്ഷണത്തിന് ആവശ്യക്കാർ ഏറെയുണ്ടന്ന്.

സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം

ഏത് സ്ഥലത്തുള്ള റെസ്റ്ററന്റിലാണ് ഭക്ഷണം മിച്ചം വരുന്നത് എന്നറിയുന്നത് സാമുഹിക മാധ്യമങ്ങളിലൂടെയാണ്.ഈ സംരംഭത്തിന് പബ്ലിസിറ്റി ലഭിക്കുന്നതും സോഷ്യൽ മീഡിയകൾ വഴിയാണ്. വോളന്റിയേഴ്സ് ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലൂടെ തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതുവഴി നിരവധിയാളുകൾ വോളന്റിയേഴ്സായി പ്രവർത്തിക്കാൻ മുന്നോട്ട് വരുന്നണ്ടന്ന് നീൽ പറയുന്നു.

ഭാവി പദ്ധതികൾ

8.5 മില്യൺ ജനങ്ങൾക്ക് റോബിൻഹുഡ് ആർമിയുടെ സേവനങ്ങൾ വഴി വിശപ്പടക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ  ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ദാരിദ്രം അനുഭവിക്കുന്നവർ നിരവധിയുണ്ട്. കഴിയുന്നിടത്തോളം ജനങ്ങളുടെ വിശപ്പകറ്റുക എന്നതാണ് ഈ സംരംഭത്തിന്റെ അടുത്ത ലക്ഷ്യം. ഇന്ത്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെരുവിലെ കുട്ടികളെ സ്ക്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ റോബിൻഹുഡ് അക്കാദമിയും പരിഗണനയിലുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്

ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും

Published

on

0 0
Read Time:2 Minute, 32 Second

ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന ഒരു പ്രത്യേക ബൃഹത് ഇ-ഓക്ഷന്‍ സ്പൈസസ് ബോര്‍ഡ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും.

‘നിലവില്‍ തുടര്‍ന്നുപോരുന്ന ഇ-ലേലങ്ങള്‍ക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരം ലക്ഷ്യം വച്ച് നടത്തുന്ന ഈ പ്രത്യക ഇ-ലേലം. ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്’ എന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു ‘ഏല കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഏലക്ക വില്‍ക്കുവാനും മെച്ചപ്പെട്ട വില നേടുവാനും വഴിയൊരുക്കുകയും ചെയ്യും’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisement

ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുക.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’ ആഘോഷങ്ങളുടെ ഭാഗമായാണ് സ്പൈസസ് ബേര്‍ഡ് ഈ ഇ-ലേലം ഒരുക്കിയിരിക്കുന്നത്

ഒട്ടനവധി ഏലക്ക കര്‍ഷകരും രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ സുഗന്ധവ്യഞ്ജന വ്യാപാരികളും ഈ പ്രത്യേക ഇ-ലേലത്തില്‍ പങ്കെടുക്കും എന്ന് സ്പൈസസ് ബോര്‍ഡ് അറിയിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
  3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
  4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
  2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
  3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

  1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
  2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
  3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
  4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
  5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
  6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
  7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

  1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
  2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
  3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
  4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
  5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
  6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
  7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending