Connect with us

Business

ഒരു കിലോ മുടിക്ക് 26000 രൂപ; മല്ലിക ശ്രീകുമാറിന്റെ ബിസിനസ് മന്ത്രങ്ങൾ

2012വരെ ഒരുകിലോ മുടിക്ക് 10,000 രൂപവരെയായിരുന്നു വില. എന്നാല്‍ ഇന്ന് 26,000 വരെ നല്‍കണം. അതിനാൽ തന്നെ ഹെയർ എക്സ്റ്റൻഷൻ ചെയ്യാൻ ആദ്യകാലത്തു മലയാളികളെ കിട്ടിയിരുന്നില്ല

Published

on

0 0
Read Time:5 Minute, 7 Second

ഇന്നത്തെകാലത്ത് ശരീരത്തിലെ ഏത് അവയവം പണി മുടക്കിയാലും പകരം മറ്റൊന്ന് ഘടിപ്പിക്കാൻ കഴിയും. ഈ അവസ്ഥയിൽ തലമുടി കൊഴിഞ്ഞു പോയി എന്ന് പറഞ്ഞു വിഷമിക്കുന്നവർക്ക് പരിഹാരമവുമായി എത്തുകയാണ് കോഴി സ്വദേശിയായ മല്ലിക ശ്രീകുമാർ. മുടി ഇല്ലാതായി എന്ന കാരണത്താൽ വിഗ് വയ്ക്കാൻ താല്പര്യപ്പെടാത്തവർക്കായി ഹെയർ എക്സ്റ്റൻഷൻ എന്ന പുതിയ രീതി അവതരിപ്പിക്കുകയാണ് മല്ലിക.

കൊച്ചി വാഴക്കാലയില്‍ വേവ്സ് ഹെയര്‍ എന്ന സ്വന്തം സ്ഥാപനത്തിലിരുന്നാണ് മല്ലിക ശ്രീകുമാര്‍ മലയാളികളും അല്ലാത്തവരുമായ ആളുകൾക്ക് മുടിയഴകിന് മാറ്റുകൂട്ടുന്നത്.ചികിത്സകൊണ്ടോ രോഗങ്ങൾകൊണ്ടോ മുടി കൊഴിഞ്ഞു പോയി എന്ന് വിഷമിക്കുന്നവർക്ക് ധൈര്യമായി മല്ലിക ശ്രീകുമാറിനെ സമീപിക്കാം നിങ്ങളുടെ മുടിക്ക് ചേരുന്ന മുടി ഉപയോഗിച്ചുകൊണ്ട് നിലവിലെ മുടിക്ക് നീളം കൂട്ടുക, കട്ടി കൂട്ടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനാകും.

Advertisement

എന്നാൽ ഒറിജിനൽ മുടി ഉപയോഗിച്ച് മാത്രം ചെയ്യുന്ന ഈ സൗന്ദര്യ വർധനതന്ത്രത്തിനു പലപ്പോഴും വിലങ്ങുതടിയാകുന്നത് ആവശ്യത്തിന് മുടി ലഭിക്കുന്നില്ല എന്നതാണ്.മുടിയുടെ വിലയിലെ മാറ്റങ്ങളാണ് മല്ലികയിലെ ആശങ്കപ്പെടുത്തുന്നത്. 2012വരെ ഒരുകിലോ മുടിക്ക് 10,000 രൂപവരെയായിരുന്നു വില. എന്നാല്‍ ഇന്ന് 26,000 വരെ നല്‍കണം. അതിനാൽ തന്നെ ഹെയർ എക്സ്റ്റൻഷൻ ചെയ്യാൻ ആദ്യകാലത്തു മലയാളികളെ കിട്ടിയിരുന്നില്ല.ഉപഭോക്താക്കളിൽ ഭൂരിഭാഗവും ആഫ്രിക്കക്കാർ ആയിരുന്നു.

എന്നാൽ ശരീരസൗന്ദര്യത്തിൽ മുടിയുടെ പ്രാധാന്യം ഇന്ന് മലയാളികൾ മനസിലാക്കിക്കഴിഞ്ഞു. അതിനാൽ നിരവധിയാളുകൾ ഇപ്പോൾ ഹെയർ എക്സ്റ്റൻഷൻ ചെയ്യുന്നതിനായി മല്ലികയുടെ അടുത്ത് എത്തുന്നുണ്ട്.ക്യാന്‍സര്‍രോഗികള്‍ക്കായി വിഗ്ഗ് നിര്‍മിക്കാന്‍ സര്‍ക്കാരിതര സംഘടനയുടെ ഓര്‍ഡര്‍ മല്ലികക്ക് ലഭിച്ചിട്ടിട്ടുണ്ട്. ഹെയർ എക്സ്റ്റൻഷൻ ചെയ്യുന്നതിനാവശ്യമായ മുടി തിരുപ്പതിയിൽ നിന്നുമാണ് വാങ്ങുന്നത്.

വളരെ വ്യത്യസ്തമായ സംരംഭം എങ്ങനെ തുടങ്ങി എന്ന് ചോദിച്ചാൽ മല്ലികയുടെ ഉത്തരം വളരെ ലളിതമാണ്.2006ല്‍ സഹോദരന്റെ ജോലിസ്ഥലമായ ബ്രസീലിലേക്കുള്ള യാത്രയാണ് എല്ലാം മാറ്റിമറിച്ചത്. സഹോദരന്റെ കമ്പനിയില്‍നിന്ന് മുടി വാങ്ങാനെത്തിയ പറങ്കികളുടെ പിന്നാലെ പോയ മല്ലിക 20 ദിവസംകൊണ്ട് അവരുടെ പണി പഠിച്ചെടുത്തു.കേരളത്തിൽ ഹെയർ എക്സ്റ്റൻഷൻ എന്ന ആശയം കൊണ്ടുവരുന്നത് തന്നെ മല്ലിക ശ്രീകുമാറാണ്.

എന്നാൽ വ്യത്യസ്തമായ ഈ തൊഴിൽ പഠിക്കുന്നതിനു മല്ലിക കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്.ആദ്യഘട്ടമായി മുടി തുന്നിപ്പിടിപ്പിക്കേണ്ടത് എങ്ങനെയാണ് എന്ന് പഠിച്ചു എങ്കിലും രണ്ടാം ഘട്ടമായ കരാറ്റിന്‍ പശ പിടിപ്പിക്കുന്നത് പഠിക്കുക എന്നത് ഏറെ ശ്രമകരമായി മാറി.അതിനും ഗൂഗിള്‍തന്നെ സഹായിയായി. ഗൂഗിളിന്റെ സഹായത്തോടെ അതും പഠിച്ചെടുത്തു.

പഠനം പൂർത്തിയായതോടെ സ്വന്തം നാട്ടിൽ ഒരു സംരംഭം എന്ന ചിന്തയായി മാറി.പിന്നെ വൈകിയില്ല കമ്പനി രജിസ്റ്റര്‍ചെയ്തു. പിന്നീട് വാഴക്കാലയില്‍ വേവ്സ് ഹെയര്‍ ആരംഭിച്ചു. വാഴക്കാല സ്വദേശിനി റംലത്തിനെ സഹായിയായിക്കൂട്ടി. അതൊരു മികച്ച തുടക്കമായിരുന്നു. സിനിമാ നടിമാരായ അംബികയുടെയും രാധയുടെയും സഹോദരിയാണ് മല്ലിക

വെളുത്ത മുടിയും മല്ലിക തയ്യാറാക്കി നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റിലെ നോര്‍വെക്കാരി സുഹൃത്തിന്റെ സഹായത്താല്‍ ഇറ്റലിയിലെ സിസിലിയില്‍ പോയാണ് ഇത് പഠിച്ചത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
  3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
  4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
  2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
  3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

  1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
  2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
  3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
  4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
  5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
  6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
  7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

  1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
  2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
  3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
  4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
  5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
  6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
  7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

  1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

  1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

  1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
  2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
  3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

  1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
  2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
  3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending