Connect with us

Business

പ്രോണോസ്; ചെമ്മീൻ സ്‌നാക്‌സ് നിർമാണത്തിൽ ഓമനയുടെ വ്യത്യസ്ത വിജയം

മനസുവച്ചാൽ ഏതൊരു സംരംഭകക്കും വിജയം നേടാനുള്ള അനേകം വഴികൾ ഫിഷറീസ് വകുപ്പ് തുറന്നു നൽകുന്നുണ്ട് എന്ന് പ്രോണോസിന്റെ വിജയത്തിലൂടെ ഓമന തെളിയിക്കുന്നു

Published

on

0 0
Read Time:5 Minute, 46 Second

തിരിച്ചടികളിൽ നിന്നുമാണ് യഥാർത്ഥ സംരംഭകർ ജനിക്കുന്നത്. വീണു പോയി എന്ന് കരുതി പിൻതിരായെ മുന്നോട്ട് പോകാനുള്ള ആർജവം കാണിക്കുകയാണ് എങ്കിൽ അതിനർത്ഥം നിങ്ങൾ വിജയിച്ചു എന്ന് തന്നെയാണ്.പ്രോണോസ് എന്ന ചെമ്മീൻ സ്‌നാക്‌സ് വിപണിയിൽ എത്തിച്ചു വിജയം നേടിയ അരൂർ സ്വദേശി ഓമനയുടെ ജീവിതം തെളിയിക്കുന്ന കാര്യമാണിത്.ഭര്‍ത്താവിന്റെ മെറ്റല്‍ ഇന്‍ഡസ്ട്രിയില്‍ തുടങ്ങി ഭക്ഷ്യോത്പാദന മേഖലയില്‍ തന്റേതായ വിജയക്കൊടി പാറിച്ച ഓമന ഇന്ന് കേരളത്തിലെ ഏതൊരു വീട്ടമ്മക്കും മാതൃകയാണ്.

സംരംഭകത്വം ഏറെക്കാലമായി മനസിൽ സൂക്ഷിച്ചിരുന്ന ഓമന 2001ല്‍ അമൃത മെറ്റല്‍ ഫിനിഷ് എന്ന സ്ഥാപനം തുടങ്ങി. ഭര്‍ത്താവായ മുരളീധരന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനാവശ്യമായ ചെറിയ മെറ്റല്‍ പാര്‍ട്ടുകള്‍ നിര്‍മ്മിച്ചു കൊണ്ടായിരുന്നു തുടക്കം. സ്ഥാപനം നല്ല നിലയില്‍ പുരോഗമിക്കവേ 2010ല്‍ ഈ മേഖലയിലുണ്ടായ മാന്ദ്യം സ്ഥാപനത്തേയും ബാധിച്ചു. 50 ലക്ഷത്തോളം വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തിന്റെ വിറ്റുവരവ് ഒറ്റയിടിക്ക് 14 ലക്ഷം രൂപയായി. ജീവിതത്തിൽ ഓമന നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്.

Advertisement

അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലെത്തി. ആയിടക്ക് തീർത്തും അവിചാരിതമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് അവിടെ നടന്ന ഒരു സെമിനാറിൽ ഒമാൻ പങ്കെടുത്തു.ആ സെമിനാറാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഓമന പറയുന്നു.

മത്സ്യങ്ങളിൽ നിന്നും മൂല്യവർധിത വസ്തുക്കൾ ഉണ്ടാക്കുന്നതിനായുള്ള പരിശീലക്ളാസിന്റെ തുടക്കമായിരുന്നു അത്. എറണാകുളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ട് ഉത്പാദിപ്പിക്കുന്ന ഫിഷ്‌കുറേ എന്ന ഉത്പന്നം മനസില്‍ കൊണ്ടു. ഈ ഉത്പന്നം മറ്റൊരു രീതിയില്‍ പുറത്തിറക്കാന്‍ ഓമന തീരുമാനിച്ചു. വിപണിയിൽ ധാരാളം സ്നാക്സ് ഉണ്ടെങ്കിലും ചീമിന്റെ രുചിയിൽ ഒന്നിന് നാലാൾ വിപണിയാണ് എന്ന് ഓമന മനസിലാക്കി.അങ്ങനെ ചാരിസ് ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ചെമ്മീന്‍ ചേരുവകളുള്‍പ്പെടുന്ന പ്രോണോസ് എന്ന ഉത്പ്പന്നം അങ്ങനെയാണ് വിപണിയിലെത്തുന്നത്.

എന്നാൽ സ്ഥാപനം തുടങ്ങുന്നതിനു വേണ്ട മൂലധനം കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. താന്‍ മുമ്പ് മെറ്റല്‍ ഇന്‍ഡസ്ട്രിക്കു വേണ്ടി ലോണെടുത്തിരുന്ന കാനറാ ബാങ്കില്‍ പുതിയ ലോണിനായി സമീപിപ്പിച്ചപ്പോള്‍ ബാങ്കധികൃതര്‍ സംശയത്തോടെയാണ് ഓമനയെ നോക്കിയത്.മുട്ടിനോക്കിയ പലവഴികളും അടഞ്ഞു. എന്നാൽ 2012ലെ മികച്ച സ്ത്രീ സംരഭകക്കുള്ള സംസ്ഥാന അവാര്‍ഡ് ഓമനക്ക് ലഭിച്ചപ്പോള്‍ ആലപ്പുഴ ജില്ലാ വ്യവസായ വികസന കേന്ദ്രത്തിലേയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഉദ്യോഗസ്ഥരും പിന്തുണയുമായെത്തി.

ലോണ്‍ ലഭിച്ച തൊട്ടടുത്ത വര്‍ഷം 2013ല്‍ മികച്ച സ്ത്രീ സംരഭകക്കുള്ള കാനറാ ബാങ്കിന്റെ ദേശീയ പുരസ്‌കാരവും ഓമനയെത്തേടിയെത്തി. ഇത്തരത്തിൽ ഒരിക്കൽ തന്നെ സംശയത്തോടെ നോക്കിയാ ബാങ്കില്നിന്നും ആദരവ് പിടിച്ചു പറ്റാൻ ഓമനക്കായി.തുടർന്നുള്ള വർഷങ്ങൾ കണ്ടത് പ്രോണോസിന്റെ വിജയമായിരുന്നു.ഇപ്പോൾ നിരവധി വനിതകൾക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന സ്ഥാപനമാണ് ചാരിസ് ഫുഡ് പ്രോഡക്ട്‌സ്.

അജിനോമോട്ടോയും കൊളസ്‌ട്രോളും ഒഴിവാക്കി പ്രോട്ടീന്‍ സമൃദ്ധമായ ഉത്പ്പന്നമാണ് പ്രോണോസിനെ വ്യത്യസ്തമാക്കുന്നത്. വ്യത്യസ്തമായ രുചി കാരണം ഉൽപ്പന്നത്തിന് ആവശ്യക്കാരും കൂടുതലാണ്. നിലവില്‍ എറണാകുളം തൃശൂര്‍ മേഖലയില്‍ സ്വന്തം വാഹനത്തിലാണ് പ്രോണോസ് വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും ബിസിനസ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ഓമന.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending