Connect with us

Education

ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ഇതാ…

പ്രസിദ്ധമായ റാങ്കിംഗ് പട്ടികയില്‍ ആദ്യസ്ഥാനം നേടിയ ഇന്ത്യന്‍ കോളെജ് ഇതാ…

Published

on

0 0
Read Time:1 Minute, 18 Second

ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാല ഏതാണ്. ലോകപ്രശസ്തമായ ക്യുഎസ് റാങ്കിംഗ് പട്ടിക നമ്മള്‍ കേട്ടിട്ടുണ്ട്. ഇവര്‍ ആദ്യമായി ഇന്ത്യയിലെ സര്‍വകലാശാലകളെ മാത്രം റങ്ക് ചെയ്ത് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഐഐടി ബോംബെയാണ്. രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗ്ലൂരാണ്. ആദ്യ 10 റാങ്കുകളില്‍ ഏഴും നേടിയത് ഐഐടികളാണെന്നതും ശ്രദ്ധേയമാണ്.

Advertisement

ഐഐടി മദ്രാസ് മൂന്നാം സ്ഥാനത്തും ഐഐടി ഡെല്‍ഹി നാലാം സ്ഥാനത്തും ഐഐടി ഖരക്പൂര്‍ അഞ്ചാം സ്ഥാനത്തും ഐഐടി കാന്‍പൂര്‍ ആറാം സ്ഥാനത്തുമുണ്ട്. ഐഐടി റൂര്‍ക്കിയാണ് ഒമ്പതാം സ്ഥാനത്തുള്ളത്. പത്താം സ്ഥാനത്താകട്ടെ ഐഐടി ഗുവാഹത്തിയും. തൊഴില്‍ദാതാക്കള്‍ക്കിടയില്‍ ഏറെ മതിപ്പുള്ള സ്ഥാപനമാണ് ഐഐടി ബോംബെ.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാം

Published

on

0 0
Read Time:5 Minute, 44 Second

പ്രാദേശിക ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെലക്റ്റ് എന്ന സ്റ്റാര്‍ട്ടര്‍ വരിസംഖ്യാ പ്ലാന്‍ കൂടുതല്‍ ആകര്‍ഷമാക്കി ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെല്‍. 11 വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാമെന്നതാണ് സെലക്റ്റിന്റെ സവിശേഷത.

2020-ല്‍ മാത്രമാണ് ആയിരക്കണക്കിന് ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളുമായി ഇന്ത്യന്‍ ഭാഷകളിലാദ്യമായി മറാത്തിയില്‍ സ്റ്റോറിടെല്‍ വന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ 11 ഭാഷകളിലുമുള്ള ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളും കേള്‍ക്കാനും വായിക്കാനുമുള്ള പരിധിയില്ലാത്ത പാക്കേജാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സെലക്റ്റ്. മാസം 149 രൂപ മാത്രമാണ് സ്റ്റാര്‍ട്ടര്‍ പാക്കേജിന്റെ വരിസംഖ്യ. വരിക്കാരാകുന്നതിന് https://www.storytel.com/in/en/subscriptions സന്ദര്‍ശിക്കുക.

Advertisement

സെലക്റ്റ് ഓപ്ഷനില്‍ 149 രൂപയ്ക്ക് 11 ഭാഷകളിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുമ്പോള്‍ അണ്‍ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന ഓപ്ഷനില്‍ 299 രൂപയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളിലേയ്ക്കു കൂടി പരിധിയില്ലാത്ത പ്രവേശനം ലഭ്യമാകും. ഇന്ത്യന്‍ ഭാഷകള്‍ മാത്രമായോ ഇംഗ്ലീംഷ് ഉള്‍പ്പെടെയോ തെരഞ്ഞെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥമാണ് രണ്ട് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മലയാളത്തിലെ ക്ലാസിക്കുകളായ ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആരാച്ചാര്‍ തുടങ്ങിയ നോവലുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പൗരത്വവും ദേശക്കൂറും, മുന്‍ കേന്ദ്രമന്ത്രിയും ലോകപ്രശസ്ത പ്രാസംഗികനുമായ ശശി തരൂരിന്റെ പുസ്തകങ്ങള്‍, ബെസ്റ്റ്സെല്ലിംഗ് ക്രൈം സ്റ്റോറികളായ കോഫി ഹൗസ്, പോയട്രി കില്ലര്‍, പുസ്തകം വരുംമുമ്പേ ഓഡിയോ പുസ്തകമായി വന്ന രാജീവ് ശിവശങ്കറിന്റെ റബേക്ക, ത്രില്ലറുകളായ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, കാളിഖണ്ഡകി, പ്രണയകഥകളായ പ്രേമലേഖനം, നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം എന്നിവയുമുള്‍പ്പെടെ അരുന്ധതി റോയ്, ബെന്യാമിന്‍, എസ് ഹരീഷ്, മനു എസ് പിള്ള തുടങ്ങിയ ഒട്ടേറെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഓഡിയോ രൂപത്തില്‍ സ്റ്റോറിടെല്ലില്‍ ലഭ്യമായിരിക്കുന്നത്. ഇവയ്ക്കു പുറമെ മറ്റ് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നും സ്റ്റോറിടെലിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉപയോക്താവിന്റെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്ന നയത്തിന്റെ ഭാഗമായാണ് സെലക്റ്റിന്റെ വികസനം സ്റ്റോറിടെല്‍ നടപ്പാക്കുന്നത്.

കഥകളോടും സാഹിത്യത്തോടും ആളുകളെ കൂടുതല്‍ അടുപ്പിയ്ക്കുകയാണ് സ്റ്റോറിടെലിന്റെ ലക്ഷ്യമെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നതിനു മാത്രം പണം മുടക്കിയാല്‍ മതിയാകുമെന്നതാണ് സെലക്റ്റിന്റെ വിപുലീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രാദേശികഭാഷകളിലെ സേവനത്തിന് വന്‍ഡിമാന്‍ഡാണ് ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മാത്രമായ ഈ പ്ലാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെലക്റ്റിലൂടെ തങ്ങളുടെ ഭാഷകളിലെ ഓഡിയോ ബുക്സ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ്.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്. നിലവില്‍ 25 വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ഇന്ത്യന്‍ വിപിണിയില്‍ 2 ലക്ഷത്തിലേറെ ഓഡിയോ ബുക്കുകളും ഇ-ബുക്കുകളുമുണ്ട്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU-ല്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Education

ഉമ വെങ്കിടാചലം, ഇവരാണ് യഥാര്‍ത്ഥ ഹീറോ !

സൂയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒയിലൂടെ ഉമ തെരുവില്‍ അലയുന്ന രണ്ടു ലക്ഷത്തിലേറെ വരുന്ന കുട്ടികള്‍ക്കാണ് അക്ഷരവെളിച്ചം എത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:10 Minute, 43 Second

ദാരിദ്ര്യത്തില്‍ നിന്നും സമ്പത്സമൃദ്ധിയിലേക്കുള്ള ദൂരം ഇപ്പോഴും നടന്നു കയറേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ് എന്ന തിരിച്ചറിവാണ് ഉമ വെങ്കിടാചലം എന്ന ചെന്നൈ സ്വദേശിനിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് മുതല്‍ക്കൂട്ടായത്. സൂയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒയിലൂടെ ഉമ തെരുവില്‍ അലയുന്ന രണ്ടു ലക്ഷത്തിലേറെ വരുന്ന കുട്ടികള്‍ക്കാണ് അക്ഷരവെളിച്ചം എത്തിച്ചിരിക്കുന്നത്. യാചകര്‍, അല്ലെങ്കില്‍ യാചകരുടെ മക്കള്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന കുട്ടികളില്‍ ബഹുഭൂരിപക്ഷവും ഇന്ന് വ്യക്തമായ ഒരു മേല്‍വിലാസം ഉള്ളവരായി മാറിയിരിക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാല വരെ എത്തിയിരിക്കുന്നു ഉമ കൈപിടിച്ചു നടത്തിയ തെരുവിന്റെ മക്കള്‍. വിദ്യാഭ്യാസമാണ് ജീവിതത്തിലെ സകല ഉയര്‍ച്ചയുടെയും അടിസ്ഥാനം എന്നുറപ്പിച്ച് യാചകരുടെ മക്കളുടെ ഉന്നമനത്തിനായി തെരുവിലേക്കിറങ്ങിയ ഈ വനിത തന്നെയാണ് യഥാര്‍ത്ഥ ഹീറോ എന്ന് അവര്‍ ജീവിതം കൊണ്ട് തന്നെ തെളിയിക്കുന്നു…

ചെന്നൈ നഗരത്തിലെ ഓരോ ചേരികള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. കഷ്ടപ്പാടിന്റെ, വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ, സഹനത്തിന്റെ അങ്ങനെ ഒത്തിരിയൊത്തിരി കണ്ണ് നനയ്ക്കുന്ന കഥകള്‍. ആ കഥകള്‍ക്കെല്ലാം ഒടുവില്‍ പുഞ്ചിരിക്കുന്ന ഒരു നല്ല നാളെ കൂടി ഒളിച്ചിരിപ്പുണ്ടായിരുന്നു.അധ്യാപികയായ ഉമ വെങ്കിടാചലം തമിഴ്‌നാട്ടിലെ യാചകരുടെ ഇടയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും ശേഷവുമുള്ള ആ കഥകളില്‍ ഒരുപാട് ജീവിതങ്ങള്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. പിഎച്ഡി ബിരുദധാരിയും അധ്യാപികയുമായ ഉമ വെങ്കിടാചലം തീര്‍ത്തും അവിചാരിതമായാണ് സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. അതിനു നിദാനമായതാകട്ടെ, ദാരിദ്യ്രത്തെയും കഷ്ടപ്പാടിനെയും കുറിച്ച് ഒരു 13 കാരി ഐക്യരാഷ്ട്ര സാംബയില്‍ നടത്തിയ പ്രസംഗവും.

Advertisement

ദാരിദ്യം എന്തെന്ന് അറിയാതെ വളര്‍ന്ന ഒരു ബാല്യമായിരുന്നു ഉമയുടേത്. അതുകൊണ്ട് തന്നെ സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റി ഉമ ബോധവതിയായിരുന്നില്ല. എന്നാല്‍ ആ പതിമൂന്നുകാരിയുടെ പ്രസംഗം കേട്ട ശേഷം ഉമ ഏറെ ആലോചിച്ചു. ജീവിക്കാനുള്ള സകല സാഹചര്യങ്ങളും ലഭിച്ചിരിക്കുന്ന നമ്മള്‍ എല്ലാവരും എത്ര ഭാഗ്യം ചെയ്തവരാണ്.ദാരിദ്യ്രത്തെ മുഖാമുഖം കാണുന്ന സോമാലിയ പോലുള്ള രാജ്യങ്ങളില്‍ ജനിക്കാഞ്ഞത് എത്ര നന്നായി. എന്നാല്‍ സോമാലിയയിലെ ജനങ്ങളുടേതിന് തുല്യമായി ദാരിദ്യത്തില്‍ കഴിയുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് എന്നത് ഉമ വെങ്കിടാചലത്തിനെ ഏറെ അസ്വസ്ഥയാക്കി.

യാചകര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ വിഭാഗത്തിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചാല്‍ പഠിച്ചു മിടുക്കരാകാന്‍ കഴിയുന്ന കുട്ടികള്‍ ഏറെയുണ്ടാകാം എന്ന ചിന്ത ഉമയിലെ സാമൂഹിക പ്രവര്‍ത്തകയെ ഉണര്‍ത്തി. വിദേശ രാജ്യങ്ങളിലുള്ളവരില്‍ പലരും ഇന്ത്യയെ കാണുന്നത് യാചകരുടെ രാജ്യമായിട്ടാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ യാചകരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം അഞ്ചുലക്ഷത്തിന് മുകളില്‍ ആളുകള്‍ യാചകനായി നമ്മുടെ രാജ്യത്തുണ്ട്. ഇതില്‍ എല്ലാവരെയും പുതിയ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലെങ്കിലും തന്നാല്‍ ആവും വിധം അവര്‍ക്കായി പ്രവര്‍ത്തിക്കണം എന്ന് ഉമ തീരുമാനിച്ചു. അങ്ങനെ 1987 ല്‍ ഔദ്യോഗികമായ പിന്തുണ ഒന്നും കൂടാതെ തന്നെ ഉമ തെരുവിലേക്ക് ഇറങ്ങി.

തെരുവില്‍ നിന്നും വിദ്യാലയത്തിലേക്ക്

തെരുവില്‍ അലയുന്ന കുട്ടികളെ വിദ്യാസമ്പന്നരാക്കി, അറിവിലൂടെ അവരുടെ ജീവിതത്തെ മാറ്റാനായിരുന്നു ഉമ്മയുടെ തീരുമാനം. ഇതിനായി ഉമ തെരുവുകളിലും ട്രാഫിക് സിഗ്‌നലുകളിലും പാര്‍ക്കിലും ബീച്ചുകളിലും ഒക്കെയെത്തി അലഞ്ഞു നടന്നു ഭിക്ഷയാചിക്കുന്ന കുട്ടികളെ കണ്ടെത്തി. രണ്ടാം ഘട്ടം അവര്‍ക്കായി സ്‌കൂള്‍ കണ്ടെത്തുക എന്നതായിരുന്നു. ഭാര്യയുടെ ഈ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് മുത്തുരാമനും കൂടെ ചേര്‍ന്നു. എന്നാല്‍ യാചകരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് സ്‌കൂളുകള്‍ ഒന്നും തന്നെ തയ്യാറായില്ല. ഇരുവര്‍ക്കും നിരാശ മാത്രമായിരുന്നു ഫലം. എന്നാല്‍ ഏറ്റെടുത്ത ലക്ഷ്യത്തില്‍ നിന്നും തോറ്റു പി•ാറാന്‍ ആ ദമ്പതിമാര്‍ ഒരുക്കമല്ലായിരുന്നു. തെരുവിന്റെ മക്കള്‍ക്കായി സിറഗു മോണ്ടിസോറി സ്‌കൂള്‍ എന്ന പേരില്‍ അവര്‍ സ്വയം ഒരു സ്‌കൂള്‍ ആരംഭിച്ചു.

താന്‍ തെരുവില്‍ നിന്നും കണ്ടെത്തിയ വിരലില്‍ എണ്ണാവുന്ന അത്ര കുട്ടികളുമായാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് എങ്കിലും സാവധാനം കുട്ടികളുടെ എണ്ണം കൂടി വന്നു.രാജ്യത്തെ മറ്റേതൊരു സ്‌കൂളിലെയും കുട്ടികളെപ്പോലെ യാചകരുടെ മക്കളെയും ഉമ പഠിപ്പിച്ചു.കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ അവര്‍ക്ക് ലഭിക്കണം എന്നത് ഉമ്മയുടെ വാശിയായിരുന്നു. അതിനാല്‍ നല്ല വസ്ത്രങ്ങള്‍, ആഹാരം, പഠന സൗകര്യങ്ങള്‍ എന്നിവ ഉമ കുട്ടികള്‍ക്കായി ഒരുക്കി. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗവും കരുണയുള്ളവര്‍ നല്‍കുന്ന സംഭാവനകളും കൂട്ടിച്ചേര്‍ത്താണ് സ്‌കൂളിന്റെ നടത്തിപ്പ് സുഖകരമാക്കിയിരുന്നത്.

ഉമ സിറഗു സ്‌കൂള്‍ തുടങ്ങുമ്പോള്‍ ഒരിക്കലും വിജയിക്കില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷങ്ങളില്‍ തന്നെ ആയിരത്തിഅഞ്ഞൂറോളം കുട്ടികള്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവടുവച്ചെത്തി. അതില്‍ ഓരോ കുട്ടിയും വിജയഗാഥകള്‍ രചിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവില്ല.തന്റെ കുട്ടികളെ അവരുടെ ഇഷ്ടപ്രകാരം ഏതറ്റം വരെയും പഠിപ്പിക്കുവാന്‍ ഉം അതയ്യാറായി.ഉമയ്ക്ക് കൂട്ടായി ഭര്‍ത്താവ് മുത്തുരാമനും ഉണ്ടായിരുന്നു. 1999 ല്‍ സൂയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഉമ തന്റെ പ്രവര്‍ത്തങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. സ്ഥാപനത്തിലേക്ക് സംഭാവനകള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ എല്ലാത്തിനും കൃത്യമായ ഒരു കണക്ക് വേണമെന്നും തങ്ങളുടെ കാലശേഷം ഈ സ്ഥാപനം നടന്നു പോകണം എന്നും ആഗ്രഹിച്ചതിനാലാണ് അങ്ങനെ ചെയ്തത്.

കേംബ്രിഡ്ജ് വരെ എത്തി നില്‍ക്കുന്ന അഭിമാനം

ഒരിക്കല്‍ യാചകന്റെ മകന്‍ എന്ന പേരില്‍ അവഗണിക്കപ്പെട്ട കുട്ടി ഇന്ന് കേംബ്രിഡ്ജില്‍ പഠിക്കുന്നുണ്ട്. സിറഗുവില്‍നിന്നു പഠിച്ചു വളര്‍ന്ന കുട്ടികള്‍. രാജ്യത്തെ മുന്‍നിര ഐഐടികളില്‍ പഠിക്കുന്നുണ്ട്. അപ്പോളോ ആശുപത്രിയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതെല്ലം സാധ്യമാക്കിയത് ഉമയുടെ മനക്കരുത്ത് ഒന്നുമാത്രമാണ്. തെരുവിന്റെ മക്കളുടെ അമ്മയായും അധ്യാപികയായും ചേച്ചിയായും ഗുരുനാഥയായും എല്ലാമെല്ലാമായും ഇന്ന് ഉമ കൂടെയുണ്ട്.അപ്പോഴും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമെന്ന നിലയില്‍ നേടിയ ഈ വിജയം തന്റെ മാത്രം നേട്ടമല്ലെന്ന് ഉമ പറയുന്നു.

തെരുവിന്റെ മക്കള്‍ എന്ന പേരില്‍ അവഗണിക്കപ്പെടുന്ന ഓരോ കുട്ടിയും ഓരോ പ്രതിഭകളാണ് എന്നാണ് ഉമയുടെ പക്ഷം. അവരുടെ രക്ഷിതാവാകാന്‍ കഴിഞ്ഞത് തന്റെ അഭിമാനമായി ഉമ കാണുന്നു. ഉമയുടെ വിജയം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. വിജയത്തിന്റെ അങ്ങേയറ്റത്തേക്ക് പറക്കാന്‍ ചിറക് വിരിച്ച് സിറഗു മോണ്ടിസോറി വിദ്യാലയവും അമരത്ത് ഉമയും ക്ഷമയോടെ കാത്തിരിക്കുന്നു, ഈ അധ്യയന വര്‍ഷത്തില്‍ പുതിയ കുട്ടികള്‍ക്കായി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും

21 പുസ്തകങ്ങളില്‍ വികെഎന്‍, അരുന്ധതി റോയ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ കെ കൊച്ച് മുതല്‍ മനോജ് കൂറുരും ടി പി രാജീവനും ജുനൈദ് അബുബക്കറും വരെ

Published

on

0 0
Read Time:3 Minute, 58 Second

വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുടേയും ഇ-ബുക്സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍, വിഷു ആസ്വദിക്കുന്നതിനായി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ചു. അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനിത നോവലിന് പ്രിയ എ എസിന്റെ മലയാളം പരിഭാഷയായ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ആനന്ദ് നീലകണ്ഠന്റെ പെണ്‍രാമായണം, വികെഎന്‍-ന്റെ പ്രസിദ്ധമായ പയ്യന്‍ കഥകള്‍, യുവാല്‍ നോവ ഹരാരിയുടെ 21-ാം നൂറ്റാണ്ടിലേയ്ക്ക് 21 പാഠങ്ങള്‍, രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര, ജി ആര്‍ ഇന്ദുഗോപന്റെ കഥകള്‍, സ്റ്റീഫന്‍ ഹോക്കിംഗിന്റെ സമ്പൂര്‍ണ ജീവചരിത്രം, മനോജ് കുറൂരിന്റെ നോവല്‍ നിലം പൂത്തു മലര്‍ന്ന നാള്‍, എന്‍ പി ഹാഫീസ് മുഹമ്മദിന്റെ നോവല്‍ എസ്പതിനായിരം, മാനിനി മുകുന്ദയുടെ പരമവീരചക്രം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ക്ഷേത്രകഥകള്‍, ജുനൈദ് അബൂബക്കറി്ന്റെ നോവലുകളായ സഹാറവീയം, പോനോന്‍ ഗോംബെ, അംബികാസുതന്‍ മങ്ങാടിന്റെ മാക്കം എന്ന പെണ്‍തെയ്യം, ടി പി രാജീവന്റെ നോവല്‍ ക്രിയാശേഷം, കെ കെ കൊച്ചിന്റെ ആത്മകഥ ദളിതന്‍, അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ ഗോഥം, ലാജോ ജോസിന്റെ മര്‍ഡര്‍ മിസ്റ്ററി നോവല്‍ റെസ്റ്റ് ഇന്‍ പീസ്, സുസ്മേഷ് ചന്ത്രോത്തി്ന്റെ നോവല്‍ 9, വി ജെ ജെയിംസിന്റെ നോവല്‍ ചോരശാസ്ത്രം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയാണ് വിഷുകേള്‍വിയ്ക്കായി സ്റ്റോറിടെല്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ മറ്റ് നാനൂറിലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും ആപ്പില്‍ ലഭ്യമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 22 വിപണികളിലായി 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 10 ഭാഷകളിലും സ്റ്റോറിടെലിന് ഓഡിയോ പുസ്തകങ്ങളുണ്ട്.

Advertisement

സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ ആദ്യ 14 ദിവസം വരിക്കാര്‍ക്ക് പരീക്ഷണാര്‍ത്ഥം സൗജന്യമായി കേട്ടുനോക്കാവുന്നതാണ്. തുടര്‍ന്ന് 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending