Connect with us

Tech

സ്മാർട്ട് ഫോൺ വിപണിയിൽ മത്സരം കനക്കുന്നു: വിവോ വി 11 എത്തി

കൂടുതൽ നേരം നീണ്ടുനിൽക്കുന്ന 3315എംഎഎച്ച് ബാറ്ററിയാണ് വിവോ വി 11ന് ശക്തിപകരുക.

Media Ink

Published

on

മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച വിവോയുടെ പുതിയ സ്മാർട്ട്ഫോണ്‍ വിവോ വി11 വിപണിയിൽ എത്തി. സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളിൽ വിപണിയിലെത്തുന്ന ഫോണിന്റെ വില 22,990 രൂപയാണ്. ഫ്‌ളിപ്പ്കാര്‍ട്ട്‌, വിവോ ഇന്ത്യ ഇസ്റ്റോര്‍, എന്നീ ഓൺലൈൻ വിപണികളിൽ നിന്നും കേരളം ഉടനീളമുള്ള എല്ലാ ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ നിന്നും ലഭ്യമാകും.

6.3ഇഞ്ച് ഹാലോ ഫുൾവ്യൂ ഡിസ്‌പ്ലേയോട് കൂടിയ വി11 ന്റെ സെൽഫി ക്യാമറ 25മെഗാ പിക്സലാണ്. 16+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളുമുണ്ട്. അൾട്രാ എച്ച്ഡി, പിപിടി, പ്രൊഫെഷണൽ, സ്ലോ, ടൈം ലാപ്സ് ഫോട്ടോഗ്രാഫി, ക്യാമറ ഫിൽറ്റർ, ലൈവ്, എഐ ബൊക്കെ, എഐ സെൽഫി ലൈറ്റിംഗ്, എഐ ബാക് ലൈറ്റ് എച്ച്ഡിആർ, ആർട്ടിഫിഷ്യൽ ലോ ലൈറ്റ് മോഡ്, ജൻഡർ ഡിറ്റക്ഷൻ തുടങ്ങിയ നിരവധി ഫോട്ടോഗ്രാഫി ഫീച്ചറുകളും ഫോണിലുണ്ട്.

Advertisement

മീഡിയടെക് ഹീലിയോ പി 60 പ്രോസസ്സർ ശക്തിയേകുന്ന ഫോൺ ആൻഡ്രോയിഡ് 8.1അടിസ്ഥാനമാക്കിയ ഫൺ ടച്ച് 4.5ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക. 6ജിബി റാമും, 64ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256ജിബി വരെ വികസിപ്പിക്കുവാനും സാധിക്കും.

ഫേസ് ബുക്ക്, വാട്സാപ്പ്, പ്ലേ സ്റ്റോർ, ഗൂഗിൾ ക്രോം, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകൾ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന വി11ൽ യുഎസ്ബി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഒടിജി, എഫ്എം തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ നേരം നീണ്ടുനിൽക്കുന്ന 3315എംഎഎച്ച് ബാറ്ററിയാണ് വിവോ വി 11ന് ശക്തിപകരുക.

Advertisement

National

ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18ല്‍ തിങ്കളാഴ്ച രാത്രി 8-ന് സംപ്രേഷണം

Media Ink

Published

on

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡിലെ നായകന്‍. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020-ലെ ഗുസ്താവ് ത്രൈവെ അവാര്‍ഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. എ്ല്ലാ തിങ്കളാഴ്ചയും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.

പരമ്പരാഗത ബോട്ടുകള്‍ ഭൂരിഭാഗവും ഡീസലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദം, വായു, ജലമലിനീകരണത്തിന് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആദിത്യ ശ്രദ്ധനേടുന്നത്. ഇന്ധനച്ചെലവിലെ ആദായവും ഗണ്യമാണ്. കേരളത്തിലെ ഡീസല്‍ കടത്തുവള്ളങ്ങള്‍ പ്രതിര്‍ഷം 3.5 കോടി രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത് ഓരോ വര്‍ഷവും 9.2 കോടി കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുന്നു. ഇതു കേരളത്തിന്റെ മാത്രം കാര്യമാണ്. ഇക്കാര്യത്തിലുള്ള ദേശീയസ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഫെറികള്‍ ധാരാളമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും സന്ദിത് തണ്ടാശ്ശേരി തുടക്കമിട്ട നവ്ആള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് സൃഷ്ടിച്ച ആദിത്യ മാതൃകയാവും.

Advertisement

Continue Reading

Tech

ഈ വാച്ചുപയോഗിച്ച് നടത്താം കോണ്ടാക്റ്റ്‌ലെസ് പേമെന്റ്

ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കി ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെ വില

Media Ink

Published

on

ഇന്ത്യയിലെ ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കിയിരിക്കയാണ് ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രമുഖ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ അവതരിപ്പിച്ചു. ഇതിലൂടെ കോണ്ടാക്റ്റ്‌ലെസ് പേമെന്റ് നടത്താന്‍ സാധിക്കും.

Advertisement

ഇന്ത്യയില്‍ ആദ്യമായാണ് സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള വാച്ചുകള്‍ ഒരു കമ്പനി അവതരിപ്പിക്കുന്നത്. എസ്ബിഐ എക്കൗണ്ട് ഉടമകള്‍ക്ക് സൈ്വപ് ചെയ്യാതെ, എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കാതെ ടൈറ്റന്‍ പേ വാച്ചുകളിലെ സ്പര്‍ശത്തിലൂടെ പിഒഎസ് മെഷീനുകള്‍വഴി ഇടപാടുകള്‍ നടത്താം. ഒരു വിധ സമ്പര്‍ക്കവും വേണ്ടെന്നത് കൊറോണകാലത്ത് വാച്ചിനെ ആകര്‍ഷകമാക്കുന്നു.

പിന്‍ നല്‍കാതെ തന്നെ 2000 രൂപയുടെ വരെയുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാപ്പി ടെക്‌നോളജീസിന്റെ സഹായത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) ചിപ്പ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്. കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്റെ എല്ലാ പ്രവൃത്തികളും ഇതിലൂടെ ചെയ്യാം.

ഈ വാച്ചുകളിലെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്‌ലെസ് മാസ്റ്റര്‍കാര്‍ഡ് പിഒഎസ് മെഷീനുകളില്‍ പേയ്‌മെന്റ് നടത്താവുന്നതാണ്.

2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില. പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ടൈറ്റനെ ന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കട്ടരാമന്‍ പറഞ്ഞു.

Continue Reading

Kerala

കേരളത്തിന് അഭിമാനമായ ആലപ്പുഴ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം ഇതാണ്…

സൂമിനും ഗൂഗിള്‍ മീറ്റിനുമെല്ലാമുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ആലപ്പുഴയിലെ വികണ്‍സോള്‍

Media Ink

Published

on

ദശലക്ഷം ഉപയോക്താക്കളെ ഉന്നമിട്ടാണ് വികണ്‍സോള്‍ വിപണിയിലേയ്‌ക്കെത്തുന്നത്.

ലോകത്തിലെ വമ്പന്‍ വിഡിയോ കോണ്‍ഫറന്‍സ് ആപ്പുകളായ സൂമിനും ഗൂഗിള്‍ മീറ്റിനും വെല്ലുവിളി ഉയര്‍ത്തി ആയിരുന്നു വി കണ്‍സോളിന്റെ വരവ്. ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികണ്‍സോള്‍ ഈ വര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത മാസമാണ് ആപ്പ് വിപണിയിലെത്തുക.

Advertisement

ഓണ്‍ലൈന്‍ പഠന മേഖലയിലും ടെലിമെഡിസിന്‍ രംഗത്തുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ടെലിജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ്(ടിഎസ്ടി) സിഇഒ ജോയ് സെബാസ്റ്റ്യന്‍ പറയുന്നു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് ടെലിജെന്‍ഷ്യ.

സ്വദേശി വിഡിയോ കോണ്‍ഫറന്‍സിങ് ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം നടത്തിയ ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചാലഞ്ചിലാണ് ആലപ്പുഴയുടെ സ്വന്തം വികണ്‍സോള്‍ ഒന്നാമത് എത്തിയത്.

രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചരിത്രം കുറിച്ചത്. സൂം, ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ് വികണ്‍സോളെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചേര്‍ത്തലയ്ക്ക് സമീപം പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇന്‍ഫോപാര്‍ക്കിലാണ് ഈ കമ്പനി പിറവികൊണ്ടത്.

ഒരേ സമയം 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും കഴിയുന്ന ഫീച്ചറുകളോടെയാണ് വികണ്‍സോള്‍ വിപണിയിലെത്തുന്നത്. തുടക്കത്തില്‍, തല്‍ക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുകയെന്ന് ജോയ് സെബാസ്റ്റ്യന്‍. മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാകും.

ആപ്പ് വികസിപ്പിക്കാനുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നതെന്ന് ജോയ് പറയുന്നു. ആദ്യ ആഴ്ച ആപ്പ് സൗജന്യമായി ഉപയോഗിക്കാം. സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തിപ്പെടുന്നുണ്ടെങ്കില്‍ മാത്രം പിന്നീട് ഫീസ് നല്‍കിയാല്‍ മതി.

ഇന്നോവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഈ സ്റ്റാര്‍ട്ടപ്പിന് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി വികണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സിങ് ആപ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Home5 days ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala3 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books3 weeks ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Business4 weeks ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Entertainment4 weeks ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

Business4 weeks ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Home5 days ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books3 weeks ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Entertainment4 weeks ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Kerala3 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Viral

Entertainment6 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life9 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health11 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life1 year ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion6 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education9 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business10 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion10 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business10 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion10 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion10 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life11 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Auto

Auto8 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto9 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto9 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto10 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto10 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto10 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto10 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto10 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto10 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto10 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending