Connect with us

Business

വീട് വയ്ക്കാൻ ബജറ്റ് പ്രശ്നമാവില്ല, ഈ ചാലക്കുടിക്കാരൻ തുണയാകും

നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ പൂർണമായ ഇടപെടൽ സാധ്യമായ രീതിയിലാണ് ആൻസൺ ഗൃഹനിർമാണം നടത്തുന്നത്

Published

on

0 0
Read Time:5 Minute, 3 Second

ഏതൊരു വ്യക്തിയുടെയും ഏറ്റവും സുന്ദരമായ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായൊരു വീട്.എന്നാൽ അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന ഗൃഹനിർമ്മാണ സാമഗ്രികളുടെ വിലയും റിയൽ എസ്റ്റേറ്റിലെ ഏറ്റക്കുറച്ചിലുകളും സാധാരണക്കാരന്റെ വീട് എന്ന സ്വപ്നങ്ങൾക്കുമേൽ കരിനിഴവിൽ വീഴ്ത്തുന്നു. ബജറ്റ് പ്രശ്നമാകുമ്പോൾ വീട് എന്ന സ്വപ്നം അനന്തമായി നീണ്ടു പോകുകയും ചെയ്യുന്നു.

എന്നാൽ ഇനി വീട് എന്ന സ്വപ്നത്തിനു മേൽ ബജറ്റ് ഒരിക്കലും ഒരു പ്രശ്നമാകില്ല. ചാലക്കുടി സ്വദേശിയും ആർക്കിടെക്റ്റുമായ ആൻസൺ നൽകുന്ന ഉറപ്പാണത്. തൃശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻഡ്‌സ്‌കേപ് ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിലൂടെ ജില്ലക്കകത്തും പുറത്തുമായി നൂറിലേറെ വീടുകളും ഓഫീസ് കെട്ടിടങ്ങളും ആൻസൺ നിർമിച്ചു കഴിഞ്ഞു.

Advertisement

ഏറ്റവും ചുരുങ്ങിയ ചെലവിൽ ഉയർന്ന ഗുണമേന്മയോടെ വീടുകൾ നിർമിക്കുന്നു എന്നതാണ് ലാൻഡ്‌സ്‌കേപ് ബിൽഡേഴ്‌സിന്റെ പ്രത്യേകത. സംസ്ഥാനത്തെ നൂറുകണക്കിന് വരുന്ന ബിൽഡർമാരുടെ കൂട്ടത്തിൽ ഒന്നായി ഈ സ്ഥാപനത്തെ കാണരുത്. എല്ലാവര്ക്കും വീടെന്ന മനോഹരമായ സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന വലിയ സ്വപ്നത്തോടെയാണ് ആൻസൺ ഈ രംഗത്തേക്ക് ഇറങ്ങിയത്.

2013 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ച ലാൻഡ്സ്കേപ് ബിൽഡേഴ്‌സിന്റെ മുഖമുദ്ര കൃത്യതയാർന്ന ഡെലിവറി, ഉയർന്ന ഗുണമേന്മ, ബജറ്റിൽ ഒതുങ്ങിയ ഗൃഹനിർമാണം എന്നിവയായിരുന്നു.വീട് എന്ന സ്വപ്നം കണ്ടു തുടങ്ങുന്ന സമയത്ത് തന്നെ ആൻസൺ ഉപഭോക്താക്കളുടെ സഹായത്തിനു സന്നദ്ധനാണ്. എത്രയാണ് ബജറ്റ്, എത്ര മുറികൾ വേണം, എത്ര ചതുരശ്ര അടി വലുപ്പത്തിലാണ് വീട് പണിയാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഉപഭോക്താക്കൾ പറഞ്ഞുകൊടുക്കേണ്ട താമസം, കൃത്യമായ പ്ലാനുകൾ ആൻസൺ തയ്യാറാക്കും.

ലാൻഡ്സ്കേപ്പ് ബിൽഡേഴ്‌സിലെ ആർക്കിടെക്റ്റുകൾ വരയ്ക്കുന്ന പ്ലാനുകളിൽ നിന്നും അംഗീകാരം ലഭിക്കുന്നവ ഉടനടി വീടെന്ന രൂപത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ പൂർണമായ ഇടപെടൽ സാധ്യമായ രീതിയിലാണ് ആൻസൺ ഗൃഹനിർമാണം നടത്തുന്നത്. കൃത്യമായ ഇടവേളകളിൽ പണം കൈപറ്റി പറഞ്ഞ ദിവസം വീടിന്റെ പണി തീർക്കുകയും ചെയ്യുന്നു.

വീടിന്റെ പ്ലാനിംഗ് , പ്ലാനിങ് കൺസൾട്ടേഷൻ എന്നിവ കേരളത്തിലെ ഏത് ജില്ലയിൽ ഉള്ളവർക്ക് വേണ്ടിയും ചെയ്ത് നൽകുന്നു.മാത്രമല്ല വീട് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളത്രയും ഉയർന്ന ഗുണനിലവാരം ഉള്ളവയും വിപണിയിലെ ഏറ്റവും പുതിയ ട്രെന്റിന് ചേർന്നവയുമാണ്.തൃശൂർ ജില്ലക്ക് പുറത്തും നിരവധി വീടുകളുടെ പ്ലാനിംഗും എലവേഷനും എല്ലാം ചെയ്ത പരിചയമുണ്ട് ലാൻഡ്സ്കേപ് ബിൽഡേഴ്‌സിന്.അതിനാൽ ഏത് ജില്ലക്കാർക്കും സമീപിക്കാവുന്നതാണ്.

”ഇതുവരെ ജില്ലയിൽ നൂറിലേറെ പ്രൊജക്റ്റുകൾ ഞങ്ങൾ പൂർത്തിയാക്കി. എല്ലാ ഉപഭോക്താക്കളും പൂർണ സംതൃപ്തരാണ് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം.സ്ഥപനത്തിൽ ജോലി ചെയ്യുന്നവരുടെ ആത്മാർത്ഥമായ സേവനമാണ് സ്ഥാപനത്തിന്റെ വളർച്ചക്ക് അനിവാര്യമായിരിക്കുന്നത്.തൃശൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ലാൻഡ്സ്കേപ്പ് ബിൽഡേഴ്‌സ് കെട്ടിടങ്ങൾ പണിതിട്ടുണ്ട്.കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കണം എന്നതാണ് ആഗ്രഹം” ലാൻഡ്‌സ്‌കേപ്പ് ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്റ്റർ ആൻസൺ പറയുന്നു

കൂടുതൽ വിവരങ്ങൾക്ക് വാട്ട്സാപ്പ് /Call : 82 81 66 72 59

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്

ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും

Published

on

0 0
Read Time:2 Minute, 32 Second

ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന ഒരു പ്രത്യേക ബൃഹത് ഇ-ഓക്ഷന്‍ സ്പൈസസ് ബോര്‍ഡ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും.

‘നിലവില്‍ തുടര്‍ന്നുപോരുന്ന ഇ-ലേലങ്ങള്‍ക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരം ലക്ഷ്യം വച്ച് നടത്തുന്ന ഈ പ്രത്യക ഇ-ലേലം. ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്’ എന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു ‘ഏല കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഏലക്ക വില്‍ക്കുവാനും മെച്ചപ്പെട്ട വില നേടുവാനും വഴിയൊരുക്കുകയും ചെയ്യും’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisement

ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുക.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’ ആഘോഷങ്ങളുടെ ഭാഗമായാണ് സ്പൈസസ് ബേര്‍ഡ് ഈ ഇ-ലേലം ഒരുക്കിയിരിക്കുന്നത്

ഒട്ടനവധി ഏലക്ക കര്‍ഷകരും രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ സുഗന്ധവ്യഞ്ജന വ്യാപാരികളും ഈ പ്രത്യേക ഇ-ലേലത്തില്‍ പങ്കെടുക്കും എന്ന് സ്പൈസസ് ബോര്‍ഡ് അറിയിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending