Connect with us

Entertainment

അതിജീവനത്തിന്റെ പെണ്‍കരുത്തായി ‘ലില്ലി’ ; കാണാതെ പോകരുത് ഈ ചിത്രം

ലില്ലി എന്നത് ഈ ചിത്രം കാണുന്നതിന് മുന്‍പ് വരെ നമുക്കൊരു പൂവ് മാത്രമായിരുന്നു. എന്നാല്‍ ചിത്രം കണ്ടശേഷം കഥാപാത്രമായ ലില്ലി മാത്രമായിരിക്കും ആ പേരുകേള്‍ക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും മനസിലേക്ക് എത്തുക

Published

on

0 0
Read Time:5 Minute, 55 Second

നല്ല സിനിമകള്‍ പടിയിറങ്ങിത്തുടങ്ങി എന്ന് സ്ഥിരം പഴിപറയുന്ന മലയാളി പ്രേക്ഷകര്‍ക്കായി പുതുമുഖ സംവിധായകന്‍ പ്രശോഭ് വിജയന്‍ സമ്മാനിച്ചിരിക്കുന്നത് ശരിക്കുമൊരു വിഷ്വല്‍ ട്രീറ്റ് ആണ്. ലില്ലി എന്നത് ഈ ചിത്രം കാണുന്നതിന് മുന്‍പ് വരെ നമുക്കൊരു പൂവ് മാത്രമായിരുന്നു. എന്നാല്‍ ചിത്രം കണ്ടശേഷം കഥാപാത്രമായ ലില്ലി മാത്രമായിരിക്കും ആ പേരുകേള്‍ക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും മനസിലേക്ക് എത്തുക.

കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ഏറെ അനുഭവസമ്പത്തുള്ള നടികള്‍ക്ക് സമാനമായ രീതിയിലാണ് ചിത്രത്തിലെ നായികയായ സംയുക്ത മേനോന്‍ വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യമറിയിച്ചത്. കഥാപാത്രത്തെ അവതരിപ്പിക്കുകയല്ലായിരുന്നു, മറിച്ച് കഥാപാത്രത്തെ ഉള്‍ക്കൊണ്ട് സ്വയം ലില്ലിയായി മാറുകയായിരുന്നു സംയുക്ത.

Advertisement

പൂര്‍ണ്ണഗര്ഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ലില്ലി. കഹാനി എന്ന ഹിന്ദി ചിത്രത്തെ അനുസ്മരിപ്പിക്കുന്നു എന്ന് തോന്നുമെങ്കിലും കഥാതന്തുവിലും തിരക്കഥയിലും നമുക്ക് വ്യത്യസം ഏറെ ഉണ്ടെന്നു മനസിലാക്കാം. ലില്ലി ഒരു പോരാട്ടത്തിന്റെ കഥയാണ്, ചേര്ത്തു നില്‍പ്പിന്റെയും സഹനത്തിന്റെയും കഥയാണ്.

സംയുക്ത മേനോന്‍ അവതരിപ്പിക്കുന്ന ലില്ലി എന്ന ഗര്‍ഭിണിയായ സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവം അടുത്തിരിക്കുന്ന ലില്ലിയെ കുറച്ച് ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നു. തന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ രക്ഷിക്കുന്നതിനായി ലില്ലി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഗര്‍ഭിണി, നിസ്സഹായ തുടങ്ങിയ വാക്കുകളില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ പോരാട്ടം എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു ലില്ലി.

ഗുണ്ടകളില്‍ നിന്നും രക്ഷപ്പെടാനുള്ള ലില്ലിയുടെ ശ്രമങ്ങളില്‍ വയലന്‌സിന്റെ അംശം ഉള്ളതിനാല്‍ മാത്രമാണ് ഈ ചിത്രത്തിന് അ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അല്ലാതെ കുടുംബവുമൊത്ത് കാണാന്‍ കഴിയാത്ത രംഗങ്ങളോ , സംഭാഷണമോ സെക്‌സിന്റെ അതിപ്രസരമോ ഒന്നും തന്നെയില്ല. മേല്‍പ്പറഞ്ഞ വയലന്‍സ് ഒഴിവാക്കിയാല്‍ ലില്ലി എന്ന ഈ കൊച്ചു ചിത്രത്തിന് ലൈഫ് ഇല്ലാതെയാകും.

ഒന്നര മണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം. തന്നെ തട്ടിക്കൊണ്ടു വന്ന് അതിക്രമങ്ങള്‍ക്ക് ഇരയാക്കിയവരോട് ഒറ്റക്ക് തന്നെ ലില്ലി പ്രതികാരം ചെയ്യുന്നു. പ്രതികാരം ചെയ്യാന്‍ അവള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും പുതുമയുള്ളതാണ് എന്നിടത്താണ് ഒരു സംവിധായകന്റെ വിജയം നമുക്ക് കാണാനാകുക.

ആര്യന്‍ കൃഷ്ണ മേനോന്‍, കണ്ണന്‍ നായര്‍, ധനേഷ് ആനന്ദ് എന്നിവരും തങ്ങളുടെ വേഷം ഗംഭീരമാക്കി. ഏറെ നാളുകള്‍ക്ക് ശേഷം ആര്യന്‍ കൃഷ്ണമേനോന്റെ മുന്‍നിര സിനിമയിലേക്കുള്ള തിരിച്ചു വരവിന് കൂടി ലില്ലി വഴിയൊരുക്കി. ജീവിതത്തില്‍ അഞ്ചു സിനിമകള്‍ മാത്രം ചെയ്താലും ചെയ്യുന്ന അഞ്ചും ബെസ്റ്റ് ആയിരിക്കണം എന്ന് പറയുന്ന ആര്യന്‍ തെരെഞ്ഞെടുത്ത ലില്ലി ബെസ്റ്റ് ആവാതിരിക്കാന്‍ വഴിയില്ലല്ലോ.

ഛായാഗ്രാഹകന്‍ ശ്രീരാജ് രവീന്ദ്രന്‍ ലില്ലിയെ വികാരതീവ്രതയോടെ കാമറയില്‍ പതിപ്പിച്ചു. മാത്രമല്ല മികച്ച ബാക്ഗ്രൗണ്ട് സ്‌കോറും ലില്ലിയുടെ പ്രത്യേകതയാണ്.അപ്പു ഭട്ടതിരിയുടെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടായി. തുടക്കത്തില്‍ പരീക്ഷണ ചിത്രമാണെന്ന വിശേഷണത്തോടെയാണ് ലില്ലി എത്തിയത്. വലിയ മുതല്‍മുടക്കില്ലാതെ വളരെ ചെറിയ ബജറ്റില്‍ താരബാഹുല്യമില്ലാതെ ചിത്രീകരിച്ച ചെറിയ സിനിമ. എന്നാല്‍ പ്രമേയം കൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും ലില്ലി ഏറെ മുന്നിലാണ്.

നല്ല സിനിമകള്‍ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് മനസ്സ് മടുപ്പിക്കാതെ കാണാന്‍ കഴിയുന്ന ഒരു മികച്ച ചിത്രമാണ് ലില്ലി. ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയത്തെ മുന്‍നിര്‍ത്തി വയലന്‌സിന്റെ അതിപ്രസരം നമുക്ക് മറക്കാം

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

മാല്‍പൂര പായസം ഉണ്ടാക്കുന്ന വിധം

മാല്‍പൂര പായസം, ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

Published

on

0 0
Read Time:2 Minute, 47 Second

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

Advertisement

ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

ചേരുവകള്‍ അളവ്

സൂചി റവ – 1 കപ്പ്

ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 0.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്

ഏലക്കപ്പൊടി – അര ടീസ്പൂണ്‍

ജീരകം – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്

പായസത്തിന്

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

അരി – 3\4 കപ്പ്

ഏലക്കപ്പൊടി – 1 ടീസ്പൂണ്‍

പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍

കുങ്കുമപ്പൂ – 2 എണ്ണം

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

 1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
 2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂര്‍ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
 3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
 4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

 1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
 2. അടി കട്ടിയുള്ള ഒരു പാനില്‍ പാല്‍ ഒഴിച്ച് ചൂടാക്കുക.
 3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
 4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
 5. ഇതിലേക്ക് ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
 6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്‌സും പഞ്ചസാരയും ചേര്‍ക്കുക.
 7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
 8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending