Connect with us

Kerala

സാമൂഹ്യ ശുചിത്വ പരിപാടികളുമായി ഓക്‌സ്ഫാം ഇന്ത്യ

ആദിവാസി കോളനികളും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം അഴുക്കുചാലുകള്‍ പുനസ്ഥാപിക്കുകയും പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ചു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുനരുപയോഗത്തിനായി കൈമാറുകയും ചെയ്തു

Published

on

0 0
Read Time:3 Minute, 33 Second

ഓക്‌സ്ഫാം ഇന്ത്യയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ നടക്കുന്ന സാമൂഹിക ശുചിത്വ പരിപാടിക്ക് ഗാന്ധി ജയന്തി ദിവസത്തില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം, ശ്രേയസുമായി സഹകരിച്ചു കൊണ്ടാണ് വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നത്.

പനമരം പഞ്ചായത്തിലെ മാത്തൂര്‍പോയില്‍ പണിയ കോളനി, മീനങ്ങാടി പഞ്ചായത്തിലെ കുട്ടൂരംപാലം പണിയ കോളനി, നൂല്‍പ്പുഴ പഞ്ചായത്തിലെ കൊയാലിപ്പുര കോളനി, ബത്തേരി മുനിസിപ്പാലിറ്റിയിലെ പൂളവയല്‍ പണിയ കോളനി എന്നിവിടങ്ങളിലാണ് ഒക്‌റ്റോബര്‍ 2 ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Advertisement

ആദിവാസി കോളനികളും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം അഴുക്കുചാലുകള്‍ പുനസ്ഥാപിക്കുകയും പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ചു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുനരുപയോഗത്തിനായി കൈമാറുകയും ചെയ്തു.
‘ഒക്‌സ്ഫാമും ശ്രേയസും ചേര്‍ന്നു വയനാട്ടില്‍ സംഘടിപ്പിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും. മൊത്തത്തില്‍ 5 പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 51 ആദിവാസി കോളനികള്‍ വൃത്തിയാക്കാനാണ് ഓക്‌സഫാം ഉദ്ദേശിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം നടത്തുന്ന ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്,’ ഓക്‌സഫാം ഇന്ത്യയുടെ വയനാട് ടീം ലീഡര്‍ ചന്ദ്രകാന്ത് ദൊകര്‍ പറഞ്ഞു.

പ്രളയാനന്തരമുള്ള ദുരന്തനിവാരണത്തിനായി കേരളത്തില്‍ എത്തിയ ഓക്‌സ്ഫാം ഇന്ത്യ പ്രളയ ബാധിത മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ട്. പ്രളയനാന്തരം പല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഈ സന്നദ്ധ സംഘടന ഏര്‍പ്പെട്ടിരുന്നു.

ആദ്യഘട്ട പ്രവര്‍ത്തനങ്ങുളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളും ശുദ്ധവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുകയുമാണ് ചെയ്തത്. ഇതിനായി കിണറുകള്‍ ശാസ്ത്രീയമായ രീതിയില്‍ നന്നാക്കികൊടുക്കുകയും വീടുകളില്‍ ശുദ്ധ വെള്ളം ലഭ്യമാക്കുന്നതിനായി ഓക്‌സ്ഫാം ബക്കറ്റ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.
വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ, ഇടുക്കിയിലും പത്തനംതിട്ടയിലും ആലപ്പുഴയിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ഓക്‌സ്ഫാം ഇന്ത്യ വിഭാവനം ചെയ്യുന്നുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍

ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്

Published

on

0 0
Read Time:1 Minute, 39 Second

ഓണത്തിന് പെര്‍ഫ്യൂം ബ്രാന്‍ഡായ പൊമ്മ അവതരിപ്പിച്ച പ്രൊമൊഷനിലെ വിജയികളായ അക്ഷയ്, ജിതേന്ദ്ര, നിയാസ് എന്നിവര്‍ക്കുള്ള സാംസംഗ് ഗാലക്സി ഫോണുകള്‍, റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍ സമ്മാനിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കോസ്മോകാര്‍ട്ട് ഡയറക്ടറും സിഇഒയുമായ സൂരജ് കമല്‍, വി മാര്‍ട്ട് മാനേജര്‍ മനാഫ് എന്നിവരും പങ്കെടുത്തു. ഓണം പൊമോഷന് കസ്റ്റമേഴ്സില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സൂരജ് കമല്‍ പറഞ്ഞു. പൊമ്മ, ഇമോജി പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിനൊപ്പം ഇന്ത്യന്‍ വിപണിയിലും മികച്ച സാന്നിധ്യമായി മാറുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ അറിയിച്ചു.

ജനപ്രിയവും വ്യതിരിക്തവുമായ വിവിധ തരം പെര്‍ഫ്യമുകളുടേയും ആഡംബര ഉല്‍പ്പന്നങ്ങളുടേയും നിര്‍മാണ സ്ഥാപനമായ കോസ്മോകാര്‍ട്ട് 2018-ലാണ് പ്രവര്‍ത്തനമാരംഭിച്ച്ത്. www.kozmocart.com ആണ് കമ്പനിയുടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇതിനു പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങിയ സൈറ്റുകളിലൂടെയും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ട്രാവ്‌ലോഞ്ച് കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

ലോകോത്തരമായ റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകള്‍ സ്ഥാപിക്കുന്ന ട്രാവ്‌ലോഞ്ച് എന്ന കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

Published

on

0 0
Read Time:4 Minute, 49 Second

ഐടിയിലും സ്‌പോര്‍ട്‌സ് രംഗത്തും നിക്ഷേപങ്ങളുള്ള കോഴിക്കോട് ആസ്ഥാനമായ ബീക്കണ്‍ ഗ്രൂപ്പ് പ്രൊമോട്ടു ചെയ്യുന്ന ട്രാവ്‌ലോഞ്ച് എന്ന സ്റ്റാര്‍ട്ടപ്പില്‍ ദുബായ് ആസ്ഥാനമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സ് 1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. പ്രധാന ഹൈവേകളുടെ ഓരത്ത് ട്രാവ്‌ലോഞ്ച് സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകളിലെ ആദ്യത്തേത് പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മാണമാരംഭിച്ചതായും ട്രാവ്‌ലോഞ്ച് എംഡി സഫീര്‍ പി ടി പറഞ്ഞു. പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മണിക്കൂര്‍ നിരക്കില്‍ സ്ലീപ്പിംഗ് ബോര്‍ഡുകള്‍, മിനിമാര്‍ട്ട്, കാര്‍വാഷ് ഉള്‍പ്പെടെയുള്ള നൂതന റോഡ്‌സൈഡ് സേവനങ്ങളാണ് ട്രാവ്‌ലോഞ്ചുകളില്‍ ലഭ്യമാകുകയെന്നും സഫീര്‍ വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ സംവിധാനത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് ലഭ്യമായ തരത്തിലുള്ള പ്രീമിയം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മിതമായ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ മിക്കവാറും സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ആപ്പ് ഇല്ലാത്ത വാക്ക്-ഇന്‍ ഉപയോക്താക്കളില്‍ നിന്ന് ഉപയോഗങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ഈടാക്കും,’ അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട് നാഷനല്‍ ഹൈവേയ്ക്കരികിലെ 80 സെന്റില്‍ നിര്‍മാണമാരംഭിച്ച ട്രാവ്‌ലോഞ്ചിന്റെ 8000 ച അടി വിസ്തൃതിയുള്ള ആദ്യയൂണിറ്റ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഫീര്‍ പറഞ്ഞു. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടന്‍ അഞ്ച് യൂണിറ്റുകള്‍ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെമ്പാടുമായി 50 ട്രാവ്‌ലോഞ്ചുകള്‍ തുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.

Advertisement

ദുബായില്‍ റീടെയില്‍, മാനുഫാക്ചറിംഗ്, ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ആര്‍ഐ സംരംഭമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ 1 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കാനായതില്‍ ട്രാവ്‌ലോഞ്ചിന് ഏറെ ആഹ്ലാദമുണ്ടെന്നും സഫീര്‍ പറഞ്ഞു. നമ്മുടെ റോഡുയാത്രകളിലേയ്ക്ക് ട്രാവ്‌ലോഞ്ച് കൊണ്ടുവരാന്‍ പോകുന്ന വൃത്തിയും വെടിപ്പുമാണ് തന്നെ ഈ നിക്ഷേപത്തിനു പ്രേരിപ്പിച്ചതെന്ന് ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ് പറഞ്ഞു. ‘രാത്രിസമയത്തും മറ്റുമുള്ള നമ്മുടെ ഹൈവേകളിലെ ദീര്‍ഘയാത്രകളെ ട്രാവ്‌ലോഞ്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ ടൂറിസം മേഖലയ്ക്കും ഇത് നല്ല പിന്തുണയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ട്രാവ്‌ലോഞ്ചും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ചുരുങ്ങിയത് 30-40 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും സഫീര്‍ പറഞ്ഞു.

കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് ആസ്ഥാനമായ ഐടി സ്ഥാപനം നടത്തുന്ന ബീക്കണ്‍ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തെ വോളിബോള്‍ ലീഗായ പ്രോവോളിയിലെ പ്രമുഖ ടീമായ കാലിക്കറ്റ് ഹീറോസിന്റെ പ്രൊമോട്ടറുമായിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending