Connect with us

Life

ചെങ്ങല്ലൂർ രംഗനാഥൻ ; ഏഷ്യയിലെ ഏറ്റവും വലിയ ആനയുടെ ദയനീയ അന്ത്യം ഇങ്ങനെ !

മണ്മറഞ്ഞു നൂറ്റാണ്ടു പിന്നിട്ടിട്ടും രംഗനാഥന്‍റെ 345 cm ഉയരമുള്ള അസ്ഥിപഞ്ചരം ഇന്നും കാണികള്‍ക്ക് വിസ്മയം ആയി തൃശൂര്‍ മ്യുസിയത്തില്‍ സ്ഥിതി ചെയ്യുന്നു.

Published

on

0 0
Read Time:5 Minute, 17 Second

മനുഷ്യന്‍റെ ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി ആനകളുടെ ചരിത്രം ആവട്ടെ വിഷയം. നൂറു വര്‍ഷം മുന്പ് തൃശ്ശൂര്‍ ജീവിച്ചിരുന്ന ഒരാന. ശാന്ത സ്വഭാവം കൊണ്ടും സ്നേഹം കൊണ്ടും ചരിത്ര താളുകളില്‍ ഇടം നേടി. (ഒരാന പ്രേമിയുടെ അതിശയോക്തി കലര്‍ന്ന കെട്ടു കഥകള്‍ അല്ല ഇത്. ഒരു നൂറ്റാണ്ട് മുന്പ് ജീവിച്ചിരുന്ന ഒരു വന്യ ജീവിയുടെ ഇന്നും ശേഷിക്കുന്ന ചരിത്രം മാത്രം).

ചെങ്ങല്ലുര്‍ രംഗനാഥന്‍ എന്ന പേരില്‍ നൂറു വര്‍ഷങ്ങള്‍ക്കു മുന്പ് പ്രശസ്തിയുടെ കൊടുമുടി കയറിയ ആനയുടെ ചരിത്രം ആവട്ടെ ആദ്യം. തമിഴ്നാടിലെ ശ്രീ രംഗം ക്ഷേത്രത്തില്‍ സമീപത്തെ പുഴയില്‍ നിന്നും വലിയ അന്ടാവുകളില്‍ വെള്ളം എത്തിക്കാന്‍ ആണ് മനുഷ്യനോരുക്കിയ വാരികുഴിയില്‍ വീണ ഹതഭാഗ്യവാനായ കുട്ടിയാന എത്തുന്നത്‌. അങ്ങനെയാണ് രംഗനാഥന്‍ എന്ന് ആനക്ക് പേര് വീഴുന്നതും. കാലങ്ങളോളം ഈ പണി എടുത്ത ആന വലുതായപ്പോള്‍ അതിന്‍റെ അസാധാരണ പൊക്കം നിമിത്തം ക്ഷേത്ര കവാടത്തിലൂടെ കടക്കാന്‍ കഴിയാതെ ആയി. എന്നിരിക്കിലും തല്ലു പേടിച്ചു ഈ കുടുസു വാതിലിലൂടെ ഞെരുങ്ങി കയറിയ ആനയുടെ ശരീരത്തില്‍ പല ഇടങ്ങളിലും മുറിവുകളും വ്രണങ്ങളും രൂപപ്പെട്ടു.

Advertisement

ആയിടക്കാണ്‌ തൃശൂര്‍ അന്തികാട് സ്വദേശിയായ ചെങ്ങല്ലുര്‍ മനയിലെ നമ്പൂതിരി ഈ ക്ഷേത്രത്തില്‍ എത്തുന്നതും ശുഷ്കിച്ചു എല്ലും തോലുമായ ഈ സാധു ജീവിയെ കാണുന്നതും. ഇവന്‍റെ അസാധാരണമായ വലുപ്പം തമിഴര്‍ക്കു ആവശ്യം ഇല്ലെങ്കിലും മലയാളക്കരയില്‍ നല്ല ചിലവായിരിക്കും എന്ന് മനസ്സിലാക്കിയ നമ്പൂതിരി ഇതിനെ വില കൊടുത്തു വാങ്ങി ഇങ്ങോട്ട് കൊണ്ട് പോന്നു. ഇവിടെ എത്തിയ ആനക്ക് ആദ്യത്തെ ഒരു വര്‍ഷം സുഖ ചികിത്സ നല്‍കുകയാണ് ചെയ്തത്. നല്ല ഭക്ഷണവും ചികിത്സയും സര്‍വോപരി നമ്പൂതിരിയുടെ പുത്രാ തുല്യമായ വാത്സല്യവും ആനയെ ഒരു തക്കിടൂ മുണ്ടന്‍ ആക്കി. പിന്നീട് അങ്ങോട്ട്‌ ഈ പ്രദേശത്തെ സകല പൂരത്തിനും ഉത്സവത്തിനും ആന നായകനായി. മലയാളക്കരയാകെ ഇതിന്‍റെ ആകാര ഭംഗിയെ പറ്റിയുള്ള സംസാരം പടര്‍ന്നു. മഹാകവി വള്ളത്തോള്‍ പോലും ഇതിനെ വാഴ്ത്തി പാടി. വലുപ്പതെക്കള്‍ ഉപരി ഇതിന്‍റെ ശാന്ത സ്വഭാവം ആയിരുന്നു പലരുടെയും മനസ് കീഴടക്കിയിരുന്നത്.

പക്ഷെ ഈ പേരിനും പോലിമക്കും ഒന്നും വലിയ ആയുസ് ഉണ്ടായിരുന്നില്ല. 1914 ഇലെ ആറാട്ടുപുഴ പൂരത്തിന് നില്‍ക്കുമ്പോള്‍ (ഞാന്‍ ആറാട്ടുപുഴക്കാരന്‍ ആണ്) കൂടെ നിന്നിരുന്ന അകവൂര്‍ ഗോവിന്ദന്‍ എന്ന ആന ഇതിനെ കുത്തി മറച്ചിട്ടു. സമീപത്തെ കരിങ്കല്‍ തറയില്‍ തലയിടിച്ച രംഗനാഥന്‍ അതോടെ കിടപ്പിലായി. ചികിത്സകള്‍ ഒന്നും ഫലം കാണാതെ വന്നതോടെ പിറ്റേ വര്ഷം ആന ചരിഞ്ഞു. പക്ഷെ ചരിത്രത്തില്‍ ആന ഇടം പിടിക്കുന്നതും ചിരകാല പ്രതിഷ്ഠ നേടുന്നതും ഇതിനു ശേഷമാണു.

ആയിടക്കു തൃശൂര്‍ മ്യൂസിയം സ്ഥാപിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്‍റെ ചുമതലയുള്ള സായിപ്പും (അദ്ധഹത്തിന്റെ പേര് എത്ര ശരമിച്ചിട്ടും കണ്ടെത്താനായില്ല) മേല്‍പ്പറഞ്ഞ രംഗനാഥനെ പറ്റി കേട്ടിരുന്നു. ഇത്രയും ഭീമകരത്വം ഉള്ള ആനയെ ചുമ്മാ കുഴിച്ചിട്ടു കളയാന്‍ അയാള്‍ തയാറായില്ല. നമ്പൂതിരിയില്‍ നിന്നും അനുവാദം വാങ്ങി സായിപ്പ് ആനയുടെ മൃതദേഹം കൊണ്ടുപോയി ശാസ്ത്രീയായി ദ്രവിപ്പിച്ചു. പിന്നീട് എല്ലുകള്‍ കൃത്യമായി എണ്ണി പെറുക്കി വീണ്ടും ഒന്നിപ്പിച്ചു. 1938 ഇല്‍ മ്യൂസിയം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തപ്പോള്‍ രംഗനാഥനും അതില്‍ ഉണ്ടായിരുന്നു. മണ്മറഞ്ഞു നൂറ്റാണ്ടു പിന്നിട്ടിട്ടും രംഗനാഥന്‍റെ 345 cm ഉയരമുള്ള അസ്ഥിപഞ്ചരം ഇന്നും കാണികള്‍ക്ക് വിസ്മയം ആയി തൃശൂര്‍ മ്യുസിയത്തില്‍ സ്ഥിതി ചെയ്യുന്നു.

തയ്യാറാക്കിയത് :ഹാരിസ് നൂഹു

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച തുറക്കും

രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും

Published

on

0 0
Read Time:3 Minute, 20 Second

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിനു സമീപം തുറക്കുന്ന വിപിഎസ് ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്റര്‍.

Advertisement

കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ഡേകെയര്‍ സെന്ററില്‍ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി,കാര്‍ഡിയോളജി,ന്യൂറോസയന്‍സ്, ലിവര്‍ കെയര്‍, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്സ്, സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി, ഇഎന്‍ടി, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Home

വീടില്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിനും കുറ്റവാളികളികളാകുന്നതിനും സാധ്യത കൂടുതലാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടമെന്നത് മൗലികാവകാശമാണെന്നും ലോകപാര്‍പ്പിട ദിനത്തില്‍ ഐജി പി വിജയന്‍ ഐപിഎസ്

ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് അസറ്റ് ഹോംസ്

Published

on

0 0
Read Time:11 Minute, 1 Second
  • 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നതെന്നും പി വിജയന്‍

വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന്് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍ ഐപിഎസ്. മറുവശത്ത് തിരിച്ചു പോകാന്‍ ഒരു വീടു പോലുമില്ലാത്തവര്‍, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴി തെറ്റിപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഓരോ കുടുംബത്തിനും ഒരു വീടുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട് ഒരു കെട്ടിടം മാത്രമല്ല, സ്്നേഹത്തിന്റേയും കരുതിലിന്റേയും ഇടം കൂടിയാണ്. എന്നാല്‍ ആ സ്നേഹത്തിന് സുരക്ഷിതമായ ഒരു മേല്‍ക്കൂര വേണം. കുറ്റവാസനകള്‍ തടയുന്നതില്‍ നല്ല വീടുകള്‍ക്കും നല്ല കൂടുംബങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിന് ശരാശരി രണ്ടു വീടുണ്ടെന്ന് പറയുന്നവരുണ്ട്. ആര്‍ക്കാണാവോ അങ്ങനെ രണ്ടു വീടുള്ളത്. ലോകമെങ്ങും അസമത്വം വര്‍ധിക്കുകയാണ്. ഭൂമിയില്‍ 700 കോടിയിലേറെ ജനങ്ങളുള്ളതില്‍ 16 കോടിയിലറേപ്പേര്‍ക്കും വീടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളിലൂടെ കേരള സര്‍ക്കാര്‍ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പൊതുസമൂഹവും വ്യക്തികളും സ്ഥാപനങ്ങളും അത് തങ്ങളുടെ ഉത്തരവാദിത്തമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുശില്‍പ്പികളും ബില്‍ഡര്‍മാരും പലപ്പോഴും കെട്ടിടങ്ങളുെട സൗന്ദര്യമോ സ്‌ക്വയര്‍ ഫീറ്റിലെ ലാഭമോ മാത്രം നോക്കുന്നുവെന്നും എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പിനും വിവിധ ഊര്‍ജങ്ങളുടെ അമിതോപയോഗം തടയുന്നതിനും അവര്‍ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ വീടുകളും കെട്ടിടങ്ങളും കെട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഒരു വലിയ വീടു പണിയുമ്പോള്‍ ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും ഒരു പാറക്കുഴി ഉണ്ടാകുമെന്നും ഓര്‍ക്കണം. മനുഷ്യര്‍ക്ക് വീടില്ലാതെ സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്‍സിംഗാണ് വേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സര്‍ഗശക്തിയും പുതുമകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലത്തു നിന്ന് ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. രോഗങ്ങളും ഹീറ്റ് വേവും പെരുകുന്നതും പ്രളയങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ആഗോളനഗരങ്ങളിലെ സമ്മേളന വിഷയം എന്നതില്‍ നിന്ന് കാലാവസ്ഥാമാറ്റം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തിയേയും ബാധിക്കുന്ന യാഥാര്‍ത്ഥമായി. കാര്‍ബണ്‍മുക്ത ലോകത്തിനായുള്ള നാഗരിക കര്‍മപദ്ധതി എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഏറെ പ്രധാനമാണെന്നും ഐജി പി വിജയന്‍ പറഞ്ഞു. നിലവിലെ 700 കോടി ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ നഗരങ്ങളിലാണ്. 20 കൊല്ലത്തിനുള്ളില്‍ 300 കോടി ആളുകള്‍ കൂടി നഗരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ലോകത്ത് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 70%വും നഗരങ്ങളില്‍ നിന്നാണ്. ഇതിനൊപ്പം കോവിഡ് കൂടി ചേര്‍ന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. നഗരങ്ങളിലെ ചേരികളില്‍ കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്നു.

ഇനിയുള്ള 20 വര്‍ഷം ഏറെ ഉത്തരവാദിത്തത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവ ശ്രദ്ധാപൂര്‍വം ജീവിച്ചില്ലെങ്കില്‍ അത് അടുത്ത തലമുറയോട് ചെയ്യുന്ന വലിയ കുറ്റമായിരിക്കും. 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യകളുടെ കുതിപ്പും കാലാവസ്ഥാമാറ്റവും കോവിഡും ചേര്‍ന്ന് ലോകക്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ്. പോലീസിംഗിലും ഇത് കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാതെ തരമില്ല. സമൂഹത്തിന്റെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഒരു വശത്ത് സ്റ്റുഡന്റ് കേഡറ്റുകള്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കേരളാ പോലീസും മാറുമ്പോള്‍ സ്വയം നിയമങ്ങള്‍ അനുസരിക്കുമെന്ന ഉത്തരവാദിത്തം ഓരോ വ്യക്തിയും നിറവേറ്റണം. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്‍പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത് അവരായിരിക്കുമെന്നും വിജയന്‍ ചൂണ്ടിക്കാണിച്ചു.

ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പോലീസ് തടയണമെന്ന ഹൈക്കോടതി ഉത്തരവാണ് ശബരിമലയെ പരിസ്ഥിതിസൗഹാര്‍ദ്ദമാക്കാന്‍ താന്‍ നേതൃത്വം നല്‍കി നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലേക്കുള്ള ആലോചനയിലെത്തിച്ചത്. രണ്ടു മാസത്തെ ഉത്സവക്കാലത്ത് ശബരിമലയില്‍ വരുന്ന ഒന്ന്-ഒന്നരക്കോടി ആളുകളില്‍ ഓരോരുത്തരും ശരാശരി 500 ഗ്രാം മാലിന്യമാണ് പരിസ്ഥിതിലോലമായ പൂങ്കാവനം പ്രദേശത്ത് ഉപേക്ഷിച്ചു പോന്നിരുന്നത്. 10-20 ഏക്കറിനുള്ളില്‍ 100-150 ടണ്‍ മാലിന്യമുണ്ടാകുന്ന അവസ്ഥ. ഭക്തരുടെ പെരുമാറ്റരീതി തന്നെ മാറ്റി മറിയ്ക്കാന്‍ ലക്ഷ്യമിട്ടും അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യം അവരവര്‍ തന്നെ കൊണ്ടുപോയി സംസ്‌കരിക്കുന്നത് നടപ്പില്‍ വരുത്തിയുമാണ് ആഗോളശ്രദ്ധ നേടിയ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്. 2020-ലെ ആദ്യലോക്ഡൗണ്‍ സമയത്ത് കേരളാ പോലീസ് നേതൃത്വം നല്‍കിയ ഭക്ഷണം നല്‍കുന്ന സേവന പരിപാടി 30 പാക്കറ്റ് ഉപ്പുമാവുമായി ആരംഭിച്ചതാണെന്നും പെട്ടെന്നു തന്നെ അത് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 24 അടുക്കളയും പ്രതിദിനം 35,000 ഭക്ഷണപ്പാക്കറ്റുകളുമായി വളരുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല പരിസ്ഥിതിയും ഒരു നേരത്തെ ആഹാരവുമെല്ലാം ക്രമസമാധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ അത് പോലീസിന്റേയും ഉത്തരവാദിത്തമാകുന്നു, അദ്ദേഹം പറഞ്ഞു.

ആഗ്രഹങ്ങളനുസരിച്ചല്ല ആവശ്യങ്ങളനുസരിച്ചാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. അമേരിക്ക മാത്രം പുറത്തു വിടുന്ന കാര്‍ബണ്‍ 27 ടണ്ണാണ്. ബാക്കിയുള്ളവരിലെ 400 കോടി ജനങ്ങള്‍ രണ്ട് ടണ്‍ കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളു. ആ രണ്ടു കോടിയുടെ ദയയിലാണ് ലോകം മുഴുവന്‍ ജീവിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ അവരെ ദരിദ്രരായി നിലനിര്‍ത്തുകയല്ല ഇതിനുള്ള പ്രതിവിധ. ചരിത്രപരമായ തിരുത്തലും സുസ്ഥിര വികസനവും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നും സുനില്‍ കുമാര്‍ പറഖ്ഞു.

ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പാര്‍പ്പിടദിന പ്രഭാഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ്് ഹോംസ് ഉപഭോക്താക്കളും പങ്കാളികളും കമ്പനിയുടെ സമൂഹമാധ്യമ പേജുകളിലൂടെ തല്‍സമയം വീക്ഷിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Health

ഡയാലിസിസ് ചെയ്യുന്നവരുടെ സമഗ്ര പരിചരണത്തിനായി ആല്‍ഫ ഹാപ്പിനെസ് ക്ലബിന് തുടക്കമായി

ആല്‍ഫയില്‍ രണ്ട് ഡയാലിസിസ് മെഷിനുകള്‍ കൂടി എത്തി

Published

on

0 0
Read Time:5 Minute, 15 Second

തൃശൂര്‍ എടമുട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് വിധേയരാകുവരുടെയും കുടുംബങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഹാപ്പിനെസ് ക്ലബ്ബിന് തുടക്കമായി. ക്ലബ്ലിന്റെ ഉദ്ഘാടനവും രണ്ടു പുതിയ ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരും സമ്പന്നരുമെന്ന അന്തരം കൂടിവരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും പാവപ്പെട്ടവരെക്കുറിച്ചോര്‍ക്കാന്‍ വളരെ കുറച്ചു പേര്‍ മാത്രമുള്ള നമ്മുടെ സമൂഹത്തില്‍ ആല്‍ഫയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസിന് വിധേയരാകുന്നവരുടെ മുഖങ്ങള്‍ നോക്കിയാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്താണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഹാപ്പിനെസ് എന്ന പേരിലുള്ള ഈ കൂട്ടായ്മയ്ക്ക് അവരുടെ മുഖത്ത് ഒരു ചിരി പടര്‍ത്താനും ആത്മവിശ്വാസം വരുത്താനും ഇടയാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഹാപ്പിനെസ് ക്ലബ്ബ് എന്ന സങ്കല്‍പ്പത്തിലൂടെ സാമൂഹ്യ പിന്തുണയുടെ ഒരു പുതിയ കാല്‍വയ്പ്പാണ് ആല്‍ഫ നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പറഞ്ഞു. വര്‍ഷത്തില്‍ 12000 രൂപ സ്പോണ്‍സര്‍ഷിപ്പായി നല്‍കുന്ന 2500 പേരെ ഉള്‍പ്പെടുത്തിയാണ് ക്ലബ് രൂപീകരിക്കുന്നത്.

എടമുട്ടം ആല്‍ഫ ഡയാലിസിസ് സെന്ററില്‍ പുതിയ രണ്ടു ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഹമ്മദ് നിര്‍വഹിക്കുന്നു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, നാവിയോ ഷിപ്പിംഗ് ഡയറക്ടര്‍ സുനില്‍ കെ.ബാലന്‍, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബി, ഡയാലിസിസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.എഫ്. ജോയ്, സെക്രട്ടറി ജയരാജന്‍, ട്രഷറര്‍ എം.കെ.രാജീവ് തുടങ്ങിയവര്‍ സമീപം.

പുതിയ ഡയാലിസിസ് മെഷീനുകളുടെ സ്പോണ്‍സര്‍മാരെ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ പരിചയപ്പെടുത്തി. ഡയാലിസിസ് മെഷീനുകള്‍ സ്പോണ്‍സര്‍ ചെയ്ത നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ അജയ് തമ്പിയും ഐ.ടി.ആര്‍. മിഡില്‍ ഈസ്റ്റ് പ്രസിഡന്റും സഹസഹസ്ഥാപകനുമായ കൃഷ്ണദാസും ഡയാലിസിസ് മെഷീനുകളുകളുടെ സമര്‍പ്പണം നടത്തി. ഹാപ്പിനെസ് ക്ലബ് മെംബര്‍ഷിപ്പ് വിതരണം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് നിര്‍വഹിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹനായ, ആല്‍ഫ ഡയാലിസിസ് കമ്മിറ്റി അംഗമായ രമേശന്‍ മാസ്റ്ററെ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ആദരിച്ചു. ഡയാലിസിസ് മെഷീന്‍ സ്പോണ്‍സര്‍മാര്‍ക്കുള്ള മെമന്റോകള്‍ ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ മെംബര്‍ കദീജാബി വിതരണം ചെയ്തു.

Advertisement

നാവിയോ ഷിപ്പിംഗ് ഡയറക്ടര്‍ സുനില്‍ കെ.ബാലന്‍, ആല്‍ഫ പാലിയേറ്റീവ് കൗണ്‍സില്‍ യു.എ.ഇ. സെക്രട്ടറി ജനറല്‍ ടി.വി.രമേഷ് വാരിയര്‍, ഗവേണിംഗ് കൗണ്‍സില്‍ മെംബര്‍ വി.ജെ.തോംസണ്‍, എടമുട്ടം ഹോസ്പീസ് അഡ്മിനിസ്ട്രേറ്റര്‍ കെ.കെ.സുഗതന്‍, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി.കെ.സനൂപ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഡയാലിസിസ് സെന്റര്‍ എക്സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.എഫ്. ജോയ് സ്വാഗതവും ട്രഷറര്‍ എം.കെ.രാജീവ് നന്ദിയും പറഞ്ഞു. പുതിയ രണ്ടു മെഷീനുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ 1400 ഓളം സൗജന്യ ഡയാലിസിസുകള്‍ പ്രതിമാസം ചെയ്യാനാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending