Connect with us

Business

അമേരിക്കയിലെ ശാസ്ത്രജ്ഞന്‍ തമിഴ്‌നാട്ടിലെ കര്ഷകനായപ്പോൾ

തന്റെ അമ്മയോടുള്ള അളവറ്റ സ്നേഹമാണ് ഹരിനാഥിനെ ജൈവകര്ഷകനാക്കി മാറ്റിയത്

Published

on

0 0
Read Time:9 Minute, 3 Second

പ്രായാധിക്യം മൂലം കഷ്ട്ടപ്പെടുന്ന തന്റെ അമ്മയ്ക്ക് വിഷമില്ലാത്ത പച്ചക്കറികള്‍ നല്‍കണം എന്ന ഒറ്റ ആഗ്രഹത്തില്‍ നിന്നുമാണ് തമിഴ്‌നാട് സ്വദേശിയായ ഡോക്ടര്‍ ഹരിനാഥ് കാശിനാഗേശന്‍ ജൈവകൃഷിയിലേക്ക് തിരിയുന്നത്. അമേരിക്കയിലെ പ്രശസ്തമായ മരുന്ന് നിര്‍മാണ കമ്പനിയിലെ റിസേര്‍ച്ചര്‍ ആയിരുന്ന ഹരി മികച്ച വരുമാനം ലഭിക്കുന്ന ആ ജോലി വേണ്ടെന്ന് വച്ചാണ് കൃഷിയിലേക്ക് തിരിയുന്നത്. തന്റെ അമ്മയ്ക്കായി തുടങ്ങിയ ജൈവകൃഷിയിലൂടെ ഇന്ന് നിരവധിയാളുകളുടെ ആരോഗ്യ സംരക്ഷകനാകുകയാണ് ഹരി

ഡോക്ടര്‍ ഹരിനാഥ് കാശിനാഗേശന്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ എണ്ണം പറഞ്ഞ ശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു. തമിഴ്‌നാട്ടിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഹരി കാശിനാഥന് ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഒരു ശാസ്ത്രജ്ഞന്‍ ആകുക എന്നത്. ആഗ്രഹപൂര്‍ത്തീകരണത്തിനായി മികച്ച രീതിയില്‍ പഠിച്ച അദ്ദേഹം എപിജെ അബ്ദുള്‍കലാമിനെയായിരുന്നു റോള്‍ മോഡലായിക്കണ്ടിരുന്നത്. അതിനാല്‍ തന്നെ പഠനം പൂര്‍ത്തിയാക്കി ഡിആര്‍ടിഒയില്‍ ജോലിയില്‍ പ്രവര്‍ഷിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യവും ഒരുങ്ങി.

Advertisement

കാര്‍ഷിക കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നു എങ്കിലും ചെറുപ്പകാലത്ത് കൃഷിയില്‍ അദ്ദേഹത്തിന് അല്‍പംപോലും താല്പര്യമില്ലായിരുന്നു.പഠനത്തിലായിരുന്നു ശ്രദ്ധയത്രയും. പഠനശേഷം സര്‍ക്കാര്‍ സര്‍വീസില്‍ ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിക്കുകകൂടി ചെയ്തയതോടെ പൂര്‍ണമായും ഗവേഷണങ്ങളുടെയും പഠനത്തിന്റെയും ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു ഹരിനാഥ്. അച്ഛന്റെ മരണശേഷം സ്വന്തം പറമ്പില്‍ കൃഷി ചെയ്ത്അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ മകനെ വളര്‍ത്തിയ അമ്മയെ നന്നായി നോക്കണം എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആഗ്രഹം.

1993 ല്‍ വെല്ലൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും മെഡിസിനില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടി ഡിആര്‍ഡിയോയില്‍ ജോലിയില്‍ പ്രവേശിച്ച ഹരിനാഥ് 2005 ലാണ് അമേരിക്കയില്‍ എത്തുന്നത്. തുടര്‍ന്ന് അടുത്ത 10 വര്‍ഷക്കാലം മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കരോളിനയില്‍ മരുന്ന് ഗവേഷവിഭാഗത്തില്‍ സീനിയര്‍ ഫെല്ലോ സയന്റിസ്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നായിരുന്നു അത്. രോഗപ്രതിരോധത്തെ മുന്‍നിര്‍ത്തി ഡോക്ടര്‍ ഹരിനാഥ് വികസിപ്പിച്ചെടുത്ത മരുന്നുകള്‍ പ്രത്യേക ശ്രദ്ധ നേടി. അംഗീകാരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അദ്ദേഹത്തെ തേടി വരാന്‍ തുടങ്ങിയ സമയത്താണ് ഇന്ത്യയിലേക്ക് അദ്ദേഹം മടങ്ങുന്നത്.

അമ്മയുടെ ആരോഗ്യം പരമപ്രധാനം

ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ആത്മബന്ധമുള്ള വ്യക്തിയാണ് തന്റെ ‘അമ്മ എന്ന് ഇപ്പോഴും എടുത്തു പറയുന്ന ഹരിനാഥ്,അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടു നാട്ടില്‍ തിരികെയെത്തി. പ്രായാധിക്യം മൂലമുള്ള രോഗങ്ങളായിരുന്നു അമ്മക്ക് അധികവും. ആര്‍ത്രൈറ്റിസ്, സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ അമ്മയെ ഏറെ അലട്ടിയിരുന്നു. എന്നാല്‍ രോഗങ്ങളെക്കാള്‍ ഏറെ ക്ഷീണം അമ്മയ്ക്കുണ്ടാക്കിയത് രോഗപരിഹാരത്തിനായി കഴിച്ചിരുന്ന മരുന്നുകള്‍ ആയിരുന്നു. ടോസ് കൂടുതലുള്ള മരുന്നുങ്കല്‍ കഴിച്ച് അമ്മയ്ക്ക് അള്‍സര്‍ കൂടി വന്നതോടെ ഹരിനാഥ് ഏറെ ദുഃഖിതനായി.മരുന്ന് നിര്‍മാണ രംഗത്തെ വലിയ ഗവേഷകന്‍ ആയിട്ടും തനിയെ ‘അമ്മ അനുഭവിക്കുന്ന വേദനക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു.

ഓരോ ദിവസം ചെല്ലുന്തോറും അമ്മയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി വന്നു. അള്‍സറിനുള്ള പരിഹാരം എന്നവണ്ണം ഹരി അമ്മയോട് ദിനവും രാവിലെ മുരിങ്ങയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാന്‍ പറഞ്ഞു. ഏതാനും ദിവസത്തിനുള്ളില്‍ അമ്മയുടെ ആരോഗ്യസ്ഥിതിയില്‍ നല്ല വ്യത്യസം കണ്ടുതുടങ്ങി. അപ്പോഴാണ് വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരത്തെപ്പറ്റി ഹരിനാഥ് ചിന്തിച്ചത്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ രീതിയിലുള്ള ഭക്ഷ്യവസ്തുക്കള്‍ അല്ല ഇവിടെ ലഭ്യമാകുന്നത് എന്ന് മനസിലാക്കിയ അദ്ദേഹം.ജൈവകൃഷി കൊണ്ട് മാത്രമേ ആരോഗ്യകരമായ ഒരു ഭക്ഷ്യ സംസ്‌കാരം കൊണ്ടുവരിക സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞു.

പിന്നീട് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തി പലവിധത്തിലുള്ള കൃഷി രീതികളെ പറ്റി പഠിച്ചു. മാത്രമല്ല, ഏറ്റവും കൂടുതല്‍ വിഷം അടിക്കപ്പെടുന്ന പച്ചക്കറികള്‍ ഏതെല്ലാമെന്നും അദ്ദേഹം കണ്ടെത്തി. പരമ്പരാഗതമായി കൃഷി ചെയ്യപ്പെടുന്ന പല നെല്ലിനങ്ങളും ഇപ്പോള്‍ ലഭ്യമല്ല എന്ന തിരിച്ചറിവ് അദ്ദേഹത്ത്തിനുണ്ടായതും ഈ യാത്രയിലാണ്. പിന്നീട് രണ്ടാമതൊന്നു ചിന്തിക്കാന്‍ ഹരിനാഥ് നിന്നില്ല. അമേരിക്കയിലെ മികച്ച ശമ്പളമുള്ള ജോലി രാജിവച്ച് ജൈവകൃഷിയിലേക്ക് തിരിയാന്‍ തന്നെ തീരുമാനിച്ചു.

നാട്ടില്‍ തിരിച്ചെത്തി തനിക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഒരിടത്ത് ഭൂമിവാങ്ങി കൃഷിയിറക്കി. രാസവളങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള കൃഷിരീതിയാണ് ഹരിനാഥ് അവലംബിച്ചത്. മണ്ണിരക്കമ്പോസ്റ്റ് , പശുവിന്‍ ചാണകം എന്നിവ മാത്രം വളമാക്കിയായിരുന്നു കൃഷി. ഒപ്പം തന്റെ ഗവേഷണ ഫലമായി പലവിധ മരുന്നുകളും അദ്ദേഹം വികസിപ്പിച്ചെടുത്തു. മുരിങ്ങയിലയില്‍ നിന്നുള്ള നീരെടുത്ത് നിര്‍മിച്ച ‘മുരിങ്ങ ബുള്ളെറ്റ്’ ഡയബറ്റിസ്, ക്ഷീണം, അനീമിയ എന്നിവയ്‌ക്കെതിരെ വളരെ മികച്ച രീതിയില്‍ പോരാടി.

മെല്ലെ മെല്ലെ കൃഷിയിടം ഒരു ഫാം ഹൌസ് എന്ന രീതിയിലേക്ക് വളര്‍ന്നു. വിവിധയിനം പച്ചക്കറികള്‍, മുരിങ്ങയില, കറിവേപ്പില എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിഷം ചേര്‍ക്കുന്ന പച്ചക്കറികള്‍ക്കാണ് ഹരിനാഥ് തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്. ജോലി രാജി വച്ച് തുടങ്ങിയ സംരംഭം ഇന്ന് തന്റെ അമ്മയ്‌ക്കൊപ്പം അനവധിപ്പേര്‍ക്ക് മികച്ച ഭക്ഷണം ലഭിക്കുന്നതിന് കാരണമായി എന്നതില്‍ ഹരിനാഥ് ഇന്ന് ഏറെ സന്തോഷിക്കുന്നു. ഇത്തരം വിപ്ലവാത്മകമായ മാതൃകകളാണ് ഭക്ഷ്യരംഗത്ത് നമുക്കാവശ്യം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending