Connect with us

Business

ഉപഭോക്താക്കളെ ഞെട്ടിച്ച് കൊച്ചിയിലെ കാഷ്യർ ഇല്ലാ സൂപ്പർ മാർക്കറ്റ്

ബില്ലിംഗോ, കാഷ്യറോ, പണം അടക്കാനുള്ള നീണ്ട ക്യുവോ ഒന്നും തന്നെയില്ല.വാട് എ സെയിൽ എന്ന മൊബീൽ അപ്പ്ലിക്കേഷൻ വഴിയാണ് പ്രവർത്തനമത്രയും

Published

on

0 0
Read Time:5 Minute, 37 Second

കാഷ്യറും ബില്ലിംഗും സെയിൽസ്മാനും ഒന്നുമില്ലാത്ത ഒരു സൂപ്പര് മാർക്കറ്റ്. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കടയിൽ പ്രവേശിച്ച ആവശ്യമായ സാധനകളുമായി പുറത്തു കടക്കാം. ആരും ഒന്നും ചോദിക്കില്ല. കൊച്ചിയെ ഞെട്ടിച്ച ഈ സൂപ്പർമാർക്കറ്റിൽ പേരാണ് വാട്ട് എ സെയിൽ.കൊച്ചി ഗോൾഡ് സൂക്കിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം രാജ്യത്തെ ആദ്യ ഓട്ടോണമസ് സ്റ്റോർ ആണ്. അതായത് പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖാന്തരം പ്രവർത്തിക്കുന്ന സ്ഥാപനം.

ഇവിടെ ബില്ലിംഗോ, കാഷ്യറോ, പണം അടക്കാനുള്ള നീണ്ട ക്യുവോ ഒന്നും തന്നെയില്ല.വാട് എ സെയിൽ എന്ന മൊബീൽ അപ്പ്ലിക്കേഷൻ വഴിയാണ് പ്രവർത്തനമത്രയും. നിലവിൽ കോസ്‌മെറ്റിക് ഉൽപ്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളുമാണ് വാട് എ സെയിൽ സ്റ്റോറിൽ വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്. സ്റ്റോറിൽ കയറണം എങ്കിൽ ആദ്യം തന്നെ ഉപഭോക്താവിന്റെ മൊബൈല്‍ വാട് എ സെയിൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കണം. ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്നും സൗജന്യമായി വാട്ആ എ സെയിൽ ആപ്പ് ഡൌൺ ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബന്ധിപ്പിച്ചിരിക്കും. ഇ-വാലറ്റില്‍ മുന്‍കൂറായി പണം അടക്കണം.

Advertisement

അപ്പോൾ ഒരു ക്യു ആർ ലഭിക്കും. ആ കോഡ് ഉപയോഗിച്ച കടക്ക് അകത്ത് പ്രവേശിച്ചാൽ ആർട്ടീഷ്യൽ ഇന്റലിജൻസ് , സെൻസറുകൾ എന്നിവ ഉപഭോക്താവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. കടയിൽ നിന്നും എടുക്കുന്ന സാധനങ്ങളുടെ വില ഇ വാലറ്റിൽ നിന്നും കുറഞ്ഞുകൊണ്ടിരിക്കും. ഒരിക്കൽ എടുത്ത സാധനം ആവശ്യമില്ല എങ്കിൽ തിരിച്ചു വയ്ക്കാം. സൂപ്പര്‍മാര്‍ക്കറ്റിലുള്ള ഉല്‍പ്പന്നങ്ങളുടെ വിലയും വിശദവിവരങ്ങളും വാങ്ങിയ സാധനങ്ങളുടെ ബില്ലും മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമായിരിക്കും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചു വികസിപ്പിച്ചിരിക്കുന്ന സെൻസറുകൾ ഉപഭോക്താക്കൾ എടുക്കുന്ന സാധനങ്ങളുടെ വില വിർച്വൽ കാർട്ടിൽ രേഖപ്പെടുത്തും. മോണിറ്റർ ചെയ്യാൻ ആരും ഇല്ല എന്ന് കരുതി ഏന്തെങ്കിലും തട്ടിപ്പു നടത്തി സ്റ്റോറിൽ നിന്ന് പുറത്തു പോകാം എന്ന് ആരെങ്കിലും കരുതിയാല്‍ അങ്ങനെ ചെയ്യുന്ന ആളെ ഉടന്‍തന്നെ സെൻസറുകൾ പിടികൂടും.

വാങ്ങിയ സാധനങ്ങളുടെ ബിൽ ആപ്പിലൂടെ നൽകും. കടയിൽ മേല്നോട്ടത്തിനായി ആരും വേണ്ട എന്ന് ചുരുക്കം. സാധനങ്ങൾ തീരുന്നത് അനുസരിച്ചു നിറക്കാൻ മാത്രം ആൾ എത്തിയാൽ മതി. അതിനാൽ ദിവസത്തിൽ 24 മണിക്കൂറും സ്റ്റോർ പ്രവർത്തിപ്പിക്കാൻ സാധിക്കും. വിദേശത്തെ റീട്ടെയിൽ മേഖലയിൽ അനുഭവ സമ്പത്തുള്ള അഞ്ചു ടെക്കികളുടെ കൂട്ടായ്മയിൽ വിരിഞ്ഞ സ്റ്റാർട് അപ്പ് സംരംഭമാണ് വാട് എ സെയിൽ.ടെക്നോളജി-റീട്ടെയ്ൽ പ്രൊഫഷണലുകളായ സുഭാഷ്.എസ്, ദിലീപ് ജേക്കബ്, റിച്ചു ജോസ്, വിന്സി മാത്യു, ഷനൂപ് ശിവദാസ്, രാജേഷ് എന്നിവരാണ് ഈ സംരംഭത്തിനു പിന്നിൽ.

തുടക്കം എന്ന നിലക്ക് കടയിൽ എത്തുന്നവര്ക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിനായി സ്റ്റാഫുകൾ ഉണ്ട്.കടക്കകത്ത് പ്രവേശിക്കാനും സാധനങ്ങൾ വാങ്ങാനും ഇവർ സഹായിക്കും.നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തനം. പദ്ധതി വിജയിച്ചാൽ റീട്ടെയ്ൽ ഭീമന്മാർക്കായി ആപ്പ് വികസിപ്പിക്കാൻ ഈ ടീം തയ്യാറാണ്.ഒപ്പം റീട്ടെയ്ൽ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ തേടി അടുത്ത സ്റ്റോർ ബെംഗളൂരുവിൽ തുടങ്ങാനാണ് ഇവർ ആഗ്രഹിക്കുന്നത്.

നിയന്ത്രിക്കാൻ മനുഷ്യരില്ലാത്ത ഈ കട കാണുന്നതിന് വേണ്ടി മാത്രം നൂറുകണക്കിന് ആളുകളാണ് ദിവസവും ഗോൾ സൗക്കിൽ എത്തുന്നത്. അതെ, ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ഇവിടെ ഇതല്ല ഇതിലും വലിയത് നടന്നാലും ഞെട്ടേണ്ട കാര്യമില്ല. ആമസോൺ ഗോ പോലെ , കൊച്ചു കേരളത്തിൽ നിന്നും ഇത്തരത്തിൽ ഒരു ഉൽപ്പനം ഉണ്ടായതിൽ നമുക്ക് അഭിമാനിക്കാം .

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending