Connect with us

Business

ബെംഗളൂരു ഓപ്പറ ഹൗസില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍

സാങ്കേതികവിദ്യ, ലൈഫ്‌സ്‌റ്റൈല്‍ എന്നിവയുടെ സമ്മിശ്ര അനുഭവമായിരിക്കും സാംസങ് ഓപ്പറ ഹൗസ് പ്രദാനം ചെയ്യുക

Published

on

0 0
Read Time:8 Minute, 29 Second

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററുമായി സാംസങ്. രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഓപ്പറ ഹൗസാണ് മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ്‌സ്‌റ്റൈല്‍ എന്നിവയുടെ സമ്മിശ്ര അനുഭവമായിരിക്കും സാംസങ് ഓപ്പറ ഹൗസ് പ്രദാനം ചെയ്യുക.

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ ഓപ്പറ ഇവിടെ അവതരിപ്പിക്കുന്നു. #നാളത്തേത്ഇന്ന്തന്നെകണ്ടെത്തുക എന്ന സാംസങിന്റെ കാഴ്ചപാടിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് സാംസങ് ഓപ്പറ ഹൗസ്. വെര്‍ച്ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവ ആസ്വദിക്കാന്‍ ഇവിടെ അവസരമുണ്ട്.

Advertisement

സാങ്കേതികവിദ്യകള്‍ അറിയാനും ആസ്വദിക്കാനും ആഗ്രഹമുള്ള ബെംഗളൂരുവിലെ ലക്ഷ കണക്കിന് ആളുകള്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ് സാംസങ് ഓപ്പറ ഹൗസ്. ഒരാള്‍ വെര്‍ച്ച്വല്‍ റിയാല്‍റ്റിയുടെ ‘ഭാഗമായ 4ഡി സ്വെയ് ചെയറോ, വിപ്ലാഷ് പള്‍സര്‍ 4ഡി ചെയറോ ആസ്വദിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഫൈറ്റര്‍ പൈലറ്റ് ആയി യുദ്ധം ചെയ്യുകയോ ബഹിരാകാശ ആക്രമണം നടത്തുകയോ ഇതുമല്ലെങ്കില്‍ റോളര്‍ കോസ്റ്റര്‍ റൈഡില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

കയാക്കിംഗോ, റോയിംഗോ ഇഷ്ടപ്പെടുന്നവര്‍ക്കായി വെര്‍ച്വല്‍ റിയാല്‍റ്റി ഇവിടെ കാത്തിരിക്കുന്നു. ഫിറ്റ്‌നസ് പ്രേമികള്‍ക്ക് യൂറോപ്പിലെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ച് സൈക്കിളിംഗ് നടത്താം.ഓപ്പറ ഹൗസിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും മറ്റ് പ്രദര്‍ശനങ്ങളും കുടുംബ സമേതം കാണാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്യാം.

ഇന്നൊവേഷന്‍, ലൈഫ് സ്‌റ്റൈല്‍, എന്റര്‍ടെയിന്‍മെന്റ്, സാംസ്‌കാരിക ഹബ്ബ് എന്നിവയുടെ കേന്ദ്രമായി മാറാനാണ് സാംസങ് ഓപ്പറ ഹൗസ് ലക്ഷ്യമിടുന്നത്. ഫിറ്റ്‌നസ്, ഫോട്ടോഗ്രാഫി, ഗെയിമുകള്‍, സംഗീതം, സിനിമകള്‍, ‘ഭക്ഷണം, സ്റ്റാന്റ് അപ്പ് കോമഡി, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും വര്‍ഷം മുഴുവനും ഇവിടെ വച്ച് നടക്കും.

ബെംഗളൂരു നിവാസികളുടെ ഇടയില്‍ സാംസങ് നടത്തിയ സര്‍വെയില്‍ 81 ശതമാനം പേരും ഇന്ത്യയിലെ ജോലി അല്ലെങ്കില്‍ വിനോദങ്ങളുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ആശയങ്ങള്‍ തങ്ങള്‍ക്കുണ്ടായിരുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. പക്ഷെ ഇവരില്‍ മൂന്നില്‍ ഒന്നിനും അതിനു പറ്റിയ സ്ഥലമോ, സമാന മനസ്‌കരമുമായി എങ്ങനെ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാമെന്നോ, മെന്റര്‍മാരെ കുറിച്ചോ അറിവുണ്ടായിരുന്നില്ല.

”ഇന്നത്തെ ഉപഭോക്താക്കള്‍ വേറിട്ട അനുഭവമാണ് തേടുന്നത്. ബ്രാന്റുകളെ നേരിട്ട് അറിയുന്നതിനാണ് അവര്‍ക്ക് താല്‍പര്യം. ഇതിനുള്ള ഒന്നാണ് സാംസങ് ഓപ്പറ ഹൗസ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ് ഇത്. ശില്‍പ്പശാലകള്‍, മറ്റ് പരിപാടികള്‍ എന്നിവ ഇവിടെ സംഘടിപ്പിക്കും. ഈ സ്ഥലം മാറ്റങ്ങള്‍ വരുത്തി നവീനമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്,” സാംസങ്് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡണ്ടും സിഇഒയുമായ എച്ച്‌സി ഹോംഗ് പറഞ്ഞു.

ജൂലൈയില്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി നോയിഡയില്‍ ഉല്‍ഘാടനം ചെയ്തതിന് പിന്നാലെയാണ് സാംസങ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ എക്‌സപീരിയന്‍സ് സെന്റര്‍ തുറന്നിരിക്കുന്നത്. ഇന്ത്യയോടെയുള്ള കമ്പനിയുടെ ഉത്തരവാദിത്തം വെളിവാക്കുന്നതാണിത്.

ബ്രിട്ടീഷ് ‘ഭരണ കാലത്ത് ഓപ്പറ ഹൗസ് ആയിരുന്ന 33000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം അതിന്റെ തനിമ ഒട്ടും ചോരാതെയാണ് സാംസങ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അകത്തളങ്ങളില്‍ നവീനമായ ‘ഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നു.

സാംസങിന്റെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഡിവൈസുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ഉല്‍പ്പന്നങ്ങളായ ക്യുഎല്‍ഇഡി ടിവി, സ്മാര്‍ട്ട് ടിവികള്‍, ദി ഫ്രെയിം, ഫാമിലി ഹബ്ബ് റെഫ്രിജറേറ്ററുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹോം അപ്ലയന്‍സസ് സോണില്‍ സാംസങ് സ്മാര്‍ട്ട് ഓവനുകള്‍ ഉപയോഗിച്ച് ലൈവ് ആയി ‘ഭക്ഷണം പാകം ചെയ്യുന്നതും ആസ്വദിക്കാം.

സാംസങ്് ഫോണുകളുടെ കേയ്‌സുകള്‍, കവറുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവ 24 അടി ഉയരമുള്ള ചുമരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഫോണ്‍ ആക്‌സസറീസിന്റെ ഏറ്റവും വലിയ പ്രദര്‍ശനമാണിത്. കൂടാടെ ആക്‌സസറീസ് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഉദാഹരണത്തിന് സ്‌ക്രീന്‍ സംരക്ഷണത്തിന് മിലിട്ടറി സ്‌ട്രെങ്ങ്ത്ത് സ്‌കിന്‍, 360 ഡിഗ്രി ബോഡി പ്രൊട്ടക്ഷന്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഹാര്‍മന്‍ കാര്‍ഡന്‍, ജെബിഎല്‍, സാംസങ് ഓഡിയോ ഉല്‍പ്പന്നങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കാം.

ഹൈസ്പീഡ് പബ്ലിക് വൈഫൈ സംവിധാനമുള്ള ഓപ്പറ ഹൗസില്‍ വിപുലമായ സര്‍വീസ് സെന്ററും ഉണ്ട്.

നാളേക്ക് വേണ്ട കണ്ടുപിടിത്തങ്ങള്‍ ഇന്ന് തന്നെ നിര്‍വഹിക്കുന്നതാണ് സാംസങിന്റെ ആശയം. കഴിഞ്ഞ വര്‍ഷം കീഠ, അക, 5ഏ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി 15 ബില്ല്യണ്‍ ഡോളറാണ് സാംസങ്് ചിലവഴിച്ചത്.

ഇന്ത്യയില്‍ സാംസങിന് രണ്ട് നിര്‍മ്മാണ യൂണിറ്റുകളും അഞ്ച് ഗവേഷണ വിഭാഗങ്ങളും ഒരു ഡിസൈന്‍ കേന്ദ്രവും ആണ് ഉള്ളത്. സാംസങിന്റെ ആദ്യ ഗവേഷണ കേന്ദ്രം 1996ല്‍ ബെംഗളൂരുവിലാണ് സ്ഥാപിച്ചത്. ഇന്ന് ബെംഗളൂരുവിലുള്ള സാംസങ് ആര്‍ & ഡി ഇന്‍സ്റ്റിറ്റ്യൂട്ടാണ് കമ്പനിയുടെ കൊറിയക്ക് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണ കേന്ദ്രം. സാംസങ് മേക്ക് ഫോര്‍ ഇന്ത്യ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഈ കേന്ദ്രമാണ്.

സാംസങിന് വിപുലമായ ഒരു വിതരണ ശൃംഖലയും രാജ്യത്തുണ്ട്. 1,80,000 റീട്ടെയില്‍ വില്‍പ്പനക്കാരും 2100 സാംസങ് ബ്രാന്റ് സ്റ്റോറുകളുമാണ് സാംസങിന് ഇന്ത്യയിലുള്ളത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending