Connect with us

Business

ഉരുക്കുവെളിച്ചെണ്ണ നിർമാണത്തിൽ സന്ധ്യടീച്ചറുടെ വിജയഗാഥ

വെറും 50 തേങ്ങ ഒരു ദിവസം സംസ്കരിച്ച് ഉണ്ടാക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണയില്‍ നിന്നുപോലും മികച്ച വരുമാനം ലഭിക്കും

Published

on

0 0
Read Time:6 Minute, 23 Second

വീട്ടിൽ ഇരുന്നു മികച്ച വരുമാനം നേടാൻ കഴിയുന്ന സംരംഭങ്ങൾ തേടിയാണ് നിങ്ങളുടെ യാത്രയെങ്കിൽ, സ്ത്രീ പുരുഷഭേദമന്യേ മാതൃകയാക്കാൻ കഴിയുന്ന ഒരു വ്യക്തിയുണ്ട്. തൃശ്ശൂർ സ്വദേശിനി എൻബി സന്ധ്യ എന്ന സന്ധ്യ ടീച്ചർ. അധ്യാപനത്തിലും നിന്നും രാജിവച്ച ശേഷം കൃഷിയും കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണവുമായി തനത് മാതൃക സൃഷ്ടിച്ചിരിക്കുകയാണ് സന്ധ്യടീച്ചർ.

ടീച്ചറുടെ തോട്ടത്തിൽ ഇല്ലാത്ത പച്ചക്കറികൾ ഇല്ല. നാട്ടു ചന്തയിലൂടെ ഇവയെല്ലാം വിറ്റഴിക്കും. അതിനു പുറമെ വിവിധയിനം വെജ്, നോൺ വെജ് അച്ചാറുകൾ, സ്ക്വാഷുകൾ എന്നിവയെല്ലാം സന്ധ്യടീച്ചർ നിർമിച്ചു വിതരണം ചെയ്യുന്നു. കൂട്ടത്തിൽ ടീച്ചർക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ഉൽപ്പന്നമാണ് ഉരുക്കുവെളിച്ചെണ്ണ നിർമാണം.

Advertisement

വെന്ത വെളിച്ചെണ്ണ , ഉരുക്കു വെളിച്ചെണ്ണ എന്നെല്ലാം അറിയപ്പെടുന്ന വിർജിൻ കോക്കനട്ട് ഓയിൽ നിർമാണത്തിന് വിപണിയില്‍ വളരെ വേഗം പ്രചാരം
നേടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യജീവന് ഭീഷണിയായ അനവധി രോഗങ്ങള്‍ക്കുള്ള പ്രധിവിധിയാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. അതിനാലാണ് ഈ ഉൽപ്പന്നത്തിന് പ്രചാരം വർധിക്കുന്നതും.

അമ്മയുടെ മുലപ്പാലില്‍ മാത്രം കാണുന്ന ‘മോണോലോറിന്‍’ എന്ന ഘടകം അതേ ഗുണമേന്മയോടെ വെര്‍ജിന്‍ കോക്കനട്ട് ഒയിലിലും കാണപ്പെടുന്നു. അതുകൊണ്ടുതന്നെ
ശിശുക്കളുടെ ദേഹത്ത് പുരട്ടുന്ന നല്ലൊരു ബേബി ഓയിലായി ഇത് ഉപയോഗിച്ചുവരുന്നു. മാത്രമല്ല വൈദ്യശാസ്ത്രം പോലും അംഗീകരിച്ച നിരവധി ഗുണങ്ങൾ ഇതിനുണ്ട്. വെര്‍ജിന്‍ കൊക്കനട്ട് ഓയിലില്‍ 50 ശതമാനത്തോളം അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് എന്ന ഫാറ്റി ആസിഡ് മനുഷ്യശരീരത്തിലെ ത്തിയാല്‍, ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയെ നശിപ്പിച്ച് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

അൽപം ശ്രദ്ധ വച്ചാൽ ഇതിന്‍റെ നിര്‍മാണം വളരെ എളുപ്പമാണ്. ഇത് സാധാരണ വീട്ടമ്മമാര്‍ക്ക് പോലും നിര്‍മ്മിച്ച്‌ വിപണനം ചെയ്യാം. വെറും 50 തേങ്ങ ഒരു
ദിവസം സംസ്കരിച്ച് ഉണ്ടാക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണയില്‍ നിന്നുപോലും മികച്ച വരുമാനം ലഭിക്കും. സാധാരണ വെളിച്ചെണ്ണയെ അപേക്ഷിച്ചു നാലിരട്ടിയാണ് ഇതിന്റെ വില.

സന്ധ്യ ടീച്ചർ ചെയ്യുന്ന പോലെ ഗാർഹിക സംരംഭം അല്ലാതെ, വ്യാവസായിക അടിസ്ഥാനത്തിൽ വെര്‍ജിന്‍ വെളിച്ചെണ്ണ ഉണ്ടാക്കാവുന്ന ഒരു ഇടത്തരം യുണിറ്റ് ആരംഭിക്കാന്‍ ഏകദേശം 4–5 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ വേണ്ടിവരും. ഓട്ടോമാറ്റിക് റോസ്റ്റിംഗ് മെഷീന്‍, പള്‍വ റൈസര്‍, മിക്സര്‍ മെഷീന്‍, സ്ക്രൂ പ്രസ്‌ എന്നിവയാണ് ആവശ്യം വേണ്ട സാധനങ്ങൾ.തേങ്ങ പൊതിച്ച്‌ അതിന്‍റെ കാമ്പ് എടുക്കുന്നതിന് പരിശീലനം ലഭിച്ച ഒരു വ്യക്തിയുടെ സഹായം അനിവാര്യമാണ്.

വെർജിൻ കോക്കനട്ട് ഓയിൽ നിർമാണ രീതി

പ്രധാനമായും മൂന്ന് തരത്തിലാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉണ്ടാക്കുന്നത്‌.
1) തേങ്ങാപ്പാല്‍ ചൂടാക്കി എണ്ണ വേര്‍തിരിച്ചെടുക്കുന്ന രീതി.
2) തേങ്ങാപ്പാല്‍ പുളിപ്പിച്ച് എണ്ണ വേര്‍തിരിച്ചെടുക്കുന്ന രീതി.
3) തേങ്ങാപ്പാല്‍ സെന്റ്രിഫുജില്‍ വച്ച് കറക്കി എണ്ണ എടുക്കുന്ന രീതി

അതുകൂടാതെ, തേങ്ങ ചിരവിയെടുത്ത പീര വെയിലത്തോ ഡ്രൈയറിലോ ഉണക്കിയെടുത്ത് സ്ക്രൂ പ്രസ്സില്‍ വച്ച് അമര്‍ത്തി എണ്ണയെടുക്കുന്ന രീതിയും ഉണ്ട്.തേങ്ങാപ്പാല്‍ തിളപ്പിച്ച്‌ എണ്ണയുണ്ടാക്കുന്നതാണ് പരമ്പരാഗത രീതി. ഇങ്ങനെ ഉണ്ടാക്കുന്ന എണ്ണയാണ് ഉരുക്കുവെളിച്ചെണ്ണ. വെർജിൻ കോക്കനട്ട് ഓയിൽ നിർമിക്കുന്നതിനായി 11-12 മാസം മൂപ്പെത്തിയ തേങ്ങയാണ് ഉപയോഗിക്കുന്നത്.

തേങ്ങാ പീരയിലേക്ക് 1 കിലോ പീരയ്ക്ക് 250 മില്ലി എന്ന അളവില്‍ ചെറു ചൂടുവെള്ളം ഒഴിച്ച് നന്നായി ഇളക്കി എടുക്കണം. ഇത് പ്രസ്സില്‍ ഒഴിച്ച് അമര്‍ത്തിയാല്‍ തേങ്ങാപ്പാല്‍ ലഭിക്കും. ഇത് മൂന്ന് തവണയെങ്കിലും ആവര്‍ത്തിച്ച് കഴിയുന്നത്ര തേങ്ങാപ്പാല്‍ എടുക്കണം. ഈ തേങ്ങാപ്പാല്‍ ഹോട്ട്പ്രോസസ്സിംഗ് വഴിയോഫെര്‍മെന്‍റെഷന്‍ വഴിയോ സെന്റ്രിഫൂജ് രീതിയിലോ സംസ്കരിച്ച് എണ്ണ വേര്‍തിരിക്കാം.

സന്ധ്യടീച്ചറുടെ വെർജിൻ കോക്കനട്ട് ഓയിലിന് ആവശ്യക്കാർ ഏറെയാണ്. ഫേസ്‌ബുക്ക് വഴി വലിയൊരു വിപണി തന്നെ സന്ധ്യ ടീച്ചർ ഇതിനായി കണ്ടെത്തിയിരിക്കുന്നു

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending