Connect with us

Business

കുറഞ്ഞ ചെലവിൽ ഡിജിറ്റൽ ബ്രാൻഡിംഗ് നടത്താൻ ചാലക്കുടിക്കാരന്റെ സ്റ്റാർട്ടപ്പ്

കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ബ്രാന്‍ഡ് പ്രൊമോഷന്‍ എന്നതാണ് വിപിന്റെ പോളിസി

Published

on

0 0
Read Time:5 Minute, 25 Second

ഇന്നത്തെ കാലത്ത് എല്ലാം ഇന്റർനെറ്റ് അധിഷ്ടിതമാണ്. ബ്രാൻഡിംഗ് എന്നത് റോഡരികിൽ തൂങ്ങി നിൽക്കുന്ന ഹോർഡിംഗുകളോ ബിൽബോർഡുകളോ ഒന്നുമല്ല. ഡിജിറ്റൽ ബ്രാൻഡിന്റെ കാലമാണിത്. ഉൽപ്പന്നം ഏതായാലൂം പ്രതിനിദാനം ചെയ്യുന്ന ബ്രാൻഡ് നല്ലതോ ചീത്തയോ എന്ന് വിരൽത്തുമ്പിൽ അറിയാൻ കഴിയണം. ഇത്തരത്തിൽ ഡിജിറ്റല്‍ ലോകത്ത് ബിസിനസിനെ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗം ഒരുക്കുകയാണ് ചാലക്കുടി ആസ്ഥാനമായ ആഡ്‌സീക്ക് എന്ന സ്ഥാപനത്തിലൂടെ സംരംഭകരായ വിപിന്‍ വേണു.

തന്റെ സുഹൃത്തായ കൃഷ്ണപ്രിയക്ക് ഒപ്പം ചേർന്ന് വിപിൻ ആരംഭിച്ച ആഡ്സിക്ക് എന്ന ഈ സ്ഥാപനം ഡിജിറ്റൽ മീഡിയയിലെ വിവിധതരത്തിലുള്ള ബ്രാൻഡിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പരസ്യ ചിത്രങ്ങൾ നിർമിക്കാനും പ്രമോഷണൽ വീഡിയോകൾ തയ്യറാക്കാനും ഒന്നും ഇനി പലവഴി അലഞ്ഞു തിരിയേണ്ട ആവശ്യമില്ല എന്ന് ചുരുക്കം.

Advertisement

സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ നീര്‍കുമിളകള്‍ പോലെ അല്‍പായുസ്സുള്ളവയാണ് എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായ ആഡ്‌സീക്ക് എന്ന ഈ സ്ഥാപനം. സ്വയം വളരുക, മറ്റുള്ളവയെ വളർത്തുക എന്നതാണ് ബിസിനസിൽ വിപിന്റെ രീതി. സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം ബിസിനസ് സ്ഥാപനങ്ങളെ ഡിജിറ്റല്‍ ലോകത്ത് ഒരു ബ്രാന്‍ഡ് ആയി വളര്‍ത്തിയെടുക്കുകയാണ് ആഡ്‌സീക്ക് ചെയ്യുന്നത്.

തുടക്കം ലളിതം

കൃഷ്ണപ്രിയ എന്ന സുഹൃത്തിനെ കണ്ടെത്തിയതോടെയാണ് വിപിന്റെ ബിസിനസ് ചിന്തകൾക്ക് ആക്കം കൂടുന്നത്. പഠനശേഷം പലസ്ഥാപനങ്ങളിലായി ജോലി ചെയ്തതില്‍ നിന്നും നേടിയ അനുഭവങ്ങളിലൂടെ ഈ സുഹൃത്തുക്കള്‍ക്ക് തോന്നിയ ആശയമാണ് ആഡ്‌സീക്കിന് പിന്നില്‍. ബ്രാൻഡിംഗ് രംഗത്ത് സാദ്ധ്യതകൾ അനവധിയാണ് എന്ന് മനസിലാക്കിയ ഈ കൂട്ടുകാർ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വീഡിയോ മാര്‍ക്കറ്റിംഗ്, ടാര്‍ജെറ്റ്ഡ് മാര്‍ക്കറ്റിംഗ്, ഇന്‍ഫ്‌ലുന്‍സര്‍ മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ്, വീഡിയോ മേക്കിംഗ്, ആന്‍ഡ്രോയിഡ് & ഐഒഎസ് അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് തുടങ്ങിയ സേവനങ്ങളാണ് ആഡ്‌സീക്കിൽ ഒരുക്കിയിരിക്കുന്നത്.

ബിസിനസ് ഏതുമായിക്കൊള്ളട്ടെ അനുയോജ്യമായ പ്രൊമോഷണല്‍ ആശയം കണ്ടെത്തി മേല്‍പറഞ്ഞ രീതികളിലൂടെ ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കുന്നതിനായുള്ള സകല കഴിവും പ്രാപ്തിയും ആഡ്‌സീക്കിനുണ്ട്. കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ബ്രാന്‍ഡ് പ്രൊമോഷന്‍ എന്നതാണ് വിപിന്റെ പോളിസി.മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റിലും ആഡ്‌സീക്ക് മുന്നിൽത്തന്നെയുണ്ട്. വിദേശീയരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യ വീഡിയോ നിര്‍മാണം ആഡ്‌സീക്കിനെ മറ്റു സ്ഥാപനനഗളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

” പ്രവർത്തനം ആരംഭിച്ചു ചുരുക്കം സമയത്തിനുള്ളിൽ മികച്ച റിസൾട്ട് ഉണ്ടാക്കാൻ ആഡ്സീക്കിനു കഴിഞ്ഞിട്ടുണ്ട്.ചുരുങ്ങിയ ചെലവില്‍ ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് രംഗത്ത് ഏറ്റവും മികച്ച സേവനം കേരളത്തിലെ സംരംഭകര്‍ക്ക് നല്‍കുക എന്നതാണ് ആഡ്‌സീക്കിന്റെ ലക്ഷ്യം. ഉപഭോക്തൃ സംതൃപ്തിക്കാണ് ഞങ്ങൾ എന്നും പ്രാധാന്യം നൽകുന്നത്. അതിനാൽ തൃപ്തി ആകുന്നത് വരെ വർക്ക് ചെയ്യാൻ താല്പര്യമേയുള്ളൂ. റിപ്പീറ്റ് കസ്റ്റമർ വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്” വിപിൻ പറയുന്നു.

പ്രൊമോഷണൽ വീഡിയോകൾക്ക് പുറമെ ലോഗോ ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ക്രിയേറ്റിവ് ഗ്രാഫിക് ഡിസൈനിംഗ്, എസ്ഇഓ ആന്‍ഡ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്,ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ സിസ്റ്റം, കണ്ടന്റ് മാനേജ്‌മെന്റ് എന്നിവയില്‍ ആഡ്‌സീക്ക് കർമനിരതരാണ്. കൃഷ്ണപ്രിയയാണ് ഇക്കാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത്. 077364 05141

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending