0 0
Read Time:1 Minute, 29 Second

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാമായിരുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് മുനീര്‍

പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേരളത്തില്‍ ഹര്‍ത്താല്‍ അനുചിതമാണെന്ന നിലപാടെടുത്ത് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍. ഹര്‍ത്താല്‍ ഒഴിവാക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും അദ്ദേഹം.

Advertisement

അതീവഗൗരവമുള്ള വിഷയമാണ് ഇന്ധനവില വര്‍ധന എങ്കിലും കേരളത്തില്‍ ഹര്‍ത്താല്‍ വേണ്ടിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍. വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്നും മുനീര്‍ പറഞ്ഞു.

ഇന്ധനവിലയിലെ വന്‍വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ദേശീയ ബന്ധ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language