0 0
Read Time:5 Minute, 36 Second

പണ്ട് കർഷകനാകുക എന്നത് വളരെ വലിയ കാര്യമായിരുന്നു. എന്നാൽ വൈറ്റ് കോളർ ജോലിയുടെ സാദ്ധ്യതകൾ വർധിച്ചതോടെ ആളുകൾക്ക് കൃഷിയോടുള്ള താല്പര്യം നഷ്ടമായി. എന്നാൽ ഇപ്പോൾ കൃഷി തന്റെ നഷ്ടപ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഐഐടി മദ്രാസിൽ പഠനം പൂർത്തിയാക്കി ബഹുരാഷ്ട്ര കമ്പനിയിൽ ജോലി, കോടീശ്വരനായ മാതാപിതാക്കൾ എന്നിട്ടും അഭിഷേക് സിങ്കാനിയ എന്ന കൊല്‍ക്കത്തക്കാരന്‍ യുവാവിനെ ആകര്‍ഷിച്ചത് കൃഷിയായിരുന്നു.

കൊല്‍ക്കത്തയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മൂന്നേക്കര്‍ സ്ഥലം വാങ്ങി ജൈവകൃഷി നടത്തുകയാണ് അഭിഷേകിപ്പോള്‍. കുരുക്ക് എന്ന് പറഞ്ഞു തള്ളിക്കളയാൻ വരട്ടെ, ഭാവിതലമുറക്ക് പ്രചോദനമാണ് അഭിഷേകിന്റെ ജീവിതം. മള്‍ട്ടിനാഷന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍ ആയിരുന്നു അഭിഷേകിന് ജോലി.

Advertisement

2010 ല്‍ ഐഐടി പഠിക്കുമ്പോഴാണ് വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകള്‍ അഭിഷേകിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കര്‍ഷകരുടെ ദുരിത വാര്‍ത്തകള്‍ ഈ യുവാവിന്റെ മനസില്‍ കയറികൂടി. 2012ല്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സില്‍ ചേര്‍ന്ന അഭിഷേകിനെ കമ്പനി ഒരു പ്രോജക്റ്റിനായി സൗദി അറേബ്യയിലേക്ക് അയച്ചു.അവിടെ വച്ചാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. സൗദിയില്‍ എത്തിയപ്പോഴും നാട്ടിലെ കര്‍ഷകരുടെ ദുരിതം മനസില്‍ നിന്നു പോയില്ല. കമ്പനിയില്‍ നിന്ന് അവധിയെടുത്ത് നേരെ നാട്ടിലേക്ക് തിരിച്ചു കക്ഷി.

സ്വപ്നം പോലെ കൃഷി ചെയ്യുക എന്നത് തന്നെയായിരുന്നു ലക്‌ഷ്യം.,കൊൽക്കത്തയിലെ കർഷകരുടെ അടുത്തെത്തി അവരെന്താണ് കൃഷിയില്‍ ചെയ്യുന്നത്, എന്താണ് അവരുടെ പ്രശ്നങ്ങള്‍ എന്നിങ്ങനെ ചോദിച്ചു മനസിലാക്കി. ഇത്തരത്തിൽ നടത്തിയ പഠനത്തിൽ നിന്നും മഹാരാഷ്ട്രയില്‍ നിന്നു വ്യത്യസ്തമായി ബംഗാളില്‍ വെള്ളമുണ്ടെന്നും മണ്ണ് ഫലഭൂയിഷ്ടമാണെന്നും അഭിഷേക് മനസ്സിലാക്കി.

എന്നാൽ ഉടനെ കൃഷി തുടങ്ങുക എന്നതായിരുന്നില്ല അഭിഷേകിന്റെ രീതി. 2015 മാര്‍ച്ചില്‍ ഐഐടി ഖരഗ്പൂരിലെ പ്രഫസര്‍മാര്‍ നടത്തുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായി.തുടർന്ന് നാടന്‍ കൃഷി രീതികള്‍ പഠിക്കാന്‍ ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ചു കക്ഷി.അങ്ങനെയാണ് ജൈവകൃഷിയുടെ സാധ്യതകളെ പറ്റി പഠിക്കുന്നത്. ട്രാക്ടറോടിക്കാനും ചാണകവും ഗോമൂത്രവും കൊണ്ട് ജൈവവളമുണ്ടാക്കാനുമൊക്കെ ഇക്കാലയളവില്‍ അഭിഷേക് പഠിച്ചു.

പിന്നീട് മത്സ്യക്കൃഷി പരിശീലിക്കാന്‍ കൊല്‍ക്കത്ത സിഐഎഫ്ഇയിലും ആട് വളര്‍ത്തല്‍ പഠിക്കാന്‍ മഥുര സിഐആര്‍ജിയിലുമെത്തി. ഇതോടെഇനി സ്വന്തം കൃഷിയിടം ഒരുക്കാനുള്ള സമയമായി എന്ന് കക്ഷിക്ക്‌ മനസിലായി.

സ്വന്തം കൃഷിയിടം തയ്യാറാക്കുന്നു

ആഗ്രഹിച്ച പോലെ, കൊല്‍ക്കത്തയില്‍ നിന്നു 40 കിലോമീറ്റര്‍ ദൂരത്തില്‍ ടോണ എന്ന ഗ്രാമത്തില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. ഇവിടെ തന്നെ താമസവും തുടങ്ങി. എക്കോസ് എന്നാണ് തന്റെ തോട്ടത്തില്‍ അഭിഷേക് പേരു നല്‍കിയിരിക്കുന്നത്. പ്രധാനമായും പലവിധം പച്ചക്കറികളാണ് എക്കോസിൽ വിരിഞ്ഞത്.ഏകദേശം ഒൻപത് മാസക്കാലയളവിലാണ് മികച്ച വിളവ് ലഭിച്ചത്.

ഒമ്പതു മാസം കൊണ്ട് കാബേജ്, കോളിഫ്‌ളവര്‍, കാപ്സിക്കം, കുക്കുംബര്‍, ചീര, കടുക്, ചെറുപയര്‍ എന്നിവയെല്ലാം വിളവെടുത്തു. ഗ്രാമത്തില്‍ ആദ്യമായി ഡെറാഡൂണ്‍ ബസ്മതിയും കൃഷി ചെയ്തു. മാവ്, വാഴ, പപ്പായ, മുരിങ്ങ, വെറ്റില, പ്ലാവ്, സപ്പോട്ട, ഓറഞ്ച്, നാരങ്ങ, പ്ലം, കശുവണ്ടി തുടങ്ങിയവയും തോട്ടത്തില്‍ വിളയിച്ചു. അതോടെ കക്ഷി നാട്ടിലെ താരമായിമാറി.

കൃഷി മാത്രമല്ല, മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ നിര്‍മിക്കുന്നു. നാച്ചുറിസ്റ്റ എന്ന ബ്രാന്‍ഡില്‍ ഗോതമ്പ് പുല്ല്, അലോവേര, ചിറ്റമൃത്, നെല്ലിക്ക, തുളസി എന്നീ ആരോഗ്യ സപ്ലിമെന്റുകള്‍ അഭിഷേക് ഉണ്ടാക്കുന്നു. ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതില്‍ വിഷമം ഇല്ല അഭിഷേകിന് . കാരണം ഇപ്പോൾ അതിലും കൂടുതൽ വരുമാനം കക്ഷി നേടുന്നുണ്ട്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language