Connect with us

Business

മട്ടര്‍ഫ്‌ളൈ; ലാപ്‌ടോപ്പ് മുതല്‍ പ്രെഷർ കുക്കർ വരെ എന്തും വാടകക്ക് നൽകുന്ന സ്റ്റാർട്ടപ്പ്

ആവശ്യമായ എന്ത് വസ്തുക്കളും മട്ടര്‍ഫ്‌ളൈ മുഖാന്തിരം വാടകക്ക് എടുക്കാം. എന്നാല്‍ അതിനു മുന്‍പായി കമ്പനിയുമായി ഒരു ചെറിയ കരാറില്‍ ഒപ്പ് വയ്ക്കണം എന്ന് മാത്രം

Published

on

0 0
Read Time:8 Minute, 13 Second

പെട്ടന്നൊരു ദിവസം ലാപ്‌ടോപ്പ് പണി മുടക്കി, ചെയ്ത് തീര്‍ക്കാന്‍ ജോലി ഇനിയും ബാക്കി, ഏത് ചെയ്യും? വിവാഹത്തിന് അല്‍പം വ്യത്യസ്തതയൊക്കെ വേണ്ടേ, വധൂവരന്മാരുടെ വരവ് ഹെലികോപ്റ്ററില്‍ ആയാലോ ? പക്ഷേ ഹെലികോപ്റ്റര്‍ എവിടെ നിന്നും കിട്ടും ? വിഷമിക്കേണ്ട, സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി മട്ടര്‍ഫ്‌ളൈ ഉണ്ട്. മുംബൈ ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പില്‍ നിന്നും വാടകക്ക് കിട്ടാത്തതായി ഒന്നുമില്ല. ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രം ലഭിക്കുന്ന ലക്ഷ്വറികള്‍ ചുരുങ്ങിയ ചെലവിനുള്ളില്‍ ഇടത്തരക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് മട്ടര്‍ഫ്‌ളൈയിലൂടെ സ്ഥാപകന്‍ അക്ഷയ് ഭാട്ടിയ ലക്ഷ്യമിടുന്നത്

വ്യത്യസ്തമായ ആശയത്തിന് പിന്നാലെയാണ് യുവ സംരംഭകര്‍. ആദ്യം കേള്‍ക്കുമ്പോള്‍ വിജയിക്കില്ല എന്ന് പറഞ്, കേള്‍ക്കുന്നവര്‍ മുഖം ചുളിക്കുന്ന പല സംരംഭക ആശയങ്ങളും പിന്നീട് മികച്ച കയ്യടി നേടുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ ഉദ്യോഗസ്ഥനായിരുന്ന മുംബൈ സ്വദേശി അക്ഷയ് ഭാട്ടിയ ആരംഭിച്ച മട്ടര്‍ഫ്‌ളൈ എന്ന സ്ഥാപനത്തിനും തുടക്കത്തില്‍ കിട്ടിയത് തികഞ്ഞ അവഗണന മാത്രമാണ്. ‘ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ’ എന്തും വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം എന്ന് പറയുമ്പോള്‍ കെട്ടവരെല്ലാം പുച്ഛിച്ചു. കട്ടിലും കിടക്കയും ലാപ്‌ടോപ്പും എല്ലാം ആളുകള്‍ വാടകക്ക് വാങ്ങാന്‍ പോകുകയല്ലേ ? എന്ന് ചോദിച്ച് പരിഹസിച്ചവര്‍ക്ക് മുന്നില്‍ ഹെലികോപ്റ്ററും ഹോം തീയേറ്ററും വരെ വാടകയ്ക്ക് നല്‍കി തന്റെ വിജയം അടിവരയിട്ട് കാണിക്കുകയാണ് അക്ഷയ്.

Advertisement

മോര്‍ഗന്‍ സ്റ്റാന്‍ലി ബാങ്കില്‍ നിന്നും പിരിഞ്ഞശേഷം മുംബൈയില്‍ തിരിച്ചെത്തിയ അക്ഷയ് ഭാട്ടിയ 2015 ല്‍ മട്ടര്‍ഫ്‌ളൈ എന്നപേരില്‍ ഒരു ഫുഡ് സ്റ്റാര്‍ട്ടപ്പ് ആണ് ആരംഭിച്ചത്. മുംബൈ നഗരത്തിലെ മികച്ച ഷെഫുമാരുടെ സേവനം ഭക്ഷണപ്രിയരായ ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ആ ബിസിനസ് അത്യാവശ്യം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് തന്റെ കൈവശമുള്ള 30000 ല്‍ പരം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങളുടെ കാര്യം അക്ഷയുടെ ശ്രദ്ധയില്‍പെട്ടത്. മികച്ച ഗുണനിലവാരമുള്ള ആ വസ്തുക്കള്‍ വെറുതെ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. വിപണിയില്‍ ഇത്തരം വീട്ടുപകരണങ്ങള്‍ക്ക് എത്രമാത്രം ഡിമാന്‍ഡ് ഉണ്ട് എന്ന് പഠിച്ചപ്പോഴാണ്, എന്തുകൊണ്ട് ഈ ഉപകരണങ്ങള്‍ വാടകക്ക് നല്‍കിക്കൂടേ എന്ന ചിന്ത കക്ഷിക്ക് ഉണ്ടായത്.

പിന്നെ ഒട്ടും വൈകിച്ചില്ല, 2017 ല്‍ മട്ടര്‍ഫ്‌ളൈ എന്ന സ്ഥാപനം വീട്ടുപകരണങ്ങള്‍ വാടകക്ക് കൊടുക്കുന്ന മുംബൈ നഗരത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് എന്ന രീതിയില്‍ ചിറക് വിരിച്ചു. തന്റെ കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍ കൂടാതെ കൂടുതല്‍ ഉപകരണങ്ങള്‍ അക്ഷയ് വാങ്ങി. കമ്പ്യുട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകാരങ്ങള്‍, ഹോം തീയറ്ററുകള്‍, മിക്‌സികള്‍, ഫ്രിഡ്ജുകള്‍, കാറുകള്‍, എന്തിനേറെ പറയുന്നു ഹെലികോപ്റ്റര്‍ വരെ അക്ഷയ് മട്ടര്‍ഫ്‌ളൈയിലൂടെ വാടകക്ക് നല്‍കുന്നു.

എന്ത്‌കൊണ്ട് മട്ടര്‍ഫ്‌ളൈ ?

”നിത്യോപകയോഗ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതിനപ്പുറം ഒരു വ്യക്തിക്ക് പെട്ടെന്നുണ്ടാകുന്ന വിലയേറിയ വസ്തുക്കളുടെ ആവശ്യം നിറവേറ്റുക, ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍ ആസ്വദിക്കാനുള്ള അവസരം സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്നതെല്ലാമാണ് മട്ടര്‍ഫ്‌ളൈ എന്ന ഈ സ്റ്റാര്‍ട്ടപ്പിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. ഉദാഹരണമായി ഒരു ദീര്‍ഘ ദൂര വിനോദയാത്ര പോകുമ്പോള്‍ ഒരു എച്ച്ഡി കാമറ അനിവാര്യമാണ്, എന്നാല്‍ അതിനായി വലിയ തുക മുടക്കി ഒരു കാമറ വാങ്ങുക എന്നത് നടപ്പുള്ള കാര്യമല്ല. ഈ അവസ്ഥയില്‍ മട്ടര്‍ഫ്‌ളൈയില്‍ നിന്നും ദിവസ / ആഴ്ച വാടകക്ക് കാമറ വാങ്ങാം. കാമറ മാത്രമല്ല, കാറുകള്‍, പാര്‍ട്ടി ഗിയര്‍, ഗെയിമുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി എന്തും ഇത്തരത്തില്‍ വാടകക്ക് വാങ്ങാന്‍ കഴിയും” അക്ഷയ് ഭാട്ടിയ പറയുന്നു.

ഹെലികോപ്റ്ററില്‍ പറക്കാന്‍ ഒരുമണിക്കൂറിന് 8500 രൂപയാണ് വാടക. മൂന്ന് മണിക്കൂര്‍ യാച് ഓടിക്കുന്നതിനു 1100 രൂപ മട്ടര്‍ഫ്‌ളൈ ഈടാക്കുന്നു. അത് പോലെ ലാപ്‌ടോപ്പ് വിന്‍ഡോസ് ആണെങ്കില്‍ ഒരാഴ്ചക്ക് 2300 രൂപയും മാക്ബുക്ക് ആണെങ്കില്‍ 5000 രൂപയും ഈടാക്കുന്നു. ഒരു ഗെയിം യൂണിറ്റ് വാങ്ങണം എങ്കില്‍ 40000 രൂപ ചെലവ് വരും .800 രൂപ ദിവസ വാടകക്കാണ് മട്ടര്‍ഫ്‌ളൈ ഇത് ലഭ്യമാക്കുന്നത്. ട്രെക്കിംഗ് ഉപകാരങ്ങള്‍ക്ക് ഒരാഴ്!ചത്തെ വാടക 1500 രൂപയാണ്. അങ്ങനെ എന്തും എത്തും ഇവിടെ നിന്നും നിശ്ചിത വാടകക്ക് സ്വന്തമാക്കാം.

ആവശ്യമായ എന്ത് വസ്തുക്കളും മട്ടര്‍ഫ്‌ളൈ മുഖാന്തിരം വാടകക്ക് എടുക്കാം. എന്നാല്‍ അതിനു മുന്‍പായി കമ്പനിയുമായി ഒരു ചെറിയ കരാറില്‍ ഒപ്പ് വയ്ക്കണം എന്ന് മാത്രം. വാടകക്ക് നല്‍കുന്ന സാധനങ്ങള്‍ വിലയേറിയത് ആയതിനാല്‍ ആധാര്‍ കാര്‍ഡ്, മറ്റ് ഐഡി കാര്‍ഡുകള്‍ എന്നിവയുടെ കോപ്പി സമര്‍പ്പിച്ച ശേഷം, നിശ്ചിത ദിവസത്തേക്ക് വാടകക്ക് എടുക്കുന്നു എന്ന കരാറില്‍ ഒപ്പ് വയ്ക്കണം. കരാര്‍ പ്രകാരം സാധനങ്ങള്‍ തിരിച്ചു നല്‍കുകയും വേണം.

പ്രവര്‍ത്തനം ആരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ 75000 ഉപഭോക്താക്കളെയും 3000 സ്ഥിരം ഉപഭോക്താക്കളെയും തങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു എന്ന് അക്ഷയ് ഭാട്ടിയ പറയുന്നു. നവീകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് മട്ടര്‍ഫ്‌ളൈ. ഈ സാമ്പത്തിക വര്‍ഷം മൂന്നുകോടി രൂപയുടേയും അടുത്ത സാമ്പത്തിക വര്‍ഷം ഒന്‍പത് കോടി രൂപയുടേയും വിറ്റു വരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending