Connect with us

Health

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Published

on

0 0
Read Time:2 Minute, 20 Second

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക.

3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.

4. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക

5. ടോയ്‌ലറ്റുകള്‍ വൃത്തിയായി പരിപാലിക്കേണ്ടതും ബ്ലോക്കാകാതെ സൂക്ഷിക്കേണ്ടതുമാണ്.

6. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക.

8. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ കൃത്യമായി മരുന്നു കഴിക്കേണ്ടതും മരുന്നുകള്‍ കൈവശമില്ലെങ്കില്‍ പ്രസ്തുത വിവരം മെഡിക്കല്‍ ടീമിനെ അറിയിക്കേണ്ടതുമാണ്.

9. കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്.

10. എലിപനി തടയുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടതും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

11. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുങ്ങിയ രോഗം പിടിപ്പെട്ടാല്‍ ക്യാമ്പിലെ മറ്റു അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദേശിക്കുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവേണ്ടതാണ്.

12. ക്യാമ്പിലെ വ്യക്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Advertisement

Business

വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച തുറക്കും

രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും

Published

on

0 0
Read Time:3 Minute, 20 Second

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിനു സമീപം തുറക്കുന്ന വിപിഎസ് ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്റര്‍.

Advertisement

കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ഡേകെയര്‍ സെന്ററില്‍ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി,കാര്‍ഡിയോളജി,ന്യൂറോസയന്‍സ്, ലിവര്‍ കെയര്‍, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്സ്, സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി, ഇഎന്‍ടി, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Health

ഡയാലിസിസ് ചെയ്യുന്നവരുടെ സമഗ്ര പരിചരണത്തിനായി ആല്‍ഫ ഹാപ്പിനെസ് ക്ലബിന് തുടക്കമായി

ആല്‍ഫയില്‍ രണ്ട് ഡയാലിസിസ് മെഷിനുകള്‍ കൂടി എത്തി

Published

on

0 0
Read Time:5 Minute, 15 Second

തൃശൂര്‍ എടമുട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് വിധേയരാകുവരുടെയും കുടുംബങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഹാപ്പിനെസ് ക്ലബ്ബിന് തുടക്കമായി. ക്ലബ്ലിന്റെ ഉദ്ഘാടനവും രണ്ടു പുതിയ ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരും സമ്പന്നരുമെന്ന അന്തരം കൂടിവരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും പാവപ്പെട്ടവരെക്കുറിച്ചോര്‍ക്കാന്‍ വളരെ കുറച്ചു പേര്‍ മാത്രമുള്ള നമ്മുടെ സമൂഹത്തില്‍ ആല്‍ഫയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസിന് വിധേയരാകുന്നവരുടെ മുഖങ്ങള്‍ നോക്കിയാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്താണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഹാപ്പിനെസ് എന്ന പേരിലുള്ള ഈ കൂട്ടായ്മയ്ക്ക് അവരുടെ മുഖത്ത് ഒരു ചിരി പടര്‍ത്താനും ആത്മവിശ്വാസം വരുത്താനും ഇടയാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഹാപ്പിനെസ് ക്ലബ്ബ് എന്ന സങ്കല്‍പ്പത്തിലൂടെ സാമൂഹ്യ പിന്തുണയുടെ ഒരു പുതിയ കാല്‍വയ്പ്പാണ് ആല്‍ഫ നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പറഞ്ഞു. വര്‍ഷത്തില്‍ 12000 രൂപ സ്പോണ്‍സര്‍ഷിപ്പായി നല്‍കുന്ന 2500 പേരെ ഉള്‍പ്പെടുത്തിയാണ് ക്ലബ് രൂപീകരിക്കുന്നത്.

എടമുട്ടം ആല്‍ഫ ഡയാലിസിസ് സെന്ററില്‍ പുതിയ രണ്ടു ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഹമ്മദ് നിര്‍വഹിക്കുന്നു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, നാവിയോ ഷിപ്പിംഗ് ഡയറക്ടര്‍ സുനില്‍ കെ.ബാലന്‍, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബി, ഡയാലിസിസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.എഫ്. ജോയ്, സെക്രട്ടറി ജയരാജന്‍, ട്രഷറര്‍ എം.കെ.രാജീവ് തുടങ്ങിയവര്‍ സമീപം.

പുതിയ ഡയാലിസിസ് മെഷീനുകളുടെ സ്പോണ്‍സര്‍മാരെ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ പരിചയപ്പെടുത്തി. ഡയാലിസിസ് മെഷീനുകള്‍ സ്പോണ്‍സര്‍ ചെയ്ത നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ അജയ് തമ്പിയും ഐ.ടി.ആര്‍. മിഡില്‍ ഈസ്റ്റ് പ്രസിഡന്റും സഹസഹസ്ഥാപകനുമായ കൃഷ്ണദാസും ഡയാലിസിസ് മെഷീനുകളുകളുടെ സമര്‍പ്പണം നടത്തി. ഹാപ്പിനെസ് ക്ലബ് മെംബര്‍ഷിപ്പ് വിതരണം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് നിര്‍വഹിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹനായ, ആല്‍ഫ ഡയാലിസിസ് കമ്മിറ്റി അംഗമായ രമേശന്‍ മാസ്റ്ററെ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ആദരിച്ചു. ഡയാലിസിസ് മെഷീന്‍ സ്പോണ്‍സര്‍മാര്‍ക്കുള്ള മെമന്റോകള്‍ ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ മെംബര്‍ കദീജാബി വിതരണം ചെയ്തു.

Advertisement

നാവിയോ ഷിപ്പിംഗ് ഡയറക്ടര്‍ സുനില്‍ കെ.ബാലന്‍, ആല്‍ഫ പാലിയേറ്റീവ് കൗണ്‍സില്‍ യു.എ.ഇ. സെക്രട്ടറി ജനറല്‍ ടി.വി.രമേഷ് വാരിയര്‍, ഗവേണിംഗ് കൗണ്‍സില്‍ മെംബര്‍ വി.ജെ.തോംസണ്‍, എടമുട്ടം ഹോസ്പീസ് അഡ്മിനിസ്ട്രേറ്റര്‍ കെ.കെ.സുഗതന്‍, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി.കെ.സനൂപ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഡയാലിസിസ് സെന്റര്‍ എക്സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.എഫ്. ജോയ് സ്വാഗതവും ട്രഷറര്‍ എം.കെ.രാജീവ് നന്ദിയും പറഞ്ഞു. പുതിയ രണ്ടു മെഷീനുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ 1400 ഓളം സൗജന്യ ഡയാലിസിസുകള്‍ പ്രതിമാസം ചെയ്യാനാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Education

ഹൃദയത്തിന്റെ ആരോഗ്യത്തിന് ദുശ്ശീലങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രം പോരാ നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും പി ആര്‍ ശ്രീജേഷ്

വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വെബിനാറില്‍ എഡിജിപി വിജയ് സഖാറെ, ശീമാട്ടി സാരഥി ബീനാ കണ്ണന്‍, ഹൃദ്രോഗവിദഗ്ധര്‍ തുടങ്ങിയവരും പങ്കെടുത്തു

Published

on

0 0
Read Time:3 Minute, 58 Second

ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം പ്രധാനമാണെങ്കിലും ധാരാളം അധ്വാനിക്കുന്നവര്‍ക്കും വ്യായാമം ചെയ്യുന്നവര്‍ക്കും പുകവലിപോലുള്ള ദുശ്ശീലങ്ങളുണ്ടെങ്കില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹോക്കി താരം ശ്രീജേഷ്. ഒരു ദുശ്ശീലവുമില്ലാതിരുന്ന തന്റെ ഒരു ബന്ധുവും ഹൃദ്രോഗിയായി. അദ്ദേഹത്തിന് വ്യായാമം തീരെ ഇല്ലായിരിുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ദുശ്ശീലങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രം പോരാ നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നുമാണ് ഇതില്‍ നിന്നു മനസ്സിലായതെന്ന് ശ്രീജേഷ് പറഞ്ഞു. ആഗോള ഹൃദയദിനത്തിനു മുന്നോടിയായി കോവിഡ്കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ശ്രീജേഷിന്റെ നിരീക്ഷണങ്ങള്‍ വെബിനാറില്‍ പങ്കെടുത്ത വിപിഎസ് ലേക്ക്ഷോറിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ആനന്ദ് കുമാറും ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സിബി ഐസകും ശരിവെച്ചു.

അമേരിക്കയെ അപേക്ഷിച്ച് 4 മടങ്ങാണ് ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണമെന്ന് ഡോ. ആനന്ദ് കുമാര്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യത്ത് ആളുകള്‍ പത്തു വര്‍ഷമെങ്കിലും മുന്‍പു തന്നെ ഹൃദ്രോഗികളാവുന്നു. ജീവിതശൈലീരോഗങ്ങളുടെ പെരുപ്പവും ആഹാരരീതികളും വ്യായാമമില്ലായ്മയുമാണ് ഇക്കാര്യത്തില്‍ പ്രധാന ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല രോഗങ്ങളും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് പൊതുവില്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ ഈ അറിവുണ്ട്. എന്നിട്ടും കൂടുതലാളുകള്‍ക്ക് ഹൃദ്രോഗം പിടിപെടുന്നത് നമ്മുടെ അലംഭാവം കൊണ്ടുകൂടിയാണെന്ന് ഡോ. സിബി ഐസക് പറഞ്ഞു. 20 വയസ്സു മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആരംഭിയ്ക്കണം. അഞ്ചു വര്‍ഷത്തിലൊരിയ്ക്കല്‍ ലൈപിഡ് പ്രൊഫൈല്‍, ബിപി, ഷുഗര്‍ എന്നിവ പരിശോധിക്കണം. രാജ്യത്ത് 20% പേര്‍ക്ക് ഹൃദ്രോഗബാധയുണ്ട്. അതായത് അഞ്ചിലൊരാള്‍ക്ക്. ഓരോരുത്തരും ഈ അപടകസാധ്യതയിലൂടെ കടന്നുപോവുകയാണെന്ന് ചുരുക്കം. ഉല്‍പ്പാദനക്ഷമമായ പ്രായത്തിലാണ് ഈ നഷ്ടം സംഭവിക്കുന്നതെന്നും വ്യക്തിക്കും രാജ്യത്തിനും ഇത് ഒരുപോലെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ശീമാട്ടി സിഇഒ ബീനാ കണ്ണന്‍, എഡിജിപി വിജയ് എസ് സാഖറെ ഐപിഎസ് എന്നിവര്‍ മുഖ്യാതിഥികളായ വെബിനാറില്‍ ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍ മോഡറേറ്ററായി. വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ളയും പ്രസംഗിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending