0 0
Read Time:2 Minute, 40 Second

കയ്യടിച്ചേ മതിയാകൂ ഇദ്ദേഹത്തിന്റെ പ്രവർത്തികൾക്ക്. മഹാരാഷ്ട്രയിലെ കോല്‍ഹപുരിലെ ഓട്ടോ ഡ്രൈവറായ മഹേഷ് ശിവ്ദ എന്ന ഓട്ടോ ഡ്രൈവർ എല്ലാവര്ക്കും ഒരു മാതൃകയാണ്. ഓട്ടോയുമായുള്ള തന്റെ യാത്രക്കിടയിൽ ലക്ഷക്കണക്കിന് മത്തൈകൾ ആണ് ഇദ്ദേഹം നാടിന്റെ വിവിധ ഭാഗങ്ങളിലായി നട്ടത്. പ്രകൃതി സംരക്ഷണത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമാണ് ഈ ഓട്ടോ ഡ്രൈവറുടേത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇ കലാപരിപാടി. 20 വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ഓട്ടോ ഓടിക്കുന്ന സമയത്താണ് തൈകള്‍ ഒരുക്കാനുള്ള വിത്തുകളും പാക്കറ്റുകളും ശേഖരിക്കുന്നത്. റോഡില്‍ കിടക്കുന്ന പ്ലാസ്റ്റിക് കവറുകളും ബക്കറ്റുകളുമെല്ലാം ഇദ്ദേഹം പെറുക്കിയെടുത്ത് ഇവയില്‍ വിത്തുകള്‍ നടും. നന്നായി പരിപാലിച്ച് ആരോഗ്യമുള്ള തൈകള്‍ വളര്‍ത്തിയെടുക്കും.അങ്ങനെ തന്റെ സ്ര്ദ്ധയും പരിചരണവും നൽകിയാണ് ഇദ്ദേഹം മരത്തൈകൾ വളർത്തുന്നത്.

Advertisement

ഇത്തരത്തിൽ വളർത്തിയെടുക്കുന്ന തൈകൾ വിദ്യാര്‍ഥികള്‍ക്കും സംഘടനകള്‍ക്കും വിതരണം ചെയ്യും. 2010-12 കാലയളവില്‍ പ്രദേശത്തെ സ്‌കൂള്‍ക്കായി 8000 തൈകള്‍ തയാറാക്കി നല്‍കി. കഴിഞ്ഞ ഏപ്രിലില്‍ ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന് 500 ഓളം തൈകള്‍ വിതരണം ചെയ്തു. ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്കും സൗജന്യമായി തൈകള്‍ നല്‍കും. നാടെങ്ങും പച്ചപ്പ് വരണം. മരങ്ങൾ വളരണം ഇതാണ് കക്ഷിയുടെ ആവശ്യം.

ബദാം, പ്ലാവ്, മാവ്, നെല്ലിക്ക, വേപ്പ് തുടങ്ങി ഏതു തരം മരത്തിന്റെ തൈകളും മഹേഷ് തയാറാക്കുന്നു . താന്‍ നൽകിയ തൈകൾ ആളുകൾ നല്ല രീതിയില്‍ പരിപാലിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താനും മഹേഷ് തയാറാണ്. നഗരത്തിലെ പ്രകൃതി സ്‌നേഹികളും സ്‌കൂള്‍ വിദ്യാര്‍ഥികളും മഹേഷിനെ സഹായിക്കാന്‍ രംഗത്ത് എത്തും. എല്ലാവരും ചേര്‍ന്നു പ്രകൃതിക്ക് പച്ചപ്പിന്റെ കുടയൊരുക്കണമെന്നാണ് മഹേഷ് പറയുന്നത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language