ബ്രോയിലർ കോഴികൾ അഞ്ചിരട്ടി ലാഭം നൽകാനുള്ള കാരണങ്ങൾ !

0 0
Read Time:3 Minute, 19 Second

ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച വരുമാനം നേടുന്നതിനായി കർഷകർ ആശ്രയിക്കുന്ന ഒരു മേഖലയാണ് കോഴി വളർത്തൽ.കാടക്കോഴി, നാടൻകോഴി , ബ്രോയിലർ കോഴി തുടങ്ങി കോഴി വളർത്തൽ പലവിധം ഉണ്ടെങ്കിലും നല്ലൊരു ശതമാനം കർഷകരും ആശ്രയിക്കുന്നത് ബ്രോയ്‌ലർ കോഴി വളർത്തലിനെയാണ്. എളുപ്പത്തിൽ ലാഭം കിട്ടുന്നു എന്നത് തന്നെയാണ് ഇതിനുള്ള കാരണം.

ബ്രോയിലർ കോഴികൾ മുട്ടവിരിഞ്ഞു 35 ദിവസം കൊണ്ട്‌, ഒന്നേ മുക്കാൽ കിലോ തീറ്റകൊണ്ട്‌, 1 കിലോ ഇറച്ചി ഉത്‌പാദിപ്പിക്കുന്നു. അതായത് വളർത്താനുള്ള ചെലവ് 30 രൂപക്ക് താഴെ മാത്രമേ വരുന്നുള്ളൂ. വെൻകോബ്‌, റോസ്‌ തുടങ്ങിയവയാണ്‌ ലഭ്യമായ പ്രധാന ഇനങ്ങൾ.മുട്ടകൾ ഹാച്ചറികളിൽ വിരിയിപ്പിച്ചെടുക്കാം.

Advertisement

വൈദ്യുതി, ശുദ്ധജലം, കോഴിക്കുഞ്ഞുങ്ങൾ, തീറ്റ മുതലായവ ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത ഒരു സ്ഥലത്ത്‌ വേണം ഫാം തുടങ്ങാൻ. ഒരു കോഴിക്ക്‌ 1-1.2 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്‌. കോഴിവളർത്തൽ കേന്ദ്രത്തിന്റെ തറ കോൺക്രീറ്റ്‌ ചെയ്യുന്നതാണ്‌ നല്ലത്‌. കൂടിന്റെ വീതി 7 മീറ്ററായി ചുരുക്കുന്നത,​‍്‌ നല്ല വെളിച്ചവും വായുസഞ്ചാരവും നൽകും. മേൽക്കൂര അലുമിനിയം ഷീറ്റ്‌, ഇരുമ്പ്‌, ഓട്‌, ഓല എന്നിവ കൊണ്ടാകാം.

കോഴിവളർത്തൽ ആരംഭിക്കുന്നതിനു മുൻപായി ഭിത്തികളും, തറയും, കുമ്മായം പൂശി അണുനശീകരണം നടത്തുക. 200 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ്‌ പൊടി എന്നിവ വച്ച് വൃത്തിയാക്കുക. ആദ്യത്തെ 10-14 ദിവസം കോഴിക്കുഞ്ഞുങ്ങൾക്ക്‌ ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന നിരക്കിൽ കൃത്രിമ ചൂട്‌ നൽകേണ്ടതാണ്‌. ബൾബുകൾ തറ നിരപ്പിൽ നിന്ന്‌ ഒരടി പൊക്കത്തിൽ ക്രമീകരിക്കണം.

6 ആഴ്‌ച പ്രായമാകുമ്പോൾ ഇറച്ചിക്കോഴി ഏകദേശം 3.5 കിലോ തീറ്റ തിന്നും. തീറ്റപ്പാത്രങ്ങൾ പകുതിയിൽ കൂടുതൽ നിറയ്‌ക്കരുത്‌. എപ്പോഴും തീറ്റ തിന്നുന്നതിനായി കൂടുകളിൽ രാത്രികാലങ്ങളിലും വെളിച്ചമുണ്ടാകണം. എപ്പോഴും ശുദ്ധജലം ലഭ്യമായിരിക്കണം. . കോഴി വസന്ത, ഗംബോറോ രോഗം എന്നിവയ്‌ക്കുള്ള പ്രതിരോധ മരുന്നുകളാണ്‌ നൽകുക.

ഓരോ ദിവസം കഴിയുന്തോറും തീറ്റയുടെ ചെലവ്‌ വർദ്ധിക്കും എന്നതു കാരണം ആറ്‌ ആഴ്‌ച പ്രായത്തിനു മുമ്പുതന്നെ ഇവയെ വിറ്റഴിക്കണം. ഡ്രസ്സ്‌ ചെയ്‌തോ ഉത്‌പന്നങ്ങളാക്കിയോ വിറ്റഴിച്ചാൽ കൂടുതൽ ലാഭം നേടാനാകും.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%