Connect with us

Kerala

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ രാജ്യാന്തര അറ്റ്ലറിന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ച് ഒരു ഗ്രാമം

2017ൽ ശ്രീലങ്കയിൽ വെച്ചു നടന്ന സ്റ്റുഡൻസ് ഒളിമ്പിക്സിൽ 1500 മീറ്ററിൽ സ്വർണ്ണമെഡൽ നേടി ഇന്ത്യാരാജ്യത്തിന്റെ അഭിമാനമായിമാറിയവനാണു ഈ യുവാവ്

Published

on

0 0
Read Time:3 Minute, 31 Second

23 വയസ്സുള്ള മുഹമ്മദ് റാസിഖ് ഒരിക്കൽ രാജ്യാന്തര തലത്തിൽ കേരളത്തിന്റെ അഭിമാനമായി മാറിയ അത്‌ലറ്റ് ആണ്. എന്നാൽ ഇപ്പോൾ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെയാണ് റാസിഖിന്റെ യാത്ര. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ് അബോധാവസ്ഥയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിലാണ് റാസിഖ് ഇപ്പോൾ.

കൂലിപ്പണി ചെയ്യുന്ന പിതാവിന്റെ വരുമാനം കുടുംബത്തിന്റെ വിശപ്പടക്കാൻ പലപ്പോഴും തികയാറില്ല എങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താൽ പഠനം തുടർന്നു റാസിഖ്. വകഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിൽ ജീവിതത്തോട് മല്ലിടുകയാണ് റാസിഖ്. ഇന്നലെ വരെ അവന്റെ സ്വപ്നം തന്റെ വേഗത കൊണ്ട് എതിരാളികളെ മറികടക്കുക എന്നതായിരുന്ന എന്നാൽ ഇന്ന് അവന്റെ സ്വപ്നം ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നാണ്.

Advertisement

2016ൽ വഡോരയിൽ വെച്ചു നടന്ന ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സിൽ 1500 മീറ്ററിൽ സ്വർണ്ണവും 2017ൽ ശ്രീലങ്കയിൽ വെച്ചു നടന്ന സ്റ്റുഡൻസ് ഒളിമ്പിക്സിൽ 1500 മീറ്ററിൽ സ്വർണ്ണമെഡൽ നേടി ഇന്ത്യാരാജ്യത്തിന്റെ അഭിമാനമായിമാറിയവനാണു ഈ യുവാവ്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായ അപകടം അവനെ വേട്ടയാടിയിരിക്കുകയാണ് കാരിരുമ്പിന്റെ കരുത്തുള്ള അവന്റെ ശരീരം ഇന്ന് ജീവൻ നിലനിർത്തുന്നത് രാജഗിരി ഹോസ്പ്പിറ്റലിലെ വെന്റിലേറ്ററിന്റെ സഹായത്താലാണ് ആ ഞരമ്പുകളിലൂടെ ഒഴുകുന്നത്.

ചികിത്സയ്ക്കായി ഇതുവരെ 5 ലക്ഷം രൂപ ചെലവായി. ഏറെ നാളുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണങ്ങൾ റാസിഖ് കാണിച്ചിട്ടുണ്ട്. എന്നാൽ തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ നിർധ കുടുംബത്തിന് ആകുന്നില്ല. റാസിഖ് പ്രയത്നിച്ചത് നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയായിരുന്നു നമ്മുടെ രാജ്യത്തിന്റെ യശസ്സ് ലോക രാജ്യങ്ങൾക്കുമുന്നിൽ ഉയർത്ത പിടിച്ച ഈ യുവ കായിക താരത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായമനസുള്ളവരുടെ കരുണ തേടുകയാണ്

റസാഖിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെയും റസാഖിന്റെ ഉപ്പയുടെയും നേതൃത്വത്തിൽ ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്.സഹായിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

സഹായം അയക്കേണ്ട എക്കൗണ്ട് നമ്പർ.
Federal bank (joint A/C)
16970200002547
Abdullakutty.k Sakkeer husain. A Rafeeq. N
IFSC CODE FDRL0001697
Koottanad branch
Palakkad District
Enquiry :
Abdullakutty Kulappurath
7510300918

Sakkeer Amassery
9048461710
Musthafa pallath
8289892719

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ദുരന്തനിവാരണ സാന്ത്വന സേനയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും

ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു

Published

on

0 0
Read Time:4 Minute, 23 Second

കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ പരിഗണിച്ച് സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി ‘ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക്’ തുടക്കമായി. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു. സാന്ത്വനമെന്ന വാക്കും അതിന്റെ വിലയും തീക്ഷ്ണതയും മനസ്സിലാക്കാന്‍ അത്തരമൊരവസ്ഥയില്‍കൂടി കടന്നുപോയവര്‍ക്കു മാത്രമേ കഴിയൂവെന്ന് സ്വന്തം അനുഭവങ്ങള്‍ വിശദീകരിച്ച് ഉദ്ഘാടക വിവരിച്ചത് ചടങ്ങിന് വ്യത്യസ്ത അനുഭവമായി.

ആല്‍ഫ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാഫിനും വളണ്ടിയര്‍മാര്‍ക്കുമുള്ള അവാര്‍ഡുകളും സ്റ്റാന്‍ഫോര്‍ഡ് മെഡിസിന്‍, ടാറ്റാ ട്രസ്റ്റ്, നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, എക്വിപ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്ത ആല്‍ഫ ടീമിനുള്ള സര്‍ട്ടിഫിക്കറ്റുകളും പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തഹസില്‍ദാര്‍ വിതരണം ചെയ്തു.

Advertisement

ദുരന്തനിവാരണ സാന്ത്വന സേനയ്ക്കു കീഴില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കമുള്ളവരെ അണിനിരത്തിയും പരിശീലനം നല്‍കിയും വിപുലപ്പെടുത്താനാണ് ആല്‍ഫ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ അറിയിച്ചു. അതിനായി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. നിലവില്‍ ഓരോ സെന്ററിലെയും 11 പേരെ ഉള്‍പ്പെടുത്തിയാണ് സേനയ്ക്കു രൂപം നല്‍കിയിട്ടുള്ളത്. ഇവര്‍ ദുരന്ത സാഹചര്യങ്ങളില്‍ വീടുകളില്‍നിന്ന് അഭയകേന്ദ്രങ്ങളിലേക്കു മാറ്റേണ്ടവരെ നേരത്തെ കണ്ടെത്തുകയും ഒട്ടും വൈകാതെ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ഓരോ സെന്ററും ചുരുങ്ങിയത് 5 രോഗികളെയെങ്കിലും പാര്‍പ്പിക്കാവുന്ന രീതിയില്‍ ഒരുങ്ങുകയും ഒപ്പം ക്യാമ്പുകളിലോ വീടുകളിലോ കഴിയുന്ന പാലിയേറ്റീവ് പരിചരണം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യും. കൂടാതെ ആല്‍ഫ ഡയാലിസിസ് സെന്റര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞത് ദിനംപ്രതി 20 അധിക ഡയാലിസിസ് ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബി സ്വാഗതം പറഞ്ഞ യോഗത്തില്‍ ആല്‍ഫ മെഡിക്കല്‍ ഹെഡ് ഡോ. ജോസ് ബാബു, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി.ജെ.തോംസണ്‍്, എസ്.എ.പി.സി. ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി.കെ.സനൂപ് നന്ദി പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

യുഎഇയിലേയ്ക്കുള്ള സ്പൈസസ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബയര്‍-സെല്ലര്‍ സംഗമം

അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു

Published

on

0 0
Read Time:4 Minute, 6 Second

യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡും അബുദബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തി. അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി രാജ്യമാണെന്നതിനു പുറമെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.

Advertisement

യുഎഇയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ദുബായ് മുനിസിപ്പാലിറ്റി സീനിയര്‍ ഫുഡ് ഹൈജീന്‍ ഓഫീസര്‍ ഹസ്സ അല്‍ സുമൈതി സംസാരിച്ചു.

ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ നാലാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ യുഎഇക്കുള്ളത്. 2020-21 വര്‍ഷം 220 മില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന 1,14,400 ടണ്‍ സ്പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5%വും അളവിന്റെ 6%വും വരും ഇത്. 2020-21 വര്‍ഷം ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായിരുന്നു. 17,58,985 ടണ്‍ സ്പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും അതാദ്യമായി ഇന്ത്യന്‍ സ്പൈസസ് കയറ്റുമതി പിന്നിടുകയുണ്ടായി. കോവിഡുണ്ടായിട്ടും അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധന.

മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്സ്പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending