0 0
Read Time:4 Minute, 17 Second

ഗൾഫിൽ ഉണ്ടായിരുന്ന നല്ലൊരു ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നു മത്സ്യകൃഷി തുടങ്ങാൻ തീരുമാനിക്കുമ്പോൾ ജോയലിന്റെ മനസ്സിൽ നാട്ടിൽ താമസമാക്കണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുക്കളക്കുള മാതൃകയില്‍ മുറ്റത്ത് സിമന്റില്‍ തീര്‍ത്ത ടാങ്കില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ അടുക്കളയിലേക്കാവശ്യമുള്ള മൽസ്യങ്ങളെ കൃഷി ചെയ്യാനാണ് ആദ്യം ആരംഭിച്ചത്. എന്നാൽ പിന്നീട് ഇത് വാണിജ്യാടിസ്ഥാനത്തിലേക്ക് മാറുകയായിരുന്നു. വാണിജ്യക്കൃഷിക്കായി അതിസാന്ദ്രത(ഹൈഡെന്‍സിറ്റി)മത്സ്യകൃഷിയും നടത്തുന്നു. കൂടുതല്‍ മത്സ്യങ്ങളെ കുറഞ്ഞസ്ഥലത്ത് വളര്‍ത്തുന്ന രീതിയാണ് അടുക്കളക്കുളങ്ങൾ.

തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 22 അടി നീളവും 14 അടി വീതിയും മൂന്നടി പൊക്കവുമുള്ള ടാങ്കില്‍ അത്യുത്പാദനശേഷിയുള്ള തിലാപ്പിയയെയാണ് അദ്ദേഹം വളർത്തിയത്. ആദ്യ തവണത്തെ വിളവെടുപ്പ് തന്നെ വിജയമായിരുന്നു. ഫില്‍ട്ടറേഷന്‍, എയറേഷന്‍ സംവിധാനങ്ങളുള്ള ഈ ടാങ്കില്‍ 2000 മത്സ്യങ്ങളെയാണ് ഈ രീതിയില്‍ ഇപ്പോള്‍ വളര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് അഥോറിട്ടിയുടെ(എംപിഇഡിഎ) ഗ്രേഡ്-3 പ്രോജക്ട് ഫാം കൂടിയാണ് തൊടുപുഴ വഴിത്തലയിൽ രാവർത്തിക്കുന്ന ജോയല്‍മാത്യുവിന്റെ ജീസസ് ഫിഷ് ഫാം.

Advertisement

തിളപ്പിഴയാണ് മുഖ്യ വരുമാന മാർഗം എങ്കിലും ഗിഫ്റ്റ്, നട്ടര്‍, ജയന്റ് ഗൗരാമി, അനാബസ് മുതലായ വളര്‍ത്തു മത്സ്യങ്ങളും എയ്ഞ്ചല്‍, ഗപ്പി, സെവറം, ഓസ്‌കാര്‍ തുടങ്ങിയ അലങ്കാരമത്സ്യങ്ങളേയും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്. ഒപ്പം ള്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ വില്‍പനയ്ക്കായി ക്രമീകരിച്ചിരിച്ചിട്ടുമുണ്ട്.

വലിയ അടുക്കിലേക്കുളത്തിനു പുറമെ, അഞ്ചു ടാങ്കുകളിലായി അഞ്ചിനം മത്സ്യക്കുഞ്ഞുങ്ങളെ ജോയൽ വളര്‍ത്തുന്നു. കോല്‍ക്കത്ത, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗമാണ് മത്സ്യക്കുഞ്ഞുങ്ങളെ ഫാമിലെത്തിക്കുന്നത്.തുടക്കം ഏറെ ശ്രമകരമായിരുന്നു എങ്കിലും പിന്നീട് ഇത് മികച്ച വരുമാന മാർഗമായി എന്ന് ജോയൽ പറയുന്നു.

മൽസ്യക്കുഞ്ഞുങ്ങളും കൃഷി രീതിയും

മത്സ്യക്കുഞ്ഞുങ്ങള്‍ക്കൊപ്പം മത്സ്യം വളര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍, പടുതാക്കുള നിര്‍മാണത്തിനുള്ള വസ്തുക്കള്‍, ഫില്‍ട്ടറേഷന്‍ യൂണിറ്റ്, മത്സ്യവും പച്ചക്കറിയും ഒപ്പം വളര്‍ത്തുന്നതിനുള്ള അക്വാപോണിക്‌സ് സിസ്റ്റം എന്നിവയെല്ലാം ജോയല്‍ ആവശ്യക്കാർക്ക് നല്‍കുന്നുണ്ട്.കൃഷി പഠിപ്പിക്കുകയും കൃഷി ചെയ്ത മത്സ്യം വില്‍ക്കാനുമുള്ള സംവിധാനങ്ങളും ജോയല്‍ ഒരുക്കി നൽകുന്നുണ്ട്.

ഒരു രൂപ മുതല്‍ 10 രൂപവരെയാണ് മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വില. ആറുമാസം കൊണ്ടു വിളവെടുക്കാവുന്നവയാണ് വളര്‍ത്തു മത്സ്യങ്ങള്‍. കൃഷിയിൽ ഭാര്യ റൂബി മക്കളായ സെബിന്‍, സ്‌നേഹ, സാന്ദ്ര എന്നിവരുടെ പൂർണ അസഹകരണം ഉണ്ട്. ഫോണ്‍: ജോയല്‍- 9496513559, 9961108999.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language