വീട്ടിലിരുന്ന് പാൽക്കട്ടി നിർമിക്കാം, മികച്ച വരുമാനം ഉറപ്പ് !

0 0
Read Time:3 Minute, 9 Second

ചീസ് അഥവാ പാൽക്കട്ടി നിർമാണം എന്ന് കേൾക്കുമ്പോൾ അതെന്തോ ഹൈടെക് സംരംഭമാണ് എന്നും ഞങ്ങൾക്ക് ചേരില്ല എന്നും പറഞ്ഞു മുഖം തിരിക്കാൻ വരട്ടെ. വീട്ടിൽ ഇരുന്നുകൊണ്ട് വീട്ടമ്മമാർക്ക് പോലും മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്ന ഒരു മേഖലയാണ് ചീസ് നിർമാണം. നിർമാണം വളരെ എളുപ്പമാണ് ബാക്ടീരിയ ഉപയോഗിച്ച് പാൽ പുളിപ്പിക്കുക എന്നതാണ് ആദ്യ പടി.

റെനെറ്റ് പോലുള്ള എൻസൈമുകൾ ഇതിനായി ഉപയോഗിക്കാം. പുളിപ്പുള്ള പാൽ, പിരിച്ചെടുത്തു, ‘കട്ടിയുള്ള’ ഭാഗം വേർതിരിക്കുന്നു. വെള്ളമേറിയ പാലിന്റെ ഭാഗം ഊറ്റിക്കളഞ്ഞ്, നന്നായി അമർത്തിയെടുത്തും, ആവശ്യമായ മറ്റു പ്രക്രിയകൾ ചെയ്തും പാകപ്പെടുത്തിയെടുക്കുന്നു. എൻസൈം, പാലിലെ പ്രോട്ടീൻ ആയ കേസീനുമായി ചേർന്നാണ് പാൽക്കട്ടി അഥവാ ചീസ് ഉണ്ടാകുന്നത്.

Advertisement

ഫാസ്റ്റ് ഫുഡ് ഇൻഡസ്ട്രിയിൽ ആണ് ഇത്തരത്തിൽ തയ്യറാക്കുന്ന ചീര ആവശ്യം. ചെഡാർ ചീസ്, പീത്്സയിലും മറ്റും ഉപയോഗിക്കുന്ന മൊസറെല്ല ചീസ് എന്നിവയ്ക്ക് നല്ല ഡിമാന്‍ഡ് ഉണ്ട്.ചീസിൽ നിന്നും പനീർ എന്ന ഉല്പന്നവും ഉണ്ടാക്കുന്നു .സസ്യഭുക്കുകൾക്കു മികച്ച പ്രോട്ടീൻ സ്രോതസ്സാണ്. ഏകദേശം 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയ പാലിൽ, സിട്രിക് ആസിഡ് ലായനി(ഒരു ശതമാനം) ചേർക്കുന്നു. പനീറിൽനിന്നു കട്്ലറ്റ്, അച്ചാർ, ബജി, കറികൾ തുടങ്ങി അനേകം ഉൽപന്നങ്ങൾ തയാറാക്കാം. രണ്ടു ലീറ്റർ പാലിൽനിന്നു പരമാവധി 400 ഗ്രാം പനീർ ലഭിക്കും. 100 ഗ്രാം പനീറിന് 85 രൂപയെങ്കിലും വില ലഭിക്കുന്നു.

ചീസ് നേരിട്ടോ അല്ലെങ്കിൽ ഇത്തരത്തിൽ ഉപോല്പന്നങ്ങളായോ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ മികച്ച ലാഭം നേടാനാകും. ഒരു മികച്ച ബ്രാൻഡ് നെയിം ഉണ്ടാക്കി അത് സ്ഥാപിച്ചെടുക്കുക എന്നതാണ് പ്രധാനം.,പനീർ നിർമാണത്തിൽ ലഭിക്കുന്ന വെള്ളം കൂടിയ പാലിന്റെ ഭാഗം, ‘വേ’ (Whey) എന്നറിയപ്പെടുന്നു. ഇതില്‍ ഫ്ളേവർ, മധുരം എന്നിവ ചേർത്തു, വേ സിപ്-അപ്, വേ ഡ്രിങ്ക്‌സ് എന്നിവ നിർമിക്കാം. ഇത്തരത്തിൽ തയ്യാറാക്കുന്ന ഉല്പന്നങ്ങൾക്കും മികച്ച വിപണിയാണുള്ളത്. ആകർഷമായ പാക്കിംഗ്, ഗുണമേന്മ എന്നിവയാണ് ഇവിടെ പ്രധാനം.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%