32 കിലോമീറ്റർ നടന്ന് ഓഫീസിലെത്തുന്ന തൊഴിലാളിക്ക് സിഇഒ നൽകിയത് സ്വന്തം കാർ

0 0
Read Time:2 Minute, 22 Second

ദിവസവും കാറിൽ പാട്ടും കേട്ട് സന്തോഷത്തോടെ യാത്ര ചെയ്ത് ഓഫീസിൽ എത്തുന്ന ഏതെങ്കിലും മുതലാളിമാർ അറിയുന്നുണ്ടോ കിലോമീറ്ററുകൾ നാടാണ് ഓഫീസിൽ എത്തുന്ന തൊഴിലാളികളുടെ ദുഃഖം. എന്നാൽ ഇവിടെ ഒരു സിഇഒ ആ ദുഃഖം നേരിട്ട് കാണുകയും അരിഹാരം കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്.

അമേരിക്ക ആസ്ഥാനമായ ബെൽഹോപ്സ് എന്ന സ്ഥാപനത്തിന്റെ സിഇഒ ലുക്ക് മാർക്ലിങ് ആണ് തന്റെ സ്ഥാപനത്തിലെ പുതിയ തൊഴിലാളിയായ അലബാമ സ്വദേശി വാൾട്ടറിനു തന്റെ കാർ സമ്മാനമായി നൽകിയത്. കൃത്യ സമയം പാലിക്കാനായി ഓടിപ്പെടഞ്ഞു എത്തിയ വാൾട്ടറിനോട് മാർക്ലിങ് വൈകുന്നതിന്റെ കാര്യം ചോദിച്ചപ്പോഴാണ് വാഹന സൗകര്യം ഇല്ലാത്തതിനാൽ താൻ എന്നും 32 കിലോമീറ്റർ നടന്നാണ് ഓഫീസിൽ എത്തുന്നത് എന്ന് അറിയിച്ചത്.

Advertisement

ജോലിയോടുള്ള വാൾട്ടറിന്റെ ആത്മാർത്ഥത മാര്കലിംഗിനു ഇഷ്ടപ്പെട്ടു.കത്രീന കൊടുങ്കാറ്റിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ട ആളാണ് വാൾട്ടർ എന്ന് കൂടി അറിഞ്ഞതോടെ മാർക്ലിങ് രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ തന്റെ 2014 മോഡൽ ഫോർഡ് കാറിന്റെ താക്കോൽ എടുത്ത് വാൾട്ടറിനു നൽകി. നിറഞ്ഞ കണ്ണുകളോടെയാണ് വാൾട്ടർ തന്റെ ബോസിൽ നിന്നും ആ സമ്മാനം സ്വീകരിച്ചത്.

മാർക്ലിങ് ചെയ്ത ഈ പ്രവർത്തി ഇപ്പോൾ ലോകം മുഴുവൻ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്വന്തം കാര്യങ്ങൾക്ക് മാത്രം മുൻ‌തൂക്കം നൽകുന്ന മുതലാളിമാർക്ക് മുൻപിൽ വ്യത്യസ്തനാകുകയാണ് മാർക്ലിങ്. തന്റെ തൊഴിലാളികളുടെ കംഫർട്ട് ആണ് തന്റെ സന്തോഷം എന്ന് ഈ സിഇഒ പറയുന്നു

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%