0 0
Read Time:4 Minute, 37 Second

ഒരു പോത്തിന്റെ വിലയാണ് പറഞ്ഞത് ഏഴരക്കോടി രൂപ! വില കേട്ട് ഞെട്ടേണ്ട ഉയർന്ന പ്രത്യുല്പാദനശേഷിയും കരുത്തുമുള്ള പോത്താണ് യുവരാജ്. ഇന്ത്യൻ വിപണിയിൽ യുവരാജിന്റെ മതിപ്പു വിലയാണ് ഏഴരക്കോടി രൂപ. കന്നുകാലി കച്ചവടത്തിന് പ്രസിദ്ധമായ ഹരിയാനയിലെ കുരുക്ഷേത്രയിലാണ് യുവരാജ് ഉള്ളത്. ഏഴു വയസ്സ് മാത്രം പ്രായമുള്ള ഈ പോത്തിന് ഏഴടി പൊക്കവും 1500 കിലോക്ക് മേൽ ഭാരവും ഉണ്ട്.

വലുപ്പത്തിന്റെ കാര്യത്തിൽ ഇവൻ ഒരു കുട്ടിയാന തന്നെ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പോത്ത് എന്ന പേരിനു അർഹനാണ് യുവരാജ്. ഹരിയാന സ്വദേശി കരംവീർ സിംഗ് എന്ന കർഷനാണ് യുവരാജിന്റെ ഉടമ. കന്നുകാലി ചന്തകളിലെ താരമാണ് യുവരാജ്. പലരും വില പറഞ്ഞിട്ടും കരംവീർ ആർക്കും വിൽക്കാതെ സൂക്ഷിച്ചിരിക്കുകയാണ് യുവരാജിനെ.മുറ ഇനത്തിൽപെട്ട പോത്താണ് യുവരാജ്.

Advertisement

2010 മുതൽ രാജ്യത്തെ ഏറ്റവും വലിയ പോത്ത് എന്ന ഖ്യാതി യുവരാജിനുള്ളതാണ്. യുവരാജിനെ പറ്റിയുള്ള കഥകൾ കേട്ടറിഞ്ഞിട്ടാണ് പഞ്ചാബിയായ ഒരു വ്യവസായി യുവരാജിനെ മോഹവില കൊടുത്ത സ്വന്തമാക്കാൻ തുനിഞ്ഞിറങ്ങിയത്. എന്നാൽ ഏഴരക്കോടി വില പറഞ്ഞിട്ടും തന്റെ പോത്തിനെ വിൽക്കാൻ കരംവീർ തയ്യാറായില്ല.സ്വന്തം മകനെ പോലെയാണ് തനിക്ക് യുവരാജ് എന്ന് പറഞ്ഞാണ് അദ്ദേഹം വ്യവസായിയെ മടക്കി അയച്ചത്.

എന്തായാലും ഈ സംഭവത്തോടെ യുവരാജ് ഇന്ത്യയിലും വിദേശത്തും സ്റ്റാർ ആയി. അതോടെ യുവരാജിനെ കാണാനായി കുരുക്ഷേത്രയിലേക്ക് ആളുകളുടെ തിരക്കായി. ഏകദേശം മൂന്നു ലക്ഷം രൂപയാണ് ഒരു മാസം യുവരാജിന്റെ പരിപാലനത്തിനായി ചെലവാകുന്നത്. എന്നാൽ മത്സരങ്ങളിൽ വിജയിച്ച് ലഭിക്കുന്നസമ്മാനത്തുക ഉള്ളതിനാൽ ഇത് ഒരിക്കലും തനിക്ക് ബാധ്യതയാകുന്നില്ല എന്ന് കരം വീർ സിംഗ് പറയുന്നു.

ദിവസവും രാവിലെ പത്തു ലിറ്റർ പാലാണ് യുവരാജിന് നൽകുന്നത്.പിന്നെ വ്യായാമത്തിനായി കൃഷിയിടത്തിലൂടെ നടത്തം. നടത്തത്തിനു ശേഷം പ്രഭാത ഭക്ഷണം.പുല്ലും വിവിധ ഔഷധസസ്യങ്ങളും ചേർന്ന അഞ്ചു കിലോ ഭക്ഷണമാണ് നൽകുന്നത്. ഉച്ച ഭക്ഷണത്തിനു മുൻപായി വിറ്റാമിൻ ടോണിക്കുകൾ നൽകും. ഉച്ചക്ക് ശേഷം അഞ്ചു കിലോ ആപ്പിൾ. വൈകിട്ട് 13 ലിറ്റർ പാൽ കൂടി നൽകും. ചൂടിനെ അതിജീവിക്കാൻ ഫാനും കൂളറും ഒക്കെയുണ്ട്.

പതിനെട്ട് വർഷം മുൻപ് കരൺ വീർ വാങ്ങിയ യോഗ്‌രാജ് എന്ന പോത്തിന് 8 വർഷം മുൻപ് വാങ്ങിയ ഗംഗാ എന്ന എരുമയിൽ ജനിച്ച കുഞ്ഞാണ് യുവരാജ്.ജനിച്ചപ്പോൾ മുതൽ പോത്തിന് വലുപ്പം കൂടുതലായിരുന്നു. നാലുമാസം പ്രായമുള്ളപ്പോൾ ഒന്നര വയസ്സിന്റെ വലുപ്പം യുവരാജിന് ഉണ്ടായിരുന്നു. നാലാം മാസം മുതൽ മത്സരങ്ങളിൽ പങ്കെടുത്ത ചാമ്പ്യനായി.

ഇന്ത്യയിലെ ഏറ്റവും മികച്ച വിത്ത് പോത്ത് കൂടിയാണ് യുവരാജ്. യുവരാജിന്റെ ബീജമാണ് പല ഇന്ത്യൻ സംസ്ഥാനങ്ങളിലും എരുമകളുടെ ഗര്ഭധാരണത്തിന് ഉപയോഗിക്കുന്നത്. ആഴ്ചയിൽ രണ്ടുവട്ടം ബീജം സ്വീകരിക്കും. ഈയിനത്തിൽ ഒരു വർഷം ലഭിക്കുന്നത് 70 ലക്ഷം രൂപയാണ്.മദ്യപ്രദേശ്‌, ഉത്തർപ്രദേശ്, ബീഹാർ, കർണാടക തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളിൽ യുവരാജിന്റെ ബീജം എത്തിച്ചിട്ടുണ്ട്. യുവരാജിനെ കൂടാതെ ധാരാളം പോത്തുകളും എരുമകളും ഉണ്ട് കരംവീറിന്റെ ഫാമിൽ.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language