ഒരു സെന്റ് സ്ഥലം, പിരമിഡ് മാതൃകയില്‍ കൂട്, ആട്, കോഴി, മുയല്‍, മീന്‍, പച്ചക്കറി എല്ലാം ഒരു കുടക്കീഴില്‍

0 0
Read Time:3 Minute, 1 Second

സ്ഥലപരിമിതി മൂലം കൃഷിയിറക്കാനോ മൃഗങ്ങളെ വളർത്താനോ കഴിയുന്നില്ല എന്ന് പറയുന്നവർക്ക് മുന്നിൽ ഒരു അപവാദമാകുകയാണ് ഇരിട്ടി സ്വദേശിയായ ഷിംജിത്ത് എന്ന യുവാവ്. കാരണം ചെറിയ സ്ഥലത്ത് വലിയ കൃഷികൾ ചെയ്യാം എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഈ യുവാവ് മുന്നോട്ട് വച്ചിരിക്കുന്നത്. സമ്മിശ്രകൃഷിയുടെ പുതിയ രൂപമാണ് കക്ഷി പിന്തുടരുന്നത്.

കേവലം ഒരു സെന്റ് സ്ഥലത്താണ് ഈ യുവ കർഷകന്റെ കൃഷി. പിരമിഡ് ആകൃതിയിൽ തീർത്ത ഒരു കൂടാണ് ഈ കൃഷിയുടെ പ്രധാന ആകർഷണം.കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ വിപിന്റെ നേതൃത്വത്തിലാണ് ഈ കൃഷിരീതി നടപ്പാക്കുന്നത്. സ്ഥലപരിമിതി മൂലം തങ്ങൾക്ക് കൃഷി ചെയ്യാൻ പറ്റുന്നില്ല എന്ന സ്ഥിരം പരാതിക്കുള്ള പരിഹാരമായാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്.പദ്ധതി ഉത്ഘാടനം പദ്ധതി ഉത്ഘാടനം ചെയ്യാൻ പോകുന്നതേയുള്ളൂ. അതോടെ എല്ലാ കർഷകർക്കും ഇതിന്റെ ഗുണം ലഭിക്കും .

Advertisement

തട്ടുതട്ടുകളായി തിരിച്ചാണ് കോസ്‌ജി, മുയൽ, ആഡ് എന്നിവയെ വളർത്തുന്നത്. പിരമിഡിന്റെ ഏകഭാഗമായി വരുന്ന ഭാഗത്ത് മനോഹരമായ മീൻകുളം, ചുറ്റിലും ആടുകളും വളരുന്നു. ആദ്യ ഘട്ടത്തില്‍ കുമരകം, വെള്ളായനി സര്‍വകലാശാല, തൃശ്ശൂര്‍, തില്ലങ്കേരി എന്നിവിടങ്ങളിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം രൂപ ചെലവ് വരുമെങ്കിലും കര്‍ഷകര്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കും.

ഒരു സെന്റ് സ്ഥലത്ത് ഒരു കുടക്കീഴില്‍ ആട്, കോഴി, മുയല്‍, അസോള, മീന്‍, ഗ്രോബാഗില്‍ പച്ചക്കറി എന്നിവയാണ് വളര്‍ത്തുന്നത്.മിക്സഡ് ഫാമിങ്ങിനു പലഗുണങ്ങൾ ഉണ്ടെന്നു നമുക്കിവിടെ കാണാം. പച്ചക്കറി കൃഷിക്ക് ആവശ്യമായ വളം ആടുവളര്‍ത്തലിലൂടെയും മറ്റും ലഭിക്കുമെന്നതും പ്രത്യേകതയാണ്.

ഒരു സെന്റ് സ്ഥലത്ത് മാത്രമാണ് കൃഷി എന്ന് കരുതി വരുമാനമില്ലാന്ന് കരുതണ്ട. വര്‍ഷം ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. പദ്ധതി ഉദ്ഘാടനത്തിനു മുമ്പേ തന്നെ ഷിംജിത്തിന്റെ കൃഷിരീതി ഫലം കണ്ടുകഴിഞ്ഞു.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%