Connect with us

Uncategorized

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി കൊച്ചിയിലും, ഒരു കപ്പിന് 1600 രൂപ

ഒരു കപ്പ് കാപ്പിക്ക് 1600 രൂപ വീതം ഈടാക്കിയാണ് കൊച്ചിയിലെ ഈ സംരംഭകർ ലാഭം കൊയ്യുന്നത്.കോപ്പി ലുവാക്ക് എന്നാണ് ഈ കാപ്പിയുടെ പേര്

Published

on

0 0
Read Time:5 Minute, 19 Second

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയായ കോപ്പി ലുവാക്ക് കൊച്ചിക്ക് സ്വന്തം. ഇന്തോനേഷ്യയിൽ സുലഭമായ കോപ്പി ലുവാക്ക് കെരളത്തിലേക്ക് ഇറക്കുമതി ചെയ്തിരിക്കുകയാണ് കൊച്ചി പനമ്പിള്ളി നഗറിൽ ഉള്ള ഈ സംരംഭകർ. കാപ്പിക്കുരു വെരുകിനെ കൊണ്ട് തീറ്റിച്ച് അതിന്റെ വിസർജ്യത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു പിടിച്ചാണ് കോപ്പി ലുവാക്ക് ഉണ്ടാക്കുന്നത്.

കൊച്ചിയിൽ ഒരു ബിസിനസ് തുടങ്ങണം എന്ന് കരുതിയപ്പോൾ കൊച്ചിക്കാരിയും കോസ്റ്റ്യും ഡിസൈനറുമായ ഷീബ മണിശങ്കറും വയനാട്ടുകാരനും നടനുമായ നിർമൽ ജെയ്ക്കിനും കഫെ എന്ന ആശയമാണ് മനസിൽ വന്നത്. കഫെക്ക് ചേരുന്ന വ്യത്യസ്തമായ പേര് കുറെ ആലോചിച്ചു. അങ്ങനെയാണ് കഫേ കോപ്പിലുവാക് എന്ന പേരിൽ എത്തിയത്.ലോകത്തിലെ ഏറ്റവും വിലകൂടിയ കപ്പയാണു കോപ്പി ലുവാക്ക് എന്ന് അവർക്ക് അറിയാമായിരുന്നു.

Advertisement

കഫേക്ക് കോപ്പി ലുവാക്ക് എന്ന പേര് സ്വീകരിച്ചപ്പോഴാണ് എങ്കിൽപ്പിന്നെ യഥാർത്ഥ കോപ്പി ലുവാക്ക് ലഭ്യമാക്കിയാൽ എന്താ എന്ന ചിന്ത വരുന്നത്. എന്നാൽ അത്രയേറെ വിലകൊടുത്ത് ആരെങ്കിലും കാപ്പി കുടിക്കുമോ എന്ന ചിന്ത ഈ സംരംഭകരെ വട്ടം ചുറ്റിച്ചു. എന്നാൽ അവർ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. ഇന്തോനേഷ്യയിൽ നിന്നും കോപ്പി ലുവാക്ക് എത്തിച്ചു.

ഒരു കപ്പ് കാപ്പിക്ക് 1600 ഈടാക്കിയാൽ മാത്രമേ നഷ്ടം കൂടാതെ ബിസിനസ് മുന്നോട്ട് പോകൂ.ആദ്യം ഒരു പരീക്ഷണം മാത്രമായിരുന്നു. എന്നാൽ ആ പരീക്ഷണം വിജയം കണ്ടു. കാപ്പി കുടിക്കാൻ ആളുകൾ എത്തിത്തുടങ്ങി. പലരും കോപ്പി ലുവാക്കിനെ പറ്റി അറിഞ്ഞു കൗതുകം കൊണ്ടാണ് കാപ്പി കുടിക്കാൻ എത്തിയത്.കേരളത്തിലെ ആദ്യത്തെ കോപ്പി ലുവാക്ക് ഔട്ലെറ്റ് ആണ് ഇത്.വ്യത്യസ്തമായ ഇന്റീരിയർ ഡിസൈനിൽ ആണ് കഫെ കോപ്പി ലുവാക്ക് ഒരുക്കിയിരിക്കുന്നത്

സുമാത്ര , ജാവ ഉൾപ്പടെയുള്ള ഇൻഡൊനീഷ്യൻ ദ്വീപുകളിൽ കൊളോണിയൽ കാലഘട്ടത്തിലാണ് കോപ്പി ലുവാക് നിർമിക്കപ്പെട്ടത്. കോപ്പി ലുവാക്കിന് സിവറ്റ് കോഫിയെന്നും പേരുണ്ട്. സിവറ്റ് അഥവ മരപ്പട്ടിയുടെയൊക്ക വർഗത്തിൽപ്പെടുന്ന വെരുകിന്റെ പ്രധാന ഭക്ഷണങ്ങളിലൊന്ന് കാപ്പിക്കുരുവാണ്. വെരുക് ഭക്ഷിച്ച് ശരീരത്തിനുള്ളിലെ രാസപ്രവർത്തനങ്ങൾക്ക് വിധേയമായശേഷം കാഷ്ഠിക്കുന്ന കാപ്പിക്കുരുവിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി അത്തരത്തിൽ പുറന്തള്ളുന്ന കാപ്പിക്കുരുവിൽ നിന്നാണ് കോപ്പി ലുവാക്ക് നിർമാണം.

കിലോയ്ക്ക് നാൽപ്പത്തിയഞ്ച് ലക്ഷംരൂപവരെ കോപ്പി ലുവാക്കിന് വിലയുണ്ട്. അതുകൊണ്ടുതന്നെ വെരുകിനെ കൂട്ടിലിട്ടു വളർത്തി കാപ്പിക്കുരു തീറ്റിയാണ് ഇന്തോനേഷ്യയിൽ കോപ്പി ലുവാക് നിർമാണം.

സംരംഭകരായ ഷീബയെയും നിർമലിനെയും മലയാള സിനിമാമേഖലയിലുള്ളവർക്ക് അറിയാം. കൊച്ചിക്കാരിയായ ഷീബ കോസ്റ്റ്യും ഡിസൈനറാണ്. വയനാട്ടുകാരൻ നിർമൽ ജെയ്ക് നടനാണ് ഒപ്പം ബിസിനസുകാരനും . സിനിമ മേഖലയിൽ വച്ചുള്ള പരിഹായമാണ് ഇരുവരെയും ഉണ്ട് ബിസിനസ് ആരംഭിപ്പിച്ചത്.അങ്ങനെ ഈ വർഷമാദ്യം മെക്സിക്കൻ ഇറ്റാലിയൻ വിഭവങ്ങളുമായി കൊച്ചി പനമ്പിള്ളി നഗറിൽ കോപ്പി ലുവാക് പ്രവർത്തനം ആരംഭിച്ചു.

കൊച്ചിയിലെ ഈ കോഫി ഷോപ്പിൽ ഒരു സിഗ്നേച്ചർ ‍ഡ്രിങ്കായാണ് ഇരുവരും കോപ്പി ലുവാക്കിനെ അവതരിപ്പിചിരിക്കുന്നത് . തൊട്ടാൽ പൊള്ളുന്ന കോപ്പി ലുവാക്കിനു കൊച്ചിയില്‍ ആവശ്യക്കാർ ഏറെയാണ് എന്ന് സംരംഭകർ പറയുന്നു. മികച്ച വിൽപ്പനയാണ് ഇവിടെ നടക്കുന്നത്. കോഫിക്ക് പുറമെ മറ്റു ഭക്ഷ്യ വിഭവങ്ങളും ഇവിടെ ലഭ്യമാണ്

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Uncategorized

കോവിഡാനന്തര ബൂം ലക്ഷ്യമിട്ട് 100 സ്റ്റോറുകള്‍ തുറക്കാന്‍ പോപ്പീസ്

ഇതിനായി പ്രൈവറ്റ് പ്ലേസ്മെന്റുകള്‍ തുടങ്ങിയ ആകര്‍ഷക നിക്ഷേപാവസരങ്ങളാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നതെന്നും ഷാജു തോമസ് പറഞ്ഞു

Published

on

0 0
Read Time:5 Minute, 58 Second

കോവിഡാനന്തര കുതിപ്പു ലക്ഷ്യമിട്ട് പ്രമുഖ ചില്‍ഡ്രന്‍ ക്ലോത്തിംഗ് ബ്രാന്‍ഡായ പോപ്പീസ് അതിന്റെ റീടെയില്‍ രംഗത്തെ സാന്നിധ്യം വന്‍തോതില്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. സ്വന്തം ഔട്ട്ലെറ്റുകളും ഫ്രാഞ്ചൈസി മാതൃകയിലുമുള്ള എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റുകളുടെ എണ്ണം നടപ്പുവര്‍ഷം 100 കടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ പ്രൊഡക്റ്റസ് എംഡി ഷാജു തോമസ് പറഞ്ഞു. ബ്രാന്‍ഡിന്റെ ആദ്യ വിദേശ ഔട്ട്ലെറ്റുകള്‍ക്ക് യുകെയിലെ ലണ്ടനിലും മാഞ്ചസ്റ്ററിലും തുടക്കമിടാനും കമ്പനി തയ്യാറെടുക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരുവാലി, ബംഗളൂരു, തിരുപ്പൂര്‍ എന്നീ മൂന്നിടങ്ങളിലായി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാണ യൂണിറ്റുകളുള്ള കമ്പനിയ്ക്ക് നിലവില്‍ 32 എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകളുണ്ട്. ‘ഇതില്‍ 25 എണ്ണവും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആരംഭിച്ചതാണ്. തുടര്‍ന്നും മികച്ച വളര്‍ച്ച തന്നെയാണ് ചില്‍ഡ്രന്‍ ക്ലോത്തിംഗിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വികസനപരിപാടി.’ ഷാജു തോമസ് പറഞ്ഞു. ഇതിനായി പ്രൈവറ്റ് പ്ലേസ്മെന്റുകള്‍ തുടങ്ങിയ ആകര്‍ഷക നിക്ഷേപാവസരങ്ങളാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നതെന്നും ഷാജു തോമസ് പറഞ്ഞു.

ഷാജു തോമസ്

5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പോപ്പീസ് എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകളുടെ എണ്ണം 500 ആക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 134 കോടിയുടെ വിറ്റുവരവില്‍ 5-8% മാത്രമാണ് കയറ്റുമതിയുടെ വിഹിതം. ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്. ഈ വര്‍ഷം 200 കോടി വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ 1000 കോടി ടേണോവറാണ് ലക്ഷ്യം. ഇ-കോമേഴ്സ് രംഗത്തെ സാന്നിധ്യം വിപൂലീകരിയ്ക്കാനും ബ്രാന്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. പുതുതായി വരുന്ന ഒമ്നിചാനല്‍ പുതിയ ഒരു ഉപഭോക്തൃ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഷാജു തോമസ് പറഞ്ഞു. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, അജിയോ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ബ്രാന്‍ഡിന് നിലവിലുള്ള മികച്ച വളര്‍ച്ചയ്ക്കു പുറമേയാണിത്.

Advertisement

സ്വന്തം ബ്രാന്‍ഡില്‍ കുഞ്ഞുടുപ്പുകള്‍ വില്‍ക്കുന്ന അപൂര്‍വം ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളിലൊന്നാണ് പോപ്പീസെന്നും ഷാജു തോമസ് ചൂണ്ടിക്കാണിച്ചു. ദക്ഷിണേന്ത്യയില്‍ നിരവധി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളുണ്ടെങ്കിലും വിദേശ ലേബലുകള്‍ക്കു വേണ്ടിയുള്ള കരാര്‍ നിര്‍മാണരംഗത്താണ് ഏറെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ‘2005-ലെ തുടക്കം മുതല്‍ ഗുണനിലവാരം, ഡിസൈനുകള്‍, മാര്‍ക്കറ്റിംഗ് മികവ് എന്നിവയിലുള്ള ആത്മവിശ്വാസമാണ് സ്വന്തം ബ്രാന്‍ഡിലൂടെയുള്ള വിപണനത്തിന് പ്രേരണയായത്’ ഷാജു തോമസ് വിശദീകരിച്ചു.

വികസനത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍, ഡയപ്പറുകള്‍, ആക്സസറികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഉല്‍പ്പന്നനിര വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മൂന്ന് പ്ലാന്റുകളിലായി 2000-ത്തിലേറെപ്പേര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് മാസം തോറും 5 ലക്ഷം ഗാര്‍മെന്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. ചില്‍ഡ്രന്‍ ക്ലോത്തിംഗിനു പുറമെ ഡെനിം ഗാര്‍മെന്റ്സ്, വൂവന്‍ ഫേബ്രിക്സ് ഗാര്‍മെന്റ്സ്, സ്ത്രീകള്‍ക്കുള്ള മറ്റേണിറ്റി വെയര്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ ബേബി സോപ്പും ബ്രാന്‍ഡ് ഈയിടെ വിപണിയിലിറക്കി. ബേബി ഓയില്‍, വൈപ്സ്, ബാത് ജെല്‍, ബേബി ഷാംപൂ എന്നിവയും ഈയിടെ തുടക്കമിട്ട ഉല്‍പ്പന്നവിഭാഗങ്ങളാണ്. ‘ഇന്ത്യയില്‍ ഇത്തരം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വരുംനാളുകളില്‍ വന്‍വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം കയറ്റുമതിയില്‍ ക്ലോത്തിംഗ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. നിലവില്‍ 30-ഓളം രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുറന്ന് ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്,’ ഷാജു തോമസ് പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Uncategorized

കൊച്ചിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി

കേരള സര്‍ക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിര്‍മിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള ഓണക്കോടികളായി എത്തിയിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 23 Second

ഈ ഓണത്തിന് കൊച്ചിയില്‍ നായ്ക്കളും പൂച്ചകളുമുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആണ്‍വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഓണക്കോടികള്‍ എത്തിയിരിക്കുന്നത്. കേരളത്തിന്റെ തനതു ശൈലിയിലുള്ള കസവുകരയിട്ട ഷര്‍ട്ടുകള്‍ ആണ്‍മൃഗങ്ങള്‍ക്കും കസവിന്റെ ബോ ടൈ വെച്ച ഉടുപ്പ് പെണ്‍മൃഗങ്ങള്‍ക്കുമുണ്ട്. ഇവയക്കു പുറമെ ഡ്രെസ്സുകള്‍, ബന്ധനാസ്, ബോ ടൈകള്‍ എന്നിവയുമുണ്ട്. 399 രൂപ മുതല്‍ 2299 രൂപ വരെയാണ് വില നിലവാരം. കുട്ടികളുടെ ബ്രാന്‍ഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് പെറ്റ്സ് ഓണക്കോടി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ജസ്റ്റ് ഡോഗ്സ് പാര്‍ട്ണര്‍മാരിലൊരാളായ എബി സാം തോമസ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിര്‍മിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് ഇവയെന്ന സവിശേഷതയുമുണ്ട്.

കോവിഡ് മൂലം മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സ്നേഹോഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കള്‍ക്കും ഓണക്കോടി വിപണിയിലെത്തിക്കുന്ന കാര്യം ആലോചിച്ചതെന്ന് എബി സാം തോമസ് പറഞ്ഞു. കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഏതാണ്ട് 24 മണിക്കൂറും വീടിനകത്തു തന്നെ കഴിയുന്ന കാലമാണ് കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഇതു മൂലം വളര്‍ത്തമൃഗങ്ങളുമായുള്ള ബന്ധം ഏറെ ദൃഡമാവുകയാണ്. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയിലും വില്‍പ്പന വര്‍ധിക്കുന്നുണ്ട്. വളര്‍ത്തുനായ്ക്കളെ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്ന രീതി പുതുതല്ല. എന്നാല്‍ ഓണക്കോടി ഇതാദ്യമായിരിക്കും.

Advertisement

തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ വിഷുവിന് പശുക്കളേയും നായ്ക്കളേയും വിഷുക്കണി കാണിക്കുകയും ഓണത്തിന് ഒരു തൃക്കാക്കരപ്പനെയെങ്കിലും തൊഴുത്തിലും വെയ്ക്കുന്ന രീതിയുണ്ട്. എന്നാല്‍ മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളര്‍ത്തുമൃഗങ്ങളെ അവഗണിയ്ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രേരണയായതെന്നും എബി സാം തോമസ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഡെലിവറി സൗകര്യവുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 96330 11711

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്

23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ നിലവില്‍ ജോഷിനുണ്ട്

Published

on

0 0
Read Time:2 Minute, 42 Second

പുതിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്. ജോഷ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ബീറ്റ വേര്‍ഷന് ഇനിടോകം വലിയ ജനപ്രീതിയാണ് ലഭിച്ചത്. 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ നിലവില്‍ ജോഷിനുണ്ട്. നിലവില്‍ 200ല്‍ അധികം പ്രമുഖരാണ് ജോഷില്‍ കണ്ടന്റ് ക്രിയേറ്ററായി അംഗമായിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ പ്ലാറ്റ്‌ഫോമായ ജോഷില്‍ മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത ലേബലുകളായ ടി-സീരീസ്, സോണി, സീ മ്യൂസിക്, ഡിവോ മ്യൂസിക് എന്നിവയുമായുള്ള സഹകരണവും ഇതോടെപ്പം പ്രഖ്യാപിച്ചു. ഹ്രസ്വ-വീഡിയോ നിര്‍മിക്കാനായി വലുതും വിശാലവുമായ ഒരു സംഗീത ലൈബ്രറി ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. വൈറല്‍, ട്രെന്‍ഡിംഗ്, ഗ്ലാമര്‍, നൃത്തം, ഭക്തി, യോഗ, പാചകം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 120 സെക്കന്‍ഡ് വരെ വലുപ്പമുള്ള വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആസ്വദിക്കാന്‍ കഴിയും. ബീറ്റാ ഘട്ടത്തില്‍ അവസാന 45 ദിവസങ്ങളില്‍ വന്‍കുതിപ്പാണ് ജോഷിന് ലഭിച്ചത്.

Advertisement

200ല്‍ അധികം എക്സ്‌ക്ലൂസീവ് ക്രിയേറ്റര്‍മാര്‍, 4 മെഗാ മ്യൂസിക് ലേബലുകള്‍, 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍, പ്രതിദിനം ഒരു ബില്ല്യണിലധികം വീഡിയോ പ്ലേകള്‍, 23 ദശലക്ഷത്തിന് മുകളില്‍ പ്രതിദിന സജീവ ഉപയോക്താക്കള്‍, അഞ്ച് ദശലക്ഷം യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍(യുജിസി) എന്നിവയാണ് ജോഷ് നേടിയത്.പ്രതിദിനം 21 മിനിറ്റ് സമയം ഉപയോക്താക്കള്‍ ജോഷ് ആപ്ലിക്കേഷനില്‍ ചിലവഴിക്കുന്നതായി കണ്ടെത്തി. പൂര്‍ണമായും ഭാരതത്തില്‍ നിര്‍മിച്ച് ഭാരതത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമാണിത്. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ പ്ലാറ്റ്‌ഫോമില്‍ ജോഷ് ലഭ്യമാണ്. ഉടന്‍ തന്നെ ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending