Connect with us

Entertainment

കട്ട ക്ളീഷേ, മനസ്സ് മടുപ്പിക്കുന്ന മൈ സ്റ്റോറി!

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന പ്രിത്വിരാജ് – പാർവതി താരജോഡികളുടെ കൂട്ടുകെട്ടിൽ പിറന്ന മൈ സ്റ്റോറി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതിൽ മുന്നിലാണ്

Published

on

0 0
Read Time:9 Minute, 42 Second

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന പ്രിത്വിരാജ് – പാർവതി താരജോഡികളുടെ കൂട്ടുകെട്ടിൽ പിറന്ന മൈ സ്റ്റോറി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതിൽ മുന്നിലാണ്. എന്ന് നിന്റെ മൊയ്‌ദീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രിത്വിരാജ് – പാർവതി കൂട്ടുകെട്ടിൽ വരുന്ന ആദ്യ സിനിമ, ടേക് ഓഫ് എന്ന മികച്ച ചിത്രത്തിന് ശേഷം പാർവതി നായികയാകുന്ന ചിത്രം ഇങ്ങനെ ഏറെ പ്രതീക്ഷകളോടെയാണ് ഓരോ പ്രേക്ഷകനും മൈ സ്റ്റോറി എന്ന ചിത്രത്തിനായി കാത്തിരുന്നത്. 14 വര്‍ഷമായി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പേരെടുത്ത റോഷ്‍നി ദിനകര്‍ സംവിധായികയുടെ വേഷത്തിൽ എത്തുന്നു എന്ന പുതുമയും സിനിമയ്ക്കുണ്ടായിരുന്നു. എന്നാൽ ഈ പ്രതീക്ഷകളെ ചിത്രം അസ്ഥാനത്താക്കി.

പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ല എന്ന് മാത്രല്ല ക്ളീഷേ ഡയലോഗുകളും പല സിനിമകളിലും കണ്ടു മടുത്ത കഥാതന്തുവും തുടക്കം മുതലേ പ്രേക്ഷകരെ മടുപ്പിച്ചു.അഭിനയ മോഹവുമായി നടക്കുന്ന ജയകൃഷ്ണൻ എന്ന ജയ് ആണ് പ്രിത്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയുടെ പരിവേഷമാണ് താര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാർവതിക്ക്.

Advertisement

പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സുഹൃത്തിന്‍റെ ശുപാര്‍ശയില്‍, അവസരം ലഭിക്കുന്ന ആദ്യസിനിമയില്‍ത്തന്നെ അയാള്‍ നായകനാവുന്നു. ശേഷം മുത്തശ്ശിക്കഥ പോലെ എളുപ്പത്തിൽ പറയാവുന്ന ആർക്കും പ്രവചിക്കാവുന്ന കഥാ സന്ദർഭം.ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിൻറെ ആദ്യ ഷോട്ടിൽ തണ്ടിന്റെ നായികയുടെ മനസ്സിൽ നായകൻ കയറിപ്പറ്റുന്നു.

പിന്നീട് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പോർചുഗലിലേക്ക്. അവിടെ വച്ചാണ് വില്ലന്റെ ഇൻട്രൊഡക്ഷൻ. കേട്ട് മടുത്ത കഥകളിലെ പോലെ തന്നെ അധോലോകവും ചട്ടമ്പിത്തരവും ആയി നടക്കുന്ന സമ്പന്നനായ അണ്ടർ വേൾഡ് ഡോൺ ആണ് വില്ലൻ.പേര് ഡേവിഡ് ഈപ്പൻ . നായികയായ താരയെ അവളുടെ സമ്മതമില്ലാതെ വിവാഹം സ്വന്തമാക്കാൻ നടക്കുന്ന വ്യക്തിയാണ് കക്ഷി.

എന്നാൽ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പോലെ തോന്നിയ പ്രണയം താരയെ ജയ്യിലേക്ക് അടുപ്പിക്കുന്നു. തന്നെ വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്ന ഡേവിഡ് ഈപ്പനോടുള്ള പ്രതികാരം കൂടിയായി താര ആ ബന്ധത്തെ കാണുന്നു.സാധാരണഗതിയിൽ ഈ സന്ദർഭത്തിൽ നായകനായ പ്രിത്വിരാജ് വില്ലനെ വകവരുത്തി നായികയെ രക്ഷിക്കേണ്ടതാണ്. എന്നാൽ അവിടെയാണ് മൈ സ്റ്റോറിയിൽ വ്യത്യസ്തത എന്ന ഘടകം കടന്നു വരുന്നത്. സിനിമ നിർമാതാവ് കൂടിയായ വില്ലനെ പ്രീതിപ്പെടുത്തി സിനിമ ലോകത്ത് സജീവമാക്കുന്നതിനായി ജയ് താരയെ ഒറ്റു കൊടുക്കുന്നു.

20 വർഷങ്ങൾക്ക് ശേഷം താരരാജാവായി എത്തുന്ന ജയ്, താരയെ തേടി പോർചുഗലിലേക്ക് പോകുന്നതാണ് കഥയുടെ മർമ്മഭാഗം. അവിടെ എത്തുന്ന സൂപ്പർ താരത്തെ കാത്തിരിക്കുന്നത് താരയുടെ മകളായ ഹിമയാണ്‌. പാർവതി ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ എത്തുന്ന ഹിമ എന്ന കഥാപാത്രം കയ്യടി നേടുന്നുണ്ട്. പാസ്റ്റും പ്രസന്റും ഇടകലർത്തിയുള്ള കഥാവതരണ രീതി പ്രേക്ഷകർക്ക് മടുപ്പുളവാക്കുന്നുണ്ട്. തലമുടി നരച്ച പ്രിത്വിരാജ് ആണ് സ്‌കീമിൽ എങ്കിൽ പ്രസന്റ്, തല നാറാകാത്ത നായകനാണ് എങ്കിൽ പാസ്റ്റ്, അങ്ങനെയാണ് കഥ മുന്നോട്ട് പോകുന്നത്. കഥ സന്ദര്ഭത്തിന് യോജിക്കാത്ത രീതിയിൽ തള്ളിക്കയറ്റിയ പാട്ടു സീനുകൾ ദഹിക്കാതെ കിടപ്പുണ്ട് പ്രേക്ഷകന്റെ മനസ്സിൽ.

താൻ എഴുതിയ തിരക്കഥയോടു നീതി കാണിക്കാൻ ശങ്കർ രാമകൃഷ്‌ണന്‌ സാധിച്ചിട്ടില്ല. രണ്ടാം പകുതി ആയപ്പോഴേക്കും കഥ കയ്യിൽ നിന്നും വിട്ടു പോയി. പിന്നീട് നാം കാണുന്നത് നാടോടിക്കഥകളിൽ പോലും കാണാൻ കഴിയാത്ത സംഭവങ്ങളാണ്. പുതിയ വീഞ്ഞ് പഴയ കുപ്പിയിൽ എന്ന പോലെ തീർത്തും ക്ളീഷേ ആയ ഒരു വിഷയത്തെ ഒരു വിദേശ ലൊക്കേഷനിൽ അവതരിപ്പിച്ചു എന്ന് മാത്രം. സൂപ്പർ ഹീറോകളെ വെല്ലുന്ന രീതിയിൽ വിദേശമണ്ണിൽ വിദേശികളെ അടിച്ചു പതം വരുത്തി തട്ടിയെടുത്ത ടാക്സികാറിൽ റേസ് നടത്തുന്ന നായകൻ. എല്ലാത്തിനും ഒടുവിൽ , കുറ്റങ്ങൾ ഏറ്റു പറയുന്ന നായകനെ സർവം സഹയായി സ്വീകരിക്കുന്ന യൗവനാന്ത്യത്തിൽ എത്തി നിൽക്കുന്ന നായിക.

ആ സീനിന് ബലം നൽകാൻ സെന്റിമെൻസ്, പ്രണയം, ചില തുറന്നു പറച്ചിലുകൾ എന്നിവയുടെ കോമ്പിനേഷൻ. ഒടുവിൽ നായകനെയും നായികയെയും ഒന്നിപ്പിക്കുന്നതിനായി വില്ലനിൽ നിന്നും വിവാഹമോചനം നേടിയ കഥയും. ആകെ മൊത്തം ദാ വന്നു.. ദേ പോയി എന്ന ഫീലിൽ ഉള്ള ഒരു സിനിമ. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങൾ മാത്രം ബാക്കി.

ആദ്യ സംവിധാന സംരംഭത്തിൽ റോഷ്‌നി ദിനകർ മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തി. നായകന്റെയും നായികയുടെയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾക്ക് ഒരു ശാതമായ ത്രെഡ് ഇല്ലാതെ പോയി. കഥയിലെ ഒരു കഥാപാത്രവും ഒഴിവാക്കാനാവാത്തതായി തോന്നിയില്ല എന്ന് സാരം. കഥയുടെ പശ്ചാത്തലം, കഥാപാത്രങ്ങളുടെ പശ്ചാത്തലം എന്നിവ ചിത്രീകരിക്കുന്നതിൽ രചയിതാവും സംവിധായികയും ഒരേ പോലെ പരാജയപ്പെട്ടു.

പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് കഥ കേട്ട് വ്യത്യസ്തമാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഡേറ്റ് കൊടുക്കുന്ന പ്രിത്വിരാജ് എങ്ങനെ ഈ ചിത്രത്തിൽ അഭിനയിച്ചു എന്നതാണ്. തനിക്ക് ഒട്ടും ചേരാത്ത ലുക്കിൽ വിഗ്ഗും വച്ചാണ് സിനിമാ മോഹിയുടെ വേഷത്തിൽ പ്രിത്വിരാജ് എത്തുന്നത്. കൂട്ടത്തിൽ വെറുപ്പിക്കാത്തത് പാർവതിയുടെ അഭിനയം തന്നെയാണ്. പ്രിത്വിരാജ് – പാർവതി കോമ്പിനേഷൻ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും ആ താരജോഡിയുടെ സാധ്യതകളെ പൂർണമായും വിനിയോഗിക്കാൻ സംവിധായകക്ക് ആയില്ല.

ജീവിതത്തിൽ സ്ത്രീ ശാക്തീകരണം, സമത്വം എന്നിവയ്ക്ക് മുൻ‌തൂക്കം നൽകുന്ന പാർവതി അവതരിപ്പിച്ച തന്നെ ചതിച്ച പുരുഷനെ പോലും ജീവന് തുല്യം സ്നേഹിക്കുന്ന സർവം സഹയായ കഥാപാത്രം പാർവതിയുടെ വ്യക്തിത്വത്തെ സ്നേഹിക്കുന്ന പ്രേക്ഷകരിൽ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്. എന്നാൽ പോർച്ചുഗൽ എന്ന രാജ്യത്തിന്റെ ഭംഗി അതെ പാടി ഒപ്പിയെടുത്ത കാമറാമാൻ പ്രത്യേക കയ്യടി അർഹിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ കൊട്ടിഘോഷിക്കപ്പെട്ട കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി മനസ്സ് മടുപ്പിച്ച് കടന്നു പോയ ഒരു ചിത്രം മാത്രമാണ് മൈ സ്റ്റോറി. പ്രിത്വിരാജ്, പാർവതി …പ്രേക്ഷകരായ ഞങ്ങൾ നിങ്ങളിൽ നിന്നും വളരെയേറെ പ്രതീക്ഷിച്ചിരുന്നു…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഉരുവിലെ അര്‍ജുന്റെ കാരക്റ്റര്‍ പോസ്റ്ററുമായി അപ്പാനി ശരത്

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്

Published

on

0 0
Read Time:2 Minute, 2 Second

ഉരു സിനിമയില്‍ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളില്‍ മികച്ച അഭിനയം കാഴ്ചവെച്ച അര്‍ജുന്‍ എന്ന നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്. ഫത്താഹിന്റെ ബാപ്പയുടെ റോളില്‍ കെ യു മനോജ്, ഉമ്മയുടെ റോളില്‍ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ഇ എം അഷ്റഫിന്റെ സംവിധാന മികവില്‍ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത്.

Advertisement

മാമുക്കോയയുടെ ശ്രീധരന്‍ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ്. മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരുവിന്റെ സഹ നിര്‍മ്മാതാക്കളാണ് എ സാബുവും സുബിന്‍ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാര്‍ പെരുമ്പടവും സംഗീതം കമല്‍ പ്രശാന്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ദീപാങ്കുരന്‍ കൈതപ്രവും, ഗാന രചന പ്രഭാവര്‍മ്മയുമാണ്. എഡിറ്റിങ് ഹരി ജി നായറും, അസോസിയേറ്റ് സംവിധായകന്‍ ഷൈജു ദേവദാസുമാണ്. കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷന്‍ എക്‌സിക്യു്ട്ടീവ് പി കെ സാഹിറും പി ആര്‍ ഒ പ്രേമന്‍ ഇല്ലത്തും ജസീര്‍ തെക്കേക്കരയുമാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending