Connect with us

Kerala

പരിസ്ഥിതി സംരക്ഷണത്തില്‍ സാങ്കേതികവിദ്യ:ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദഗ്ധര്‍

മാലിന്യനിവാരണത്തിലും പരിസരശുചിത്വത്തിലും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും വാണിജ്യമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ ഏറെ മുന്നോട്ടുപോകാനുണ്ട്

Published

on

0 0
Read Time:3 Minute, 30 Second

തിരുവനന്തപുരം: മാലിന്യനിവാരണത്തിലും പരിസരശുചിത്വത്തിലും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും വാണിജ്യമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ (ജിഐസി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കേരള സ്റ്റാര്‍ട്ടപ് മിഷനും അമേരിക്കയിലെ സിംഗുലാരിറ്റി സര്‍വകലാശാലയും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന പരിപാടിയായ ജിഐസിയില്‍ പരിസ്ഥിതി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യകളാണ് പരീക്ഷിക്കപ്പെടുന്നത്.

Advertisement

ഏഷ്യയില്‍ പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യകള്‍ (ക്ലീന്‍ടെക്) വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറെ പണം ചെലവാക്കപ്പെടുന്നുണ്ടെന്ന് വില്‍ഗ്രോ ഇന്നവേഷന്‍സ് ഫൗണ്ടേഷനിലെ ഊര്‍ജവിഭാഗം മുഖ്യ ഉപദേഷ്ടാവ് അനന്ത് അരവാമുദന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ക്ലീന്‍ടെക് ഗ്രൂപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള ക്ലീന്‍ടെക് നൂതനത്വ സൂചകയനുസരിച്ച് ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ നിക്ഷേപത്തിലൂടെ ക്ലീന്‍ടെക് സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ വേണമെന്നും പാരമ്പര്യേതര ഊര്‍ജമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം. സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉപയോക്താക്കളെ മനസില്‍ കണ്ട് വാണിജ്യമാതൃകകള്‍ക്കു രൂപം നല്‍കണമെന്നും ഇത്തരം മാതൃകകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവ ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ വിലയിരുത്തല്‍ സാങ്കേതികവിദ്യകളും വിപുലമായ വിവരശേഖരവും ക്ലിനിക്കല്‍ മേഖലയില്‍ തീരുമാനങ്ങളെടുക്കുന്നതിനു സഹായിക്കുമെന്ന് ആരോഗ്യമേഖലയെക്കുറിച്ചു നടന്ന സെഷനില്‍ നെക്സ്റ്റ്‌ജെന്‍ ഡയറക്ടര്‍ ചന്ദ്രശേഖര്‍ റെഡ്ഡി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അവസാനറൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാര്‍ട്ടപ്പുകളുടെ അവതരണവും വിലയിരുത്തലും വെള്ളിയാഴ്ച നടക്കും. ശനിയാഴ്ചയാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ തെരഞ്ഞെടുപ്പ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

കോഴിക്കോട് ആസ്ഥാനമായ ഡിജിറ്റല്‍ റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക്

വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കലിലൂടെ നവീനമായ സാസ് എംബെഡിംഗ് സൗകര്യം കൈവരും

Published

on

0 0
Read Time:7 Minute, 13 Second

ആഗോള ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്തെ പ്രമുഖ യുഎസ് കമ്പനിയായ വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്തു. ഇതോടെ ഇന്‍സെന്റീവ് മേഖലയിലെ മുന്‍നിര കമ്പനിയെന്ന നിലയില്‍ ബ്ലാക്ക്ഹോക്കിനുള്ള വ്യാപ്തിയ്ക്കും അനുഭവസമ്പത്തിനുമൊപ്പം റിബണിന്റെ സാസ്-അധിഷ്ഠിത പ്ലാറ്റ്ഫോം കൂടിച്ചേരന്നതോടെ ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദവും സംയോജിതവും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സന്തോഷകരവുമാകും. വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനിയാണ് ബ്ലാക്ക്ഹോക്ക്. റിവാര്‍ഡ്സ് പ്ലാറ്റ്ഫോമില്‍ 1100-ലേറെ ഇടപാടുകാരുള്ള റിബണാകട്ടെ ഇതുവരെ 50,000-ലേറെ ക്യാമ്പെയിനുകളിലായി 160-ലേറെ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ്സ് നല്‍കിയിട്ടുണ്ട്. ബ്ലാക്ക്ഹോക്കുമായി ചേരുന്നതോടെ ആഗോള റിവാര്‍ഡ് രംഗത്തെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാനും സേവന സ്വീകര്‍ത്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാനും റിബണിനും സാധിക്കും.

ഇന്‍സെന്റീവ് സേവന മേഖലയിലെ ആവേശകരമായ സംഭവവികാസമാണിതെന്ന് ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് ഇന്‍സെന്റീവ്സ്, കോര്‍പ്പറേറ്റ് ഡെവ. ആന്‍ഡ് സ്ട്രാറ്റജി വിഭാഗം എസ് വിപി ജെഫ് ഹാഫ്ടണ്‍ പറഞ്ഞു. ‘ബ്രാന്‍ഡ്കൂറും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതു വഴി ലോകമെമ്പാടുമുള്ള ബിസിനസ്സുകള്‍ക്ക് പിന്തുണ നല്‍കിവരുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കല്‍ ഏറെ പ്രധാനമാണ്. ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ക്കുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡും മെച്ചപ്പെട്ട പ്രവര്‍ത്തനരീതികളും കണക്കിലെടുക്കുമ്പോള്‍ ഈ രംഗത്തെ ഒരു സംയോജിത പ്ലാറ്റ്ഫോമായ റിബണിന് മികച്ച ഫലങ്ങള്‍ നല്‍കാനും പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍മാരുടെ ഒട്ടേറെ സമയം ലാഭിക്കാനും കഴിയും,’ അദ്ദേഹം പറഞ്ഞു.

Advertisement

ബ്ലാക്ക്ഹോക്ക് ടീമുമായി ചേരുന്നതില്‍ തങ്ങളും ഏറെ ആവേശത്തിലാണെന്നും ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് നല്‍കുന്ന സേവനമേഖലയുടെ പ്രവര്‍ത്തനം ഇതുവഴി കൂടുതല്‍ എളുപ്പവും ആഹ്ലാദകരവും കാര്യക്ഷമവുമാകുമെന്നും റിബണ്‍ സിടിഒ രാജീവ് വീട്ടില്‍ പറഞ്ഞു. ‘പേയ്മെന്റ്സ്, ഇന്‍സെന്റീവസ് രംഗത്തെ ദീര്‍ഘകാല നേതാവാണ് ബ്ലാക്ക്ഹോക്ക്. അതിന്റെ വലിപ്പവും വ്യാപ്തിയും അനുഭവസമ്പത്തും ചേരുമ്പോള്‍ ഏറ്റവും ആധുനികമായ റിവാര്‍ഡ്സ് മാനേജ്മെന്റിനായി ഏത് സ്ഥാപനവും തെരഞ്ഞെടുക്കുന്ന ആദ്യചോയ്സ് ആണ് ബ്ലാക്ക്ഹോക്ക്. ഈ സേവനരംഗത്തെ അഗ്രഗാമിയായ റിബണിനും ഞങ്ങളുടെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തു വരുന്ന നൂതന സേവനങ്ങളുമായി ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിബണിന് കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് (സിഒഇ) ഇതോടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് അടിസ്ഥാനമാക്കി ആഗോള ഉപയോക്താക്കള്‍ക്കായുള്ള കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു തുടങ്ങും. മാര്‍ക്കറ്റിംഗ് റിവാര്‍ഡ്സ്, സര്‍വേയ്ക്കുള്ള ഇന്‍സെന്റീവുകള്‍, ജീവനക്കാര്‍ക്കുള്ള റിവാര്‍ഡ്സ്, ഹോളിഡേ റെക്കഗ്‌നിഷന്‍ എന്നിവയ്ക്കായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവും. വിഡിയോ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമുകള്‍, എന്റര്‍പ്രൈസ് എച്ച്ആര്‍ സിസ്റ്റംസ്, റിമോട്ട് വര്‍ക്ക്ഫോഴ്സ് പങ്കാളിത്ത ടൂളുകള്‍ തുടങ്ങിയ ഏറെ ഉപയോഗിക്കപ്പെടുന്ന മറ്റ് പ്ലാറ്റ്ഫോമുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഉപഭോക്തൃകൂറ്, പ്രചോദന മേഖലകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന വിവിധങ്ങളായ പ്രീപെയ്ഡ്, ഗിഫ്റ്റ് കാര്‍ഡ് റിവാര്‍ഡുകള്‍ക്കും ഈ പ്ലാറ്റ്ഫോം ഉപകാരപ്പെടും. ആഗോള ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ രാജ്യം, കറന്‍സ്, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ കണക്കിലെടുക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും.

ഇതിനായി റിബണിന്റെ കോഴിക്കോടുള്ള ടീം മികച്ച സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി ഉടനടി വികസിപ്പിക്കും. ബ്ലാക്ക്ഹോക്കിന്റെ ആദ്യത്തെ സ്ട്രാറ്റജി ഡെവലപ്മെന്റ് സെന്റര്‍ 2019-ല്‍ ബംഗളൂരിവില്‍ ആരംഭിച്ചിരുന്നു. റിബണിനെ ഏറ്റെടുത്തതോടെ കോഴിക്കോട്ടുള്ള കേന്ദ്രം ബ്ലാക്ക്ഹോക്കിന്റെ രണ്ടാമത് സിഒഇ ആകും.

ഇന്റഗ്രേഷന്‍സ്, കേസ് സ്റ്റഡികള്‍, സമ്പൂര്‍ റിവാര്‍ഡ് വിഭാഗം, ഇ-ഗിഫ്റ്റുകളായും വിര്‍ച്വല്‍ പ്രീപെയ്ഡ് കാര്‍ഡുകളായും ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നല്‍കാവുന്ന ഡിജിറ്റല്‍ റിവാര്‍ഡ്സ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.rybbon.net  സന്ദര്‍ശിക്കുക.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച തുറക്കും

രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും

Published

on

0 0
Read Time:3 Minute, 20 Second

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിനു സമീപം തുറക്കുന്ന വിപിഎസ് ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്റര്‍.

Advertisement

കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ഡേകെയര്‍ സെന്ററില്‍ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി,കാര്‍ഡിയോളജി,ന്യൂറോസയന്‍സ്, ലിവര്‍ കെയര്‍, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്സ്, സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി, ഇഎന്‍ടി, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Home

വീടില്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിനും കുറ്റവാളികളികളാകുന്നതിനും സാധ്യത കൂടുതലാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടമെന്നത് മൗലികാവകാശമാണെന്നും ലോകപാര്‍പ്പിട ദിനത്തില്‍ ഐജി പി വിജയന്‍ ഐപിഎസ്

ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് അസറ്റ് ഹോംസ്

Published

on

0 0
Read Time:11 Minute, 1 Second
  • 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നതെന്നും പി വിജയന്‍

വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന്് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍ ഐപിഎസ്. മറുവശത്ത് തിരിച്ചു പോകാന്‍ ഒരു വീടു പോലുമില്ലാത്തവര്‍, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴി തെറ്റിപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഓരോ കുടുംബത്തിനും ഒരു വീടുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട് ഒരു കെട്ടിടം മാത്രമല്ല, സ്്നേഹത്തിന്റേയും കരുതിലിന്റേയും ഇടം കൂടിയാണ്. എന്നാല്‍ ആ സ്നേഹത്തിന് സുരക്ഷിതമായ ഒരു മേല്‍ക്കൂര വേണം. കുറ്റവാസനകള്‍ തടയുന്നതില്‍ നല്ല വീടുകള്‍ക്കും നല്ല കൂടുംബങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിന് ശരാശരി രണ്ടു വീടുണ്ടെന്ന് പറയുന്നവരുണ്ട്. ആര്‍ക്കാണാവോ അങ്ങനെ രണ്ടു വീടുള്ളത്. ലോകമെങ്ങും അസമത്വം വര്‍ധിക്കുകയാണ്. ഭൂമിയില്‍ 700 കോടിയിലേറെ ജനങ്ങളുള്ളതില്‍ 16 കോടിയിലറേപ്പേര്‍ക്കും വീടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളിലൂടെ കേരള സര്‍ക്കാര്‍ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പൊതുസമൂഹവും വ്യക്തികളും സ്ഥാപനങ്ങളും അത് തങ്ങളുടെ ഉത്തരവാദിത്തമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുശില്‍പ്പികളും ബില്‍ഡര്‍മാരും പലപ്പോഴും കെട്ടിടങ്ങളുെട സൗന്ദര്യമോ സ്‌ക്വയര്‍ ഫീറ്റിലെ ലാഭമോ മാത്രം നോക്കുന്നുവെന്നും എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പിനും വിവിധ ഊര്‍ജങ്ങളുടെ അമിതോപയോഗം തടയുന്നതിനും അവര്‍ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ വീടുകളും കെട്ടിടങ്ങളും കെട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഒരു വലിയ വീടു പണിയുമ്പോള്‍ ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും ഒരു പാറക്കുഴി ഉണ്ടാകുമെന്നും ഓര്‍ക്കണം. മനുഷ്യര്‍ക്ക് വീടില്ലാതെ സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്‍സിംഗാണ് വേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സര്‍ഗശക്തിയും പുതുമകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലത്തു നിന്ന് ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. രോഗങ്ങളും ഹീറ്റ് വേവും പെരുകുന്നതും പ്രളയങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ആഗോളനഗരങ്ങളിലെ സമ്മേളന വിഷയം എന്നതില്‍ നിന്ന് കാലാവസ്ഥാമാറ്റം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തിയേയും ബാധിക്കുന്ന യാഥാര്‍ത്ഥമായി. കാര്‍ബണ്‍മുക്ത ലോകത്തിനായുള്ള നാഗരിക കര്‍മപദ്ധതി എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഏറെ പ്രധാനമാണെന്നും ഐജി പി വിജയന്‍ പറഞ്ഞു. നിലവിലെ 700 കോടി ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ നഗരങ്ങളിലാണ്. 20 കൊല്ലത്തിനുള്ളില്‍ 300 കോടി ആളുകള്‍ കൂടി നഗരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ലോകത്ത് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 70%വും നഗരങ്ങളില്‍ നിന്നാണ്. ഇതിനൊപ്പം കോവിഡ് കൂടി ചേര്‍ന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. നഗരങ്ങളിലെ ചേരികളില്‍ കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്നു.

ഇനിയുള്ള 20 വര്‍ഷം ഏറെ ഉത്തരവാദിത്തത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവ ശ്രദ്ധാപൂര്‍വം ജീവിച്ചില്ലെങ്കില്‍ അത് അടുത്ത തലമുറയോട് ചെയ്യുന്ന വലിയ കുറ്റമായിരിക്കും. 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യകളുടെ കുതിപ്പും കാലാവസ്ഥാമാറ്റവും കോവിഡും ചേര്‍ന്ന് ലോകക്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ്. പോലീസിംഗിലും ഇത് കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാതെ തരമില്ല. സമൂഹത്തിന്റെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഒരു വശത്ത് സ്റ്റുഡന്റ് കേഡറ്റുകള്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കേരളാ പോലീസും മാറുമ്പോള്‍ സ്വയം നിയമങ്ങള്‍ അനുസരിക്കുമെന്ന ഉത്തരവാദിത്തം ഓരോ വ്യക്തിയും നിറവേറ്റണം. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്‍പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത് അവരായിരിക്കുമെന്നും വിജയന്‍ ചൂണ്ടിക്കാണിച്ചു.

ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പോലീസ് തടയണമെന്ന ഹൈക്കോടതി ഉത്തരവാണ് ശബരിമലയെ പരിസ്ഥിതിസൗഹാര്‍ദ്ദമാക്കാന്‍ താന്‍ നേതൃത്വം നല്‍കി നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലേക്കുള്ള ആലോചനയിലെത്തിച്ചത്. രണ്ടു മാസത്തെ ഉത്സവക്കാലത്ത് ശബരിമലയില്‍ വരുന്ന ഒന്ന്-ഒന്നരക്കോടി ആളുകളില്‍ ഓരോരുത്തരും ശരാശരി 500 ഗ്രാം മാലിന്യമാണ് പരിസ്ഥിതിലോലമായ പൂങ്കാവനം പ്രദേശത്ത് ഉപേക്ഷിച്ചു പോന്നിരുന്നത്. 10-20 ഏക്കറിനുള്ളില്‍ 100-150 ടണ്‍ മാലിന്യമുണ്ടാകുന്ന അവസ്ഥ. ഭക്തരുടെ പെരുമാറ്റരീതി തന്നെ മാറ്റി മറിയ്ക്കാന്‍ ലക്ഷ്യമിട്ടും അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യം അവരവര്‍ തന്നെ കൊണ്ടുപോയി സംസ്‌കരിക്കുന്നത് നടപ്പില്‍ വരുത്തിയുമാണ് ആഗോളശ്രദ്ധ നേടിയ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്. 2020-ലെ ആദ്യലോക്ഡൗണ്‍ സമയത്ത് കേരളാ പോലീസ് നേതൃത്വം നല്‍കിയ ഭക്ഷണം നല്‍കുന്ന സേവന പരിപാടി 30 പാക്കറ്റ് ഉപ്പുമാവുമായി ആരംഭിച്ചതാണെന്നും പെട്ടെന്നു തന്നെ അത് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 24 അടുക്കളയും പ്രതിദിനം 35,000 ഭക്ഷണപ്പാക്കറ്റുകളുമായി വളരുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല പരിസ്ഥിതിയും ഒരു നേരത്തെ ആഹാരവുമെല്ലാം ക്രമസമാധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ അത് പോലീസിന്റേയും ഉത്തരവാദിത്തമാകുന്നു, അദ്ദേഹം പറഞ്ഞു.

ആഗ്രഹങ്ങളനുസരിച്ചല്ല ആവശ്യങ്ങളനുസരിച്ചാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. അമേരിക്ക മാത്രം പുറത്തു വിടുന്ന കാര്‍ബണ്‍ 27 ടണ്ണാണ്. ബാക്കിയുള്ളവരിലെ 400 കോടി ജനങ്ങള്‍ രണ്ട് ടണ്‍ കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളു. ആ രണ്ടു കോടിയുടെ ദയയിലാണ് ലോകം മുഴുവന്‍ ജീവിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ അവരെ ദരിദ്രരായി നിലനിര്‍ത്തുകയല്ല ഇതിനുള്ള പ്രതിവിധ. ചരിത്രപരമായ തിരുത്തലും സുസ്ഥിര വികസനവും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നും സുനില്‍ കുമാര്‍ പറഖ്ഞു.

ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പാര്‍പ്പിടദിന പ്രഭാഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ്് ഹോംസ് ഉപഭോക്താക്കളും പങ്കാളികളും കമ്പനിയുടെ സമൂഹമാധ്യമ പേജുകളിലൂടെ തല്‍സമയം വീക്ഷിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending