Connect with us

National

14,000 കോടിയുടെ തട്ടിപ്പ്; എന്നാല്‍ നീരവ് മോദിക്ക് ഇപ്പോഴും പരമസുഖം

നിയമങ്ങളൊന്നും തൊടില്ലെന്ന അഹങ്കാരമോ. നീരവ് മോദിയുടെ പല ബിസിനസുകളും ഇപ്പോഴും സജീവം

Published

on

0 0
Read Time:1 Minute, 59 Second

14,000 കോടി തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി സസുഖം വിദേശത്ത് വാഴുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് രാജ്യത്തെ ബാങ്കിംഗ് രംഗത്തെയാകെ സംശയത്തിനിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ നീരവ് മോദിയുടെ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തെങ്കിലും കക്ഷിക്ക് കുലുക്കമൊന്നുമില്ല.

വിദേശത്ത് സസുഖം ബിസിനസ് പരിപാടികളുമായി മുന്നോട്ടുപോകുകയാണ് നീരവ് മോദി. ഇന്ത്യയിലെ മോദിയുടെ ബാങ്ക് എക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ ഒരു കമ്പനി പാപ്പരായെന്നും പ്രഖ്യാപിച്ചു. ബെല്‍ജിയത്തില്‍ മോദിയുടെ സാമ്പത്തിക ഇടപാടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

Advertisement

എന്നാല്‍ ഈ നടപടികളൊന്നും തന്നെ മോദിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. നീരവ് മോദിയോട് അടുത്ത് നില്‍ക്കുന്നവരും അസോസിയേറ്റുകളും പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികളിലൂടെ ബിസിനസ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോദിയുമായി ബന്ധപ്പെട്ട 23 സബ്‌സിഡിയറി കമ്പനികളാണ് സിംഗപ്പൂര്‍, യുഎസ്, റഷ്യ, ഹോങ്കോംഗ്, ബെല്‍ജിയം, ഫ്രാന്‍സ്, മക്കൗ, യുഎഇ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളിലായി റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18ല്‍ തിങ്കളാഴ്ച രാത്രി 8-ന് സംപ്രേഷണം

Published

on

0 0
Read Time:2 Minute, 24 Second

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡിലെ നായകന്‍. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020-ലെ ഗുസ്താവ് ത്രൈവെ അവാര്‍ഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. എ്ല്ലാ തിങ്കളാഴ്ചയും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.

പരമ്പരാഗത ബോട്ടുകള്‍ ഭൂരിഭാഗവും ഡീസലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദം, വായു, ജലമലിനീകരണത്തിന് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആദിത്യ ശ്രദ്ധനേടുന്നത്. ഇന്ധനച്ചെലവിലെ ആദായവും ഗണ്യമാണ്. കേരളത്തിലെ ഡീസല്‍ കടത്തുവള്ളങ്ങള്‍ പ്രതിര്‍ഷം 3.5 കോടി രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത് ഓരോ വര്‍ഷവും 9.2 കോടി കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുന്നു. ഇതു കേരളത്തിന്റെ മാത്രം കാര്യമാണ്. ഇക്കാര്യത്തിലുള്ള ദേശീയസ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഫെറികള്‍ ധാരാളമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും സന്ദിത് തണ്ടാശ്ശേരി തുടക്കമിട്ട നവ്ആള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് സൃഷ്ടിച്ച ആദിത്യ മാതൃകയാവും.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്

കള്ളിയത്ത് ടി.എം.ടിക്ക് ദേശീയ അംഗീകാരം

Published

on

0 0
Read Time:3 Minute, 20 Second

ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്‍മയും, വ്യവസായ നിലവാരവും പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്‍കപ്പെടുന്നതാണ് ഈ അവാര്‍ഡ്. 92 വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ലാണ് പാലക്കാട് കേന്ദ്രീകരിച്ച് സ്ററീല്‍ ബാര്‍ നിര്‍മ്മാണം ആരംഭിച്ചത്.

കേരളത്തിലെ ആദ്യ. ടി.എം.ടി. സ്റ്റീല്‍ ബാര്‍ നിമ്മാതാക്കള്‍ എന്നതിനു പുറമേ 6 എം.എം. ഒറിജിനല്‍ ടി.എം.ടി സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് കള്ളിയത്ത്. ഇന്ത്യയില്‍ ആദ്യമായി 6 എം.എം. ടി.എം.ടി എഫ്ഇ 500 ഗ്രേഡ് സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ചതും കള്ളിയത്താണ്. 6 എം.എം. ടി.എം.ടി ബാറുകള്‍ക്ക് ആദ്യമായി ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതും, കേരളത്തില്‍ നിന്നും ആദ്യമായി ടി.എം.ടി കമ്പികള്‍ കയറ്റുമതി ചെയ്തതും കള്ളിയത്താണ്.

Advertisement

മുഹമ്മദ് നൂര്‍ഷ കള്ളിയത്ത്

1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്ത് ഗ്രൂപ്പാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റീല്‍ഫാബ് എന്ന ബ്രാന്‍ഡില്‍ കട്ട് ആന്റ് ബെന്‍ഡ് സ്റ്റീല്‍ ബാറുകളും, ഐ.എസ്.ഐ ഗുണനിലവാരത്തോടുകൂടി ബൈന്‍ഡിംഗ് വയറുകളും ഉല്പാദിപ്പിക്കുന്ന ഏക കമ്പനി. എല്‍.പി.ജി സിലിണ്ടര്‍, കവര്‍ ബ്ലോക്കുകള്‍, ഫ്ളോറിംഗ് ആന്റ് സാനിറ്ററി, ആരോഗ്യമേഖല, റിയല്‍റ്റേഴ്സ് തുടങ്ങി വിവധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പിന് കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും ശക്തമായ വിതരണ ശ്രംഖലയുണ്ട്.

ദിര്‍ഷാ മുഹമ്മദ് കള്ളിയത്ത്

ഉന്നത നിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ മാത്രം വിപണിയില്‍ എത്തിച്ചതിനുള്ള അംഗീകാരമാണ് ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ. അവാര്‍ഡെന്ന് കള്ളിയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത് പറഞ്ഞു. ഉല്പന്നത്തിന്റെ മികവും, ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിനൂതന സാങ്കേതിക വിദ്യകളും, ക്വാളിറ്റി ചെക്കിങ് സംവിധാനവും, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്‍പെടുത്തിയിട്ടുണ്ടെന്നു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷാ മുഹമ്മദ് കള്ളിയത്തും പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും

Published

on

0 0
Read Time:3 Minute, 11 Second

ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് യെസ് ബാങ്ക്, ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ‘യെസ് ബാങ്ക് വെല്‍നസസ്, ‘യെസ് ബാങ്ക് വെല്‍നസ് പ്ലസ്’ എന്നിങ്ങനെ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.

കുട്ടികള്‍ക്ക് വീട്ടില്‍ സ്‌കൂളിങ്, വീട്ടിലിരുന്നു ജോലി, പ്രിയപ്പെട്ടവരുമായും സഹപ്രവത്തകരുമായും നേരിട്ടുള്ള പരസ്പര ബന്ധമില്ലാത്ത അവസ്ഥ തുടങ്ങി ഉപഭോക്താക്കള്‍ പുതിയ തരം യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ അവര്‍ക്ക് പ്രോല്‍സാഹനവും സ്വയം പരിചരണവും മാനസികമായും ശാരീരികമായും സുഖമായിരിക്കാനുമാണ് ഈ അവതരണം.

Advertisement

ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ആരോഗ്യ ചെക്കപ്പ്, ഏതു സമയത്തും ഡോക്ടറുടെ സഹായം, കൗണ്‍സിലിങ് ഹെല്‍പ്പ്ലൈന്‍, വീട്ടിലിരുന്നുള്ള ജോലിയെ അടിസ്ഥാനമാക്കിയുള്ള സെഷനുകള്‍, വ്യക്തിപരമായ ഡയറ്റ് പ്ലാന്‍ തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

ആദിത്യ ബിര്‍ള വെല്‍നസുമായി പങ്കാളിയാകുന്നതു വഴി ഉപയോക്താക്കള്‍ക്ക് ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും ഉള്ള ഒരു സവിശേഷ വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉപഭോക്താക്കളുടെ സമഗ്ര ക്ഷേമ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്സ്, മര്‍ച്ചന്റ് അക്വിസിഷന്‍ ബിസിനസ് ഹെഡ് രാജനിഷ് പ്രഭു പറഞ്ഞു.

തങ്ങളുടെ ലക്ഷ്യം വ്യക്തികളെ അവരുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ്. സമഗ്രമായ ഒരു പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡ് വെല്‍നസ് ഹെഡ് മുര്‍തുസ അര്‍സിവാല പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending