Connect with us

Gulf

നിസ്വാര്‍ത്ഥ സേവനം നടത്തിയ ഉദ്യോഗസ്ഥന് ദുബായ് ഭരണാധികാരിയുടെ കിടിലന്‍ സമ്മാനം!

കാര്‍ കേടായി വഴിയില്‍ കുടുങ്ങിയ കുടുംബത്തിന് സ്വന്തം കാര്‍ നല്‍കി സഹായിച്ച ഉദ്യോസ്ഥന് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ സമ്മാനം നോക്കൂ…

Published

on

0 0
Read Time:2 Minute, 36 Second

നിസ്വാര്‍ത്ഥ സേവനം നടത്തിയ ഉദ്യോഗസ്ഥന് ദുബായ് ഭരണാധികാരിയുടെ കിടിലന്‍ സമ്മാനം!

കാര്‍ കേടായി വഴിയില്‍ കുടുങ്ങിയ കുടുംബത്തിന് സ്വന്തം കാര്‍ നല്‍കി സഹായിച്ച ഉദ്യോസ്ഥന് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ സമ്മാനം നോക്കൂ…

Advertisement

നിസ്വാര്‍ത്ഥ സേവനം നല്‍കുന്ന ഉദ്യോഗസ്ഥരെ ഭരണാധികാരികള്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചാല്‍ മാത്രമേ ഭരണസംവിധാനങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാകൂ. അതിനുള്ള മികച്ച ഉദാഹരണമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഈ ഒരു സംഭവം തന്നെ ഉദാഹരണം. മസ്‌ക്കറ്റിലേക്കുള്ള യാത്രയിലായിരുന്നു ഒരു കുടുംബം. എന്നാല്‍ അവരുടെ കാര്‍ വഴിയില്‍ കേടായി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന ആ കുടുംബത്തിന് മസ്‌ക്കറ്റിലെത്താന്‍ സ്വന്തം കാര്‍ നല്‍കി ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍. ഉദാത്തമായ സേവനം അല്ലേ…സലിം അബ്ദുള്ള ബിന്‍ നബ്ഹാന്‍ അല്‍ ബദാവി എന്ന പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥനാണ് കഥയിലെ നായകന്‍.

റോയല്‍ സമ്മാനം തന്നെയാണ് ആ ഉദ്യോഗസ്ഥനെ തേടിയെത്തി.ത്. വാര്‍ത്തയറിഞ്ഞ ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉടന്‍ തന്നെ ആ ഉദ്യോഗസ്ഥന് ഫസ്റ്റ് ഓഫീസര്‍ ആയി സ്ഥാനകയറ്റം നല്‍കി. തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കാനും ഷേഖ് മുഹമ്മദ് മറന്നില്ല.

ഹത്ത അതിര്‍ത്തിയിലാണ് സംഭവം നടന്നത്. സിറിയന്‍ കുടുംബമായിരുന്നു കാര്‍ കേടായി വഴിയില്‍ കിടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ പകരം കാര്‍ ഒരുക്കാന്‍ നോക്കി. പക്ഷേ സാധിച്ചില്ല. വണ്ടി റിപ്പയര്‍ ചെയ്യാന്‍ നോക്കി, അതും നടന്നില്ല. ഒടുവില്‍ തന്റെ കാര്‍ നല്‍കി അവരെ യാത്രയാക്കി. തിരിച്ചെത്തിയ അവരെ ദുബായിലെ വീട്ടിലാക്കാനും അദ്ദേഹം സമയം കണ്ടെത്തി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

അറേബ്യന്‍ വിപണിയിലേക്കും സ്റ്റോറിയോ; നിക്ഷേപകരുമായി ചര്‍ച്ച

കൊച്ചിയില്‍ നിന്നുള്ള പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പ് സ്റ്റോറിയോ അറേബ്യന്‍ വിപണിയിലേക്കും

Published

on

0 0
Read Time:3 Minute, 17 Second

കൊച്ചിയില്‍ നിന്നുള്ള പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പ് സ്റ്റോറിയോ അറേബ്യന്‍ വിപണിയിലേക്കും. നിക്ഷേപകരുമായി ചര്‍ച്ച പുരോഗമിക്കുന്നു

ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോ മൂലധന സമാഹരണം ലക്ഷ്യമിട്ട് അറബ് നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നു. അറബിക് ഭാഷയില്‍ പോഡ്കാസ്റ്റുകള്‍ ലഭ്യമാക്കി ഗള്‍ഫ് വിപണിയിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് നിക്ഷേപ സമാഹരണം.

Advertisement

പ്രാരംഭഘട്ടത്തില്‍ രണ്ട് മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റോറിയോ സ്ഥാപകനും സിഇഒയുമായ രാഹുല്‍ നായര്‍ പറയുന്നു.

സ്റ്റോറിയോയുടെ ഹോള്‍ഡിങ് കമ്പനി ദുബായിലാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഗള്‍ഫ് വിപണിയിലേക്ക് ഉടന്‍ തന്നെ പോഡ്കാസ്റ്റ് ഷോകളുമായി രാഹുലിന്റെ സംരംഭം എത്തുമെന്നാണ് കരുതുന്നത്.

ഗള്‍ഫ് മേഖലയില്‍ നിന്നും ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കുന്ന ആദ്യ ഇന്ത്യന്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റോറിയോ.

ഡിജിറ്റല്‍ ലോകത്തെ ആലിബാബയാകുകയാണ് സ്‌റ്റോറിയോയിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ നായര്‍ വ്യക്തമാക്കുന്നു.

ലോകത്തെ ആദ്യ മ്യൂസിക് ഇതര പോഡ്കാസ്റ്റ് മാര്‍ക്കറ്റ് പ്ലേസെന്ന നിലയിലാണ് സ്റ്റോറിയോ ഓഡിയോ കണ്ടന്റ് രംഗത്ത് ശ്രദ്ധേയമായത്. കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ പുതിയ ഇന്നവേഷനുകളിലൂടെ ശക്തമായ സാന്നിധ്യമായി മാറാനാണ് പദ്ധതിയെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

ഒരു സമഗ്ര ഡിജിറ്റല്‍ മാധ്യമമെന്ന നിലയില്‍ വളരുന്നതിനായി, ദീര്‍ഘകാല ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന ക്ഷമയുള്ള നിക്ഷേപകരെയാണ് തങ്ങള്‍ തേടുന്നതെന്ന് രാഹുല്‍ പറയുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ രാഹുല്‍ നായര്‍ ഇവൈ, ജെംസ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്റ്റാര്‍ട്ടപ്പ് ലോകത്ത് ഇപ്പോള്‍ തന്റെ തനതായ സംരംഭത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കഥപറച്ചിലില്‍ താല്‍പ്പര്യമുള്ള വിദഗ്ധരെ സഹകരിപ്പിച്ച് ലോകോത്തര അറബിക് ഓഡിയോ പരിപാടികള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായും രാഹുല്‍ നായര്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

അംബാനിയുടെ ജിയോ ഫൈബറില്‍ ഖത്തര്‍ 11,200 കോടി മുടക്കിയേക്കും

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അംബാനിയുടെ ജിയോ ഫൈബറില്‍ ഓഹരിയെടുക്കാന്‍ ആലോചിക്കുന്നു

Published

on

0 0
Read Time:2 Minute, 17 Second

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജിയോയില്‍ ലോകത്തെ വമ്പന്മാരുടെയെല്ലാം നിക്ഷേപം ആകര്‍ഷിച്ച ശേഷം അടുത്ത വലിയ പദ്ധതിക്ക് മുകേഷ് അംബാനി ഒരുങ്ങുന്നു. ജിയോഫൈബറിലേക്ക് വമ്പന്മാരെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പിലാണ് മുകേഷ് അംബാനി.

ജിയോ ഫൈബറിലൂടെ ബ്രോഡ് ബാന്‍ഡ്, കേബിള്‍ ടിവി രംഗങ്ങളില്‍ ഉടച്ചുവാര്‍ക്കലിന് ശ്രമിക്കുന്ന റിലയന്‍സിന് പുതിയ നിക്ഷേപം വലിയ കരുത്ത് പകരും. ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി റിലയന്‍സ് ജിയോ ഫൈബറില്‍ നിക്ഷേപം നടത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചര്‍ച്ച നടത്തി വരികയാണ്.

Advertisement

11,200 കോടി രൂപയുടെ ഓഹരി ജിയോ ഫൈബറില്‍ സ്വന്തമാക്കാനാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ശ്രമിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോംസിലെ 20 ബില്യണ്‍ ഡോളര്‍ വരുന്ന ഓഹരി വിറ്റ് ആഗോളതലത്തില്‍ തന്നെ ചലനം സൃഷ്ടിച്ചു ലോക്ക്ഡൗണ്‍ കാലത്ത് മുകേഷ് അംബാനി. അതേ മാതൃക ജിയോ ഫൈബറിന്റെ കാര്യത്തിലും പയറ്റാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ്, മോയിലിസ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങിയ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരെയാണ് ഖത്തറുമായുള്ള ഡീലിനായി റിലയന്‍സ് നിയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്കും ഗൂഗിളും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ജനറല്‍ അറ്റ്‌ലാന്റിക്കും ഉള്‍പ്പടെയുള്ള വമ്പന്മാര്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപം നടത്തിയിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ഊര്‍ജ കമ്പനിയായി റിലയന്‍സ്

ഊര്‍ജ വ്യവസായത്തില്‍ ഇനി റിലയന്‍സിന് മുന്നിലുള്ളത് സൗദി അറേബ്യയുടെ അരാംകോ കമ്പനി മാത്രം

Published

on

0 0
Read Time:1 Minute, 29 Second

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. ആഗോള ഊര്‍ജ രംഗത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി റിലയന്‍സ് മാറി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 14 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടെയാണിത്. എക്‌സോണ്‍ മൊബീലിനെ പിന്തള്ളിയാണ് ഊര്‍ജ മേഖലയിലെ രണ്ടാം സ്ഥാനം റിലയന്‍സ് പിടിച്ചെടുത്തത്. ആഗോള തലത്തില്‍ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം കമ്പനികളുടെ പട്ടികയില്‍ 46 ആണ് റിലയന്‍സിന്റെ സ്ഥാനം.

Advertisement

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വെള്ളിയാഴ്ച്ച ഏറ്റവും വലിയ ഉയര്‍ച്ചയായ 2,163 രൂപയിലെത്തിയിരുന്നു. വിപണി അവസാനിച്ചപ്പോള്‍ 2146.20 രൂപയിലാണ് ക്ലോസ് ചെയ്തത്.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സൗദി അരാംകോയാണ് ഏറ്റവും മൂല്യമുള്ള കമ്പനി. 1.75 ട്രില്യണ്‍ ഡോളറാണ് അരാംകോയുടെ വിപണി മൂല്യം. തൊട്ടുപുറകില്‍ ആപ്പിളാണുള്ളത്, 1.6 ട്രില്യണ്‍ ഡോളറാണ് വിപണി മൂല്യം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending