Connect with us

Kerala

നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് ഭൂമി അനുവദിച്ച് ഉത്തരവായി; 3000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന പദ്ധതി

ടെക്നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗ -യമുനാ കെട്ടിട സമുച്ചയത്തില്‍ 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നിസാന്‍ ഉദ്ദേശിക്കുന്നത്

Published

on

0 0
Read Time:5 Minute, 28 Second

ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ കേന്ദ്രത്തിന് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരത്ത് പളളിപ്പുറം ടെക്നോസിറ്റിയിലാണ് ആദ്യഘട്ടത്തില്‍ 30 ഏക്കറും, രണ്ടാംഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നിസാന് അനുവാദം നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കായുളള ഗവേഷണവും സാങ്കേതിക വികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോ, മിറ്റ്സുബിഷി തുടങ്ങിയ വാഹന നിര്‍മ്മാണ കമ്പനികള്‍ക്കായാണ് ഫ്രാങ്കോ-ജപ്പാന്‍ സഹകരണ സംരംഭമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുക.

Advertisement

ടെക്നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗ -യമുനാ കെട്ടിട സമുച്ചയത്തില്‍ 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നിസാന്‍ ഉദ്ദേശിക്കുന്നത്. ടെക്നോസിറ്റിയിലെ ഐ.ടി.കെട്ടിട സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേര്‍ക്ക് നേരിട്ടുളള തൊഴില്‍ ലഭ്യമാക്കാനാവും. നേരിട്ടല്ലാതെയും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൊഗ്നിറ്റിവ് അനലക്ടിക്സ്, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. ടെക്നോസിറ്റിയില്‍ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാ മേഖലയ്ക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാന്‍ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുകയെന്ന് ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. ഈ മാസം അവസാനമോ ജൂലൈ ആദ്യ വാരമോ നിസാനുമായുളള ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കും.

ഐ.ടി വിദഗ്ധരുടെ സാന്നിധ്യം, ചിലവ് കുറവും മികച്ച സാമൂഹിക നിലവാരമുളള ജീവിത സാഹചര്യങ്ങള്‍, നഗര ഹൃദയത്തില്‍ തന്നെയുളള എയര്‍പോര്‍ട്ട് കണക്ടിവിറ്റി, ട്രാഫിക് കുരുക്കില്ലാത്ത ഹരിത നഗരം, ഇവിടെ നിന്നും വളര്‍ന്നു വിജയിച്ച കമ്പനികള്‍ നല്‍കുന്ന പോസിറ്റീവ് സന്ദേശങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുളള പിന്തുണ തുടങ്ങിയവയാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബിനെ തിരുവനന്തപുരത്ത് എത്തിച്ചതെന്നു നിസാന്‍ അധികൃതര്‍ അറിയിച്ചു. ജപ്പാനിലെ യോക്കോഹാമ, ചൈന, പാരീസ്, അമേരിക്ക എന്നിവിടങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റല്‍ ഹബ്ബുകള്‍.

കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയസമീപനങ്ങളാണ് നിസാന്‍ എന്ന ബഹുരാഷ്ട്ര കമ്പനിയെ കേരളത്തില്‍ എത്തിച്ചത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് രൂപീകരിച്ച ഹൈ പവര്‍ ഐ.ടി. കമ്മറ്റിയുടെ രൂപീകരണവും അതിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുമാണ് ഈ നേട്ടത്തിനാധാരം. ഇന്‍ഫോസിസ് സഹ സ്ഥാപകരില്‍ ഒരാളായ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഐ.ടി. വിദഗ്ധര്‍ അടങ്ങിയ 12 അംഗ സംഘമാണ് ഷൈ പവര്‍ ഐ.ടി കമ്മിറ്റിയിലുളളത്. കമ്മിറ്റിയില്‍ അംഗമായിരുന്ന ആന്റണി തോമസ് 2017 ല്‍ നിസാന്‍ മോട്ടോഴ്സിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതല ഏറ്റെടുത്തതാണ് നിര്‍ണായകമായത്.

ഏപ്രില്‍ നാലിന് നിസാന്‍ സംഘം ടെക്നോസിറ്റി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായരുടെ നേതൃത്വത്തില്‍ മറ്റു ഐ.ടി കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിസാനും റെനോള്‍ട്ടും മിറ്റ്സുബിഷിയും ചേര്‍ന്ന് 2022 ല്‍ 17 ഇലക്ട്രിക് കാറുകളുടെ മോഡല്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 14 മില്യണ്‍ ഡോളര്‍ വാര്‍ഷിക വില്‍പ്പനയാണ് ലക്ഷ്യം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍

ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്

Published

on

0 0
Read Time:1 Minute, 39 Second

ഓണത്തിന് പെര്‍ഫ്യൂം ബ്രാന്‍ഡായ പൊമ്മ അവതരിപ്പിച്ച പ്രൊമൊഷനിലെ വിജയികളായ അക്ഷയ്, ജിതേന്ദ്ര, നിയാസ് എന്നിവര്‍ക്കുള്ള സാംസംഗ് ഗാലക്സി ഫോണുകള്‍, റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍ സമ്മാനിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കോസ്മോകാര്‍ട്ട് ഡയറക്ടറും സിഇഒയുമായ സൂരജ് കമല്‍, വി മാര്‍ട്ട് മാനേജര്‍ മനാഫ് എന്നിവരും പങ്കെടുത്തു. ഓണം പൊമോഷന് കസ്റ്റമേഴ്സില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സൂരജ് കമല്‍ പറഞ്ഞു. പൊമ്മ, ഇമോജി പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിനൊപ്പം ഇന്ത്യന്‍ വിപണിയിലും മികച്ച സാന്നിധ്യമായി മാറുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ അറിയിച്ചു.

ജനപ്രിയവും വ്യതിരിക്തവുമായ വിവിധ തരം പെര്‍ഫ്യമുകളുടേയും ആഡംബര ഉല്‍പ്പന്നങ്ങളുടേയും നിര്‍മാണ സ്ഥാപനമായ കോസ്മോകാര്‍ട്ട് 2018-ലാണ് പ്രവര്‍ത്തനമാരംഭിച്ച്ത്. www.kozmocart.com ആണ് കമ്പനിയുടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇതിനു പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങിയ സൈറ്റുകളിലൂടെയും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ട്രാവ്‌ലോഞ്ച് കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

ലോകോത്തരമായ റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകള്‍ സ്ഥാപിക്കുന്ന ട്രാവ്‌ലോഞ്ച് എന്ന കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

Published

on

0 0
Read Time:4 Minute, 49 Second

ഐടിയിലും സ്‌പോര്‍ട്‌സ് രംഗത്തും നിക്ഷേപങ്ങളുള്ള കോഴിക്കോട് ആസ്ഥാനമായ ബീക്കണ്‍ ഗ്രൂപ്പ് പ്രൊമോട്ടു ചെയ്യുന്ന ട്രാവ്‌ലോഞ്ച് എന്ന സ്റ്റാര്‍ട്ടപ്പില്‍ ദുബായ് ആസ്ഥാനമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സ് 1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. പ്രധാന ഹൈവേകളുടെ ഓരത്ത് ട്രാവ്‌ലോഞ്ച് സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകളിലെ ആദ്യത്തേത് പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മാണമാരംഭിച്ചതായും ട്രാവ്‌ലോഞ്ച് എംഡി സഫീര്‍ പി ടി പറഞ്ഞു. പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മണിക്കൂര്‍ നിരക്കില്‍ സ്ലീപ്പിംഗ് ബോര്‍ഡുകള്‍, മിനിമാര്‍ട്ട്, കാര്‍വാഷ് ഉള്‍പ്പെടെയുള്ള നൂതന റോഡ്‌സൈഡ് സേവനങ്ങളാണ് ട്രാവ്‌ലോഞ്ചുകളില്‍ ലഭ്യമാകുകയെന്നും സഫീര്‍ വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ സംവിധാനത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് ലഭ്യമായ തരത്തിലുള്ള പ്രീമിയം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മിതമായ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ മിക്കവാറും സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ആപ്പ് ഇല്ലാത്ത വാക്ക്-ഇന്‍ ഉപയോക്താക്കളില്‍ നിന്ന് ഉപയോഗങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ഈടാക്കും,’ അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട് നാഷനല്‍ ഹൈവേയ്ക്കരികിലെ 80 സെന്റില്‍ നിര്‍മാണമാരംഭിച്ച ട്രാവ്‌ലോഞ്ചിന്റെ 8000 ച അടി വിസ്തൃതിയുള്ള ആദ്യയൂണിറ്റ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഫീര്‍ പറഞ്ഞു. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടന്‍ അഞ്ച് യൂണിറ്റുകള്‍ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെമ്പാടുമായി 50 ട്രാവ്‌ലോഞ്ചുകള്‍ തുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.

Advertisement

ദുബായില്‍ റീടെയില്‍, മാനുഫാക്ചറിംഗ്, ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ആര്‍ഐ സംരംഭമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ 1 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കാനായതില്‍ ട്രാവ്‌ലോഞ്ചിന് ഏറെ ആഹ്ലാദമുണ്ടെന്നും സഫീര്‍ പറഞ്ഞു. നമ്മുടെ റോഡുയാത്രകളിലേയ്ക്ക് ട്രാവ്‌ലോഞ്ച് കൊണ്ടുവരാന്‍ പോകുന്ന വൃത്തിയും വെടിപ്പുമാണ് തന്നെ ഈ നിക്ഷേപത്തിനു പ്രേരിപ്പിച്ചതെന്ന് ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ് പറഞ്ഞു. ‘രാത്രിസമയത്തും മറ്റുമുള്ള നമ്മുടെ ഹൈവേകളിലെ ദീര്‍ഘയാത്രകളെ ട്രാവ്‌ലോഞ്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ ടൂറിസം മേഖലയ്ക്കും ഇത് നല്ല പിന്തുണയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ട്രാവ്‌ലോഞ്ചും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ചുരുങ്ങിയത് 30-40 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും സഫീര്‍ പറഞ്ഞു.

കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് ആസ്ഥാനമായ ഐടി സ്ഥാപനം നടത്തുന്ന ബീക്കണ്‍ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തെ വോളിബോള്‍ ലീഗായ പ്രോവോളിയിലെ പ്രമുഖ ടീമായ കാലിക്കറ്റ് ഹീറോസിന്റെ പ്രൊമോട്ടറുമായിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending