Connect with us

Kerala

ബ്ളേഡ് പലിശക്കാരെ പേടിക്കേണ്ട; മുറ്റത്തെ മുല്ല വായ്പ പദ്ധതിയുമായി കേരള സര്‍ക്കാര്‍

സാധാരണക്കാര്‍ക്ക് ലഘുവായ്പയുമായി മുറ്റത്തെ മുല്ല. 1000 രൂപ മുതല്‍ 25000 രൂപ വരെ കിട്ടും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്

Published

on

0 0
Read Time:8 Minute, 36 Second

ബ്ലേഡ് പലിശക്കാരില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ ‘മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. കുടുംബശ്രീയുമായി സഹകരിച്ചാണ്’മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 26ന് നടന്നു.
വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത പുലര്‍ത്തുന്നവരുടേയും കൊള്ളപലിശക്കാരില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടേയും വീട്ടുമുറ്റത്ത് ചെന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പനല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാതുക ഈടാക്കുകയും ചെയ്യാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും വായ്പ നല്‍കും. വായ്പക്കാരനില്‍ നിന്നും 12 ശതമാനം പലിശ (നൂറുരൂപക്ക് പ്രതിമാസം ഒരു രൂപ) മാത്രമാണ് ഈടാക്കുക. ഇതില്‍നിന്നും ഒന്‍പതുശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് /വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിന് അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാം.

Advertisement

പരമാവധി ഒരു വര്‍ഷമാണ് (52 ആഴ്ചകള്‍) തിരിച്ചടയ്ക്കാനുള്ള കാലപരിധി. അതായത് 1000 രൂപ വായ്പ എടുത്ത ഒരാള്‍ ഒരു വര്‍ഷം കൊണ്ട് 52 ആഴ്ചകളില്‍ തുല്യഗഡുക്കളായി 1120 രൂപ തിരിച്ചടയ്ക്കണം. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കും.

സംസ്ഥാനത്ത് വിപുലമായ ശൃംഖലയും ജനകീയാടിത്തറയും സാമ്പത്തിക ശക്തിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അതത് പ്രദേശങ്ങളിലെ കുടുംബശ്രീ സംവിധാനവുമായി ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം നടത്തുക. ദുര്‍ബലമായതോ, ഈ പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യകുറവോ കാണിക്കുന്ന സംഘങ്ങളുടെ പരിധിയില്‍ താല്‍പര്യപൂര്‍വം മുന്നോട്ട് വരുന്ന മറ്റ് സഹകരണ സംഘങ്ങളിലൂടെ പദ്ധതി നടപ്പാക്കും. പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് ‘മുറ്റത്തെ മുല്ല’ ആദ്യം നടപ്പാക്കുക.

വായ്പാ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാര്‍ഡിലേയും ഒന്നുമുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രവര്‍ത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പാ ചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ വായ്പാ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. വായ്പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒന്‍പതുശതമാനം പലിശ നിരക്കില്‍ ക്യാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും. പുനര്‍വായ്പ ആവശ്യമുള്ള സംഘങ്ങള്‍ക്ക് എട്ടുശതമാനം പലിശ നിരക്കില്‍ ജില്ലാസഹകരണ ബാങ്കുകള്‍ പുനര്‍വായ്പ നല്‍കും (പലിശ നിരക്കില്‍ കാലാനുസൃത മാറ്റം ബാധകമായിരിക്കും). നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് പുറമെയാണ് 10 ലക്ഷം രൂപയുടെ ക്യാഷ് ക്രെഡിറ്റ് അനുവദിക്കുക. ഈ വായ്പാ തുക കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനോ, മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല. കൊള്ളപലിശക്കാരുടേയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടേയും കെണിയില്‍പെട്ടവരേയും അത്തരം സാഹചര്യത്തില്‍ തുടരുന്നവര്‍ക്കുമാണ് ഈ വായ്പ അനുവദിക്കുക. വായ്പക്കാര്‍ക്ക് നല്‍കിയ വായ്പാതുകയും സംഘത്തില്‍ നിന്നും കുടുംബശ്രീ യൂണിറ്റ് പിന്‍വലിച്ച വായ്പാ തുകയും എല്ലായ്പ്പോഴും തുല്യമായിരിക്കണം. വ്യക്തിഗത വായ്പാ കണക്കുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ്.

വായ്പയുടെ തിരിച്ചടവ് കുടുംബശ്രീ യൂണിറ്റുകള്‍ ഉറപ്പ് വരുത്തണം. ഇതിനായി കുടുംബശ്രീ യൂണിറ്റുകള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം. ഏതെങ്കിലും വായ്പാക്കാരന്റെ തിരിച്ചടവ് മൂന്നുമാസത്തിലധികം മുടങ്ങിയാല്‍ അത്തരം വായ്പാക്കാരെ നേരിട്ട് പ്രാഥമിക സംഘത്തിലെ വായ്പാക്കാരനായി മാറ്റി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ബാധ്യതയില്‍ നിന്നും ഒഴിവാകാം. എന്നാല്‍ ഇത്തരം കേസുകള്‍ മൊത്തം വായ്പയുടെ 20 ശതമാനത്തില്‍ അധികരിക്കുന്ന സാഹചര്യമുണ്ടായാല്‍ ഉത്തരവാദികളായ കുടുംബശ്രീ യൂണിറ്റുകളുടെ ക്യാഷ് ക്രെഡിറ്റ് വായ്പാ പരിധി തുടര്‍വര്‍ഷങ്ങളില്‍ പുതുക്കില്ല.
പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംഘംതലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, സഹകരണസംഘം സെക്രട്ടറി കണ്‍വീനറും ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറും, സംസ്ഥാനതലത്തില്‍ സഹകരണ മന്ത്രി ചെയര്‍മാനും, സഹകരണസംഘം രജിസ്ട്രാര്‍ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. ഓരോ തലത്തിലും മോണിറ്ററിംഗ് കമ്മിറ്റിയില്‍ കുടുംബശ്രീ പ്രതിനിധികള്‍,

‘മുറ്റത്തെ മുല്ല’ പദ്ധതിയിലൂടെ കുടുംബശ്രീ മുഖാന്തിരം നല്‍കുന്ന വായ്പകള്‍ സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയുടെ പരിധിയില്‍ വരില്ല. എന്നാല്‍ വായ്പയെടുത്ത് തിരിച്ചടവ് പൂര്‍ത്തീകരിക്കുന്നതിനിടയില്‍ വായ്പാക്കാരന്‍ മരിക്കുകയോ, അപകടം സംഭവിക്കുകയോ, മാരകരോഗം ബാധിക്കുകയോ ചെയ്ത് തിരിച്ചടവ് നടത്താനാകാതെ വായ്പ മുടങ്ങുകയോ ചെയ്താല്‍ അത്തരം വായ്പകളില്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം അതാത് സംഘങ്ങള്‍ക്ക് ഉചിതമായ ആശ്വാസനടപടികള്‍ കൈക്കൊള്ളാം. അതേസമയം പദ്ധതിപ്രകാരം വായ്പയെടുത്ത് മനഃപൂര്‍വം തിരിച്ചടവ് മുടക്കുന്ന വായ്പക്കാര്‍ക്ക് സംഘത്തില്‍ നിന്നും മറ്റ് വായ്പകള്‍ക്കോ ആനുകൂല്യങ്ങള്‍ക്കോ അര്‍ഹത ഉണ്ടായിരിക്കില്ല.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍

ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്

Published

on

0 0
Read Time:1 Minute, 39 Second

ഓണത്തിന് പെര്‍ഫ്യൂം ബ്രാന്‍ഡായ പൊമ്മ അവതരിപ്പിച്ച പ്രൊമൊഷനിലെ വിജയികളായ അക്ഷയ്, ജിതേന്ദ്ര, നിയാസ് എന്നിവര്‍ക്കുള്ള സാംസംഗ് ഗാലക്സി ഫോണുകള്‍, റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍ സമ്മാനിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കോസ്മോകാര്‍ട്ട് ഡയറക്ടറും സിഇഒയുമായ സൂരജ് കമല്‍, വി മാര്‍ട്ട് മാനേജര്‍ മനാഫ് എന്നിവരും പങ്കെടുത്തു. ഓണം പൊമോഷന് കസ്റ്റമേഴ്സില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സൂരജ് കമല്‍ പറഞ്ഞു. പൊമ്മ, ഇമോജി പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിനൊപ്പം ഇന്ത്യന്‍ വിപണിയിലും മികച്ച സാന്നിധ്യമായി മാറുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ അറിയിച്ചു.

ജനപ്രിയവും വ്യതിരിക്തവുമായ വിവിധ തരം പെര്‍ഫ്യമുകളുടേയും ആഡംബര ഉല്‍പ്പന്നങ്ങളുടേയും നിര്‍മാണ സ്ഥാപനമായ കോസ്മോകാര്‍ട്ട് 2018-ലാണ് പ്രവര്‍ത്തനമാരംഭിച്ച്ത്. www.kozmocart.com ആണ് കമ്പനിയുടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇതിനു പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങിയ സൈറ്റുകളിലൂടെയും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ട്രാവ്‌ലോഞ്ച് കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

ലോകോത്തരമായ റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകള്‍ സ്ഥാപിക്കുന്ന ട്രാവ്‌ലോഞ്ച് എന്ന കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

Published

on

0 0
Read Time:4 Minute, 49 Second

ഐടിയിലും സ്‌പോര്‍ട്‌സ് രംഗത്തും നിക്ഷേപങ്ങളുള്ള കോഴിക്കോട് ആസ്ഥാനമായ ബീക്കണ്‍ ഗ്രൂപ്പ് പ്രൊമോട്ടു ചെയ്യുന്ന ട്രാവ്‌ലോഞ്ച് എന്ന സ്റ്റാര്‍ട്ടപ്പില്‍ ദുബായ് ആസ്ഥാനമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സ് 1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. പ്രധാന ഹൈവേകളുടെ ഓരത്ത് ട്രാവ്‌ലോഞ്ച് സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകളിലെ ആദ്യത്തേത് പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മാണമാരംഭിച്ചതായും ട്രാവ്‌ലോഞ്ച് എംഡി സഫീര്‍ പി ടി പറഞ്ഞു. പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മണിക്കൂര്‍ നിരക്കില്‍ സ്ലീപ്പിംഗ് ബോര്‍ഡുകള്‍, മിനിമാര്‍ട്ട്, കാര്‍വാഷ് ഉള്‍പ്പെടെയുള്ള നൂതന റോഡ്‌സൈഡ് സേവനങ്ങളാണ് ട്രാവ്‌ലോഞ്ചുകളില്‍ ലഭ്യമാകുകയെന്നും സഫീര്‍ വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ സംവിധാനത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് ലഭ്യമായ തരത്തിലുള്ള പ്രീമിയം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മിതമായ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ മിക്കവാറും സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ആപ്പ് ഇല്ലാത്ത വാക്ക്-ഇന്‍ ഉപയോക്താക്കളില്‍ നിന്ന് ഉപയോഗങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ഈടാക്കും,’ അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട് നാഷനല്‍ ഹൈവേയ്ക്കരികിലെ 80 സെന്റില്‍ നിര്‍മാണമാരംഭിച്ച ട്രാവ്‌ലോഞ്ചിന്റെ 8000 ച അടി വിസ്തൃതിയുള്ള ആദ്യയൂണിറ്റ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഫീര്‍ പറഞ്ഞു. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടന്‍ അഞ്ച് യൂണിറ്റുകള്‍ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെമ്പാടുമായി 50 ട്രാവ്‌ലോഞ്ചുകള്‍ തുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.

Advertisement

ദുബായില്‍ റീടെയില്‍, മാനുഫാക്ചറിംഗ്, ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ആര്‍ഐ സംരംഭമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ 1 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കാനായതില്‍ ട്രാവ്‌ലോഞ്ചിന് ഏറെ ആഹ്ലാദമുണ്ടെന്നും സഫീര്‍ പറഞ്ഞു. നമ്മുടെ റോഡുയാത്രകളിലേയ്ക്ക് ട്രാവ്‌ലോഞ്ച് കൊണ്ടുവരാന്‍ പോകുന്ന വൃത്തിയും വെടിപ്പുമാണ് തന്നെ ഈ നിക്ഷേപത്തിനു പ്രേരിപ്പിച്ചതെന്ന് ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ് പറഞ്ഞു. ‘രാത്രിസമയത്തും മറ്റുമുള്ള നമ്മുടെ ഹൈവേകളിലെ ദീര്‍ഘയാത്രകളെ ട്രാവ്‌ലോഞ്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ ടൂറിസം മേഖലയ്ക്കും ഇത് നല്ല പിന്തുണയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ട്രാവ്‌ലോഞ്ചും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ചുരുങ്ങിയത് 30-40 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും സഫീര്‍ പറഞ്ഞു.

കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് ആസ്ഥാനമായ ഐടി സ്ഥാപനം നടത്തുന്ന ബീക്കണ്‍ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തെ വോളിബോള്‍ ലീഗായ പ്രോവോളിയിലെ പ്രമുഖ ടീമായ കാലിക്കറ്റ് ഹീറോസിന്റെ പ്രൊമോട്ടറുമായിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending