Connect with us

Business

അന്ന് ആത്മഹത്യക്കൊരുങ്ങി; ഇന്ന് രവീന്ദറിന് 223 കോടിയുടെ ഐടി കമ്പനി സ്വന്തം

ആത്മഹത്യയുടെ വക്കില്‍ നിന്നും 223 കോടി രൂപ വിറ്റുവരവുള്ള കമ്പനി രവീന്ദര്‍ കെട്ടിപ്പടുത്തത് എങ്ങനെയാണ്?

Published

on

0 0
Read Time:4 Minute, 39 Second

വിജയിച്ച ഒരു സംരംഭകന്റെ ജീവിതം പഠിക്കുക എന്നാല്‍ ഒരു റോളാര്‍ കോസ്റ്റര്‍ റൈഡില്‍ ഇരിക്കുന്ന പോലെയാണ്, ഏതെല്ലാം രീതിയിലുള്ള വിജയ പരാജയങ്ങളിലൂടെ കടന്നു പോയ ശേഷമാണ് യഥാര്‍ത്ഥ വിജയം അവര്‍ കയ്യെത്തിപ്പിടിച്ചിട്ടുണ്ടാകുക. അമേരിക്ക ആസ്ഥാനമായ ജെഎസ്എംഎന്‍ ഇന്റര്‍നാഷണല്‍ ഐടി കമ്പനി ഉടമ രവീന്ദര്‍ തോട്ട എന്ന തെലങ്കാന സ്വദേശിയുടെയും ജീവിതം ഇത്തരത്തില്‍ ഒരു വലിയ റോളര്‍കോസ്റ്റര്‍ റൈഡ് തന്നെയാണ്.

തെലങ്കാനയിലെ വാറങ്കല്‍ എന്ന ജില്ലയില്‍ ജനിച്ച രവീന്ദറിന്റെ ജീവിതം ചെറുപ്പം മുതല്‍ക്ക് വളരെ ക്ലേശകരമായിരുന്നു. മൂന്ന് വയസ്സ് ഉള്ളപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മരണപ്പെട്ടു. അതിനുശേഷം ഏറെ ദുരിതങ്ങള്‍ അനുഭവിച്ചാണ് അമ്മ അദ്ദേഹത്തെ വളര്‍ത്തിയത്. പാടത്ത് പണിയെടുത്ത് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം മാറ്റി വച്ച് ആ അമ്മ മകനെ പഠിപ്പിച്ചു. വിദ്യഭ്യാസം കൊണ്ട് മാത്രമേ തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയൂ എന്ന ഉറപ്പ് രവിന്ദറിന് ഉണ്ടായിരുന്നു.

Advertisement

കാര്‍ഷിക കുടുംബമായിരുന്നു രവിന്ദറിന്റേത്. അതിനാല്‍ അദ്ദേഹത്തിന് കൃഷിയില്‍ താല്പര്യം ഉണ്ടായിരുന്നു. അഗ്രിക്കള്‍ച്ചര്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ശേഷം അദ്ദേഹം പിഎച്ച്ഡി സ്വന്തമാക്കി. ഇതിനിടക്ക് സുഹൃത്തുമായി ചേര്‍ന്ന് ഫിനോയില്‍ നിര്‍മാണ ബിസിനസ് തുടങ്ങി എങ്കിലും അത് എട്ടു നിലയില്‍ പരാജയപ്പെട്ടു.

ആ സമയത്താണ് അദ്ദേഹത്തിന് അമേരിക്കയില്‍ പോസ്റ്റ് ഡോക്റ്ററല്‍ ഫെല്ലോഷിപ് ലഭിക്കുന്നത്. വിവാഹിതനായ സമയമായിരുന്നു അത്. ഒരവസരമായിരിക്കും അമേരിക്ക തനിക്ക് നല്‍കുന്നത് എന്ന വിശ്വാസത്തില്‍ അദ്ദേഹം അമേരിക്കയില്‍ എത്തി., അപ്പോഴാണ് സ്റ്റോക്ക് മാര്‍ക്കറ്റ് അദ്ദേഹത്തിന്റെ ശ്രദ്ധ നേടുന്നത്. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു. അതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല വന്‍ കടബാധ്യതയും ഉണ്ടായി.

അങ്ങനെ, ജീവിതത്തില്‍ താന്‍ ഒരു പൂര്‍ണ പരാജയമാണ് എന്ന് കരുതി ആത്മഹത്യ ചെയ്യാന്‍ ട്രെയിന്‍ കാത്ത് ഇരിക്കുമ്പോള്‍ മൂന്ന് വയസ്സ് കാരനായ മകന്റെ മുഖം ഓര്‍മ വന്നു. താന്‍ മരിച്ചാല്‍ ഏറെ ക്ലേശം അനുഭവിക്കുക മകനാണ് എന്ന തിരിച്ചറിവില്‍ നിന്നും അദ്ദേഹം ജീവിതത്തെ കൂടുതല്‍ പോസറ്റിവ് ആയി കണ്ടു. തിരികെ വീട്ടിലെത്തിയ അദ്ദേഹം ഭാര്യയോട് കാര്യങ്ങള്‍ പറഞ്ഞു. ഒരുമിച്ചു പോരാടാന്‍ തീരുമാനിച്ച ഇരുവരും വളരെ കുറഞ്ഞ ശമ്പളത്തില്‍ ഒരു മോട്ടലില്‍ ജോലിക്ക് കയറി.

രാത്രികാലങ്ങള്‍ അദ്ദേഹം ഐടി പഠനത്തിനായി മാറ്റി വച്ചു. അങ്ങനെ പഠനം പൂര്‍ത്തിയായ സമയത്ത് അമേരിക്കയിലെ പ്രശസ്തമായ ഒരു ഐടി സ്ഥാപനത്തില്‍ രവീന്ദറിന് ജോലി ലഭിച്ചു. ജീവിതത്തില്‍ വീണ്ടും പച്ചപ്പ് കണ്ടു തുടങ്ങി. ശമ്പളത്തില്‍ നിന്നും മിച്ചം വച്ച പണം കൊണ്ട് ചെറിയ രീതിയില്‍ ഒരു ഐടി സ്ഥാപനം ആരംഭിച്ചു. കഠിനാധ്വാനം കൊണ്ട് രവീന്ദര്‍ അത് വളര്‍ത്തി വലുതാക്കായി. JSNM എന്ന് പേരുള്ള ആ ഐടി സ്ഥാപനം ഇന്ന് 33 മില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള സ്ഥാപനമാണ്.

പരാജയത്തില്‍ തളരാതെ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഏതു ദുരവസ്ഥയും തരണം ചെയ്യണം എന്നാണ് അദ്ദേഹത്തിന്റെ ജീവിതകഥ നമ്മെ പഠിപ്പിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
  3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
  4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
  2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
  3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

  1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
  2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
  3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
  4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
  5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
  6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
  7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

  1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
  2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
  3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
  4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
  5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
  6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
  7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

  1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

  1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

  1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
  2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
  3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

  1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
  2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
  3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending