Connect with us

Business

‘ഞാന്‍ എല്ലാവരിലും കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചു, ഇനി എല്ലാം നന്നായി പോയിക്കൊള്ളും എന്ന് കരുതി’

ധനത്താല്‍ വാഴ്ചയും വീഴ്ചയും അനുഭവിച്ച അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം എല്ലാ ബിസിനസ്സുകാരും പഠിച്ചിരിക്കേണ്ടുന്നതാണ്

Published

on

0 0
Read Time:9 Minute, 58 Second

‘ബിസിനസ്’ നമ്മള്‍ മലയാളികള്‍ക്കും വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ പറ്റിയ മേഖലയാണെന്ന് കാട്ടിത്തന്ന ഒട്ടനേകം വിജയിച്ച മലയാളി ബിസിനസുകാരെ നമുക്ക് അറിയാം. അവര്‍ കാട്ടിത്തന്ന വിജയത്തിന്റെ പാതയാണ് മറ്റുപല മലയാളികളെയും ബിസിനസ് ചെയ്യാന്‍ പ്രചോദിപ്പിച്ചിട്ടുള്ളത്.

കാര്‍ഷിക സംസ്‌കാരത്തിലൂന്നിയ നമ്മുടെ നാട്ടില്‍ നിന്നും ബിസിനസ് തുടങ്ങി വളര്‍ന്നു വലുതായി ലോകത്തിന്റെ മറ്റുപല മേഖലകളിലും ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ച ബിസിനസുകാര്‍ നമ്മള്‍ മലയാളികള്‍ക്ക് എന്നും ഒരു സ്വകാര്യ അഹങ്കാരമാണ്.

Advertisement

വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും നമ്മുടെ നാടിന്റെ സമസ്തമേഖലകളിലും അവരുടേതായ സംഭാവനകള്‍ നല്‍കി മലയാളിയുടെ ഹൃദയത്തിലിടം നേടിയ ചുരുക്കം ചില ബിസിനസ്സുകാരില്‍ ഒരാളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍.

ബിസിനസ് സംരംഭങ്ങള്‍ക്കൊപ്പം കലാ സാംസ്‌കാരിക മേഖലയിലും സ്വതസിദ്ധമായ വ്യക്തിത്വം സ്ഥാപിച്ച മലയാളി സംരംഭകരില്‍ പ്രമുഖനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ഇന്നത്തെ അവസ്ഥ മലയാളിയെ പ്രത്യേകിച്ച് ബിസിനസ് രംഗത്തുള്ളവരെ അമ്പരിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിലെ പതനം എല്ലാ ബിസിനസ്സുകാരെയും പഠിപ്പിക്കുന്നത് വലിയ ഒരു പാഠമാണ്.

ധനത്താല്‍ വാഴ്ചയും വീഴ്ചയും അനുഭവിച്ച അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം എല്ലാ ബിസിനസ്സുകാരും പഠിച്ചിരിക്കേണ്ടുന്നതാണ്. ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ദേഹം എടുത്ത പ്രയത്‌നങ്ങളും പ്രവര്‍ത്തനങ്ങളും നമുക്ക് പ്രചോദനമാകുമ്പോള്‍, വീഴ്ചയിലേക്ക് അദ്ദേഹത്തിനെ എത്തിച്ച പ്രശ്‌നങ്ങള്‍ നമുക്ക് ഒരു പാഠമാകണം.

‘എല്ലാം ഓട്ടോമാറ്റിക് പോകുമെന്ന് ഞാന്‍ വിചാരിച്ചു, കൂടുതല്‍ വിശ്വാസം ഞാന്‍ എല്ലാവരിലും അര്‍പ്പിച്ചു. അതില്‍ എനിക്ക് തെറ്റ് പറ്റി’

സാമ്പത്തിക ഇടപാടില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ ദുബായ് ജയിലിലില്‍ ശിക്ഷ അനുഭവിച്ചു ജയില്‍ മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ആദ്യമായി നല്‍കിയ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. ബിസിനസ്സ് രംഗത്ത് വലിയ വിജയങ്ങള്‍ നേടിയ ഒരു ബിസിനസുകാരന്റെ വാക്കുകളാണിത്. ജീവിതത്തിന്റെ മുഴുവന്‍ സമയവും ബിസിനസ്സ് കെട്ടിപ്പടുക്കാന്‍ ചിലവഴിക്കുന്ന എല്ലാ ബിസിനസ്സുകാരും അറിഞ്ഞിരിക്കേണ്ടുന്ന വളരെ പ്രധനപ്പെട്ട ചില വിഷയങ്ങളാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നല്‍കിയ ഇന്റര്‍വ്യൂവിലൂടെ പങ്കുവച്ചത്.

‘ഞാന്‍ ഇല്ലെങ്കിലും എല്ലാം സ്വയം പ്രവര്‍ത്തിക്കണം’

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ജോലിയുടെ ഭാഗമായി ഞാന്‍ ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ബിസിനസ്സുകാരുടെയും ഒരു പ്രധാന ആവശ്യമാണ് ‘ഞാന്‍ ഇല്ലെങ്കിലും എന്റെ സ്ഥാപനം സ്വയം പ്രവര്‍ത്തിക്കണം. എന്റെ പങ്കാളിത്തം പരമാവധി കുറയ്ക്കാന്‍ സഹായിക്കണം’ എന്നത്. ബിസിനസിനെ പ്രൊഫഷണല്‍ ഘടനയിലേക്ക് രൂപമാറ്റം നടപ്പിലാക്കുന്നതിനിടയില്‍ പലപ്പോഴും ബിസിനസ്സുകാരന്‍ ബിസിനസ്സില്‍ നിന്നും അകലുന്നതാണ് കാണുന്നത്. സൂഷ്മമായ കാര്യങ്ങളിലുള്ള ഇടപെടിലില്‍ നിന്നും വിട്ടുമാറാനുള്ള ശ്രമം പലപ്പോഴും ബിസിനസ്സുകാരെ തെറ്റായ ദിശയില്‍ നയിക്കും.

ബിസിനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നില്ലെങ്കിലും അവിടെയെല്ലാം നിങ്ങളുടേതായ നിയന്ത്രണ രീതികള്‍ രൂപപ്പെടുത്താത്തവശം നിങ്ങള്‍ ബിസിനസ്സില്‍ നിന്നും അകന്നു കൊണ്ടേയിരിക്കും . ബിസിനസ്സില്‍ ഉടമയ്ക്ക് എല്ലാ മേഖലകളിലും ഒരുപോലെ എത്തിച്ചേരാന്‍ കഴിയില്ല, അവിടെയാണ് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് കൊണ്ടുവരാന്‍ ബിസിനസ്സുകാരന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിസിനസ്സ് മാനേജ് ചെയ്യാന്‍ കൂടുതല്‍ ജീവനക്കാരെ ജോലി ഏല്‍പ്പിക്കുകയും, പുതിയ എല്ലാ സംവിധാനത്തോടും കൂടിയ സോഫ്‌റ്റ്വെയര്‍ ബിസിനസിലേക്ക് കൊണ്ടുവരുകയും ചെയ്യും.

ഇതോടൊപ്പം ബിസിനസ്സുകാരന്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ മുഴുവനായി ജീവനക്കാരില്‍ അര്‍പ്പിക്കുകയും, ബിസിനസ്സ് വിലയിരുത്താന്‍ സോഫ്റ്റ്‌വെയറിനെ മാത്രം ആശ്രയിക്കുകയും ചെയ്യും. ഇതുതന്നെയാണ് മിക്ക ബിസിനസ്സുക്കാരും ചെയ്യുന്നത്. ഇവിടെ ബിസിനസുകാര്‍ ശ്രദ്ധിക്കാതെ പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു അപായ സാധ്യത നിലനില്‍ക്കുന്നു. മറ്റുള്ളവരില്‍ ജോലി ഏല്‍പ്പിച്ചു അവര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രം കണക്കിലെടുത്തു ബിസിനസ് ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകട സാധ്യതകള്‍ ബിസിനസ്സുകാരന്‍ മുന്‍കൂട്ടി കാണേണ്ടുന്നതാണ്.

നിങ്ങളുടെ ബിസിനസിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിയന്ത്രണ വിധേയമാക്കാം?

– നിങ്ങളുടെ ബിസിനസ്സിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തിയ ‘സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസിജിയര്‍’ ഡോക്യുമെന്റ് തയ്യാറാക്കി അത് നടപ്പിലാക്കുക .

– ജീവനക്കാര്‍ രൂപം നല്‍കുന്ന പ്രവര്‍ത്തന രീതികള്‍ നിങ്ങളുടെ അറിവോടെയല്ലാതെ നടപ്പിലാക്കാതെയിരിക്കാന്‍ ശ്രദ്ധിക്കുക.

– കൃത്യമായ ഇടവേളകളില്‍ ബിസിനസ്സ് അവലോകനം ചെയ്യുക.

– സ്ഥാപനത്തില്‍ ഒരു ഇന്റേണല്‍ ഓഡിറ്റ് ടീം രൂപീകരിക്കുക.

– മുന്‍കൂട്ടി അറിയിക്കാതെയുള്ള ഓഡിറ്റുകള്‍ നടപ്പിലാക്കുക.

– ബിസിനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉതകുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരിട്ട് പരിശോധിക്കുക .

– സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും നിങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ഉള്ള സാഹചര്യം സ്ഥാപനത്തില്‍ രൂപപ്പെടുത്തുക.

– ബന്ധപ്പെട്ട രേഖകളുടെയോ, തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലാതെ ആരെയും വിശ്വാസത്തിലെടുക്കാതിരിക്കുക .

– ജീവനക്കാര്‍ ഒരെ ജോലിയില്‍ കൂടുതല്‍ നാള്‍ പ്രവര്‍ത്തിക്കുന്നതിന് പകരം,’ ജോബ് റോടേഷന്‍ ‘ സംവിധാനം നടപ്പിലാക്കുക .( ഇതു എല്ലാ ജോലിയിലും പ്രായോഗികമല്ല )

കൃത്യമായ ഇടവേളകളില്‍ ബിസിനസ്സിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉതകുന്ന രീതിയിലുള്ള മീറ്റിംഗുകള്‍ക്ക് രൂപംനല്‍കി നടപ്പിലാക്കുക .

– ബിസിനസ്സില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും Double-Check, Cross-Check സംവിധാനങ്ങള്‍ നടപ്പിലാക്കുക.

സൂഷ്മമായ ദൈനംദിന പ്രവര്‍ത്തങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ബിസിനസ്സുകാരും തീര്‍ച്ചയായും നടപ്പിലാക്കേണ്ടുന്ന ഒന്നാണ് ‘പ്രൊഫെഷണല്‍ മാനേജ്മന്റ് കണ്ട്രോള്‍ സിസ്റ്റം’. ബിസിനസിലെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി രൂപകല്‍പന ചെയ്തു സ്വയം നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കും വലിയ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനും അത് നിലനിര്‍ത്തികൊണ്ടുപോകാനും സാധിക്കും.

പിന്‍കുറിപ്പ്: ബിസിനസ്സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങള്‍ മാറിനിന്നാലും ബിസിനസ് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം. നിങ്ങള്‍ നേരിട്ട് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ നിങ്ങള്‍ തന്നെ ചെയ്യണം.

About Post Author

ശരത്കുമാര്‍ കാട്ടൂര്‍

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സീനിയമര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സീനിയമര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending