Connect with us

Business

യൂബർ ആദ്യം മോഹിപ്പിച്ചു; പിന്നെ ഓഫറുകൾ പിൻവലിച്ചു, കുരുക്കിലായത് ഡ്രൈവർമാർ

യുബർ പിന്തുണയ്ക്കും എന്ന് കരുതി ലോണിൽ കാർ വാങ്ങി യുബറിൽ അറ്റാച്ച് ചെയ്തവർ ഇൻസെന്റീവ് പിൻവലിച്ചതോടെ മാസതവണ അടക്കാൻ വഴിയില്ലാതെ കഷ്ടപ്പെടുകയാണ്

Published

on

0 0
Read Time:6 Minute, 32 Second

പ്രവർത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് യൂബർ മലയാളികളുടെ, പ്രത്യേകിച്ച് കൊച്ചിക്കാരുടെ യാത്രകളുടെ അവിഭാജ്യ ഘടകമായി മാറിയത്. ആപ്പ് മുഖാന്തിരം പ്രവർത്തിക്കുന്ന, മികച്ച യാത്ര സൗകര്യം പ്രദാനം ചെയ്യുന്ന, നിൽക്കുന്ന സ്ഥലത്ത് വന്നു യാത്രക്കാരെ പിക്ക് ചെയ്യുന്ന യൂബറിനെ വളരെ പെട്ടന്നാണ് പുതു തലമുറ ഏറ്റെടുത്തത്. ഓട്ടോറിക്ഷകൾ യാത്രക്കാരെ കൊള്ളയടിക്കുന്നു എന്ന സ്ഥിരം പരാതിക്കുള്ള പരിഹാരമായിരുന്നു യൂബർ.

ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരേ പോലെ മികച്ച ഓഫറുകൾ നൽകിക്കൊണ്ട്, ചുരുങ്ങിയ ചെലവിൽ യാത്ര സജ്ജമാക്കുന്നു എന്ന പേരിലാണ് യൂബർ പ്രശസ്തമായത്. അമേരിക്കൻ കമ്പനി ആയതിനാൽ തന്നെ ആദ്യം സംശയദൃഷ്ടിയോടെ കണ്ടവർ നിരവധി. എന്നാൽ അതികം വൈകാതെ കേരളത്തിലെ തൊഴിൽ അന്വേഷികളായ ചെറുപ്പക്കാർ യുബറിന്റെ വലയിൽ വീണു എന്നതാണ് വാസ്തവം.

Advertisement

മറ്റൊരു ജോലിയും നിന്നും ലഭിക്കാത്തത്ര വരുമാനമാണ് യൂബർ, ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തത്. ഓരോ ട്രിപ്പിൾ നിന്നും കിട്ടുന്ന വരുമാനത്തിന് പുറമെ , നിശ്ചിത ട്രിപ്പുകൾ പൂർത്തിയാക്കിയാൽ ലഭിക്കുന്ന ഇൻസെന്റീവ് ആണ് യുവാക്കളെ യുബർ ഡ്രൈവർമാർ ആകുന്നതിലേക്ക് തിരിച്ചു വിട്ടത്. യൂബർ കമ്പനി പ്രഖ്യാപിച്ച ഇൻസെന്റീവുകൾ ലഭിച്ച ആദ്യകാല ഡ്രൈവറാമാരിൽ നിന്നുള്ള നല്ല അഭിപ്രായം പുതിയ ഡ്രൈവർമാർക്ക് ഈ മേഖലയിലേക്ക് വരുന്നതിനു വഴിയൊരുക്കി.

ഇതുപ്രകാരം ഓട്ടം കുറഞ്ഞ ഓട്ടോ ഉപേക്ഷിച്ച് ലോൺ എടുത്ത് ടാക്സി വാങ്ങി യൂബറിൽ ചിലർ അറ്റാച്ച് ചെയ്തു.മാറ്റ് ചിലരാകട്ടെ , പാക്കേജ് ഓടുന്ന ടാക്സി ഒഴിവാക്കി യുബറിന്റെ ഭാഗമായി. യൂബർ നൽകുന്ന ഇൻസെന്റീവ് കൊണ്ട് മാത്രം ജീവിച്ചു പോകാൻ കഴിയും എന്ന് പറഞ്ഞു കൊണ്ട് ജോലി രാജി വച്ച് ലോണിൽ കാറും വാങ്ങി യൂബർ ഡ്രൈവർ ആയവരും അനവധി.

അങ്ങനെ നിരത്തിൽ യുബർ ടാക്സികളുടെ എണ്ണം കൂടിയപ്പപ്പോൾ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ യൂബർ കമ്പനി തങ്ങൾ പ്രഖ്യാപിച്ചിരുന്ന ഇൻസെന്റീവ് സ്‌കീം അങ്ങ് നിർത്തലാക്കി. അതോടെ കടമെടുത്ത് കാർ വാങ്ങിയവരും ജോലി രാജി വച്ച് യൂബർ ഡ്രൈവിംഗിന്റെ ഭാഗമായവരും ഒക്കെ കഷ്ടത്തിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ.

കൊച്ചിയാണ് യൂബർ ടാക്സി സർവീസിന്റെ കേന്ദ്രം എന്നതിനാൽ തന്നെ മലപ്പുറം, തലശ്ശേരി, കോട്ടയം തുടങ്ങി മറ്റു ജില്ലകളിൽ നിന്നും കൊച്ചിയിൽ യൂബർ ഓടിക്കാനായി എത്തിയവർ നിരവധി. ആദ്യം മികച്ച വരുമാനം ലഭിച്ചിരുന്ന ഇവർ ഇൻസെന്റീവുകൾ പിൻവലിച്ചതോടെ ഇരുട്ടിൽ തപ്പുകയാണ്.

”യൂബർ ആദ്യം മികച്ച പ്രതിഫലം നൽകിയിരുന്നു. അത് പ്രതീക്ഷിച്ചതാണ് മലപ്പുറത്തു നിന്നും ഞാൻ കൊച്ചിയിൽ എത്തുന്നത്. ലോൺ ആയി കാർ വാങ്ങി ഇവിടേക്ക് വരുമ്പോൾ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ആദ്യ എട്ടുമാസം നല്ലരീതിയിൽ പോയി. ഇവിടെ വീട് വാടകക്ക് എടുത്ത് കുടുംബത്തെയും ഇങ്ങോട്ട് കൊണ്ട് വന്നു. എന്നാൽ ഇപ്പോൾ ഇൻസെന്റീവ് സ്‌കീം ഇല്ലാതായതോടെ ആകെ കഷ്ടപ്പാടിലായി. കുടുംബത്തെ നാട്ടിലേക്ക് തിരിച്ചു വിട്ടു. വണ്ടിയുടെ മാസതവണ മുടങ്ങാതിരിക്കാൻ രാപകൽ ഇല്ലാതെ കഷ്ടപ്പെടുകയാണ്. വാടകവീട് ഒഴിഞ്ഞു. പെട്രോൾ പാമ്പുകളിലെ ബാത്‌റൂമിൽ കുളിച്ചു വസ്ത്രം മാറും. ഉറക്കം കാറിൽ തന്നെ. അതാണ് ഇപ്പോഴത്തെ അവസ്ഥ” കൊച്ചിയിൽ യുബർ ടാക്സി ഓടിക്കുന്ന മുഹമ്മദ് ഷഫീക് പറയുന്നു.

ഷഫീക്കിനെ പോലെ ഒരൊറ്റ രാത്രികൊണ്ട് സ്വപ്‌നങ്ങൾ കീഴ്മേൽ മറിഞ്ഞ നിരവധിയാളുകൾ ഉണ്ട്. പിടിച്ചു നില്ക്കാൻ ഗത്യന്തരമില്ലാതെ വന്നതോടെ ഡ്രൈവർമാരുടെ കൂട്ടായ്മയിൽ ബ്രോ കാബ്‌സ് പോലുള്ള ചില സമാന്തര ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതും എവിടെയും എത്താതെ പോയി. ഇപ്പോൾ യുബർ ഡ്രൈവർമാർ കൂട്ടത്തോടെ സർവീസ് നിർത്തി മറ്റു ജോലികളിലേക്ക് തിരിയുകയാണ്.

കുറച്ചു കാലം മുൻപ് വരെ ബുക്ക് ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ യുബർ എത്തുമായിരുന്നു. എന്നാൽ ഇപ്പോൾ ശരാശരി 15 മിനുട്ട് കാത്തു നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാരന്. ഇത് യുബർ ടാക്സികളുടെ എണ്ണം കുറയുന്നതിന്റെ ലക്ഷണമാണ്. യൂബർ ആദ്യം മോഹിപ്പിച്ചു; പിന്നെ ഓഫറുകൾ പിൻവലിച്ചു, കുരുക്കിലായത് പാവം ഡ്രൈവർമാരാണ് എന്നതാണ് സത്യം. അടുത്ത ദിവസം തുടങ്ങാൻ പോകുന്ന യുബർ സമരത്തെയും കൂടി മുൻനിർത്തി ചിന്തിക്കുമ്പോൾ, യുബറിന്റെ കേരളത്തിലെ ഭാവി എന്താകുമെന്ന് കണ്ടു തന്നെയറിയണം

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending