0 0
Read Time:1 Minute, 42 Second

പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള പലിശ സബ്‌സിഡി വലിയ വീടുകള്‍ക്കും ലഭ്യമാകുന്ന സുപ്രധാന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു. ഇത് മധ്യവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് നേട്ടമാകും. 18 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കും പലിശ സബ്‌സിഡി ലഭിക്കും. വീടിന്റെയോ ഫ്‌ളാറ്റിന്റെയോ ഉള്‍വശം 2153 ചതുരശ്രയടി കവിയരുത്.

അതായത് ഇത്രയും ചതുരശ്രയടി ഉള്‍വശമുള്ള വലിയ വീടോ ഫ്‌ളാറ്റോ ആണെങ്കിലും അത് വെക്കാന്‍ നിങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കും. മുമ്പിത് 1615 ചതുരശ്ര അടി ആയിരുന്നു. 1772 ചതുശ്രയടി ഉള്‍വശ ഏരിയ ഉള്ള വീട് വെക്കുന്ന 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒമ്പത് ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പയ്ക്കാണ് സബ്‌സിഡി ലഭിക്കുക.

Advertisement

18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബമാണെങ്കില്‍ 2153 ചതുരശ്രയടി വരെയുള്ള വീട് വെക്കുന്നതിനായി 12 ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പയ്ക്ക പലിശഇളവ് ലഭിക്കും. ഇവര്‍ക്ക് തുകയുടെ മൂന്ന് ശതമാനമാണ് വാര്‍ഷിക സബ്‌സിഡിയായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. സബ്‌സിഡി നേരത്തെ തന്നെ കിട്ടുമെന്നത് ഗുണം ചെയ്യും.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language