0 0
Read Time:2 Minute, 39 Second

ഇന്നത്തെ തിരക്കേറിയ ജീവിതത്തെ ഏതു വിധേനയും വരുതിയിൽ വരുത്തി അതിൽ നിന്നും ലാഭം നേടുന്നതിനുള്ള വഴികൾ തേടുകയാണ് ഓരോ സംരംഭകരും. അങ്ങനെ നോക്കുമ്പോൾ ഏറെ സാധ്യതയുള്ള ഒരു ബിസിനസ് ആണ് കറി നിർമാണം. ഓഫീസ് തിരക്കുള്ള ഒരു ദിവസം ഒരു വീട്ടിൽ ഉദ്യോഗസ്ഥയായ വീട്ടമ്മ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നല്ല കറികൾ ഉണ്ടാക്കുക എന്നത്.

പറഞ്ഞു വരുന്നത് നമ്മുടെ നാടൻ പച്ചക്കറി കൂട്ടാനുകളുടെ സാധ്യതകളെ പറ്റിയാണ് . ചിക്കനും മീനുമെല്ലാം കറിവച്ചും വരുത്തും ഇപ്പ്പോൾ വേണമെങ്കിലും കടകളിൽ നിന്നും വാങ്ങിക്കഴിക്കാൻ സാധിക്കും. എന്നാൽ നമ്മുടെ വംശീയ ഭക്ഷണമായ തോരൻ, കാലം, അവിയൽ, സാമ്പാർ തുടങ്ങിയ കറികൾ ഒരു ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങുവാൻ സാധിക്കില്ല.സംരംഭകർ മുതലാക്കേണ്ടത് ഈ സാഹചര്യത്തെയാണ്.

Advertisement

രാവിലെ ഡെലിവർ ചെയ്യാൻ കഴിയുന്ന രീതിയിലോ, ഷോപ്പുകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന രീതിയിലോ ഇത്തരത്തിൽ നാടൻ കറികൾ ഉണ്ടാക്കി വിൽക്കുന്നത് ലാഭകരമായിരിക്കും. ഓഫീസുകൾ ഉള്ള ഏരിയ കേന്ദ്രീകരിച്ചാവണം വില്പന. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നേടി സൂപ്പർ മാർക്കറ്റുകൾ വഴി ബ്രാൻഡ് നെയിമോടെ വിതരണം ചെയ്യാൻ കഴിഞ്ഞാൽ ഈ രംഗത്ത് പുതിയൊരു മാതൃക തന്നെ സൃഷ്ടിക്കാനാകും.

ഓരോ പ്രദേശത്തിനും ചേരുന്ന രീതിയിലാണ് പാചകം എങ്കിൽ പിന്നെ പറയുകയേ വേണ്ട.തലശ്ശേരി മീൻകറി കൊച്ചിയിലും കൊച്ച സ്റ്റൈൽ സാംബാർ കോഴിക്കോടും ഒക്കെ വില്പനയ്‌ക്കെത്തിക്കാൻ കഴിയണം. ഇതിനായി നിങ്ങൾ ആദ്യം നിങ്ങളുടെ സ്ഥാപനത്തെ ബ്രാൻഡ് ചെയ്തെടുക്കുകയാണ് വേണ്ടത്. വംശീയ ഭക്ഷണങ്ങളിൽ കൂടുതൽശ്രദ്ധ പഠിപ്പിക്കുകയാണ് എങ്കിൽ കൊഴുക്കട്ടയും ഓട്ടടയുമൊക്കെ വൻ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നു.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language