Connect with us

Life

കോന്നിയൂർ സുരേന്ദ്രനും കോടനാട് നീലകണ്ഠനും – ‘ചട്ടം കേരളത്തിൽ പഠിപ്പിക്കും’ എന്ന് ആനപ്പ്രേമികൾ

‘ചട്ടം കേരളത്തിൽ തന്നെ പഠിപ്പിക്കും’ എന്ന് ആനപ്പ്രേമികൾ. പക്ഷേ ആനകളെ അല്ല കേരള വനം-വന്യ ജീവി വകുപ്പിനെ ആണെന്ന് മാത്രം.

Published

on

0 0
Read Time:4 Minute, 4 Second

കേരളത്തിൽ ഇന്ന് ഉള്ളതിൽ വച്ച് തലപ്പൊക്കത്തിൽ കേമനായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനേയും, സുന്ദരനിൽ സുന്ദരനായ പാമ്പാടി രാജനേയുമൊക്കെ സമീപ ഭാവിയിൽ കവച്ചു വെയ്ക്കാൻ പോന്ന തന്റേടമുള്ള ആൺ തരിയാണ് പത്തൊൻപത് കാരനായ കോന്നിയൂർ സുരേന്ദ്രൻ. നെയ്തിലക്കാവിലമ്മയുടെ കോലവുമായി വടക്കുന്നാഥന്റെ തെക്കേ ഗോപുരം തുറന്ന് പൂരത്തിന്റെ വരവറിയിക്കുവാൻ ഭാവിയിൽ രാമന് ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പ്രാപ്തൻ.പത്ത് താലപ്പൊക്കമുള്ള തനി രാവണൻ…

കോടനാട് ആനക്കളരിയുടെ ഇപ്പോഴത്തെ മുഖ്യ ആകർഷണം ആണ് നീലൻ…അഥവാ നീലകണ്ഠൻ. പേരിൽ പഴയ തന്റേടിയായ മോഹൻലാൽ കഥാപാത്രത്തെ അനുസ്മരിപ്പിക്കുമെങ്കിലും ചട്ടക്കാർ ഇവനെക്കുറിച്ച് പറയുന്നത് കേട്ടാൽ വാത്സല്യമേ തോന്നു ഈ 22കാരനോട്. തിരുവമ്പാടി ശിവന് ശേഷം തിരുവമ്പാടി ആനത്തറവാട്ടിലേക്ക് നീലനെ കിട്ടിയാൽ നന്നായി എന്ന് ആഗ്രഹിച്ച തൃശൂർക്കാരും ഏറെ.

Advertisement

അങ്ങനെ കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ പൂരപ്പ്രേമികൾ കണ്ണിൽ എണ്ണയൊഴിച്ച് ഇവർക്കായി കാത്തിരിക്കുമ്പോൾ ആണ് ഇരുവർക്കും താപ്പാന പരിശീലനത്തിനായി തമിഴ്നാട്ടിലെ മുതുമല ആന പരിശീലനക്കളരിയിൽ അഡ്മിഷൻ കിട്ടിയതായി അറിയുന്നത്. കുട്ടികളുടെ അമ്മമാർ ഉറക്കമളച്ച്‌ കൂട്ടിരുന്ന് പഠിപ്പിച്ച്‌ എൻട്രൻസ് ഒക്കെ എഴുതിച്ച്‌ ഒരു സീറ്റിനായി കാത്തിരിക്കുന്ന കാലത്താണ് ഇതൊന്നും ഇല്ലാതെ ഈ അഡ്മിഷൻ എന്നോർക്കണം.

എന്നാൽ മുതുമല ആനക്യാമ്പിലെ മൂപ്പൻ ‘ആനമല കലീം’ എന്ന അഘോരിയുടെ അടുത്തേക്കാണ് തങ്ങളുടെ ഭാവി സൂപ്പർ താരങ്ങളെ അയക്കുന്നത് എന്നറിഞ്ഞ ആനപ്പ്രേമികൾ ശരിക്കും ഞെട്ടി. ‘ആനമല കലീം’ കഥകേട്ടവർക്ക് അറിയാം. താപ്പാന പണിയിലെ പെരുന്തച്ചൻ…. ഭീകരിൽ ഭീകരൻ…

പിന്നെ നെട്ടോട്ടമായി, സമരങ്ങളായി.. ആദ്യമൊക്കെ വാർത്ത നിഷേധിച്ച വനം വകുപ്പ് ഇനി എന്തൊക്കെ നടന്നാലും പിന്നോട്ടില്ല എന്ന കടുത്ത നിലപാടിലും. പരിശീലനത്തിന് ശേഷം ആനകളെ തിരികെ എത്തിക്കും എന്ന ഉറപ്പ് അങ്ങനെ തന്നെ വിശ്വസിക്കാൻ ആനപ്പ്രേമികൾക്കും ആയില്ല.

മുൻപ് ഇതുപോലെ രണ്ട് പേരെ കൊണ്ടുപോയിട്ട് പിന്നെ ആന പോയിട്ട് ഒരു ‘വാല്’ പോലും തിരികെ എത്തിയില്ല എന്നുള്ള വാസ്തവം മനസിലാക്കിയിട്ടാവണം വനം വകുപ്പിനെ തന്നെ ‘ചട്ടം’ പഠിപ്പിക്കാൻ ആനപ്പ്രേമികളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.

കോടനാട് നിവാസിയായ ടി എ ചന്ദ്രൻ ആനകളുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട കോടതി ആനയെ തിരിക്കെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കാൻ സർക്കാരിന് നിദ്ദേശം നൽകിയതായാണ് വിവരം. എന്തായാലും കാര്യത്തിൽ ഒരു തീരുമാനം ആകാതെ ‘നട’മടക്കില്ലെന്നാണ് ആനപ്പ്രേമികൾ നൽകുന്ന സൂചന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ദുരന്തനിവാരണ സാന്ത്വന സേനയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും

ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു

Published

on

0 0
Read Time:4 Minute, 23 Second

കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ പരിഗണിച്ച് സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി ‘ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക്’ തുടക്കമായി. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു. സാന്ത്വനമെന്ന വാക്കും അതിന്റെ വിലയും തീക്ഷ്ണതയും മനസ്സിലാക്കാന്‍ അത്തരമൊരവസ്ഥയില്‍കൂടി കടന്നുപോയവര്‍ക്കു മാത്രമേ കഴിയൂവെന്ന് സ്വന്തം അനുഭവങ്ങള്‍ വിശദീകരിച്ച് ഉദ്ഘാടക വിവരിച്ചത് ചടങ്ങിന് വ്യത്യസ്ത അനുഭവമായി.

ആല്‍ഫ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാഫിനും വളണ്ടിയര്‍മാര്‍ക്കുമുള്ള അവാര്‍ഡുകളും സ്റ്റാന്‍ഫോര്‍ഡ് മെഡിസിന്‍, ടാറ്റാ ട്രസ്റ്റ്, നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, എക്വിപ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്ത ആല്‍ഫ ടീമിനുള്ള സര്‍ട്ടിഫിക്കറ്റുകളും പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തഹസില്‍ദാര്‍ വിതരണം ചെയ്തു.

Advertisement

ദുരന്തനിവാരണ സാന്ത്വന സേനയ്ക്കു കീഴില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കമുള്ളവരെ അണിനിരത്തിയും പരിശീലനം നല്‍കിയും വിപുലപ്പെടുത്താനാണ് ആല്‍ഫ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ അറിയിച്ചു. അതിനായി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. നിലവില്‍ ഓരോ സെന്ററിലെയും 11 പേരെ ഉള്‍പ്പെടുത്തിയാണ് സേനയ്ക്കു രൂപം നല്‍കിയിട്ടുള്ളത്. ഇവര്‍ ദുരന്ത സാഹചര്യങ്ങളില്‍ വീടുകളില്‍നിന്ന് അഭയകേന്ദ്രങ്ങളിലേക്കു മാറ്റേണ്ടവരെ നേരത്തെ കണ്ടെത്തുകയും ഒട്ടും വൈകാതെ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ഓരോ സെന്ററും ചുരുങ്ങിയത് 5 രോഗികളെയെങ്കിലും പാര്‍പ്പിക്കാവുന്ന രീതിയില്‍ ഒരുങ്ങുകയും ഒപ്പം ക്യാമ്പുകളിലോ വീടുകളിലോ കഴിയുന്ന പാലിയേറ്റീവ് പരിചരണം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യും. കൂടാതെ ആല്‍ഫ ഡയാലിസിസ് സെന്റര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞത് ദിനംപ്രതി 20 അധിക ഡയാലിസിസ് ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബി സ്വാഗതം പറഞ്ഞ യോഗത്തില്‍ ആല്‍ഫ മെഡിക്കല്‍ ഹെഡ് ഡോ. ജോസ് ബാബു, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി.ജെ.തോംസണ്‍്, എസ്.എ.പി.സി. ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി.കെ.സനൂപ് നന്ദി പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending