Connect with us

Health

നിപ്പ പകരുന്നത് എങ്ങനെ? നിപ്പ ആദ്യമായി കണ്ടെത്തി രോഗികളെ ചികില്സിച്ച കോഴിക്കോട്ടെ ഡോക്റ്റർ പറയുന്നു

എല്ലാവരും കൂടെ സഹകരിച്ചു കഴിഞ്ഞാൽ,കൂട്ടായി പ്രവർത്തിച്ചു കഴിഞ്ഞാൽ ഒരു രണ്ടു മൂന്നു ആഴ്ച കൊണ്ട് ഈ രോഗം മുഴുവനായി തുടച്ചു നീക്കാൻ കഴിയും

Published

on

0 0
Read Time:10 Minute, 57 Second

ആദ്യമായി നിപ്പാ വൈറസ് അണുബാധ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് എല്ലാ രോഗികളെയും പരിചരിക്കുകയും ചെയ്ത കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ വിഭാഗം ചീഫ് ഡോക്ടർ അനൂപ് കുമാറിന്റെ വാക്കുകൾ ശ്രദ്ധിക്കൂ.നിപ എന്തെന്നും അതിന്റെ ഭീകരത എത്രത്തോളമെന്നും രോഗികളോട് എങ്ങനെ പെരുമാറണമെന്നും നമ്മൾ എടുക്കേണ്ട മുൻ കരുതലുകൾ എന്തെന്നും അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്.

ഞങ്ങളുടെ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിപ വൈറസ് അണുബാധ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.ഈ അവസരത്തിൽ ജനങ്ങളുടെ ഇടയിൽ വ്യാപിക്കുന്ന ചില തെറ്റിധാരണകൾ മാറ്റാൻ വേണ്ടിയാണ് ഞാൻ ഇക്കാര്യങ്ങൾ പറയുന്നത്.

Advertisement

ആദ്യമായി ഇതുവരെയുള്ള നമ്മുടെ നിഗമനം അനുസരിച്ചു ഇപ്പോൾ ഇത് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്കാണ് പകരുന്നത്. രോഗം ഉള്ള അവസ്ഥയിൽ മാത്രമേ രോഗം പകരുകയുള്ളു. ആദ്യം രോഗനിര്ണയം നടത്തിയ അല്ലെങ്കിൽ രോഗം കൺഫേം ചെയ്ത എല്ലാ രോഗികളെയും പരിശോധിച്ച ഡോക്ടർ ആണ് ഞാൻ.ഞാൻ ഈ രോഗത്തിന് exposed ആണ്.അതിന്റെ അർഥം എനിക്ക് ഇപ്പോൾ രോഗമുണ്ടെന്നല്ല.എന്റെ ശരീരത്തിൽ നിന്ന് വേറൊരാൾക്ക് രോഗം പകരണമെങ്കിൽ അല്ലെങ്കിൽ വ്യാപിക്കണമെങ്കിൽ എനിക്ക് അതിന്റേതായ രോഗലക്ഷണങ്ങൾ കാണണം,ചുമ,പനി,ശർദ്ദി,അല്ലെങ്കിൽ പെരുമാറ്റത്തിലുള്ള മറ്റെന്തെങ്കിലും വ്യത്യാസം.

ഈ വ്യത്യാസങ്ങൾ കണ്ടതിനു ശേഷം മാത്രമേ രോഗം മറ്റൊരാളിലേക്കു വ്യാപിക്കുകയൊള്ളു.അത് പോലെ തന്നെ ഈ രോഗം നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുമോ എന്നതാണ് ബാക്കി ഉള്ള കുറെ പേരുടെ സംശയം.ഞാൻ വ്യക്തമായി പറയാം ഈ ലക്ഷണങ്ങൾ കണ്ടതിനു ശേഷമുള്ള രക്ത സാമ്പിൾ പരിശോധനയിലൂടെ മാത്രമേ രോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുകയുള്ളു.

അതിനു മുന്നേയുള്ള അവസ്ഥയിൽ നമ്മൾ രക്ത പരിശോധന നടത്തിയാൽ നമുക്ക് രോഗനിർണയം നടത്താൻ പറ്റില്ല.അത് പോലെ തന്നെ ജനങ്ങളുടെ ഇടയിലുള്ള തെറ്റിധാരണ ഇത് പകരുന്ന രീതിയെപ്പറ്റിയാണ്. കുറച്ചു ദിവസം മുന്നേ ആദ്യം മരിച്ച രോഗികളിൽ ഒരാളായ മറിയം എന്ന സ്ത്രീയുടെ ഇളയ മകൻ എന്നെ കാണാൻ വരികയുണ്ടായി.വന്നു കണ്ടപ്പോൾ തന്നെ ചെറിയ ഒരു പയ്യനാണ്.മുഖത്ത് മാസ്ക് ഉണ്ട്,കയ്യിൽ ഗ്ലോവ് ഉണ്ട്,ആകെ വിറച്ചു കൊണ്ടാണ് നിൽക്കുന്നത്.അവൻ പറയുന്നതെന്തെന്നാൽ നാട്ടിൽ എനിക്ക് മറ്റൊരു സ്ഥലത്തു പോകാൻ പറ്റുന്നില്ല,ബസിൽ കയറാൻ പറ്റുന്നില്ല,ആൾക്കാരൊക്കെ ഇപ്പോൾ ഒരു ഭീകര ജീവി ആയിട്ടാണ് കാണുന്നത്.

ഇത് കേട്ടപ്പോൾ ഞാൻ അവന്റെ മാസ്കും ഗ്ലൗസും ഒക്കെ മാറ്റി കെട്ടിപ്പിടിച്ചു. അപ്പോൾ അവൻ കരഞ്ഞു പോവുകയാണ് ഉണ്ടായത്.വളരെ വേദനിപ്പിക്കുന്ന ഒരു രംഗമാണത്.
അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.നമ്മൾ ആദ്യം മനസിലാക്കേണ്ടത് ആ കുടുംബത്തിന്റെ വിശാല മനസ്കത ഒന്ന് കൊണ്ട് മാത്രം ആണ് നമുക്ക് ഈ രോഗം നിർണ്ണയിക്കാൻ പറ്റിയത്.

രോഗത്തെ പറ്റി ഇങ്ങനെ ഒരു സംശയം ഉണ്ടായപ്പോൾ തന്നെ നിങ്ങൾ സഹകരിക്കണമെന്നും വീട്ടിൽ നിന്ന് പെട്ടെന്ന് തന്നെ കൊണ്ട് വരണമെന്നും സാമ്പിൾ നിങ്ങളിൽ ഒരാൾ തന്നെ മണിപ്പാലിൽ എത്തിക്കണമെന്നും പറഞ്ഞപ്പോൾ അതിന്റെ പ്രാധാന്യം മനസിലാക്കി അത് അവർ അവിടെ എത്തിച്ചു.രണ്ടാമതായി രോഗി മരണപ്പെട്ടപ്പോൾ അത്രയും വേദനാജനകമായ സാഹചര്യത്തിൽ പോലും രോഗം പൂർണമായി മനസിലാക്കുന്നതിന് വേണ്ടി പോസ്റ്റ് മോർട്ടത്തിന് തയാറാവുകയും ചെയ്തു.

സത്യം പറയുകയാണെങ്കിൽ കേരളം മുഴുവനും ആ കുടുംബത്തിനോട് കടപ്പെട്ടിരിക്കുകയാണ്.ഈ ഒരു സമയത്തു ഇങ്ങനെ തെറ്റായ രീതിയിൽ പെരുമാറുന്ന ഒരു പ്രവണത നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ല.അത് പോലെ തന്നെ ഇന്ന് നമ്മുടെ ഇടയിൽ ഉള്ള പല ആളുകളും ജീവിച്ചിരിക്കുന്നത് ആരോഗ്യരംഗത്തു ജോലി ചെയ്യുന്ന ആളുകളുടെ പ്രവർത്തനം കൊണ്ടാണ്.

ആ രോഗികളെ നോക്കിയാ നഴ്സുമാർ,ആശുപത്രിയിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ്,അല്ലെങ്കിൽ പേരാമ്പ്ര ഭാഗത്തോ,കോഴിക്കോടോ,മെഡിക്കൽ കോളേജിലോ അല്ലെങ്കിൽ മറ്റു ഭാഗങ്ങളിലോ ഉള്ള ഡോക്ടർസ് ഇവരോടൊക്കെ നമുക്ക് എല്ലാവര്ക്കും കടപ്പാടുണ്ട്.എന്നിട്ടു പോലും കുറച്ചു ദിവസം മുൻപ് ഞാൻ ഒരു വാർത്ത കേട്ട് ഈ രോഗികളെ പരിചരിച്ച ഒരു സ്റ്റാഫ് ബസിൽ കയറിയപ്പോ അതിലെ ആളുകൾ ഒക്കെ എഴുന്നേറ്റു പോയി എന്ന്.അതൊക്കെ വളരെ തെറ്റായ ഒരു പ്രവണതയാണ്.

ഞാൻ മുൻപ് സൂചിപ്പിച്ചതു പോലെ രോഗം ഉള്ള ഒരാളിൽ നിന്ന് മാത്രമേ ഇത് മറ്റുള്ളവർക്ക് പകരുകയുള്ളു.വേറെ ഒരു കാര്യം എന്തെന്നാൽ ഇപ്പോൾ ചാനൽ ചർച്ചയിലും മറ്റിടങ്ങളിലും ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നത് നിപ എങ്ങനെ ചികിത്സിക്കണം,ഇതിനു വേണ്ടി നമ്മൾ ഓസ്ട്രേലിയയിൽ ഉള്ള മോണോക്രോണി ആന്റിബോഡി കൊണ്ട് വരണോ,നമ്മൾ ഇത് വരെ പരീക്ഷിക്കാത്ത ആന്റി വൈറൽ മരുന്നുകൾ എന്താണ് കൊണ്ട് വരാത്തത്,ഈ മരുന്നുകൾ നമ്മൾ എങ്ങനെ കൊടുക്കണം,ഇതൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.

കോഴിക്കോടുള്ള ഡോക്ടർമാരും മറ്റു വിദഗ്ധരും എല്ലാം ചേർന്ന് ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ചികിത്സാ കണ്ടു പിടിച്ചു കഴിഞ്ഞതാണ്.പിന്നെ അതിന്റെ സൈഡ് അഫക്ട്സും ദൂഷ്യവശങ്ങളും ചർച്ച ചെയ്യുന്നതും കേട്ടിട്ടുണ്ട്.എന്നാൽ യഥാർത്ഥ ചർച്ച വിഷയം പെട്ടെന്ന് നമുക് ഈ പനിയെ എങ്ങനെ പിടിച്ചു നിർത്താം എന്നതാണ്. അതിനുള്ള ഒരു പോംവഴി രോഗികളുമായി അടുത്തിടപഴകിയ ആളുകൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ അവർ മറ്റാളുകളുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക.

രോഗിയുമായി അടുത്തിടപഴകിയ ആൾക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗലക്ഷണം പുറത്തു കാണാൻ 6 മുതൽ 8 ദിവസം വരെ വേണം.അണുബാധ ഉണ്ടായി അടുത്ത ദിവസം തന്നെ രോഗലക്ഷണം ഉണ്ടാവില്ല.രണ്ടു ദിവസം മുന്നേ കണ്ട ഒരു വാർത്ത പറയാം,”മംഗലാപുരത്തു രണ്ടു പേർക്ക് നിപ അണുബാധ സ്ഥിതീകരിച്ചിരിക്കുന്നു.അത് എന്താണ് സംഭവിച്ചത് എന്ന് വെച്ചാൽ ഈ വ്യക്തി കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്തതായിരുന്നു.

അവിടെ എത്തിയപ്പോൾ ആൾക്ക് പനിയും തലവേദനയും.ഉടനെ തന്നെ കോഴിക്കോട് നിന്ന് യാത്ര ചെയ്തതിനാൽ ആ പണി നിപ ആയി.അങ്ങനെയൊന്നും ഒരിക്കലും ഉണ്ടാവില്ല,മുൻപ് പറഞ്ഞത് പോലെ നിപ പഠിച്ചാൽ രോഗലക്ഷണം പുറത്തു കാണാൻ 6 മുതൽ 8 ദിവസം വരെ സമയമെടുക്കും.ഇനി നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത് എങ്ങനെ പ്രതിരോധിക്കാം എന്നതാണ്.ഇപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കുക.പുറത്തു ഇറങ്ങി കഴിഞ്ഞാൽ കൈ സോയ്പ്പിട്ടു കഴുകിയതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക.അത് പോലെ തന്നെ പുറത്തു പോയി കഴിഞ്ഞാൽ കൈ ആവശ്യമില്ലാതെ മുഖത്തും വായ്ഭാഗത്തും എല്ലാം കൊണ്ട് പോകുന്നത് ഒഴിവാക്കുക.

രോഗി കളുമായി ഇടപെടുമ്പോൾ മാസ്ക്,ഗ്ലൗസ് ധരിക്കുക.അവരോട് സംസാരിക്കുമ്പോൾ രണ്ടു മീറ്റർ അകലത്തിൽ നിന്ന് സംസാരിക്കുക.എല്ലാവരും കൂടെ സഹകരിച്ചു കഴിഞ്ഞാൽ,കൂട്ടായി പ്രവർത്തിച്ചു കഴിഞ്ഞാൽ ഒരു രണ്ടു മൂന്നു ആഴ്ച കൊണ്ട് ഈ രോഗം മുഴുവനായി തുടച്ചു നീക്കാൻ കഴിയും.ഇത് ഒരു പൗരൻ എന്ന നിൽയിൽ നമ്മുടെ ഉത്തരവാദിത്വമാണെന്ന് അറിയിച്ചുകൊണ്ട് ഈ വിവരങ്ങൾ നിങ്ങൾ സ്നേഹിക്കുന്നവരുടെയോ, നിങ്ങളെ സ്നേഹിക്കുന്നവരുടെയോ പ്രിയപ്പെട്ടവർക്ക് ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടുമെന്ന് തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Health

രാജ്യത്ത് ആദ്യമായി കോവിഡ് രോഗിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു

ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ

Published

on

0 0
Read Time:1 Minute, 36 Second

വൈദ്യശാസ്ത്ര രംഗത്ത് അത്യപൂര്‍വ നേട്ടം. കോവിഡ്19 പോസിറ്റീവായ രോഗിയുടെ ഇരു ശ്വാസകോശങ്ങളും ഇന്ത്യയില്‍ ആദ്യമായി വിജയകരമായി മാറ്റിവെച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു ഈ അത്യപൂര്‍വ ശസ്ത്രക്രിയ. ഗാസിയാബാദ് സ്വദേശിയായ 48കാരനിലാണ് ശസ്ത്രക്രിയ നടന്നത്.

ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ. എംജിഎം ഹെല്‍ത്ത് കെയറിലെ ശ്വാസകോശ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. കെ ആര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഓഗസ്റ്റ് 27ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടന്നത്.

Advertisement

കോവിഡ് ബാധിച്ച് ആരോഗ്യ നില അതീവവഷളായ യുവാവിന്റെ ഇരു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായിരുന്നു. ഗാസിയാബാദില്‍ ചികിത്സയിലായിരുന്ന യുവാവിനെ ജൂലൈ 20നാണ് വിമാന മാര്‍ഗം ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചത്.

യുവാവിന്റെ ഇരു ശ്വാസകോശങ്ങളും പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇസിഎംഒ സഹായത്തോടെയാണ് ശ്വാസോച്ഛോസം നിലനിര്‍ത്തിയത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കോവിഡ് ഫിറ്റ്‌നസ്; ഡയറ്റ് പ്ലാനുമായി വീട്ടിലെത്തും ബിലൈറ്റ് കുക്കീസ്!

മൈദയും പഞ്ചസാരയുമില്ലാത്ത കുക്കീസ്; ഡയറ്റിന് യോജ്യമെന്ന് യുവസംരംഭകന്‍. നജീബിന്റെ കിടിലന്‍ സംരംഭം

Published

on

0 0
Read Time:9 Minute, 49 Second

കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വലച്ച പ്രശ്‌നം വ്യായാമം ചെയ്യാന്‍ കഴിയാതെ, കൃത്യമായ ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍ സാധിക്കാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ടു പോയതാണ്. ഓഗസ്റ്റ് ആദ്യ വാരത്തോടെ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു എങ്കിലും കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ തന്നെ പഴയത് പോലെ ആളുകള്‍ സജീവമായിട്ടില്ല. ഈ അവസരത്തില്‍ വ്യത്യസ്തമായ കുക്കീസിലൂടെ ആരോഗ്യ സംരക്ഷണവും ഫിറ്റ്‌നസും ഉറപ്പ് വരുത്തുകയാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്.

സമ്പൂര്‍ണ ഓര്‍ഗാനിക്ക് കുക്കീസ് ആണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് എന്നതാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്, ശരീരത്തിന് ഹാനികരമാകുന്ന യാതൊരു ഉല്പന്നവും ചേര്‍ക്കാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഡയറ്റ് ചെയ്ത് അമിതവണ്ണം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനു പകരമായി കുക്കീസ് കഴിക്കാവുന്നതാണ്.

Advertisement

കൊച്ചിയിലെ വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്നോളജിയിലാണ് ബി ലൈറ്റ് കുക്കീസ് എന്ന സ്ഥാപനം ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. ഡിസീസ് സ്പെസിഫിക് ഫുഡ് പ്രൊഡക്ട് മാനുഫാക്ചറിംഗാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് സ്ഥാപനത്തിന്റെ സിഇഒയും ഫൗണ്ടറുമായ നജീബ് ഹനീഫ് മീഡിയ ഇന്‍ക് ബിസിനസ് ഡേയോട് വ്യക്തമാക്കുന്നു. അതായത് രോഗങ്ങളെ ചെറുത്ത് നില്‍ക്കുന്നതിന് അനുയോജ്യമായ ഉല്‍പ്പന്നമാണ് ബി ലൈറ്റ്.

ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഈ കുക്കീസ് ധൈര്യമായി കഴിക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ഭീതിയാണ് പലരെയും കുക്കീസ് കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ബി ലൈറ്റ് കുക്കീസ് കഴിക്കുമ്പോള്‍ ആ പേടി വേണ്ട. കരിമ്പില്‍ നിന്നും എടുക്കുന്ന പഞ്ചസാരയ്ക്ക് പകരമായി പനംകല്‍ക്കണ്ടം ഉപയോഗിക്കുന്നതിനാല്‍ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. മൈദ ചേര്‍ക്കാത്തതിനാല്‍ അമിതവണ്ണം വയ്ക്കുമോ എന്ന പേടിയും വേണ്ട.

എന്ത്‌കൊണ്ട് ബി ലൈറ്റ് കുക്കീസ് ?

ഇന്ന് ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ജീവിതശൈലി രോഗങ്ങള്‍. വ്യായാമക്കുറവ്, ജങ്ക്ഫുഡ് സംസ്‌കാരം എന്നിവയാണ് അമിതവണ്ണം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. പലപ്പോഴും അതികഠിനമായ ഡയറ്റ് പിന്തുടര്‍ന്ന് വിജയിപ്പിക്കാനുള്ള ശാരീരിക മാനസിക അവസ്ഥ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയിലാണ് എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്നതും എന്നാല്‍ ആരോഗ്യകാര്യത്തില്‍ പോസറ്റിവ് ആയി പ്രതിഫലിക്കുന്നതുമായ ഒരു ഉല്‍പ്പന്നം അനിവാര്യമായി വരുന്നത്.

ഇത്തരത്തില്‍ ലഘുവായതും ഫലപ്രദമായതുമായ ഒരു പോഷകാഹാരം കണ്ടെത്തുന്നതിനായി നജീബ് ഹനീഫ് നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്. 2017ല്‍ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ ഉല്‍പ്പന്നം 2018ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തുടങ്ങി. അഞ്ചു ലക്ഷത്തിന്റെ നിക്ഷേപത്തില്‍ ആരംഭിച്ച ബി ലൈറ്റ് കുക്കീസ് അധികം വൈകാതെ അഖിലേന്ത്യാ തലത്തിലേക്കും വിദേശത്തേക്കും വ്യാപിച്ചു. കേവലം സ്നാക്കസ് എന്നതിനപ്പുറം രോഗപ്രതിരോധത്തിനും കൂടി കുക്കൂസ് കഴിക്കുകയെന്നതാണ് തന്റെ ആശയമെന്ന് ഈ യുവസംരംഭകന്‍ പറയുന്നു. വെറുതെ ഭാവിയില്‍ മരുന്ന് കഴിക്കേണ്ട അവസ്ഥ വരില്ലെന്ന് സാരം.

ആരോഗ്യകരമായ ചേരുവകള്‍

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മ കൂടിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്താണ് കുക്കീസിന്റെ നിര്‍മാണം. സാധാരണ കുക്കീസില്‍ ഉപയോഗിക്കുന്ന പഞ്ചസാര, മൈദ എന്നിവ ഇതില്‍ ചേര്‍ക്കുന്നില്ല. സാധാരണയായി കുക്കീസ് നിര്‍മിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുക, മൈദ, മുട്ട, പഞ്ചസാര തുടങ്ങിയ ഘടകങ്ങളായിരിക്കും. എന്നാല്‍ ബി ലൈറ്റ് കുക്കീസിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത് നിത്യഹരിത നീലപ്പായലായ സ്‌പൈറുലിനയാണ്.

പഴവും പച്ചക്കറിയുമല്ലാത്ത സസ്യഭക്ഷണമാണ് സ്‌പൈറുലിന എന്നറിയപ്പെടുന്ന നീലഹരിതപായല്‍. കേരളത്തിന് അപരിചിതമായ ഈ ഉല്‍പ്പന്നത്തെ ബി ലൈറ്റ് പരിചയപ്പെടുത്തുന്നു.
ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസയാണ് സ്‌പൈറുലിന കണ്ടെത്തിയത്. കേരളത്തില്‍ ഈ പായല്‍ സസ്യം ലഭ്യമല്ലാത്തതിനാല്‍ തന്നെ ബി ലൈറ്റ് ഉല്‍പ്പാദനത്തിനായി കാനഡ, ഓസ്േ്രടലിയ തുടങ്ങിയ വിദേശ വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്.

ബി ലൈറ്റ് കുക്കീസ് ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്ററുകളാണ്. ഇവയുടെ നിര്‍മാണത്തിനായി പ്രോട്ടീന്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.പ്രായാധിക്യം തടയാനും സ്‌പൈറുലിന ഗുണകരമാണ്. ടിസിഎസ്, ഇന്‍ഫോസിസ്, ജിമ്മുകള്‍, ഫിറ്റ്നസ് ക്ലബുകള്‍, ആശുപത്രികള്‍ തുടങ്ങിയവരാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രധാന ഉപഭോക്താക്കള്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡയറ്റ് പ്ലാനും കുക്കീസും വീട്ടിലെത്തും!

ഡയറ്റിന്റെ ഭാഗമായി ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്ഥാപനം പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് പ്രകാരം മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുകയാണ് എങ്കില്‍ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് ഏഴ് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നം വീട്ടിലെത്തും. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി പ്രത്യേക ഓഫറുകളോടെയാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് ജനങ്ങളിലേക്ക് എത്തുന്നത്. വിദേശത്തേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ഗോള്‍ഡ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് ആണ് ജനങ്ങളിലേക്ക് എത്തുന്നത്.

ഒരു പാക്കറ്റിന് 280 രൂപ വിലമതിക്കുന്ന കുക്കീസ് 10 പാക്കറ്റ് 1200 രൂപയ്ക്കാണ് ഒരു മാസത്തേക്കുള്ള ഡയറ്റ് പ്ലാനും 1 .6 കിലോ കുക്കീസും ഹോംഡെലിവറി നടത്തുന്നത്. ഫാമിലി പാക്ക് എന്ന രീതിയിലാണ് കുക്കീസ് ഡെലിവറി ചെയ്യുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള യോഗ, കാര്‍ഡിയാക് എക്‌സര്‍സൈസ് ചാര്‍ട്ട് എന്നിവയും ഇതോടൊപ്പം അയക്കുന്നു. കുക്കീസിന്റെ നിര്‍മാണവും വിതരണവും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചെയ്യുന്നത്. www.zaara.co.in എന്ന വെബ്സൈറ്റില്‍ കയറി സബ്‌സ്‌ക്രൈബ് ചെയ്താല്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഉപഭോക്താക്കളുമായു ബന്ധപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:95399 38147

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

100 കോടി മൂല്യം; മലയാളി സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് സുനില്‍ ഷെട്ടി

മലയാളി സജീവ് നായരുടെ 100 കോടി മൂല്യമുള്ള സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ വമ്പന്‍ നിക്ഷേപം

Published

on

0 0
Read Time:3 Minute, 12 Second

പ്രമുഖ മലയാളി നിക്ഷേപകനും വെല്‍നെസ് ഇവാഞ്ചലിസ്റ്റും ബയോഹാക്കറുമായ സജീവ് നായരുടെ വീറൂട്ട്‌സ് (Vieroots) എന്ന സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടി നിക്ഷേപം നടത്തി.

വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വെല്‍നസ് സ്റ്റാര്‍ട്ടപ്പാണ് വീറൂട്ട്‌സ്. ഇതിലാണ് സെലിബ്രിറ്റി നിക്ഷേപകനായ സുനില്‍ ഷെട്ടി ഓഹരിയെടുത്തിരിക്കുന്നത്. സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പിന് ഏകദേശം 100 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍.

Advertisement

2018ല്‍ റെജിസ്റ്റര്‍ ചെയ്ത സംരംഭം സജീവ് നായര്‍ വികസിപ്പിച്ചെടുത്ത എപ്പിജെനറ്റിക് ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു വ്യക്തിക്ക് ജനിതകമായി വരാവുന്ന രോഗങ്ങള്‍ കണ്ടെത്താനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സഹായകമാകുന്ന വീജിനോമിക്‌സ് ജനിതക പരിശോധനയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ലഭ്യമാക്കുന്നത്.

വീജിനോം ടെസ്റ്റ്, വിയ്‌റൂട്ട്‌സ് ആപ്പ് എപ്ലിമോ, വിശദമായ വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. പരമ്പരാഗതമായി ഒരു വ്യക്തിക്ക് പൂര്‍വികരില്‍ നിന്ന് ലഭിക്കുന്ന രോഗങ്ങളുടെ സകല വിവരങ്ങളും വീറൂട്ട്‌സിന്റെ ടെസ്റ്റിലൂടെ ലഭ്യമാകുമെന്നാണ് വിയ്‌റൂട്ട്‌സിന്റെ അവകാശവാദം.

200ലധികം വ്യത്യസ്ത ആരോഗ്യ മാനദണ്ഡങ്ങളെ വിശകലനം ചെയ്ത ശേഷമാണ് ഈ ആപ്പ് അധിഷ്ഠിത സംവിധാനം അന്തിമ വിലയിരുത്തലിലേക്ക് എത്തുക. ലൈഫ് സ്റ്റൈല്‍ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിലൂടെ നേരത്തെയും ശ്രദ്ധേയനാണ് സുനില്‍ ഷെട്ടി.

കൂടുതല്‍ കാലം ജീവിക്കുന്ന മനുഷ്യരെ സ്വപ്‌നം കാണുന്ന സംരംഭമാണ് സജീവ് നായരുടേതെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. സുനില്‍ ഷെട്ടിയെ തന്റെ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സജീവ് നായര്‍ വ്യക്തമാക്കി. ആരോഗ്യ അനിശ്ചിതാവസ്ഥയുടെ ഇക്കാലത്ത് വലിയ സാധ്യതകളാണ് ഈ ആശയത്തിനുള്ളതെന്ന് സജീവ് നായര്‍ വ്യക്തമാക്കി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending