Connect with us

Business

മോഡിഫൈഡ് ബൈക്കുകളോടുള്ള പ്രണയം എന്നെ സംരംഭകനാക്കി; ഇത് മോട്ടോ ഹോക്കിൻറെ കഥ വിമലിന്റെയും

കൊച്ചി വൈറ്റില ആസ്ഥാനമായ മോട്ടോ ഹോക്ക് എന്ന സ്ഥാപനം ബൈക്ക് റൈഡിംഗ് ഇഷ്ട്ടപ്പെടുന്ന ആളുകൾ ആരും കാണാതെ പോകില്ല

Published

on

0 0
Read Time:5 Minute, 9 Second

സംരംഭകത്വം എന്നത് ചില വ്യക്തികൾക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കാര്യമാണ്. പഠനകാലം തുടങ്ങുമ്പോൾ തന്നെ അവർ തീരുമാനിച്ചിരിക്കുന്ന ഒരു ബിസിനസുകാരനായ ജീവിക്കണം എന്ന്. എന്നാൽ ഏതുമേഖലയിൽ സംരംഭം തുടങ്ങണം എന്ന് ഉറപ്പിക്കാൻ അനുഭവങ്ങളുടെ അകമ്പടി കൂടി വേണ്ടി വരും. ഇനിയും ചിലർക്ക് സംരംഭകത്വം എന്നാൽ തന്റെ പാഷന്റെ പിന്തുടർച്ചയാണ്. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി വിമൽ കല്ലാത്ത് എന്ന യുവാവിനും അങ്ങനെ തന്നെയായിരുന്നു.

കൊച്ചി വൈറ്റില ആസ്ഥാനമായ മോട്ടോ ഹോക്ക് എന്ന സ്ഥാപനം ബൈക്ക് റൈഡിംഗ് ഇഷ്ട്ടപ്പെടുന്ന ആളുകൾ ആരും കാണാതെ പോകില്ല. വളരെ കുറച്ചു വർഷങ്ങൾ കൊണ്ട് ബൈക്ക് റൈഡർമാരുടെ മനസ്സിൽ ഇടം പിടിച്ച മോട്ടോ ഹോക്കിൻറെ ഉടമയാണ് വിമൽ കല്ലാത്ത്. ബൈക്ക് മോഡിഫിക്കേഷനും റൈഡിംഗ് ആക്സസറീസിനും വേണ്ടിയുള്ള എക്സ്ക്ലൂസീവ് ഷോറൂമാണ് മോട്ടോ ഹോക്ക്.

Advertisement

പഠനകാലം മുതൽക്ക് തന്നെ ബൈക്ക് റൈഡിംഗും യാത്രകളും ഏറെ ഇഷ്ടപ്പെട്ടിരുന്ന വിമൽ തന്റെ ബൈക്കുകളോടുള്ള പാഷൻ ഒരിക്കലും നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തിലാണ് ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങുന്നത്. മോഡിഫൈഡ് ബൈക്കുകൾ താരമാകുന്ന കാലഘട്ടത്തിലാണ് വിമൽ മോട്ടോ ഹോക്കുമായി എത്തുന്നത്.

വ്യത്യസ്തമായ ലോഗോ, ഒരു ബൈക്ക് റൈഡർക്ക് വേണ്ട എല്ലാ സാധങ്ങളും ഉൾപ്പെടുത്തിയുള്ള ഷോറൂം ഒപ്പം മികവോടെ നടത്തുന്ന മോഡിഫിക്കേഷനുകൾ . ഇത്രയും ആയപ്പോഴേക്കും കൊച്ചിക്കകത്തും പുറത്തുമുള്ള ബൈക്ക് റൈഡർമാർ മോട്ടോ ഹോക്കിനെ സ്വീകരിച്ചു.

ബൈക്കിന്റെ ഘടനയിൽ കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വ്യത്യാസം വരുത്തുക, ഗ്രാഫിക്സ് ചെയ്യുക ക്രൂസർ ബൈക്കുകൾക്ക് സമാനമായ മിററും ഹാന്‍ഡിലും പിടിപ്പിക്കുക,ഇതെല്ലം മോട്ടോ ഹോക്ക് ചെയ്തു നൽകുന്നു. ഇതിനു പുറമെ ജാക്കറ്റ്, ഹെൽമറ്റ്, ഗ്ലൗസ്, റൈഡിംഗ് കിറ്റ് അങ്ങനെ എല്ലാ സാധങ്ങളും മോട്ടോ ഹോക്കിൽ ലഭ്യമാണ്.
രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച മോട്ടോഹോക്കിൻറെ സേവനം തേടി തുവരെ എത്തിയത് 60,000 ല്‍പ്പരം വാഹനങ്ങളാണ്.

കമ്പനി നല്‍കുന്ന സ്ഥിരം മോഡല്‍ മിറര്‍ മാറ്റി ക്രൂസര്‍ ബൈക്കുകള്‍ക്ക് സമാനമായ മിറര്‍ ഘടിപ്പിക്കുക എന്നതാണ് ആദ്യ പടി. മിററിനു പുറമെ, ടയറുകള്‍, അലോയ് ഡിസ്‌ക്കുകള്‍, ഹാന്‍ഡില്‍, ഹാന്‍ഡില്‍ ബാര്‍, ഫ്രണ്ട് ആന്‍ഡ് ബാക് മഡ്ഗാര്‍ഡ്, സാരി ഗാര്‍ഡ്, സൈഡ് ഹാന്‍ഡില്‍, ഹെഡ് ലാംപ്, ഫ്രെയിം, സ്റ്റാന്‍ഡ് തുടങ്ങി ഒട്ടേറെ ഘടകങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്താറുണ്ട്. സാധാരണയായി 20,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് ബൈക്ക് മോഡിഫിക്കേഷനായി ചെലവാകുക. മോഡിഫിക്കേഷനായി എത്തുന്ന വണ്ടികളില്‍ ഏറിയ പങ്കും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളാണ്.

4000 രൂപ മുതല്‍ 55000 രൂപ വരെ വിലമതിക്കുന്ന ഹെല്‍മറ്റുകളാണ് മോട്ടോഹോക്കിൽ ഉള്ളത്. 25000 രൂപ വിലമതിക്കുന്ന ഹെല്‍മറ്റുകള്‍ ഇവിടെ ലഭ്യമാണ്. മാത്രമല്ല, 4000 രൂപ മുതല്‍ 60000 രൂപ വരെ വിലമതിക്കുന്ന റൈഡിംഗ് കിറ്റുകളും യുവാക്കള്‍ക്കിടയില്‍ നല്ലപോലെ വിറ്റു പോകുന്നുണ്ട്.ഗ്ലൗസ്, ലെതര്‍ ജാക്കറ്റ്, എല്‍ബോ പാഡ്, നീ പാഡ്, ഹെല്‍മറ്റ് എന്നിവ അടങ്ങിയതാണ് റൈഡിംഗ് കിറ്റുകള്‍. ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുന്നതിന് പോലും ഏറെപ്പേര്‍ റൈഡിംഗ് കിറ്റുകള്‍ വാങ്ങുന്നുണ്ട്.

ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിയ സംരംഭമാണ് എങ്കിലും ഇതിന്റെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട് എന്ന് വിമൽ പറയുന്നു . വ്യത്യസ്തനായ ഒരു സംരംഭകൻ തന്നെ ഈ കക്ഷി .

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending