0 0
Read Time:3 Minute, 48 Second

ചെറുകിട സംരംഭം എന്ന നിലക്ക് തുടങ്ങാൻ കഴിയുന്ന ഒന്നാണ് ഏത്തയ്ക്ക പൊടി നിർമാണം . ചെറിയ കുട്ടികളുടെ ആരോഗ്യ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ഏത്തയ്ക്ക പൊടി. കേരളത്തിൽ ഏറ്റവും സുലഭമായി കൃഷി ചെയ്യപ്പെടുന്ന ഏത്തവാഴയിൽ നിന്നും ഇത്തരത്തിൽ ഒരു ബൈ പ്രോഡക്റ്റ് ഉണ്ടാക്കുന്നതിലൂടെ മികച്ച വരുമാനം നേടാനാകും.

ഏത്തക്കായ അരിഞ്ഞ് ഉണക്കി പിടിച്ചാണ് ബനാന പൗഡർ ഉണ്ടാക്കുന്നത്. നൊസ്റ്റാള്ജിയയുടെ കൂടി ഭാഗമായ ഇത്തരം വസ്തുക്കള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ പ്രിയം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ടിൻ ഫുഡ് കൊടുക്കുന്നത് എതിർക്കുന്ന മാതാപിതാക്കൾ ഏത്തയ്ക്ക പൗഡറിന്റെ പിന്നാലെയാണ് ഇപ്പോൾ. അധികം സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലാതെ ലളിതമായി ഒരു കുടുംബ സംരംഭം ആയി നടത്താവുന്നതാണ് ഇത് .

Advertisement

കര്‍ഷകരില്‍ നിന്ന് നേരിട്ടോ സമീപ പ്രദേശങ്ങളിലെ വിപണികളില്‍ നിന്നോ നിർമാണത്തിനായി ഉന്നത ഗുണനിലവാരമുള്ള ഏത്തക്കായ ശേഖരിക്കാം.അതിനുശേഷം ഏത്തക്കായ കഷണങ്ങളായി മുറിച്ച് നന്നായി ഉണക്കിയെടുക്കുന്നു. ഇതിനു ശേഷമാണ് പിടിക്കുന്നത് . നന്നായി പൊടിച്ചെടുത്ത് ധാന്യപ്പൊടികളും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്തോ അല്ലാതെ ഏത്തയ്ക്കാപ്പൊടി മാത്രമായോ പായ്ക്ക് ചെയ്ത് വിപണനം നടത്തുന്നു.

വളരെ കുറഞ്ഞ മുതല്മുടക്കാന് ഈ ചെറുകിട സംരംഭത്തിന് വേണ്ടത്.വെജിറ്റബിള്‍ കട്ടിംഗ് മെഷീന്‍, ഡ്രയര്‍, പള്‍വറൈസര്‍, വെയിംഗ് മെഷീന്‍, സീലിംഗ് മെഷീന്‍ തുടങ്ങി വ്യത്യസ്ത മെഷിനറികള്‍ ബനാന പൌഡര്‍ നിര്‍മ്മാണത്തിനായി വാങ്ങണം. ഇത് വൺ ടൈം ഇൻവെസ്റ്റ്മെന്റ് ആണ്. അഞ്ച് ലക്ഷം രൂപയോളം ഇതിനായി ചെലവ് വരും.

 

മികച്ച വരുമാനം

ബനാന പൌഡര്‍ നിര്‍മ്മാണം 20% ലാഭം പ്രതീക്ഷിക്കാവുന്ന ഒരു സംരംഭം ആണ്. മാസം രണ്ടര ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കുന്ന ഒരു യൂണിറ്റിന് 50,000 രൂപ ചെലവുകള്‍ കഴിഞ്ഞ് ലാഭമായി ലഭിക്കും.മാർക്കറ്റ് വിപുലപ്പെടുത്തുക എന്നതാണ് ഇതിൽ പ്രധാനം. അതിനായി പ്രോഡക്റ്റിനെ ബ്രാൻഡ് ചെയ്യാം.ബനാന പൗഡർ നിർമ്മിക്കുന്നതിനൊപ്പം മറ്റു ഫുഡ് സപ്ലിമെന്റുകളും നിർമിക്കാം.

ബനാന പൗഡർ നിർമിക്കുമ്പോൾ കൃത്രിമ നിറങ്ങളോ പ്രിസര്‍വേറ്റീവുകളോ ഒരിക്കലും ചേര്‍ക്കരുത്.കുട്ടികൾക്ക് വേണ്ടിയുള്ള ഉൽപ്പന്നമാണ് എന്ന ചിന്ത വേണം.
ആകര്‍ഷകമായ പ്രീമിയം പാക്കിങ്ങില്‍ ബ്രാന്‍ഡ് നയിമോടുകൂടി വിപണനം നടത്തുക മികച്ച വരുമാനം ലഭിക്കുക തന്നെ ചെയ്യും.Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ ഈ സംരംഭം നടത്തുന്നതായി നേടണം

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language