0 0
Read Time:5 Minute, 13 Second

വിദ്യാഭ്യാസം കഴിഞ്ഞു കിട്ടിയ ആദ്യത്തെ ജോലിയിൽ ഔദ്യോഗിക ജീവിതത്തിന്റെ അവസാനം വരെ തുടരുന്ന ശീലം ഇന്നത്തെ തലമുറക്ക് ഇല്ല. എത്രയും പെട്ടന്ന് പുതിയ പുതിയ അവസരങ്ങൾ തേടി പോകുക എന്നതാണ് അവരുടെ ശീലം. ജോലിയിലെ മികവ് കൊണ്ട് തന്നെയാകാം നിങ്ങൾക്ക് ഇടമുറിയാതെ അവസരങ്ങൾ ലഭിക്കുന്നത്. എന്നാൽ ഒരു ജോലി വേണ്ടന്ന് വച്ച് മറ്റൊരു ജോലിയിൽ പ്രവേശിക്കുമ്പോൾ മികച്ച ഭാവിക്കായി നാം ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട്.

1. ഓഫീസ് സമയം പാലിക്കുക. നിങ്ങളുടെ പഴയ കമ്പനിയിലെ പുലി ആയിരുന്നിരിക്കാം നിങ്ങൾ, അവിടെ നിങ്ങൾക്ക് സമയക്രമം ഒരു പ്രശമല്ലായിരിക്കാം എന്നാൽ ആ സ്വാതന്ത്ര്യം ഇവിടെ പ്രതീക്ഷിക്കരുത്. ഓഫിസ് സമയക്രമത്തെക്കുറിച്ച് ആദ്യം തന്നെ മനസ്സിലാക്കി വയ്ക്കുക. പറയുന്ന സമയത്തിനും അല്‍പം മുൻപ് എത്താന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ എല്ലാവർക്കുമൊപ്പം മാത്രം ഇറങ്ങുക.

Advertisement

2. സഹപ്രവര്‍ത്തകരുടെ ഇടങ്ങളിലേക്ക് ഇടിച്ചു കയറാതിരിക്കുക: ഓഫീസിലെ എല്ലാവര്ക്കും ഒരേ സ്വഭാവം ആകണം എന്നില്ല. അതിനാൽ തുടക്കത്തിൽ തന്നെ ഇടിച്ചുകയറിയുള്ള സംസാരം നന്നായിരിക്കില്ല. മറ്റുള്ളവരുടെ അനുവാദത്തോടെ മാത്രം അവരുടെ ക്യുബിക്കിളില്‍ കയറുക

3. പരദൂഷണ വലയങ്ങൾ വേണ്ട : പരദൂഷണവും ഗോസിപ്പുമെല്ലാം പല ഓഫിസുകളിലുമുണ്ടാകും. മേലധികാരികളെയോ കമ്പനി ഉടമയെയോ സഹപ്രവര്‍ത്തകരെയോ കുറിച്ചു പരദൂഷണം പറയുന്നവരുടെ സംഘത്തിൽപ്പെടാതിരിക്കുക.ഇല്ലെങ്കിൽ പാര വരുന്ന വഴി കാണില്ല.

4. എടുക്കുന്ന വസ്തുക്കള്‍ കൃത്യമായി തിരിച്ചേല്‍പ്പിക്കുക:നിസ്സാരമെന്നു തോന്നാം. എന്നാൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇക്കാര്യം.

5. അതിവിനയം വേണ്ട ,സഹായം അഭ്യര്‍ഥിക്കുക: അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതില്‍ സങ്കോചം വേണ്ട. അതുപോലെ തന്നെ അതിവിനയവും വേണ്ട. സംശയങ്ങൾ തുടക്കത്തിലേ മാറ്റുക . എല്ലാമറിയാമെന്ന മട്ടില്‍ ഇരുന്ന്, ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ സംശയങ്ങള്‍ ചോദിക്കുന്നത് നല്ല രീതിയില്‍ ആരും എടുക്കില്ല.

6. കംപ്യൂട്ടര്‍ ഉപയോഗത്തില്‍ ശ്രദ്ദിക്കുക : സ്വന്തമായി ക്യുബിക്കിളും കംപ്യൂട്ടറുമൊക്കെ കമ്പനി തന്നു എന്നു കരുതി ആ കംപ്യൂട്ടറില്‍ എന്തുമാകാം എന്ന ധാരണ വേണ്ട. സിനിമ ഡൗണ്‍ലോഡിങ്ങിനും സ്ട്രീമിങ്ങിനുമൊക്കെയായി ഓഫിസ് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങൾ പിടിക്കപ്പെട്ടേക്കാം.

7. അതിരുവിട്ട സൗഹൃദം വേണ്ട : ഓഫിസിലെ എല്ലാവരോടും സൗഹൃദമാകുന്നതൊക്കെ നല്ലത് തന്നെ. പക്ഷേ ചെന്ന് അടുത്ത ദിവസം തന്നെ ഓവർ ചങ്ങാത്തം വേണ്ട .നിങ്ങളുടെ ഓഫിസില്‍ ആരെയൊക്കെ നിങ്ങള്‍ക്ക് വിശ്വസിക്കാം, സഹപ്രവര്‍ത്തകരുമായി ഉണ്ടാക്കേണ്ട ബന്ധത്തിന്റെ അതിരെന്താണ് എന്നെല്ലാം ആദ്യമേ അറിയാൻ ശ്രമിക്കുക.

8. എല്ലാ ജോലികളിലും ശ്രദ്ധയാവാം : ചെന്ന് കയറിയ ഉടനെ ഇതെന്റെ ജോലിയല്ല എന്ന് ആവർത്തിച്ചു പറയുന്നത് അപകടമാണ്. അതിനുള്ള അവസ്ഥ ഉണ്ടാക്കാതെ നോക്കുക. സ്വന്തം ജോലികൾ കഴിവതും വേഗത്തിൽ തീർക്കുക. ഡെഡ്‌ലൈനുകള്‍ക്കും വളരെ മുന്‍പേ തന്നെ പണി തീര്‍ത്ത് കഴിവ് തെളിയിക്കുക.

9. ഒരു മെന്ററെ കണ്ടെത്തുക:കരിയറിൽ കാര്യങ്ങള്‍ ഉപദേശിച്ചു തരാനും കൈപിടിച്ച് ഉയര്‍ത്താനും സഹാനുഭൂതിയുള്ള മേലുദ്യോഗസ്ഥരെ ആരെയെങ്കിലും കണ്ടുവയ്ക്കണം. ഇവരാണ് ഈ ഓഫിസിലെ നിങ്ങളുടെ മെന്റര്‍മാര്‍.

10. ആഘോഷം ഓഫീസിൽ വേണ്ട : മദ്യപിച്ച് ഓഫീസിൽ വരിക, ഓഫീസിലെ ആളുകളുടെ കൂട്ടുകൂടി മദ്യപിക്കുക തുടങ്ങിയ കാര്യങ്ങൾ വലിയ ആപത്തിലേക്ക് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കും

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language