0 0
Read Time:3 Minute, 30 Second

ഇക്കാലത്ത് വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും പ്രധാന ആഗ്രഹം ഏതു വിധേനയും സ്വന്തമായി ഒരു ബിസിനസ് തുടങ്ങി സംരഭകരാകുക എന്നതാണ്. സംരഭകത്വത്തെക്കാൾ ഏറെ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാനുള്ള വൈമനസ്യമാണ് ഇത്തരം ഒരു തീരുമാനം യുവാക്കളെ കൊണ്ട് എടുപ്പിക്കുന്നത്.

എന്നാൽ നിക്ഷേപിക്കാൻ പണം ഉണ്ടായതുകൊണ്ട് മാത്രം നിങ്ങൾ ഒരു നല്ല സംരംഭകനാകുകയില്ല. ഒരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാനുള്ള കഴിവ് ഉള്ള ഒരു വ്യക്തിയാണ് മികച്ച ഒരു സംരംഭകൻ. അങ്ങനെയെങ്കിൽ സംരംഭകന് അവശ്യം വേണ്ട ചില യോഗ്യതകൾ സംരംഭകത്വത്തിലേക്ക് ഇറങ്ങും മുൻപ് തനിക്ക് ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നത് നല്ലതല്ലേ?

Advertisement

ഒരു സംരംഭകന് അത്യാവശ്യം വേണ്ട ഗുണങ്ങള്‍ ജന്മനാ ഇല്ലാത്തവര്‍ക്ക് പരിശീലനത്തിലൂടെ ആര്‍ജിച്ചെടുക്കാന്‍ കഴിയുന്നവയാണ്. വിജയിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് ആദ്യമായി വേണ്ടത്. ഒപ്പം നിരന്തര പ്രയത്‌നം ചെയ്യാനുള്ള അമൻസും വേണം. റിസ്ക്‌എടുക്കാനുള്ള സന്നദ്ധത ഇപ്പോഴും പ്രകടമായിരിക്കണം.

ഒരു നല്ല സംരംഭകൻ പുതിയ അവസരങ്ങള്‍കണ്ടെത്തി ഉപയോഗപ്പെടുത്താനുള്ള കഴിവ്‌ സ്വായത്വമാക്കിയിരിക്കണം.പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥനം ചെയ്യാനുള്ള കഴിവ്‌ ഉണ്ടായിരിക്കണം.സ്ഥാപനം തുടങ്ങിയാൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസൃതമായി പലവിധ അനിശ്ചിതത്വങ്ങൾ ഉണ്ടായേക്കാം. അവയെ അഭിമുഖീകരിക്കാനുള്ള കഴിവ്‌ നല്ല സംരംഭകൻ വളർത്തിയെടുക്കണം.

പ്രതികരണങ്ങളെ ഉപയോഗപ്പെടുത്തി ലക്ഷ്യങ്ങള്‍മാറ്റി വരക്കാനുള്ള സന്നദ്ധത ഉണ്ടാകണം. ഒപ്പം കടുംപിടുത്തം ഇല്ലായ്മ, കാര്യങ്ങൾ മുന്‍കൂട്ടി പ്ലാന്‍ചെയ്യുന്ന ശീലം, മറ്റുള്ളവരുമായി പെട്ടന്ന് ഇടപഴകാനുള്ള കഴിവ്‌, മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്‌ എന്നിവ ആർജ്ജിക്കണം.

സംരഭകനെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പലവിധ മാനസീക പിരിമുറുക്കങ്ങൾ നേരിടേണ്ടതായി വരും. അതിനാൽ അത് താങ്ങാനുള്ള കഴിവ് ഉണ്ടായിരിക്കണം. ബിസിനസിൽ വിജയപരാജയങ്ങൾ മാറി മാറി വരാം. പാർജ്യങ്ങളിൽകാലിടറാതെ എപ്പോഴും പോസിറ്റീവായ മനോഭാവം കാത്തു സൂക്ഷിക്കണം.

ഭാവിയെ മുന്‍കൂട്ടി കാണാനുള്ള കഴിവ്‌ ആണ് മറ്റൊരു പ്രധാന കാര്യം. ഇതിന്റെയെല്ലാം ഒപ്പം മികച്ച ആശയവിനിമയ ശേഷി കൂടി ഉണ്ടെങ്കിൽ പിന്നെ ശങ്കിക്കണ്ട, നിങ്ങൾക്ക് സംരംഭകത്വം ചേരുന്ന മേഖല തന്നെ .

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language