Connect with us

Sport

ക്രീസ് ഒഴിയുന്നത് സമകാലീന ക്രിക്കറ്റിലെ സമാനതകളില്ലാത്ത ഇതിഹാസം

സ്വരം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്തി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ആടിത്തകര്‍ത്തു എബിഡി

Published

on

0 0
Read Time:6 Minute, 30 Second

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും ഏറ്റവും മികച്ച ബൗളിംഗ് ഓള്‍ റൗണ്ടര്‍ ആയിരുന്നു ഷോണ്‍ പൊള്ളോക്ക്. പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ തമ്പുരാക്കന്‍മാര്‍ എന്ന് ഖ്യാതി നേടിയ ടീമിനെ നയിച്ചിട്ടുമുണ്ട് പൊള്ളോക്ക്. അദ്ദേഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പ്രസ്താവനയാണ് മനസിലേക്ക് വരുന്നത്. ഓരോ കായികയിനത്തെയും കുറിച്ച് പറയുമ്പോള്‍ അതില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന ഒരു താരത്തിന്റെ പേര് മനസിലേക്ക് വരും.

Advertisement

ടെന്നിസെന്ന് പറയുമ്പോള്‍ റോജര്‍ ഫെഡറര്‍, ഗോള്‍ഫില്‍ ടൈഗര്‍ വുഡ്സ്, ക്രിക്കറ്റില്‍ ഇപ്പോള്‍ അത് എ ബി ഡി വില്ലിയേഴ്സ് ആണ്-സൗത്ത് ആഫ്രിക്കയുടെ ഏറ്റവും പിശുക്കന്‍ ബൗളര്‍ എന്ന് എതിരാളികള്‍ വിശേഷിപ്പിച്ചിരുന്ന പൊള്ളോക്ക് കഴിഞ്ഞ ഒക്‌റ്റോബറില്‍ പറഞ്ഞു. അതിശയോക്തിയായി കാണേണ്ടതില്ല. വിരാട് കോഹ്ലിയെ മറന്നുകൊണ്ടു പറയുകയും അല്ല. എങ്കിലും സമകാലീന ക്രിക്കറ്റിലെ സമാനതകളില്ലാത്ത ഇതിഹാസം തന്നെയാണ് എബിഡി എന്ന മൂന്നക്ഷരങ്ങളില്‍ അറിയപ്പെടുന്ന ഏബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് എന്ന സൂപ്പര്‍ ക്രിക്കറ്റര്‍.

അതുകൊണ്ടാണ് ബുധനാഴ്ച്ച ഫേസ്ബുക്ക് വിഡിയോയിലൂടെ വളരെ കൂള്‍ ആയി വന്ന് ഡിവില്ലിയേഴ്‌സ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ലോകം ഞെട്ടിയത്. 34 കാരനായ അദ്ദേഹം മികച്ച ഫോമില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. വിരമിക്കല്‍ പ്രായമൊന്നും ആയിട്ടില്ല. എങ്കിലും ഡിവില്ലിയേഴ്‌സിന്റെ പ്രത്യയശാസ്ത്രം സ്വരം നന്നാകുമ്പോള്‍ തന്നെ പാട്ടു നിര്‍ത്തലാണ്.

കുട്ടിക്രിക്കറ്റിന്റെ പുതിയ ഉത്സവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഡിവില്ലിയേഴ്‌സ് ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റിലെ ലോംഗ് കരിയര്‍ കഴിഞ്ഞ താന്‍ ക്ഷീണിതനായിരിക്കുന്നുവെന്നാണ് ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടിയ വിഡിയോയിലൂടെ ഡിവില്ലിയേഴ്‌സ് പറഞ്ഞത്.

മാന്യന്മാരുടെ കളിയായ ക്രിക്കറ്റിലെ എല്ലാ പതിപ്പുകളില്‍ നിന്നുമുള്ള എബിഡിയുടെ സൂപ്പര്‍ മാന്യതയോടെയുള്ള വിടവാങ്ങലായി ഇത്.

അവസാന കളിച്ച ഐപിഎല്‍ സീരീസും എബിഡി ആരാധകരെ സംബന്ധിച്ചിടത്തോളം സൂപ്പര്‍ ആയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങി സൗത്ത് ആഫ്രിക്കയുടെ ഇതിഹാസതാരം. പക്ഷേ അദ്ദേഹത്തിന് പറയാനുള്ളത് ഇങ്ങനെയായിരുന്നു, ഞാന്‍ ആ നല്ല തീരുമാനമെടുത്തു. 114 ടെസ്റ്റുകള്‍ക്കും 228 വണ്‍ഡേ മത്സരങ്ങള്‍ക്കും 78 ടി20 മത്സരങ്ങള്‍ക്കും ശേഷം ഞാന്‍ അരങ്ങൊഴിയുകയാണ്. ഇനി മറ്റുള്ളവരുടെ അവസരമാണ്. എന്റെ ടേണ്‍ ആയി. സത്യം പറയാലോ, ഞാന്‍ ക്ഷീണിതനായി-ഡിവില്ലിയേഴ്‌സ് ട്വീറ്റ് ചെയ്ത വാക്കുകള്‍….

2019ലെ ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പാണ് ഡിവില്ലിയേഴ്‌സിന്റെ പിന്മാറ്റം എന്നത് പ്രോട്ടിയസ് ആരാധകരുടെ ഹൃദയം തകര്‍ക്കുന്നു. 47 ശതകങ്ങളാണ് ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ളത്. ഒരു നാല് വര്‍ഷങ്ങള്‍ കൂടി കളിച്ചിരുന്നെങ്കില്‍ റെക്കോഡുകള്‍ പലതും പേരില്‍ കുറിച്ചേനെ.

വഴി മാറിയ റെക്കോഡുകള്‍

ടെസ്റ്റിലും ഏകദിനത്തിലും 50തിലധികം ബാറ്റിംഗ് ശരാശരിയുണ്ട് ഡിവില്ലിയേഴ്സിന്. ടെസ്റ്റില്‍ 50.66, ഏകദിനത്തില്‍ 53.50.

228 ഏകദിനങ്ങളില്‍ നിന്ന് 25 സെഞ്ച്വറികളും 114 ടെസ്റ്റുകളില്‍ നിന്ന് 22 ശതകങ്ങളുമാണ് 33കാരനായ എബിഡി ഇതുവരെ നേടിയത്. ഏകദിനത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി ഡിവില്ലിയേഴ്സിന്റെ പേരിലാണ്, 16 പന്തില്‍. ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും, 31 പന്തില്‍. 64 പന്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് അടിച്ചതും ഡിവില്ലിയേഴ്‌സ് തന്നെ.

പ്രതിഭയുടെ കാര്യത്തില്‍ അസാമാന്യമെന്നേ പറയേണ്ടൂ എബിഡിയെക്കുറിച്ച്. ലോകക്രിക്കറ്റിന് മിസാകുന്നത് ബാറ്റിംഗില്‍ അദ്ദേഹം കൊണ്ടുവന്ന ഇന്നൊവേഷനുകളാണ്. ക്രിക്കറ്റ് ആരാധകരെ ഹരംകൊള്ളുച്ചു അത്. ഫാസ്റ്റ്ബൗളര്‍മാരുടെ ചീറിപ്പായുന്ന പന്തുകളെ സ്വീപ്പ് ചെയ്യുന്ന മാസ്മരികതയൊന്നും ഡിവില്ലിയേഴ്‌സിനോളം ആര്‍ക്കാണ് പറ്റുക.

വീരുവിന്റെ വാക്കുകള്‍ കടമെടുത്ത് അവസാനിപ്പിക്കാം. ഡിവില്ലിയേഴ്‌സ് ഇല്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റ് ദരിദ്രമാകുന്നതിനാകും ഇനി കുറച്ച് കാലം സാക്ഷ്യം വഹിക്കുക. ആഘോഷിക്കപ്പെട്ട സൗത്ത് ആഫ്രിക്കയുടെ പ്രിയപ്പെട്ട ക്രിക്കറ്റര്‍ക്ക് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്‌സും അനന്യസാധാരണമാക്കാന്‍ സാധിക്കട്ടെ.

 

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്

Published

on

0 0
Read Time:1 Minute, 18 Second

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്‌സികള്‍ ധരിക്കും

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്‌പോര്‍ട്ട്‌സ്.

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറും മര്‍ക്കന്റൈസ് പാര്‍ട്ട്‌നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം

440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

Published

on

0 0
Read Time:2 Minute, 19 Second

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Advertisement

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്‍കാന്‍ തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത

കാരണം, ഐപിഎല്‍ സ്‌പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.

ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Sport

ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!

ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

Published

on

0 0
Read Time:1 Minute, 36 Second

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.

അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

Advertisement

ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്‌പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.

ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending