0 0
Read Time:4 Minute, 5 Second

ആകാംക്ഷകള്‍ക്ക് ഒടുവില്‍ ഏറ്റവും പുതിയ രണ്ടാം തലമുറ ഹോണ്ട അമേസ് കാര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് ഹോണ്ട അമേസിന്റെ ഫീച്ചേഴ്സ്. ഏറ്റവും കരുത്തുറ്റ ഡിസൈന്‍, പരിഷ്‌ക്കരിച്ച സ്ഥലവിസ്തൃതിയേറിയ ഉള്‍വശം, കൂടുതല്‍ കാര്യക്ഷമമായ പവര്‍ ട്രെയിന്‍, അസാധാരണമായ ഡ്രൈവിംഗ് ക്ഷമത, സുരക്ഷാ സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് കാറിനുള്ളത്.

കരുത്തുറ്റതും അനായാസവുമായ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്ന ഡീസല്‍ സിവിടി സാങ്കേതികവിദ്യ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ഏറ്റവും പുതിയ അമേസ് എന്ന് കമ്പനി അറിയിച്ചു. അഡ്വാന്‍സ്ഡ് സിവിടിയുമായി സംയോജിപ്പിച്ചുള്ള ഹോണ്ടയുടെ ആദ്യത്തെ ഡീസല്‍ എന്‍ജിനാണിത്.

Advertisement

മിനുസമേറിയതും ദൃഢമായതുമായ ഡിസൈന്‍, വിശാലമായ ക്യാബിന്‍, നാലു മീറ്റര്‍ കാര്‍ഗോ സ്പേസ്, അസാധാരണമായ ഡ്രൈവിംഗ് പെര്‍ഫോമന്‍സും സുഖകരമായ യാത്രയും എന്നിവ പ്രകടമാക്കുന്ന കാര്‍ അമെയ്സിംഗ് കോംപാക്ട് ലിമോസിന്‍ എന്ന ബൃഹത്തായ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് മോഡല്‍ വികസിപ്പിച്ചിട്ടുള്ളത്.

സൂപ്പര്‍ പ്രീമിയം ഡിസൈനാണ് ഏറ്റവും പുതിയ അമേസ് അവതരിപ്പിക്കുന്നത്. നിര്‍ഭയത്വം നിറഞ്ഞ ദൃഢത എന്ന എക്സ്റ്റീരിയര്‍ ആശയത്തിന് അനുയോജമായി ചുറുചുറുക്ക് നിറഞ്ഞ നീളമേറിയ നോസ് തടസരഹിതമായി മിനുസമേറിയതും വിശാലമായതുമായ ക്യാബിനുമായി സംയോജിക്കുകയും പ്രീമിയം സെഡാന്റെ ഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

കാറിന്റെ ക്ലാസിനപ്പുറമുള്ള കംഫര്‍ട്ട് ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് അമേസിന്റെ ഇന്റീരിയറുകള്‍. രണ്ടാം തലമുറ അമേസ് വിശാലമായ ക്യാബിനുള്ള മുന്‍മോഡലിനേയും മറികടക്കുന്നതാണ്, പ്രത്യേകിച്ച് പിന്‍സീറ്റുകളുടെ കാര്യത്തില്‍. ഇത് കൂടുതല്‍ സുഖകരമായ യാത്രയും പ്രീമിയം അനുഭവവും നല്‍കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി സുഖം, സൗകര്യം, വിനോദം എന്നിവയ്ക്ക് നിരവധി സജ്ജീകരണങ്ങളാണ് കാറില്‍ ഒരുക്കിയിട്ടുളളത്.

ഹോണ്ട ആദ്യമായാണ് ഡീസല്‍ എന്‍ജിനോടു കൂടിയ സിവിടി ഉപയോഗിക്കുന്നത്.

ഒരു പടി അധികം പാസ്ഞ്ചര്‍ സ്പേസ് ലഭ്യമാക്കും വിധം നീളമേറിയതും വീതിയുള്ളതുമാണ് ഏറ്റവും പുതിയ ഹോണ്ട അമേസ്. 3995 ാാനീളവും (മുന്‍ഗാമിയേക്കാള്‍ 5ാാനീളം കൂടിയത്) 1695 ാാവീതിയുമാണുള്ളത് (15 ാാ വീതിയേറിയത്). 2470ാാ (മുന്‍ഗാമിയേക്കാള്‍ 65ാാ കൂടുതല്‍) വരുന്ന വീല്‍ബേസിലൂടെ വിശാലമായ ക്യാബിന്‍ ഇന്റീരിയര്‍ സൃഷ്ടിക്കുന്നതിന് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി സ്ഥലം കാര്യക്ഷമായി ഉപയോഗിച്ചിരിക്കുന്നു. ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച ട്രങ്ക് കപ്പാസിറ്റിയാണ് അമേസിനുള്ളത്. 20ഘ ആയിരുന്നു മുന്‍ മോഡലിനെങ്കില്‍ അമേസിന്റെ കപ്പാസിറ്റി 420ഘ ആണ്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language