0 0
Read Time:3 Minute, 8 Second

ഹ്യുണ്ടായുടെ ജനപ്രിയ എസ്യുവി ക്രെറ്റയുെട പുതിയ 2018 മോഡല്‍ വിപണിയില്‍ എത്തി. 2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം നേടിയ ക്രെറ്റ ഏറെ പുതിയ സവിശേഷതകളോടെയാണ് പുത്തന്‍ മോഡല്‍ അവതരിപ്പിക്കുന്നത്.

കാസ്‌കേസ് ഡിസൈനിലുളള ഫ്രണ്ട് ഗ്രില്‍, തികച്ചും ആധുനികമായ സൗകര്യങ്ങള്‍, പുതിയ സാങ്കേതിക മികവുകളുടെ പിന്‍ബലം എന്നിവ കരുത്തേകുന്ന 2018 മോഡല്‍ ക്രെറ്റ വിപണിയില്‍ മികച്ച പ്രതികരണമുണ്ടാക്കിയേക്കും.

Advertisement

സ്മാര്‍ട്ട് ഇലക്ട്രിക്ക് സണ്‍റൂഫ്, ക്രൂയ്സ് കണ്‍ട്രോള്‍, 6-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, സ്മാര്‍ട്ട് കീ ബാന്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നീ സവിശേഷതകള്‍ അടിസ്ഥാന സൗകര്യങ്ങളായാണ് പുതിയ ക്രെറ്റയെത്തുന്നത്.സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, ഡ്രൈവറുടെ സീറ്റിനെ്റെ ഉയരം ക്രമീകരിക്കാനുളള സൗകര്യം എന്നിവയും എല്ലാ മോഡലുകളിലും ലഭ്യമാണ്.

2015-ല്‍ ക്രെറ്റ വിപണിയിലെത്തിച്ചതോടെ എസ്യുവി വിഭാഗത്തിലെ ഹ്യുണ്ടായുടെ വിപണിയും ഉണര്‍ന്നു. നാലു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ആഗോളതലത്തിലുള്ള ക്രെറ്റ വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് സഹായിക്കും പുതിയ മോഡല്‍-ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വൈ.കെ.കു പറഞ്ഞു.

പുതിയ ക്രെറ്റ 2018 ന്റെ ഇതര പ്രധാന സവിശേഷതകളില്‍ ബൈഫങ്ഷണല്‍ പ്രൊജക്ടര്‍ ഹെഡ്ലാംപ്, ആര്‍17 ഡയമണ്ട് കട്ട് അലോയ്വീലുകള്‍, പിന്നില്‍ എസി വെന്റുകള്‍, ഐപിഎസ് ഡിസ്പ്ലേയുള്ള 17.77 ടച്ച് സ്‌ക്രീനില്‍ എവിഎന്‍ സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പില്‍ കൗര്‍പ്ലേ, മിറര്‍ ലിങ്ക്, ഐബ്ലൂ ആപ്പ്, ഓഡിയോ കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

കിലോമീറ്റര്‍ പരിധിയില്ലാത്ത മൂന്നു വര്‍ഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്റ് ഓഫറുമായെത്തുന്ന പുതിയ ക്രെറ്റ ഏഴ് സിംഗിള്‍ടോണ്‍ നിറങ്ങളിലും രണ്ടുഡ്യൂവല്‍ ടോണ്‍ നിറങ്ങളിലും ലഭിക്കുന്നു. മറീന ബ്ലൂ, പാഷന്‍ ഓറഞ്ച് എന്നീ സിംഗിള്‍ടോണുകളും പാഷന്‍ ഓറഞ്ച്- ബ്ലാക്ക് ഡ്യൂവല്‍ ടോണുകളും ക്രെറ്റ 2018 ല്‍ മാത്രം ലഭ്യമാകുന്ന പുതിയ നിറങ്ങളാണ്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language