0 0
Read Time:2 Minute, 47 Second

വടക്കേ ഇന്ത്യൻ സംസ്ഥാങ്ങളുടെ കുത്തകയായിരുന്ന ചോളം ഏറെക്കുറെ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും കൃഷി ചെയ്യാറുണ്ട്. എന്നാൽ കേരളത്തിൽ ചോളം കൃഷി ചെയ്ത് വിജയിച്ചതായി ചരിത്രമില്ല. എന്നാൽ ഇപ്പോൾ ആ ചരിത്രത്തെ തിരിത്തിക്കുറിച്ചിരിക്കുകയാണ് കാസർഗോഡ് നീലേശ്വരം സ്വദേശി ജോസ്.

കാസര്‍കോട് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കാരിമൂല വയലിൽ വി.ജെ.ജോസ് വാഴംപ്ലാക്കല്‍ തന്റെ വയലിൽ ചോളം കൃഷി ചെയ്ത് നൂറുമേനി കൊയ്തിരിക്കുന്നു. നീലേശ്വരം പാലാത്തടത്തെ മാസ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമയായ ജോസ് തന്റെ താമസ സ്ഥലത്തോട് ചേർന്നുള്ള 60 സെന്റ് പാറ പ്രദേശം മണ്ണിട്ടു നികത്തി വിവിധ കാര്‍ഷികോല്‍പന്നങ്ങള്‍ വിലയിച്ചിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹം ചോളം കൃഷി പരീക്ഷിച്ചത്.

Advertisement

കാരിമൂലയിലെ 40 സെന്റ് വയലില്‍ രണ്ടായിരത്തോളം വരുന്ന ചോളത്തൈകളില്‍ നിന്നും ജോസ് വിളവെടുപ്പു നടത്തി.പ്രത്യേകിച്ച് വളപ്രയോഗം ഒന്നും കൂടാതെ തന്നെ 15 മുതല്‍ 20 ക്വിന്റല്‍ വരെയാണ് വിളവ് ലഭിച്ചത്. മറ്റു ചോളക്കര്ഷകരിൽ നിന്നും ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ വളരെ സിസ്റ്റമാറ്റിക്ക് ആയാണ് ജോസ് കൃഷിയിറക്കിയത്.

ആദ്യം വയലില്‍ ചാണകം അടിവളമായി ഇട്ട് കമ്പത്തു നിന്ന് എത്തിച്ച 20 കിലോ ചോളവിത്ത് വിതച്ചു. പിന്നെ മുറതെറ്റാതെ നനച്ചു. കീടങ്ങളുടെ ആക്രമണത്തെ പൊതുവെ കുറവായിരുന്നു. വിപണിയില്‍ കിലോയ്ക്ക് 30 രൂപ ചോളത്തിന് ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. നാടന്‍ മക്കാച്ചോളത്തിനാകട്ടെ ആവശ്യക്കാര്‍ കൂടുതലാണ്.

ചോളച്ചെടിയുടെ ഇലയും തണ്ടും കാലിത്തീറ്റയായി ഉപയോഗിച്ചാല്‍ കന്നുകാലികളിൽ പാലിന്റെ അളവും കൊഴുപ്പും കൂടുമെന്നതിനാല്‍ ഇതിനും ആവശ്യക്കാരുണ്ട്. ആദ്യവട്ടം കൃഷിയിറക്കിയപ്പോൾ തന്നെ ഫലം കണ്ടതിനാൽ ചോളം കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language