0 0
Read Time:2 Minute, 40 Second

ബിഹാറില്‍ നിന്നാണ് പ്രവീണ്‍ കെ ആര്‍ എന്ന യുവാവ് ചെന്നൈയിലെത്തിയത്. സിന്ദുജ കെ എന്ന മിടുക്കി ഹൈദരാബാദില്‍ നിന്നു. രണ്ടുപേരും പഠിക്കാനെത്തിയതായിരുന്നു, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍. എന്നാല്‍ ഏഴാം സെമസ്റ്റര്‍ ആയപ്പോഴേക്കും അവര്‍ അത് തീരുമാനിച്ചു. സംരംഭകത്വമാണ് തങ്ങളുടെ ഭാവി. സ്വന്തമായി എന്തെങ്കിലും തുടങ്ങിയേ തീരൂ.

അങ്ങനെയാണ് സ്വന്തമായി ഓണ്‍ലൈന്‍ ക്ലോത്തിംഗ് ബ്രാന്‍ഡ് തുടങ്ങാന്‍ ഈ സുഹൃത്തുക്കള്‍ തീരുമാനിച്ചത്. 10 ലക്ഷം രൂപയായിരുന്നു മുതല്‍മുടക്ക്. ആദ്യ രണ്ട് മാസങ്ങളില്‍ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, വൂനിക്ക്, പേടിഎം തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലായിരുന്നു അവരുടെ ഉല്‍പ്പന്നം വിറ്റഴിച്ചത്. പിന്നീട് സ്വന്തമായി ഇ-കൊമേഴ്സ് സൈറ്റ് തുടങ്ങി.

Advertisement

അതിവേഗത്തിലായിരുന്നു വളര്‍ച്ച. പഠിക്കുന്ന സമയത്തുതന്നെ കോളെജ് ഇവന്റുകളില്‍ പങ്കെടുത്ത് കസ്റ്റമൈസ്ഡ് ടീഷര്‍ട്ടുകള്‍ നല്‍കി, യംഗ് ട്രന്‍ഡ്സ് ബ്രാന്‍ഡില്‍. ആദ്യമെല്ലാം ഓര്‍ഡറുകള്‍ കുറവായിരുന്നു. ദിവസത്തില്‍ 10 ഓര്‍ഡറുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ എട്ടാം സെമസ്റ്റര്‍ എത്തിയപ്പോഴേക്കും 100ഓളം കോളെജുകളുമായി സഹകരണത്തിലേര്‍പ്പെട്ട് കസ്റ്റമൈസ്ഡ് ടീഷര്‍ട്ടുകള്‍ ഇവര്‍ വില്‍ക്കാന്‍ തുടങ്ങി.

18നും 28നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്. യൂത്തിന്റെ സ്പന്ദനങ്ങള്‍ മനസിലാക്കിയുള്ള സ്ട്രാറ്റജിയാണിത്. സോഷ്യല്‍ മീഡിയ നോക്കി ട്രന്‍ഡ് മനസിലാക്കിയാണ് ഡിസൈന്‍. 30 പേരാണ് ഇപ്പോള്‍ കമ്പനിയിലുള്ളത്. തെലങ്കാന, കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയിടങ്ങളില്‍ യംഗ് ട്രന്‍ഡ്സിന് വെയര്‍ഹൗസുകളുണ്ട്.

ഈ വര്‍ഷം ഓഫ് ലൈന്‍ സ്റ്റോറുകളും സജീവമാക്കാനാണ് ഇവരുടെ പദ്ധതി.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language