Connect with us

Business

ഓർഡർ അനുസരിച്ച് മാത്രം നിർമാണം ; ശ്രീലക്ഷ്മിയുടെ ‘കലവറ; അച്ചാറുകൾ വ്യത്യസ്തമാകുന്നത് ഇങ്ങനെ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ശ്രീലക്ഷ്മി സതീഷ് പാചകത്തോടുള്ള അമിതമായ താല്പര്യത്തിന്റെ പുറത്താണ് അച്ചാർ നിർമാണം ആരംഭിച്ചത്

Published

on

0 0
Read Time:6 Minute, 2 Second

മായം ചേർക്കലുകളുടെ ഈ കലാത്ത, മായം ചേർക്കാത്തതായി എന്ത് കിട്ടും? ഈ ചോദ്യമാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ശ്രീലക്ഷ്മി സതീഷിനെ അച്ചാർ നിർമാണത്തിലേക്ക് എത്തിച്ചത്.ഇന്നത്തെ കാലത്ത് വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ പ്രിസർവേറ്റിവുകൾ ചേർത്ത ഒന്നാണ് അച്ചാറുകൾ. അപ്പോൾ മായം ചേർക്കാത്ത അച്ചാറുകൾക്ക് ഇവിടെ വിപണിയുണ്ട് എന്ന് മനസിലാക്കിയ ശ്രീ ലക്ഷ്മി ആ മേഖലയിലേക്ക് തിരിയുകയായിരുന്നു.

ചെറുപ്പം മുതൽക്ക് പാചകം ഏറെ ഇഷ്ടമുള്ള ശ്രീലക്ഷ്മി, യൂട്യൂബ് ചാനലുകൾ നോക്കിയാണ് പാചകം അഭ്യസിച്ചിരുന്നത് . ശ്രീലക്ഷ്മി ഉണ്ടാകുന്ന വസ്തുക്കൾക്ക് എല്ലാം തന്നെ ആരെയും ഇഷ്ടപ്പെടുത്തുന്ന രുചി ഉണ്ടായിരുന്നു. കൂട്ടുകാർ വീട്ടിൽവരുമ്പോൾ അവർക്കായി രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കിയ ശ്രീലക്ഷ്മി അവരിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിന്റെ പിൻബലത്തിലാണ് പാചകത്തെ പ്രൊഫഷൻ ആയിമാറ്റാൻ തീരുമാനിച്ചത്.

Advertisement

തുടക്കത്തിൽ വിവിധങ്ങളായ അച്ചാറുകൾ ഉണ്ടാക്കി സുഹൃത്തുക്കൾക്കിടയിൽ മാത്രമായിരുന്നു വിതരണം. അവരിൽ നിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയതോടെ ഫേസ്‌ബുക്ക് വഴി ചെറിയ രീതിയിൽ മാർക്കറ്റിംഗ് ആരംഭിച്ചു. അത് കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതിനു ശ്രീലക്ഷ്മിയെ സഹായിച്ചു.

കൃത്യമായി പറഞ്ഞാൽ രണ്ടര മാസം മുൻപാണ് ശ്രീലക്ഷ്മി അച്ചാർ നിർമാണം ആരംഭിക്കുന്നത്. രണ്ടര മാസത്തിനുള്ളിൽ 650 ൽ പരം ഉപഭോക്താക്കളെ സൃഷ്ടിക്കാൻ ശ്രീലക്ഷ്മിയുടെ കൈപ്പുണ്യത്തിനായി. സ്വന്തം കൈകൊണ്ട് മാർക്കറ്റിൽ നിന്നുംനേരിട്ട് വാങ്ങുന്ന ഇറച്ചിയും മീനുമാണ് പാചകത്തിനായി ശ്രീലക്ഷ്മി ഉആയോഗിക്കുന്നത്. ഓർഗാനിക് മുളക് വാങ്ങി ഉണക്കി പൊടിച്ച മുളക് പൊടിയാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെയാണ് കലവറ ഫുഡ് പ്രൊഡക്റ്റ്‌സ് എന്ന പേരിൽ തന്റെ ഉൽപ്പന്നത്തെ ശ്രീലക്ഷ്മി ബ്രാൻഡ് ചെയ്തത്.

വിപണിയിൽ ലഭിക്കുന്ന മറ്റു അച്ചാറുകളിൽ നിന്നും വ്യത്യസ്തമായി ബീഫ് അച്ചാർ, മത്തി അച്ചാർ, കക്ക അച്ചാർ, ചെമ്മീൻ അച്ചാർ, മത്തി അച്ചാർ എന്നിവയാണ് ശ്രീലക്ഷ്മിയുടെ ഹൈലൈറ്റ് വിഭവങ്ങൾ. ഇതിനൊപ്പം മിക്സഡ് വെജിറ്റബിൾ അച്ചാർ, പാവയ്ക്ക ഇഞ്ചി അച്ചാർ, അവലോസ് പൊടി, ചക്ക വറുത്തത് , ചക്കവരട്ടി, ചക്ക ഹൽവ എന്നിവയും ശ്രീലക്ഷ്മി വിപണിയിൽ എത്തിക്കുന്നു.

” മായം ഒട്ടും ചേർക്കാത്ത ഉൽപ്പന്നങ്ങൾ എന്നതാണ് കലവറ ഫുഡ് പ്രോഡക്ട്സിന്റെ പ്രത്യേകത. എന്റെ വീടിന്റെ അടുക്കളയിൽ ഞാൻ സ്വയം പാചകം ചെയ്യുന്നതാണ് ഉൽപ്പന്നങ്ങൾ. പ്രിസർവേറ്റിവുകൾ ഉപയോഗിക്കുന്നില്ല. അതിനാൽ തന്നെ വളരെ കുഞ്ഞ ഷെൽഫ് ലൈഫ് മാത്രമേ എന്റെ അച്ചാറുകൾക്ക് ഉണ്ടാകുകയുള്ളൂ. ഓർഡർ അനുസരിച്ച് മാത്രമാണ് പാചകം. മുൻകൂട്ടി പാചകം ചെയ്ത് സ്റ്റോക്ക് ചെയ്യുന്ന സ്വഭാവമില്ല.വീട്ടിൽ ഫ്രിഡ്ജ് പോലും ഞാൻ ഉപയോഗിക്കാത്തത് എന്റെ ഉൽപ്പന്നങ്ങളുടെ ശുദ്ധി അത്രമേൽ ഉറപ്പു വരുത്തുന്നതിനാണ്” ശ്രീലക്ഷ്മി പറയുന്നു.

ഫേസ്‌ബുക്ക് വഴി തന്നെയാണ് ഉൽപ്പന്നങ്ങളുടെ പ്രധാന വില്പന. കലവറ ഫുഡ് പ്രോഡക്റ്റ്സിന്റെ ഫേസ്‌ബുക്ക് പേജിൽ ശ്രീലക്ഷ്മി അന്നേ ദിവസം ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും. ആവശ്യക്കാർക്ക് പോസ്റ്റിനു താഴെ കമന്റായി ഓർഡർ നൽകാം. നൽകുന്ന അഡ്രസിൽ അച്ചാറുകൾ അടുത്ത ദിവസം തന്നെ ശ്രീലക്ഷ്മി എത്തിക്കും. കാശ് ഓൺ ഡെലിവറി രീതിയിലും അച്ചാറുകൾ വാങ്ങാം.

ബീഫ് സഹ്റ കാൽ കിലോ 360 രൂപ, ചെമ്മീൻ അച്ചാർ കാൽ കിലോ 370 രൂപ,മീൻ അച്ചാർ കാൽ കിലോ 350 രൂപ, കക്ക അച്ചാർ കാൽ കിലോ 370 രൂപ, മിക്സഡ് വെജിറ്റബിൾ അച്ചാർ 180 രൂപ എന്നിങ്ങനെയാണ് വില. ലുലുമാളിൽ തന്റെ കലവറ ഫുഡ് പ്രൊഡക്റ്റ്‌സ് വില്പനയ്ക്ക് വയ്ക്കുന്നതാണ് തന്റെ സ്വപ്നമെന്നു ശ്രീലക്ഷ്മി സതീഷ് പറയുന്നു. എന്നാൽ കൂടുതൽ കച്ചവടം ലഭിക്കുന്നതിനായി പ്രിസർവേറ്റിവുകൾ ചേർക്കാൻ ശ്രീലക്ഷ്മി തയ്യാറല്ല. അതുതന്നെയാണ് കലവറ ഫുഡ് പ്രോഡക്ട്സിന്റെ വിജയവും

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending